2019-04-24T07:52:32.000Z
Wednesday, April 24, 2019
കഥയല്ലിത്; കാര്യമാണ്. മുമ്പേതന്നെ എഴുതണമെന്നു കരുതിയതായിരുന്നു, മറ്റെന്തൊക്കെയോ കാര്യങ്ങൾ ഇടയിൽ വന്നു ഡാൻസുകളിച്ചതിനാൽ അതങ്ങു വിട്ടുപോയി. ഇന്നു സ്നേഹലതയുടെ(Snehalatha) കുറിപ്പുകണ്ടപ്പോൾ സംഗതീസ് ആദ്യേ തികട്ടി വന്നു. ഇവിടെ ബാംഗ്ലൂരിൽ എന്റെ വരവു പോക്കുകളൊക്കെയും തനി നാടൻ രൂപത്തിലാണ്. മുണ്ടുടുത്താണ് ഔദ്യോഗികമായിട്ടല്ലാതെ ബാക്കിയിടങ്ങളിലേക്കുള്ള യാത്രകൾ ഒക്കെയും. കാസ്രോഡേക്കുള്ള യാത്രപോലും പലപ്പോഴും കാവിമുണ്ടുടുത്തുതന്നെയാണ്. വേഷവിധാനങ്ങൾ പറയാതെ പറയുന്ന ചിലതൊക്കെയുണ്ടെന്ന് ഇതിനിടയിൽ പലപ്പോഴും തോന്നിയിരുന്നു; അതാസ്വദിക്കുകയും ചെയ്തിരുന്നു. ഒരിക്കൽ ഒരു നാട്ടുമ്പറത്തുകാരനായ വൃദ്ധൻ മാർക്കറ്റിൽ നിന്നും കണക്കിലേറെ ചെറുസാധനങ്ങൾ വാങ്ങിച്ച് തലയിൽ വെച്ചു പോകുമ്പോൾ, കെട്ടുകളഴിഞ്ഞ് ഒക്കെയും റോഡുസൈഡിൽ വീണുപോയി. അയാളതൊക്കെ വീണ്ടും പെറുക്കിക്കെട്ടി. സ്വന്തമായി തലയിൽ വെയ്ക്കാനാവാതെ വന്നപ്പോൾ പുള്ളി വലഞ്ഞു പോയി. വഴിയിലൂടെ പോയ പല പ്രമാണിമാരോടും ഒരക്ഷരം മിണ്ടാതെ, അവരെയൊന്നു നോക്കുക പോലും ചെയ്യാതിരുന്ന അദ്ദേഹം എന്നെക്കണ്ടപ്പോൾ ഒന്നു സഹായിക്കാമോ എന്നു ചോദിക്കുകയും ഞാൻ സഹായിക്കുകയും ചെയ്തിരുന്നു. അന്ന് അയാൾ തന്നതു പോലുള്ള പുഞ്ചിരികൾ പലപ്പോഴായി അതിനു മുമ്പും പിമ്പും ലഭിച്ചിരുന്നു. മറ്റൊരു കഥപറയാം, എന്റെ വീടിനു മുമ്പിൽ ആദ്യം താമസിച്ചത് തമിഴ് ഫാമിലീസായിരുന്നു. അവർക്കു ശേഷം വന്നത് ഒരു മലയാളി+തെലുങ്ക് മിക്സഡ് ഫാമിലി ആയിരുന്നു. കെട്ട്യോൾ മലയാളിപ്പെണ്ണ്, കെട്ട്യോൻ തെലുങ്കനും. അവർ കുടികൂടിയ അന്നു തന്നെ ഞാനും ആമീസും അണിഞ്ഞൊരുങ്ങി വീട്ടിൽ പോയി കണ്ടു സംസാരിച്ചു. ഇഷ്ടപ്പെട്ടു. ഏറെ ദിവസങ്ങൾക്കു ശേഷം, കണ്ടും കേട്ടും പരസ്പരം ഏറെ മനസ്സിലാക്കാൻ കഴിഞ്ഞു. അവൾ എന്നും എന്നോടു സംസാരിക്കാറുണ്ടായിരുന്നു. ഒരു ദിവസം ചോദിച്ചു, “ചേട്ടാ ചേട്ടന്റെ ഓഫീസിൽ ഒരു ജോലി കിട്ടാൻ തരമുണ്ടോ“ എന്ന്! അവൾ തുന്നൽക്കാരിയാണ്. ബാംഗ്ലൂരിൽ ബൊമ്മനഹള്ളിയിലായിട്ട് myntra, flipkart പോലുള്ള കമ്പനികളുടേയും ഒത്തിരി ചെറുകിട വസ്ത്രവ്യാപാരശാലകളുടേയും ഗോഡൗണുകളും പാർട്സ് വർക്കുകൾ നടക്കുന്ന കമ്പനികളും ഉണ്ട്. ആക്സിഡന്റ് കഴിഞ്ഞ സമയത്ത് ഒരു കമ്പനിമുതലാളി എനിക്ക് മൂന്നോളം ഷർട്ടുകൾ ഫ്രീ തന്നിരുന്നു. അതുപോലുള്ള ഒന്നിലായിരുന്നു ഈ പെണ്ണ് തയ്യൽക്കാരിയായി പോയി വന്നിരുന്നത്. വീടു മാറുന്ന സമയത്ത്, അവൾ കമ്പനിയിൽ നിന്നും റിസൈൻ ചെയ്തിട്ട് ആവശ്യം പോലെ വീട്ടിൽ നിന്നും തന്നെ തയ്ച്ച് കൊടുക്കുന്ന ഏർപ്പാടിൽ ആയിരുന്നു. ഭർത്താവദ്ദേഹം ഏതോ മന്ത്രിയുടേയോ മറ്റോ കാർ ഡ്രൈവറാണ്. രാവിലെ പോകും രാത്രി വരും. വീട്ടിൽ പണിയൊന്നുമില്ലാതെ ഇരുന്നു മുഷിഞ്ഞതിനാലാവണം അവൾ എന്നോടു ചോദിച്ചത് ചേട്ടന്റെ ഓഫീസിൽ തനിക്ക് പണികിട്ടുമോ എന്ന്! ചേട്ടന്റെ സബ്ബായിട്ട് ഏതു പണിയും എടുത്തോളാം എന്നും പറഞ്ഞു. ഞാൻ പറഞ്ഞു, എന്റെ കമ്പനി ഇത്തരം വർക്കുകൾക്കൊക്കെ വേറെ ചില പ്രൊവൈഡർ മാരെ ഏൽപ്പിക്കുകയാണു ചെയ്യുന്നത്. ഭക്ഷണം പാകം ചെയ്യാനും വെള്ളം, ചായ പോലുള്ള സാധനങ്ങൾ, സെക്യൂരിറ്റി, തൂപ്പ്, വെടിപ്പാക്കൽ, കഴുകി വൃത്തിയാക്കൽ, ചില്ലുകൾ, ഇരിപ്പിടങ്ങൾ ഒക്കെ വൃത്തിയാക്കൽ എന്നിവയൊക്കെ പുറമേ നിന്നുള്ള ഓരോരോ ഗ്രൂപ്പുകാരാണു ചെയ്യുന്നത് എന്ന്. അവൾ പറഞ്ഞു, ഞാനിതൊക്കെ ചെയ്യാം, നിങ്ങൾക്ക് എന്നെ റക്കമെന്റ് ചെയ്യാൻ പറ്റില്ലേ എന്ന്. ചോദിച്ചു നോക്കാം എന്നു ഞാൻ പറഞ്ഞു. പിന്നെ കൂട്ടിച്ചേർത്തു. കന്നഡ, ഹിന്ദി, ഇംഗ്ലീഷ് ഒക്കെയായി മിനിമം മൂന്നു ഭാഷകൾ അറിയണം, പിന്നെ വിദ്യാഭ്യാസയോഗ്യതയും വേണം. അവൾ പറഞ്ഞു തനിക്ക് ഭാഷയൊക്കെ നന്നായിട്ടറിയാം , നല്ല വിദ്യാഭ്യാസവും ഉണ്ട്. നാട്ടിലെ പത്താം ക്ലാസ് തന്നെയാണു താൻ!! ശ്രമിച്ചു നോക്കാം എന്നായി ഞാൻ. ബോസിനോടു പറഞ്ഞാൽ അറിയാമല്ലോ കാര്യം. ---------- പിന്നീട് ഒരാഴ്ച കഴിഞ്ഞപ്പോഴോ മറ്റോ, വർത്തമാനം പറഞ്ഞിരിക്കുമ്പോൾ മഞ്ജു പറഞ്ഞത്രേ ഭർത്താവുദ്യോഗസ്ഥൻ സോഫ്റ്റ്‌വെയർ എഞ്ചിനിയറാണെന്നും, പുള്ളിക്കാരൻ ഒരു ടീമിന്റെ ലീഡറാണെന്നും മറ്റും. അതിനു ശേഷമാവണം, അവൾക്കെന്നോടല്പം ഭയഭക്തി ബഹുമാനമൊക്കെയുണ്ട്!

Subscribe to:
Post Comments (Atom)
ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ
-
പ്രണയം കൊടുമ്പിരികൊണ്ട ഒരു വസന്തകാലം എല്ലാവർക്കും ഉണ്ടാവില്ലേ! കാലാകാലങ്ങളായി പ്രണയസാഹചര്യങ്ങൾ മാറുന്നുണ്ട്, പക്ഷേ പ്രണയം അതിജീവിക്കുന്ന...
-
ജന്മദിനം
-
ഈയമുരുക്കി ഒഴിക്കേണ്ട കാതിലേ- ക്കീണമായൊഴികിയോരീയെമ്മിനഞ്ജലി!!! ,,........ ,....... ..... ആചാര്യപാദങ്ങളിൽ പ്രണാമം! ഇന്ത്യൻ മാർക്സിസ്റ്റ്-കമ്മ...
-
യാദൃശ്ചികമായ പല സംഭവങ്ങള് ഒരുമിച്ചു വരുന്നത് മറ്റൊരു യാദൃശ്ചികതയാവാം... ഏതായാലും എനിക്കീ നവംബര് അവിസ്മരണീയമാണ്. ഈ മാസത്തിൽ എനിക്കു സം...
-
# കരിയർനെറ്റ് ടെക്നോളജീസ്. കമ്പനി തുടങ്ങിയിട്ട് ഇന്നേക്ക് 20 വർഷങ്ങൾ ആവുന്നു. ഇവിടെ ഞാൻ ജോയിൻ ചെയ്തിട്ട് 12 വർഷങ്ങളും ഒരുമാസവും ആയിട്ടുണ...
-
ഫെയ്സ്ബുക്കിൽ അബദ്ധത്തിൽ ഏതൊക്കെയോ കീകൾ അമർന്നപ്പോൾ ഉയർന്നു വന്ന ഒരു വിൻഡോ ആണിത്!! ഇതിനു മുമ്പ് കണ്ടിട്ടില്ല!! ഫെയ്സ്ബുക്കിൽ ഉപയോഗിക്കാൻ ...
-
കേരള സന്ദർശനം കഴിഞ്ഞു അന്ന് രാത്രി സന്ദർശകന്റെ ഡയറിക്കുറുപ്പ്... (സന്തോഷ് ജോർജ് കുളങ്ങര ടോണിൽ വായിക്കുക) യൂപിലെ തിരക്കേറിയ വീഥികളിൽ നിന്നും ...
-
from Facebook #checkmateBJP പ്രതിപക്ഷമില്ലാത്തതിനാൽ ഇനി രാഷ്ട്രപതി ഭരണമേർപ്പെടുത്താനൊന്നും കേന്ദ്രനു വകുപ്പില്ലല്ലോ!! :(
-
😏 കൂടുതൽ ഫീസു നൽകി പഠിച്ചവർ നാളെ ഗവണ്മെന്റ് പണിയിൽ നിന്നും ചെറിയ തോതിൽ കൈക്കൂലി വാങ്ങിച്ചാൽ പ്രശ്നമുണ്ടോ സാറുമ്മാരേ?
-
എല്ലാവരും ഗൂഗിൾ.കോം എടുത്തിട്ട് do a barrel roll എന്ന് ടൈപ്പ് ചെയ്തിട്ട് സേർച്ച് ചെയ്തു നോക്കിയേ!! ഇവിടെ നിന്നും കോപ്പി എടുത്തിട്ടവിടെ ...
ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License

No comments:
Post a Comment