Wednesday, April 03, 2019

#പപ്പു ആ വാക്കുകേട്ടപ്പോൾ ഓർമ്മവന്നൊരു കാര്യമുണ്ട്. പണ്ട്.. പണ്ടെന്നു പറഞ്ഞാൽ അത്ര പഴമ്മമുള്ളതല്ല 2002, 03 കാലഘട്ടം. ഞാനന്ന് ഹൈദ്രബാദിലായിരുന്നു. അവിടേക്ക് എത്തിയപ്പോൾ തന്നെ അന്നുച്ചയ്ക്ക്, ഭക്ഷണം കഴിക്കാനായി കൂടെ ഉണ്ടായിരുന്നവർ നല്ലൊരു മലയാളി ഹോട്ടലിലേക്ക് കൊണ്ടുപോയി. നല്ല തെരക്കായിരുന്നു. വൃത്തിയും വെടിപ്പും ഉള്ള നല്ല ഹോട്ടൽ. വെയ്റ്റേർസുമായി കഴിക്കാനെത്തിയവർക്ക് നല്ല പരിചയം ഉണ്ടെന്നു തോന്നി. എന്താവശ്യമുണ്ടെങ്കിലും #ബാബൂ എന്നു വിളിച്ചവർ ഹിന്ദിയിൽ പലതും സംസാരിക്കുകയും ആവശ്യപ്പെടുകയും ചെയ്യുന്നുണ്ടായിരുന്നു. ചിരിച്ചും പലതും പറഞ്ഞും അയാൾ അതൊക്കെ കൊടുക്കുന്നുമുണ്ടായിരുന്നു. ചോറു തീർന്നപ്പോൾ അല്പം എനിക്കും വേണമെന്നു തോന്നി. ഞാൻ കുറേ നോക്കി, രക്ഷയില്ല അവർ സംസാരത്തിലാണ്. എന്നേക്കാൾ പ്രയമുണ്ടയാൾക്ക്. ഞാൻ കൈ പൊക്കി വിളിച്ചുപറഞ്ഞു, “ബാബുവേട്ടാ കുറച്ചു ചോറുവേണം“ എന്ന്. കൂടെ ഉണ്ടായിരുന്നവർ കൂട്ടച്ചരി. മലയാളികളിൽ പലരും ചിരി അടക്കിപ്പിടിച്ചിരിക്കുന്നു. കൂടെ ഉണ്ടായിരുന്നവർ പറഞ്ഞു, അയാളുടെ പേര് രമേശ് എന്നാണ്, അവരൊക്കെ സ്നേഹത്തോടെ ബാബു എന്നു വിളിക്കുന്നതാണ്. ഹിന്ദിക്കാർ അങ്ങനെയാ വിളിക്കാറുള്ളത് എന്ന്. ഞാൻ കരുതിയത് അയാളുടെ പേരാവും ബാബു എന്നായിരുന്നു. പിന്നെ പലകുറി, പലസ്ഥലത്ത് ഇതു കേൾക്കാനിടവന്നു. അയല്പക്കത്തെ പ്രൊഫസർ ശ്രീനിവാസ റാവു എന്നൊരു തെലുഗൻ എന്നേയും വിളിക്കുമായിരുന്നു ബാബു എന്ന്!!

2019-04-03T10:32:54.000Z

ഇതിഷ്ടമായെങ്കിൽ പങ്കുവെയ്‌ക്കുമല്ലോ!!

No comments:

Post a Comment

ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ

ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License