Tuesday, October 11, 2016

October 11, 2016 at 07:31AM

ചിലർക്കെങ്കിലും ശല്യക്കാരനായിരുന്നു നവാബ് രാജേന്ദ്രൻ എന്ന പച്ച മനുഷ്യൻ! നീതി നിഷേധിക്കപ്പെടുന്നതിനെതിരെ നിയമപോരാട്ടങ്ങള്‍ നടത്തി ഒടുവിൽ ഒരു ഹോട്ടൽ മുറിയിൽ എല്ലാം ഉപേക്ഷിച്ചിട്ട് യാത്രയായ ദിവസത്തിനിന്ന് പന്ത്രണ്ടു വർഷ പഴക്കം! രാഷ്ട്രീയ വരേണ്യതയെ അങ്ങേയറ്റം നുള്ളിനോവിച്ചുകൊണ്ട് കോടതി വ്യവഹാരങ്ങളിലൂടെ അനീതിയുടെ യഥാർത്ഥവശം ജനങ്ങളെ ബോധിപ്പിക്കാൻ അദ്ദേഹം പ്രയത്നിച്ചു! കെ. കരുണാകരൻ അടക്കമുള്ള രാഷ്ട്രീയ നേതാക്കൾ നവാബിന്റെ പേരുകേട്ടാൻ മുട്ടുവിറയ്ക്കുന്ന കാലം ഉണ്ടായിരുന്നു. അവസാന ശ്വാസവും വലിച്ചെടുത്ത് സ്വന്തം ശരീരം അനാട്ടമി കുട്ടികൾക്ക് പഠിക്കാനായി വിട്ടുകൊടുത്ത ഒരു അത്ഭുത മനുഷ്യനായിരുന്നു നവാബ്! എങ്കിലും പകപോക്കലെന്നോണം അവസാനം പുഴുവരിച്ച് അനാഥശവമായി മറവുചെയ്ത് മലയാളം ആ മഹാമനുഷ്യനോട് നീതികേട് കാണിച്ചുവെന്നത് പിൻകാല ചരിത്രം. നമുക്കോർക്കാം, ഇങ്ങനെയൊരു മനുഷ്യൻ ഇവിടെ ജീവിച്ചിരുന്നു!! നന്ദിയോടെ സ്മരിക്കാം!! ആ പോരാട്ട വീര്യത്തെ ഹൃദയത്തോടു ചേർത്തു വെയ്ക്കാം!! http://ift.tt/1PnCWWb


ഇതിഷ്ടമായെങ്കിൽ പങ്കുവെയ്‌ക്കുമല്ലോ!!

No comments:

Post a Comment

ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ

ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License