Monday, January 29, 2018

January 29, 2018 at 09:22AM

#പ്രണയം #പ്രണയിനി മറന്നിട്ടുമെന്തിനോ മനസ്സിൽ തുളുമ്പുന്നു മൗനാനുരാഗത്തിൻ ലോലഭാവം.. കൊഴിഞ്ഞിട്ടുമെന്തിനോ പൂക്കാൻ തുടങ്ങുന്നു പുലർമഞ്ഞുകാലത്തെ സ്നേഹതീരം.. പുലർമഞ്ഞുകാലത്തെ സ്നേഹതീരം... അറിയാതെ ഞാനെന്റെ പ്രണയത്തെ വീണ്ടും നെഞ്ചോടൊതുക്കി കിടന്നിരുന്നു.. കാലൊച്ചയില്ലാതെ വന്നു നീ മെല്ലെയെൻ കവിളോടുരുമ്മി കിതച്ചിരുന്നു.. പാതിയും ചിമ്മാത്ത മിഴികളിൽ നനവാർന്ന ചുണ്ടിനാൽ ചുംബിച്ചിരുന്നിരുന്നു.. അറിയാതെ നീയെന്റെ മനസ്സിലെ കാണാത്ത കവിതകൾ മൂളി പഠിച്ചിരുന്നൂ.. മുറുകാൻ തുടങ്ങുമെൻ വിറയാർന്ന വേളയിൽ മാറോടമർത്തി കൊതിച്ചിരുന്നു.. എന്തിനെന്നറിയില്ല ഞാനെന്റെ മുത്തിനെ എത്രയോ സ്നേഹിച്ചിരുന്നിരുന്നു... എന്തിനെന്നറിയില്ല ഞാനെന്റെ മുത്തിനെ എത്രയോ സ്നേഹിച്ചിരുന്നിരുന്നു...

Saturday, January 27, 2018

January 27, 2018 at 08:22AM

വിജയോസ്മിതനായിട്ട് ഏഴുവർഷങ്ങൾ...

Thursday, January 25, 2018

January 25, 2018 at 07:32AM

ശർമ്മിയോടൊപ്പം ആറുവർഷം ഫെയ്സ്ബുക്കിൽ...

Tuesday, January 16, 2018

January 16, 2018 at 04:39PM

കട്ടസംശയം.കോം പാസ്പോർട്ട് 
കേരളം വിട്ട് പുറത്തിറങ്ങാത്തവർക്ക് തമിഴന്മാർ എന്നു കേൾക്കുമ്പോൾ തോന്നുന്ന വികാരം തന്നെയാവില്ലേ ഒരു പത്തുവർഷം കഴിയുമ്പോൾ ആ മറ്റേ പാസ്സ്പോർട്ടുള്ളവരെ കാണുമ്പോൾ വിദേശിയർക്കും തോന്നുന്നത്?? 🤔🤔

January 16, 2018 at 05:56AM

നാലക്ഷരം അറിയുന്നോനു നീലയും ഒരു പുല്ലും അറിയാത്തോന് ഓറഞ്ചും കളർ പാസ്പോർട്ട്! തകൎത്തു! സവൎണ്ണാധിപത്യം കൂടി അറിവിന്റെ കാര്യത്തിലാകണം

Monday, January 15, 2018

January 15, 2018 at 10:07AM

#കാവ്യനർത്തകി - #ചങ്ങമ്പുഴ കനകച്ചിലങ്ക കിലുങ്ങിക്കിലുങ്ങി കാഞ്ചനകാഞ്ചി കുലുങ്ങിക്കുലുങ്ങി കടമിഴിക്കോണുകളില്‍ സ്വപ്നം മയങ്ങി കതിരുതിര്‍ പൂപ്പുഞ്ചിരി ചെഞ്ചുണ്ടില്‍ തങ്ങി ഒഴുകുമുടയാടയിലൊളിയലകള്‍ ചിന്നി അഴകൊരുടാലാര്‍ന്ന പോലങ്ങനെ മിന്നി മതിമോഹന ശുഭനര്‍ത്തനമാടുന്നയി മഹിതേ മമമുന്നില്‍ നിന്നു നീ മലയാളക്കവിതേ ഒരു പകുതി പ്രജ്ഞയില്‍ നിഴലും നിലാവും ഒരു പകുതി പ്രജ്ഞയില്‍ കരിപൂശിയ വാവും ഇടചേര്‍ന്നെന്‍ ഹൃദയം പുതുപുളകങ്ങള്‍ ചൂടി ചുടുനെടുവീര്‍പ്പുകള്‍ക്കിടയിലും കൂടി അതിധന്യകളുഡുകന്യകള്‍ മണിവീണകള്‍ മീട്ടി അപ്സരോരമണികള്‍ കൈമണികള്‍ കൊട്ടി വൃന്ദാവനമുരളീരവ പശ്ചാത്തലമൊന്നില്‍ സ്പന്ദിക്കും ആ മധുരസ്വരവീചികള്‍ തന്നില്‍.. താളം നിരനിരയായ് നുരയിട്ടിട്ടു തങ്ങി താമരത്താരുകള്‍പോല്‍ തത്തീ ലയഭംഗി സതതസുഖസുലഭതതന്‍ നിറപറ വെച്ചു ഋതുശോഭകള്‍ നിന്‍ മുന്നില്‍ താലംപിടിച്ചു... ....

Saturday, January 13, 2018

January 13, 2018 at 07:35PM

എല്ലാവൎക്കും തിമിരം നമ്മള്‍ക്കെല്ലാവൎക്കും തിമിരം മങ്ങിയ കാഴ്ച്ചകള്‍ കണ്ടു മടുത്തൂ കണ്ണടകള്‍ വേണം കണ്ണടകള്‍ വേണം

Wednesday, January 10, 2018

January 10, 2018 at 08:19PM

ഒരു #ചാത്തിരാങ്കം വഴ്‌വിൻ ചെതുമ്പിച്ച വാതിലുകളടയുന്ന പാഴ്‌നിഴൽ പുറ്റുകൾ കിതപ്പാറ്റി ഉലയുന്ന ചിതകെട്ടി കേവലത ധ്യനത്തിലുറയുന്ന ചുടുകാട്ടിലെരിയാതെരിഞ്ഞ തിരിയായ്‌ ചുടുകാട്ടിലെരിയാതെരിഞ്ഞ തിരിയായ്‌ നേരു ചികയുന്ന ഞാനാണു ഭ്രന്തൻ മൂകമുരുകുന്ന ഞാനാണു മൂഢൻ ... .... ...... ........ ........ ....... ...... ഒക്കെ ഒരു വെറും ഭ്രാന്തന്റെ സ്വപ്നം നേരു നേരുന്ന താന്തന്റെ സ്വപ്നം ... .... ...... ........ ........ ....... ...... ചാരങ്ങൾപോലും പകുത്തുതിന്നൊരീ പ്രേതങ്ങളലറുന്ന നേരം പേയും പിശാചും പരസ്പരം തീവെട്ടിപേറി അടരാടുന്ന നേരം നാദങ്ങളിൽ സർവ്വനാശമിടിവെട്ടുമ്പോൾ ആഴങ്ങളിൽ ശ്വാസതന്മാത്ര പൊട്ടുമ്പോൾ അറിയാതെ ആശിച്ചുപോകുന്നു ഞാൻ വീണ്ടുമൊരുനാൾ വരും വീണ്ടുമൊരുനാൾ വരും എന്റെ ചുടലപറമ്പിനെ, തുടതുള്ളുമീ സ്വാർത്ഥ സിംഹാസനങ്ങളെ കടലെടുക്കും പിന്നെ ഇഴയുന്ന ജീവന്റെയഴലിൽ നിന്നു അമരഗീതം പോലെ ആത്മാക്കൾ ഇഴചേർന്ന് ഒരദ്വൈത പദ്മമുണ്ടായ്‌വരും ... .... ...... ........ ........ ....... ...... ഓരോ കരിന്തിരി കണ്ണിലും കാണ്മു ഞാ- നൊരു കോടി ദേവ നൈരാശ്യം ജ്ഞാനത്തിനായ്‌ കുമ്പിൾ നീട്ടുന്ന പൂവിന്റെ ജാതി ചോദിക്കുന്നു വ്യോമസിംഹാസനം ജീവന്റെ നീതിക്കിരക്കുന്ന പ്രാവിന്റെ ജാതകം നോക്കുന്നു ദൈത്യന്യായാസനം ശ്രദ്ധയോടന്നം കൊടുക്കേണ്ട കൈകളോ അർത്ഥിയിൽ വർണ്ണവും വിത്തവും തപ്പുന്നു ഉമിനീരിലെരിനീരിലെല്ലാം ദഹിക്കയാ- ണൂഴിയിൽ ദാഹമേ ബാക്കി… ... .... ...... ........ ........ ....... ...... ചാത്തനെന്റേതെന്നു കൂറുചേർക്കാൻ ചിലർ ചാത്തിരാങ്കം നടത്തുന്നു...!! ചുങ്കംകൊടുത്തും ചിതമ്പറഞ്ഞും വിളിച്ചങ്കത്തിനാളുകൂട്ടുന്നു വായില്ലക്കുന്നിലെപാവത്തിനായ്‌ പങ്കു വാങ്ങി പകുത്തെടുക്കുന്നു അഗ്നിഹോത്രിക്കിന്നു ഗാർഹപത്യത്തിനോ സപ്തമുഖ ജഠരാഗ്നിയത്രെ ഓരോ ശിശുരോദനത്തിലും കേൾപ്പു ഞാ- നൊരുകോടിയീശ്വര വിലാപം ... .... ...... ........ ........ ....... ...... എല്ലാരുമൊന്നെന്ന ശാന്തി പാഠം തനിച്ചെങ്ങുമേ ചൊല്ലി ത്തളർന്നും ഉടൽതേടിയലയുമാത്മാക്കളോ ടദ്വൈതമുരിയാടി ഞാനിരിക്കുമ്പോൾ ഉറവിന്റെ കല്ലെറിഞ്ഞൂടെപ്പിറന്നവർ കൂകി #നാറാണത്തുഭ്രാന്തൻ

January 10, 2018 at 02:26PM


January 10, 2018 at 07:13AM

അജയോസ്മിതനായി ഏഴോളം വർഷങ്ങൾ...

Monday, January 08, 2018

January 08, 2018 at 09:45AM

അന്ന് നേതാക്കൾക്കൊരു സ്വപ്നമുണ്ടായിരുന്നു മനുഷ്യരാവണം, ജീവിക്കണം ഇന്നീ തെണ്ടികൾക്ക് ഒറ്റ വിചാരമേയുള്ളൂ കാശുണ്ടാക്കണം!

Saturday, January 06, 2018

January 06, 2018 at 10:14AM

#എകെജി #AKG രാഷ്ട്രീയകാര്യങ്ങളുടെ ബാലപാഠങ്ങൾ കേട്ടു പഠിച്ച നാൾമുതൽ മനസ്സിലുള്ള പേരായിരുന്നു എ. കെ. ജി. തിരിച്ചറിവുകളുടെ കാലമെത്തിയപ്പോൾ കൂടുതൽ കാര്യങ്ങൾ അറിയാൻ ശ്രമിച്ചതും അദ്ദേഹത്തെ പറ്റി മാത്രമായിരുന്നു. ചെറുപ്പകാലത്തൊക്കെ എ. കെ. ജി,യെ പറ്റിയുള്ള ചേരുവത്തൂർ ഭാഗങ്ങൾ നിറങ്ങാടിയിരുന്ന പൂരക്കളിയുടെ വരികൾ മറന്നെങ്കിലും അതിൽ ഉൾചേർത്തിരുന്ന വിവരണങ്ങൾ മനസ്സിലിന്നുമുണ്ട്. രാഷ്ട്രീയം എന്തിനു വേണ്ടി, എങ്ങനെ വേണം എന്നതിന്റെയൊക്കെ ഒരു നിർവ്വചനമായിരുന്നു ഞാൻ പിന്നീട് തെരഞ്ഞുപിടിച്ച എ കെ ജി. ഭാരതത്തിന്റെ ഒന്നാമത്തെ പ്രതിപക്ഷ നേതാവിയിട്ടുപോലും സാധാരണക്കാരിൽ സാധാരണക്കാരനായി നടന്നു നീങ്ങിയ എ കെ ജി ഹൃദയങ്ങണെ കീഴടക്കിയ മഹത്വരമായിരുന്നു. ഇ. എം. എസ്സിനെ എതിർക്കാൻ എനിക്കു കാരണങ്ങൾ പലതായിരുന്നു. എ കെ ജിയെ എതിർക്കാനായി ഒരു തരിപോലും എനിക്ക് തേടിപ്പിടിക്കാനായിരുന്നില്ല എന്നത് ഓർക്കുന്നു... ഞാൻ ജനിക്കുന്നതിന് ഒരു വർഷം മുമ്പ് നടന്നു നീങ്ങിയ ആ വ്യക്തിയെ കുറിച്ചായിട്ടു കൂടി ഒരു എം. എൽ. എ. വേണ്ടാതീനം പറഞ്ഞപ്പോൾ ചീഞ്ഞളിഞ്ഞ രാഷ്ട്രീയത്തിന്റെ പ്രതിരൂപമായി അയാൾ മാറി എന്നേ എനിക്കു നിനയ്ക്കാൻ പറ്റുന്നുള്ളൂ. പെരുവളിയിടുന്ന പശുവിന്റെ ഗ്യാസ്സിൽ കൂടി ഓക്സിജൻ ഉണ്ടെന്ന് അപലപിക്കുന്നതുപോലെ തരം താണ പ്രകടനം മാത്രമാണിത്. മയിലിന്റെ കണ്ണീരിൽ ശുക്ലം ദർശിക്കുന്ന ഏത് ദരിദ്രവാസിക്കും ഇതുപോലെ വിഡ്ഢിത്തങ്ങൾ എഴുന്നെള്ളിച്ച് വിവരദോഷികളായ ആൾക്കാരെ ഒന്നിച്ചു നിർത്താൻ പറ്റിയേക്കും. ഗതികേടാണിത് നേതാവേ!!

Tuesday, January 02, 2018

January 02, 2018 at 06:32AM

വീടിനു പുറത്തുനിന്നും കോളാമ്പിയിൽ അലറിപ്പാടുന്ന വീട്ടിനുള്ളിലേക്ക് കടത്തി വിടാത്ത ഒരു സൈലൻസർ സംഗതി വേണമായിരുന്നു!! അഞ്ചുമണിക്ക് ഉറക്കമറിഞ്ഞതാ!!! വോളിയം നിയന്ത്രിക്കാനെങ്കിലും ഇവർക്ക് സാധിച്ചിരുന്നെങ്കിൽ നല്ലതായിരുന്നു!! ശങ്കരാ ശിവ ശങ്കരാ... ശങ്കരാ ശിവ ശങ്കരാ!!

Monday, January 01, 2018

January 01, 2018 at 09:43PM

നിലേശ്വരത്ത് ഒരു വിക്കിപീഡിയ കൂട്ടായ്മ നടന്നു. വർഷാരംഭം തന്നെ വിക്കിപീഡിയയിൽ!!

January 01, 2018 at 07:45AM

പുതുവർഷം കൂടി വന്നിരിക്കുന്നു. പുതുമകളുടേതാവണം വരും കാലം; തിരിച്ചറിവുകളുടെ കഴിഞ്ഞകാല പ്രവൃത്തിയിൽ വിളയിച്ചെടുക്കുന്നതാവണം ഇനിവരുന്ന ഓരോ നിമിഷങ്ങളും. സ്വയം തിരുത്താനും ചുറ്റുപാടികളെ ഉൾക്കൊണ്ട് അവയോടൊപ്പം നീങ്ങുവാനും ശ്രമിക്കുമ്പോൾ വിജയകരമായി ഈ വർഷവും നമുക്ക് മറിക്കുവാൻ സാധ്യമാവും. അല്പകാലത്തേക്കു മാത്രമായി ജനിച്ചിറങ്ങിയ ഭൂമുഖത്തെ നമ്മുടെ ശേഷിക്കുന്ന സമയം വെറുതേ കളയാനുള്ളതല്ല. നമ്മോടു വ്ഹേർന്നിരിക്കുന്നവരുമായി ഓരോ നിമിഷവും ആസ്വദിക്കാനുള്ളതാവണം അത്. തിരിഞ്ഞു നോക്കുക. എന്തൊക്കെയായിരുന്നു കഴിഞ്ഞ വരർഷമെന്ന്. വർഷത്തിൽ നമ്മെ തേടിയെത്തിൽ തിരിച്ചറിവുകൾക്കുതന്നെ പ്രാധാന്യം കൊടുക്കുക. പുതിയ കണ്ടെത്തലുകളുടേതാവട്ടെ വരും കാലവും. കണ്ടും അനുഭവിച്ചും അറിയേണ്ട ഓരോ നിമിഷവും സുന്ദരമാക്കേണ്ടത് നാളേക്കുള്ളൊരു പടയൊരുക്കമായിരിക്കണം. സുന്ദരമായ തെരഞ്ഞെടുപ്പായിരിക്കണം ഇനി വരുന്ന ഓരോ നിമിഷവും. ലേബലുകളില്ലാത്ത മനുഷ്യരായി നമുക്ക് വ്ഹുറ്റുപാടുകളെ കാണാനും കേൾക്കാനും അനുഭവിക്കാനും കഴിയണം.

ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ

ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License