Wednesday, January 10, 2018

January 10, 2018 at 08:19PM

ഒരു #ചാത്തിരാങ്കം വഴ്‌വിൻ ചെതുമ്പിച്ച വാതിലുകളടയുന്ന പാഴ്‌നിഴൽ പുറ്റുകൾ കിതപ്പാറ്റി ഉലയുന്ന ചിതകെട്ടി കേവലത ധ്യനത്തിലുറയുന്ന ചുടുകാട്ടിലെരിയാതെരിഞ്ഞ തിരിയായ്‌ ചുടുകാട്ടിലെരിയാതെരിഞ്ഞ തിരിയായ്‌ നേരു ചികയുന്ന ഞാനാണു ഭ്രന്തൻ മൂകമുരുകുന്ന ഞാനാണു മൂഢൻ ... .... ...... ........ ........ ....... ...... ഒക്കെ ഒരു വെറും ഭ്രാന്തന്റെ സ്വപ്നം നേരു നേരുന്ന താന്തന്റെ സ്വപ്നം ... .... ...... ........ ........ ....... ...... ചാരങ്ങൾപോലും പകുത്തുതിന്നൊരീ പ്രേതങ്ങളലറുന്ന നേരം പേയും പിശാചും പരസ്പരം തീവെട്ടിപേറി അടരാടുന്ന നേരം നാദങ്ങളിൽ സർവ്വനാശമിടിവെട്ടുമ്പോൾ ആഴങ്ങളിൽ ശ്വാസതന്മാത്ര പൊട്ടുമ്പോൾ അറിയാതെ ആശിച്ചുപോകുന്നു ഞാൻ വീണ്ടുമൊരുനാൾ വരും വീണ്ടുമൊരുനാൾ വരും എന്റെ ചുടലപറമ്പിനെ, തുടതുള്ളുമീ സ്വാർത്ഥ സിംഹാസനങ്ങളെ കടലെടുക്കും പിന്നെ ഇഴയുന്ന ജീവന്റെയഴലിൽ നിന്നു അമരഗീതം പോലെ ആത്മാക്കൾ ഇഴചേർന്ന് ഒരദ്വൈത പദ്മമുണ്ടായ്‌വരും ... .... ...... ........ ........ ....... ...... ഓരോ കരിന്തിരി കണ്ണിലും കാണ്മു ഞാ- നൊരു കോടി ദേവ നൈരാശ്യം ജ്ഞാനത്തിനായ്‌ കുമ്പിൾ നീട്ടുന്ന പൂവിന്റെ ജാതി ചോദിക്കുന്നു വ്യോമസിംഹാസനം ജീവന്റെ നീതിക്കിരക്കുന്ന പ്രാവിന്റെ ജാതകം നോക്കുന്നു ദൈത്യന്യായാസനം ശ്രദ്ധയോടന്നം കൊടുക്കേണ്ട കൈകളോ അർത്ഥിയിൽ വർണ്ണവും വിത്തവും തപ്പുന്നു ഉമിനീരിലെരിനീരിലെല്ലാം ദഹിക്കയാ- ണൂഴിയിൽ ദാഹമേ ബാക്കി… ... .... ...... ........ ........ ....... ...... ചാത്തനെന്റേതെന്നു കൂറുചേർക്കാൻ ചിലർ ചാത്തിരാങ്കം നടത്തുന്നു...!! ചുങ്കംകൊടുത്തും ചിതമ്പറഞ്ഞും വിളിച്ചങ്കത്തിനാളുകൂട്ടുന്നു വായില്ലക്കുന്നിലെപാവത്തിനായ്‌ പങ്കു വാങ്ങി പകുത്തെടുക്കുന്നു അഗ്നിഹോത്രിക്കിന്നു ഗാർഹപത്യത്തിനോ സപ്തമുഖ ജഠരാഗ്നിയത്രെ ഓരോ ശിശുരോദനത്തിലും കേൾപ്പു ഞാ- നൊരുകോടിയീശ്വര വിലാപം ... .... ...... ........ ........ ....... ...... എല്ലാരുമൊന്നെന്ന ശാന്തി പാഠം തനിച്ചെങ്ങുമേ ചൊല്ലി ത്തളർന്നും ഉടൽതേടിയലയുമാത്മാക്കളോ ടദ്വൈതമുരിയാടി ഞാനിരിക്കുമ്പോൾ ഉറവിന്റെ കല്ലെറിഞ്ഞൂടെപ്പിറന്നവർ കൂകി #നാറാണത്തുഭ്രാന്തൻ


ഇതിഷ്ടമായെങ്കിൽ പങ്കുവെയ്‌ക്കുമല്ലോ!!

No comments:

Post a Comment

ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ

ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License