Monday, January 30, 2023

Imported post: Facebook Post: 2023-01-30T10:55:39

മതഭ്രാന്തനായ നാധുറാം വിനായക് ഗോഡ്സെ വധിച്ച മഹാത്മജിയുടെ ഓർമ്മദിനം! 1948 ജനുവരി 30-ന്‌ വെള്ളിയാഴ്ച വൈകുന്നേരം 5.17 ന് ഡൽഹിയിലെ ബിർളാ മന്ദിരത്തിൽ ഒരു പ്രാർത്ഥനാ യോഗത്തിൽ പങ്കെടുക്കവേ ഹിന്ദു മഹാസഭ പ്രവർത്തകനായ നാഥുറാം ഗോഡ്‌സേ എന്ന മതഭ്രാന്തന്റെ വെടിയേറ്റ്‌ അദ്ദേഹം മരണമടഞ്ഞു. ജനുവരി 31ന് ഗാന്ധിയുടെ ഭൗതിക ശരീരം രാജ്ഘട്ടിൽ സംസ്കരിച്ചു. നാഥുറാമിനേയും കൂട്ടാളികളേയും അറസ്റ്റ് ചെയ്ത് വിചാരണ ചെയ്തു. 1949 നവംബർ 15-ന് നാഥുറാം ഗോഡ്സേയെ തൂക്കിലേറ്റി. തനിയേ നടന്നുനീ പോവുക തളർന്നാലും അരുതേ പരാശ്രയവും ഇളവും അനുഗാമിയില്ലാത്ത പഥിക തുടർന്നാലും ഇടറാതെ നിൻ ധീര ഗാനം...

Wednesday, November 20, 2019

കരിയർനെറ്റ് ടെക്നോളജീസ്

#കരിയർനെറ്റ് ടെക്നോളജീസ്.
കമ്പനി തുടങ്ങിയിട്ട് ഇന്നേക്ക് 20 വർഷങ്ങൾ ആവുന്നു. ഇവിടെ ഞാൻ ജോയിൻ ചെയ്തിട്ട് 12 വർഷങ്ങളും ഒരുമാസവും ആയിട്ടുണ്ട്. 2007 ഒക്ടോബർ 22 നായിരുന്നു ഞാൻ കരിയർനെറ്റിൽ കയറിയത്. അന്നു കേവലം 200 ഓളം ആൾക്കാർ മാത്രമേ കമ്പനിയിൽ ഉണ്ടായിരുന്നുള്ളൂ. അന്നുണ്ടായിരുന്നവരിൽ 37 പേർ ഇന്നും കൂടെ തന്നെയുണ്ട്. നിലവിൽ 2000ത്തിൽ അധികം ആളുകൾ വർക്കു ചെയ്യുന്ന ഇന്ത്യയിൽ തന്നെ കൽക്കത്ത, ഗാർഗോൺ, നോയിഡ, ഹൈദ്രാബാദ്, മുംബൈ, പൂനെ, ചെന്നൈ തുടങ്ങി എട്ടോളം സ്ഥലങ്ങളിൽ കരിയർനെറ്റുണ്ട്. ബാംഗ്ലൂരിലാണ് ഹെഡ് ഓഫീസ്. 1999 നവംബർ 15 നായിരുന്നു തുടക്കം.
ഇതേ മാനേജ്മെന്റിന്റെ തന്നെ Hirepro, Ultra fine minerals, Long house, Wok to asia, Indiqube എന്നീ കമ്പനികളിലും ഈ 12 വർഷങ്ങൾക്കിടയിൽ വർക്ക് ചെയ്തിരുന്നു. നിലവിൽ ഹയർപ്രോയുടെ കൂടെയാണു ഞാനുള്ളത്.

2015 ഒക്ടോബറിൽ കമ്പനി മാറാൻ ശ്രമിക്കുകയും EF Education First എന്ന കമ്പനിയിൽ ജോലി കിട്ടുകയും ചെയ്തിരുന്നു. മൂന്നുമാസത്തെ നോട്ടീസ് പിരിയഡ് ഉണ്ടായിരുന്നു അന്ന്. ജോയിൻ ചെയ്യാനായി കാത്തിരുന്ന സമയത്തായിരുന്നു ആക്സിഡന്റ് ആയി രണ്ടേകാൽ വർഷത്തോളം പ്രശ്നസങ്കീർണമായി തീർന്നത്. ഓപ്പറേഷനു വേണ്ടുന്ന മൂന്നര ലക്ഷവും കൂടാതെ ജോലിയൊന്നും ചെയ്യാതെ തന്നെ ഒരുവർഷത്തോളം കരിയർനെറ്റ് എനിക്ക് സാലറി തന്നതും ഏറെ പ്രധാനപ്പെട്ടതാണ്.

ഇപ്പോൾ വീണ്ടും മറ്റൊരിടത്തേക്കു മാറാൻ ശ്രമിക്കുകയാണ്. എംഫസിസ് (Mphasis), ഐടിസി (ITC Limited) എന്നീ കമ്പനികളിൽ ലഭിച്ചിരുന്നെങ്കിലും അവർ അതു ഹോൾഡ് ചെയ്തു വെച്ചു. അനിയന്ത്രിതമായി വന്ന ഫിനാൻഷ്യൽ ക്രൈസിസ് ആണ് ഇന്ത്യൻ കമ്പനികളെ ജാഗരൂകരാക്കി മാറ്റി നിയന്ത്രിച്ചു നിർത്താൻ കാരണമെന്ന് എംഫസിസിലെ HR പറഞ്ഞിരുന്നു. ഇന്റെർവ്യു എടുത്ത വ്യക്തിയും ഇതേകാര്യം പറഞ്ഞിരുന്നു. ഏതായാലും കരിയർനെറ്റ് ഇന്നേക്ക് 20 വർഷങ്ങൾ പൂർത്തിയാക്കുന്നു. ഇന്നേ ദിവസം ആഘോഷമാണ് കമ്പനിയിൽ. മുമ്പായിരുന്നെങ്കിൽ ഗോവയിലോ, ഊട്ടിയിലോ കൊടൈക്കനാലിലോ ഒക്കെയായത് മഹനീയമാക്കിയേനെ!

Project Tiger - Wikipedia

Project Tiger - Wikipedia
വിക്കിപീഡിയയിൽ പ്രാദേശിക ഭാഷകളിലെ വിവരങ്ങളുടെ വിപുലീകരണത്തിനായി രൂപം നൽകിയ പ്രോജക്റ്റ് ടൈഗർ എന്ന പദ്ധതിയുടെ ഭാഗമായി മലയാളഭാഷാ വിക്കിപീഡിയ പ്രവർത്തകർക്ക് മൂന്നു ലാപ്ടോപ്പുകൾ ലഭിച്ചിരുക്കുന്നു. ഹിന്ദിയിൽ 6 പേർക്ക്, കന്നടയിൽ (തുളു അടക്കം) 7 പേർക്ക്, തമിഴിൽ 5 പേർക്ക്, മലയാളത്തിൽ 3 പേർക്ക്, തെലുഗിൽ ഒരാൾക്ക് എന്നിങ്ങനെ 50 പേർക്കാണ് ഈവർഷം ലാപ്ടോപ്പ് ലഭിച്ചത്. അതിലൊന്ന് എനിക്കാണ്! ഒന്നു വിജയൻ മാഷിനും (Vijayan) ലഭിച്ചിരുന്നു. മറ്റൊന്നു ലഭിച്ചത് മീനാക്ഷി നന്ദിനി എന്ന യൂസർ‌നെയ്മിൽ അറീയപ്പെടുന്ന വ്യക്തിക്കാണ്.

വിജയന്മാഷിനു കിട്ടിയ ലാപ്പും എനിക്കു കിട്ടിയതും ഇന്നലെ ലഭിച്ചിരുന്നു. Acer Aspire 3 - AMD A4-9125 ലാപ്ടോപ്പുകളായിരുന്നു ഏവർക്കും കൊടുത്തത്.വിക്കിമീഡിയ ഫൗണ്ടേഷൻ കഴിഞ്ഞ വർഷം ആരംഭിച്ച പരിപാടിയായിരുന്നു #പ്രോജക്റ്റ് #ടൈഗർ. കഴിഞ്ഞ വർഷം Manju വിനും ഒരു ലാപ്ടോപ്പ് ലഭിച്ചിരുന്നു. ഗൂഗിളിന്റെ ക്രോം ബുക്കായിരുന്നു അന്നു ലഭിച്ചത്.

മലയാളം വിക്കിപദ്ധികളെക്കുറിച്ചുള്ള അവബോധം പൊതുജനങ്ങൾക്കിടയിലുണ്ടാക്കുക, വിക്കിപീഡിയയോടൊപ്പം തന്നെ സഹ വിക്കിമീഡിയ സംരംഭങ്ങളായ വിക്കി ഗ്രന്ഥശാല, വിക്കി നിഘണ്ടു, വിക്കി ചൊല്ലുകള്, വിക്കിപാഠശാല, വിക്കി കോമൺസ് തുടങ്ങിയുള്ളവയെ കൂടി പൊതുജന ശ്രദ്ധയിലേക്ക് കൊണ്ടുവരിക, സ്കൂൾ വിദ്യാർത്ഥികൾ, റിട്ടയേഡ് ആയ അദ്ധ്യാപകർ, വിദ്യാസമ്പന്നരായ വീട്ടമ്മമാർ, സ്വതന്ത്രമായി വിജ്ഞാനം പങ്കുവെയ്ക്കാൻ താല്പര്യമുള്ളർ, വിവിധ ഗ്രന്ഥശാലകൾ എന്നിവരെ വിക്കി സംരംഭങ്ങളിലേക്ക് കൊണ്ടുവരിക തുടങ്ങി നിരവധി കാര്യങ്ങൾ പ്രോജക്റ്റ് ടൈഗറിന്റെ ഭാഗമായി നടന്നു വരുന്നുണ്ട്. ഇക്കാര്യം മുൻനിർത്തി, വിക്കിപീഡിയ പരിചയ പരിപാടികളും മീറ്റപ്പുകളും പലഭാഗത്തായി നടന്നു വരുന്നുണ്ട്.

ശ്രീ അഭയ ഹസ്ത ഗണപതി ടെംബിൾ

ശ്രീ അഭയ ഹസ്ത ഗണപതി ടെംബിൾ...
------------ ----------- ------------- --------
വിദ്യകൊണ്ടറിയേണ്ടതറിയാതെ
വിദ്വാനെന്നു നടിക്കുന്നിതു ചിലർ;
കുങ്കുമത്തിന്റെ ഗന്ധമറിയാതെ
കുങ്കുമം ചുമക്കുമ്പോലെ ഗർദ്ദഭം.
കൃഷ്‌ണ കൃഷ്‌ണ! നിരൂപിച്ചു കാണുമ്പോൾ
തൃഷ്‌ണകൊണ്ടേ ഭ്രമിക്കുന്നിതൊക്കെയും
#ഗർദ്ദഭം = കഴുത, #ജ്ഞാനപ്പാന, #പൂന്താനം

വിദ്യ നേടാനുള്ളതാണു വിദ്യാഭ്യാസം എന്ന ബോധം ഇന്നുള്ളവർക്കില്ല എന്നു തോന്നുന്നു. വിദ്യാഭ്യാസം എന്നത്, ജോലി നേടാനും സമ്പാദിക്കാനും മാത്രമുള്ള സൂത്രപ്പണി മാത്രമാണിന്ന്. കുട്ടികളെ നല്ല യന്ത്രമനുഷ്യര്യാക്കി മാറ്റുക. അറിവ്, ബോധം എന്ന കാര്യങ്ങൾ പിതാക്കളിന്നു കേട്ടിട്ടു പോലും ഇല്ലാത്ത അവസ്ഥ; തല്ലിപ്പഠിപ്പിക്കുകയാണവർ!! കുട്ടികൾ ഭാവിയിൽ നല്ല ജോലി നേടിയിരിക്കണം!! എന്നേക്കാൾ കേമരാവണം മക്കൾ എന്ന ചിന്തയാവണം ഇതിനു പ്രേരിപ്പിക്കുന്നത്. മൃഗത്തെ പോലെ, ചിന്താശേഷി അല്പം പോലുമില്ലാത്ത അനേകരായി പെരുകുകയാണിന്നു നമ്മളിന്ന് എന്നു തോന്നിപ്പോവുന്നു ചിലതൊക്കെ കാണുമ്പോൾ!! ടെക്നിക്കൽ അറിവിലാണു കാലം ആളുകളെ വിലയിരുത്തുന്നത്!

ഇന്റെർവ്യൂ ജയിക്കാനായി നേർച്ചയിനത്തിൽ ദിനേന ലക്ഷങ്ങൾ കുമിഞ്ഞുകൂടുകയാണിന്നു ബാംഗ്ലൂർ പോലുള്ള മെട്രോകളിൽ. എന്റെ കമ്പനിക്ക് മുമ്പിൽ ഒരു ഗണേശ ക്ഷേത്രമുണ്ട്, കഴിഞ്ഞൊരു ദിവസം ഇവിടെനിന്നും ഇന്റെർവ്യൂ കഴിഞ്ഞു പോകുന്നൊരു പയ്യൻ, അമ്പലത്തിന്റെ മുന്നിൽ റോഡിന്റെ ഇങ്ങേതലയിൽ ദൂരെ നിന്ന് ചെരിപ്പൂരിവെച്ച് രണ്ടുകൈയ്യും ക്രോസ്സിൽ ചെവി പിടിച്ച് വട്ടം തിരിയുന്നത് കണ്ടു. അമ്പലത്തിൽ നിന്നും മീറ്ററുകൾ അകലെയായതിനാൽ അമ്പലമുണ്ടെന്ന ബോധം എനിക്കാദ്യം ഓർമ്മ വന്നില്ല. അത്ഭുതം തോന്നിപ്പോയി! ശ്രദ്ധയിൽ പെട്ടപ്പോൾ കാര്യം ബോധ്യമായി. ഇന്റെർവ്യൂ ജയിക്കാനായി എന്തോ പ്രാർത്ഥനയാവണം അവൻ പിറുപിറുത്തു കൊണ്ടിരുന്നത്.

ആ അമ്പലം കെട്ടിയിട്ട് അഞ്ചോ ആറോ വർഷങ്ങളേ ആയുള്ളൂ. ആണുങ്ങൾക്ക് മൂത്രമൊഴിക്കാൻ പറ്റിയ സ്ഥലമായിരുന്നു, അത്. ഒരിക്കൽ ഞാനിക്കാര്യം ഇവിടെ പറഞ്ഞിട്ടുണ്ട്. അന്ന്, അവിടെ രണ്ടോ മൂന്നോ മരങ്ങളും പൊട്ടിച്ചിട്ട കുറേ പാറകളും ആയിരുന്നു ഉണ്ടായിരുന്നത്. കേറി നിന്ന്, മൂത്രമൊഴിക്കുമ്പോൾ കക്കൂസിൽ നിൽക്കുന്നത്ര സെയ്ഫായി തോന്നും ആണുങ്ങൾക്ക്. മൂത്രയിനത്തിൽ ആർക്കും തന്നെ 5 രൂപ കൊടുക്കുകയും വേണ്ട. അവിടെ മൂത്രമൊഴിക്കാൻ പാടില്ലെന്ന് പലതവണ ബോർഡ് വെച്ചു - നടന്നില്ല. അന്നവിടെ, ഞാനിന്നു വർക്കു ചെയ്യുന്ന കമ്പനി മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒരു ടാറിടാത്ത ഇടവഴി അവസാനിക്കുന്നത് വലിയൊരു സ്കൂളിലേക്കും. പിന്നെ സക്ര വേൾഡ് ഹോസ്പിറ്റൽ വന്നു. അങ്ങനെയങ്ങനെ ഓരോന്നു മാറിവന്ന്, ഇന്നുകാണുന്ന രൂപത്തിൽ എത്തി.

ആ സ്ഥലത്ത് അന്ന് ഗണപതിയുടേയും സരസ്വതിയുടേയും ചില്ലിട്ട ഫോട്ടോസ് ചാരിവെച്ചിരുന്നു, അപ്പോൾ, ആളുകൾ അവിടെ മൂത്രമൊഴിക്കാതെ മാറി നിന്നൊഴിച്ചു പോകാൻ തുടങ്ങി. ഇതിവിടെ ബാംഗ്ലൂരിൽ ഒരു ശൈലിയാണ്. പാന്മസാലകളും മറ്റും തിന്ന് ആളുകൾ സ്റ്റെയർ കെയ്സുകളിലും, ഇടവഴികളിൽ ചുമരുകളിലും, അണ്ടർഗ്രൗണ്ട് വഴികളിലും മറ്റും തുപ്പിയിടുന്നത് ഒഴിവാക്കാനും അവിടങ്ങളിൽ ഗണപതിയും സരസ്വതിയും അയ്യപ്പനും മുരുകനും ഒക്കെ വന്നു നിൽക്കാറുണ്ട്. ദൈവവിശ്വാസത്തെ ചൂഷണം ചെയ്ത് നാടുനന്നാക്കുകയാണിവർ. ഗണപതിയും സരസ്വതിയും അയ്യപ്പനും മുരുകനുമൊക്കെ ദൈവങ്ങളിൽ പെട്ട അവർണരാനെന്നു തോന്നുന്നു. വൃത്തികെട്ട സ്ഥലങ്ങളൊക്കെ ശുദ്ധീകരിക്കാൻ നിയോഗിക്കപ്പെട്ടവരാണവർ മെട്രോകളിൽ.

പിന്നീടൊരിക്കൽ അവർ അവിടം വൃത്തിയാക്കി, ഗണേശനെ പൂജിക്കാനായി അമ്പലം ചെറുതായൊന്നു കെട്ടി. മേൽക്കര്യങ്ങളൊന്നും ആർക്കും അറിയാനിടയില്ല, ആ അമ്പലത്തിൽ രാവിലെ പൂജയ്ക്കു മുമ്പ് ചെണ്ടകൊട്ടുന്നതും ചിലങ്ക കൊട്ടുന്നതും പാടുന്നതും ഒക്കെ മെഷ്യനുകളണ്. പൂജാരി നല്ല ഹൈക്ലാസ് സാധനമാണ്. മൂത്രഗണേശനെ പൂജിക്കാൻ എന്നുമെന്നും ആൾകൾ കൂടുന്നു... നല്ല കാശും ലഭിക്കുന്നുണ്ട്. ഓഫീസിൽ വർക്ക് ചെയ്യുന്ന പലരും അവിടെ കേറി പ്രാർത്തിക്കുന്നതു കണ്ടിരുന്നു. #പലമൂത്രാദി ഗണേശൻ ഒരു കള്ളച്ചിരി ചിരിച്ച് അവർക്കു വരദാനം നൽകുന്നത് ഞാൻ മനക്കണ്ണാൽ കാണാറുമുണ്ട്! അന്നൊക്കെയും ഏറെപ്പേർക്ക് ഹസ്തം അഭയമായി മാറിയ സ്ഥലം തന്നെയായിരുന്നു. ഗണേശൻ തന്റെ സർനെയിമിലും ശുദ്ധത വരുത്തിയെന്നതും ശ്രദ്ധേയമായി തോന്നി...

പഴയകഥ ഇവിടെ: https://www.facebook.com/photo.php?fbid=10152968871648327

Tuesday, May 07, 2019

ഏപ്രിൽ മാസം ഫെയ്സ്ബുക്കിൽ... വളരെ കുറഞ്ഞു എന്നു തോന്നുന്നു...

ഏപ്രിൽ മാസം ഫെയ്സ്ബുക്കിൽ... വളരെ കുറഞ്ഞു എന്നു തോന്നുന്നു...
2019-05-07T02:29:49.000Z

Monday, May 06, 2019

😔 പി എസ് ശ്രീധരൻപിള്ള കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് അയച്ച കത്ത്!!

😔 പി എസ് ശ്രീധരൻപിള്ള കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് അയച്ച കത്ത്!!
2019-05-06T03:57:07.000Z

Saturday, May 04, 2019

പതിനെട്ടാം ശതകത്തിൽ മൈസൂർ ഭരിച്ചിരുന്ന ഭരണാധികാരിയാണ് ടിപ്പു സുൽത്താൻ എന്നറിയപ്പെടുന്ന ഫത്തഹ് അലിഖാൻ ടിപ്പു! 1799 മേയ് 4 ഓർമ്മദിനം

പതിനെട്ടാം ശതകത്തിൽ മൈസൂർ ഭരിച്ചിരുന്ന ഭരണാധികാരിയാണ് ടിപ്പു സുൽത്താൻ എന്നറിയപ്പെടുന്ന ഫത്തഹ് അലിഖാൻ ടിപ്പു! 1799 മേയ് 4 ഓർമ്മദിനം
2019-05-04T00:07:42.000Z

Friday, May 03, 2019

തസ്കരനല്ല ഞാന്‍ തെമ്മാടിയല്ല ഞാന്‍ മുഷ്കരനല്ല ഞാന്‍ മുഗ്ദ്ധശീലേ ദേവിതന്‍ ദാസ്യം കൊതിക്കുമൊരുത്തന്‍ ഞാന്‍ ഈ വീടിവിടേയ്ക്കു ദാസഗൃഹം.

തസ്കരനല്ല ഞാന്‍ തെമ്മാടിയല്ല ഞാന്‍ മുഷ്കരനല്ല ഞാന്‍ മുഗ്ദ്ധശീലേ ദേവിതന്‍ ദാസ്യം കൊതിക്കുമൊരുത്തന്‍ ഞാന്‍ ഈ വീടിവിടേയ്ക്കു ദാസഗൃഹം.
2019-05-03T02:29:19.000Z

പണ്ട്...

പണ്ട്...
2019-05-02T23:42:24.000Z

Thursday, May 02, 2019

കാലമിന്നു കലിയുഗമല്ലയോ? ഭാരതമിപ്രദേശവുമല്ലയോ? നമ്മളെല്ലാം നരന്മാരുമല്ലയോ? ചെമ്മെ നന്നായ്‌ നിരൂപിപ്പിനെല്ലാരും!! 😕

കാലമിന്നു കലിയുഗമല്ലയോ? ഭാരതമിപ്രദേശവുമല്ലയോ? നമ്മളെല്ലാം നരന്മാരുമല്ലയോ? ചെമ്മെ നന്നായ്‌ നിരൂപിപ്പിനെല്ലാരും!! 😕
2019-05-02T11:14:24.000Z

കള്ളവോട്ട് ചെയ്തവർക്കെതിരെ ഒരുവർഷം തടവും പിഴയും ലഭിക്കാവുന്ന ഇന്ത്യൻ ശിക്ഷാനിയമത്തിലെ 171 സി, ഡി, എഫ് വകുപ്പുകൾ മാത്രം!! 😔

കള്ളവോട്ട് ചെയ്തവർക്കെതിരെ ഒരുവർഷം തടവും പിഴയും ലഭിക്കാവുന്ന ഇന്ത്യൻ ശിക്ഷാനിയമത്തിലെ 171 സി, ഡി, എഫ് വകുപ്പുകൾ മാത്രം!! 😔
2019-05-02T02:53:54.000Z

Wednesday, May 01, 2019

മഹാരാഷ്ട്രയിൽ‍ സുരക്ഷാ സൈനികർക്ക് നേരെ മാവോവാദി ആക്രമണം, 15 സൈനികർ‍ക്ക് മരിച്ചു! 😞

മഹാരാഷ്ട്രയിൽ‍ സുരക്ഷാ സൈനികർക്ക് നേരെ മാവോവാദി ആക്രമണം, 15 സൈനികർ‍ക്ക് മരിച്ചു! 😞
2019-05-01T09:50:43.000Z

പണ്ട് പ്രിഡിഗ്രിക്കാലം തൊട്ടേ നല്ല ബുക്സ് തപ്പി നടക്കുന്നതിനിടയിൽ ശ്രദ്ധയിൽ പെട്ട പ്രധാന സ്ഥലമായിരുന്നു നിലേശ്വരത്തെ ബോധി ബുക്സ്. കാഞ്ഞങ്ങാടൊന്നും അന്ന് ഇതുപോലെ നല്ലൊരു ബുക്സ് ഷോപ്പ് ഉണ്ടായിരുന്നില്ല; ഇന്ന് ആരാണോ എന്തോ കടയുടെ ഉടമസ്ഥൻ! എന്തായാലും പുള്ളിയുടെ കൈയ്യൊടിഞ്ഞു!! വഴിയിലൂടെ നടന്നു പോകുന്നതിനിടയിൽ പരസ്യമായി ഉമ്മ വെച്ച കമിതാക്കളെ ഇയാൾ ചോദ്യം ചെയ്തത്രേ. കാമുകൻ തള്ളിയപ്പോൾ ചോദ്യകർത്താവ് ഓടയിൽ വീണ് കൈയ്യൊടിഞ്ഞു. എന്തായാലും ക്രൂരമായി മർദ്ദിച്ചതൊന്നും ആകാൻ ഇടയില്ല; ഞാൻ കാമുകർക്കൊപ്പം തന്നെ നിൽക്കുന്നു. “പറ്റിപ്പോയി സഹോ, ഒന്നു ക്ഷമിച്ചു കള“ എന്നിപ്പോൾ ആ കാമുകൻ പയ്യൻ ഒരുപക്ഷേ അലമുറയിടുന്നുണ്ടാവണം! എന്തായാലും സംഭവത്തിൽ പൊലീസ് കേസെടുത്തു. കാമുകരെ പിടിക്കാനായി #സിസിടീവി ദൃശ്യങ്ങൾ നോക്കി പൊലീസ് മുന്നോട്ട് പോവുമത്രേ!! സിസിടീവി വില്ലനാവുന്ന മറ്റൊരു ദാരുണ കാഴ്ചയാണപ്പോൾ കാണാൻ കിടക്കുന്നത്! ആകപ്പാടെയുള്ള കേരളത്തിൽ പോലും സിപിഎമ്മിനെ കണ്ടമാനം നാണംകെടുത്തിയ സുന്ദരവില്ലനാണ് സിസിടീവി. സിസിടീവിയോട് ഒരപേക്ഷയേ ഉള്ളൂ, ആ കാമുകഹൃദയങ്ങളെ ഇനിയും പ്രണയിക്കാൻ അനുവദിക്കുക, ദയവായി ദൃശ്യങ്ങൾ പൊലീസിനു കൈമാറരുത്! #മന്നം‌പുറത്ത് കാവിലേക്കുള്ള ഇടവഴിയിൽ എന്നും കാണുന്ന രണ്ടുകൂട്ടരാണ് കമിതാക്കളും കല്യാണ ബ്രോക്കർമാരും. ബ്രോക്കർമാർ വയസ്സന്മാരാണ്. അന്നൊന്നും ആർക്കും ഇവർ ശല്യക്കാരായിരുന്നില്ല. കാലം മാറി, സമൂഹവും. ഇതൊക്കെ അറിഞ്ഞ് പിള്ളേരും ശ്രദ്ധിക്കണമായിരുന്നു. സിസിടിവി നോക്കുന്നവൻ ഒരു രസത്തിന് ഈ രംഗമൊക്കെ വാട്സാപ്പിൽ ഇട്ടാൻ നാളെ ലോകം മൊത്തത്തിൽ കണ്ടു പുളകം കൊള്ളും. നഷ്ടം ഭീകരമായി ബാധിക്കുക കാമുകിയുടെ ജീവിതത്തെയായിരിക്കും. #കാമുകീകാമുകർ ഉള്ള വിശ്വാസത്തിന്റെ സ്നേഹത്തിന്റെ ഉറപ്പിന്റെ ബലത്തിൽ കൈമാറുന്ന ചിത്രങ്ങളും വീഡിയോകളും ഇന്ന് #വാട്സാപ്പ്, #ടെലെഗ്രാം പോലുള്ള സോഷ്യൽ നെറ്റ്‌വർക്കുകളിൽ നിറഞ്ഞാടുകയാണ്. ഇക്കാര്യങ്ങൾ ഒക്കെ അറിഞ്ഞിട്ടും എന്റെ #കാമകേളികൾ ഇങ്ങനെ വരില്ലെന്നും പ്രിയനെന്നെ ചതിക്കില്ലെന്നുമുള്ള വിശ്വാസത്തിൽ ഒക്കെയും പങ്കുവെയ്ക്കുന്നു. #ടെക്നോളജി ഏറെ മാറിപ്പോയിട്ടുണ്ട് കാമുകരേ... അടച്ചിട്ടു കിടക്കുന്ന ചുവരിനേപോലും വിശ്വസിക്കാനാവാത്ത കാലമാണിത്. പ്രണയകേളികൾ സ്വകാര്യമാക്കുക. വില്ലനായി കടന്നുവന്ന ബോധി ബുക്ക്സ്റ്റാൾ ഉടമയുടെ കൈ ഒന്നരമാസം കൊണ്ട് ഓക്കെയാവും; വിട്ടുകള “പരസ്യമായി ഉമ്മവെയ്ക്കുമ്പോൾ ശ്രദ്ധിക്കണം“ എന്നു ചെറു ചിരിയാൽ നിർദ്ദേശിച്ചാൽ മതിയായിരുന്നു ആ മനുഷ്യന് - പ്രായമേറിയാൽ പൊട്ടിപ്പോയ എല്ലുകൾ മസ്സിലും പിടിച്ച് കൂടിച്ചേരാൻ വിമുഖത കാണിച്ചിരുന്നേക്കും. എത്രയും പെട്ടന്നാ കൈകൾ നന്നാവട്ടെ! മേലിൽ ഇത്തരം കാര്യങ്ങൾ കണ്ടാൽ വേണമെന്നു തോന്നിയാൽ മാത്രം സൗഹൃദഭാവത്തിൽ വരുംവരായ്കകൾ അവരെ നിർദ്ദേശിക്കുക!

2019-05-01T01:48:17.000Z

Tuesday, April 30, 2019

സ്നേഹത്തിൽ നിന്നില്ലല്ലോ മറ്റൊന്നും ലഭിച്ചീടാൻ‍; സ്നേഹത്തിൻ‍ ഫലം സ്നേഹം, ജ്ഞാനത്തിൻ ഫലം ജ്ഞാനം. സ്നേഹമേ പരം സൗഖ്യം, സ്നേഹഭംഗമേ ദുഖം, സ്നേഹം മേ ദിക്കാലാതിവർ‍ത്തിയായ്‌ ജ്വലിച്ചാവൂ!

സ്നേഹത്തിൽ നിന്നില്ലല്ലോ മറ്റൊന്നും ലഭിച്ചീടാൻ‍; സ്നേഹത്തിൻ‍ ഫലം സ്നേഹം, ജ്ഞാനത്തിൻ ഫലം ജ്ഞാനം. സ്നേഹമേ പരം സൗഖ്യം, സ്നേഹഭംഗമേ ദുഖം, സ്നേഹം മേ ദിക്കാലാതിവർ‍ത്തിയായ്‌ ജ്വലിച്ചാവൂ!
2019-04-29T23:19:18.000Z

Monday, April 29, 2019

കള്ളവോട്ട് ചെയ്തവരെയൊക്കെ തൂക്കിക്കൊല്ലണം. നിയമം ശക്തമാവണം. മേലിൽ ഒരാളിത് ചെയ്യരുത്! ഒരു രാജ്യത്തിന്റെ വിധിയാണിവർ തിരുത്തുന്നത്!

കള്ളവോട്ട് ചെയ്തവരെയൊക്കെ തൂക്കിക്കൊല്ലണം. നിയമം ശക്തമാവണം. മേലിൽ ഒരാളിത് ചെയ്യരുത്! ഒരു രാജ്യത്തിന്റെ വിധിയാണിവർ തിരുത്തുന്നത്!
2019-04-29T15:07:07.000Z

പഴയ കഥയല്ലിത്...

പഴയ കഥയല്ലിത്...
2019-04-29T00:26:20.000Z

കേൾക്കാമെനിക്കു നിൻ ഹൃത്തിൻ മിടിപ്പുകൾ; നിൻ നെടുവീർപ്പുകൾ, കേൾക്കാമെനിക്കു നിന്നുള്ളിലെയോർമ്മ തൻ കുത്തൊഴുക്കിന്റെ ഗർഗളം കൂടിയും

കേൾക്കാമെനിക്കു നിൻ ഹൃത്തിൻ മിടിപ്പുകൾ; നിൻ നെടുവീർപ്പുകൾ, കേൾക്കാമെനിക്കു നിന്നുള്ളിലെയോർമ്മ തൻ കുത്തൊഴുക്കിന്റെ ഗർഗളം കൂടിയും
2019-04-29T00:22:01.000Z

Sunday, April 28, 2019

🤔 തെരഞ്ഞെടുപ്പു കമ്മീഷൻ ഈ വോട്ടെടുപ്പ് പല സമയത്തായി, 7 ഘട്ടമായി നടത്തുന്നത് എന്തിന്? ഒന്നിച്ചോ രണ്ടോ മൂന്നോ ഒക്കെ പോരേ? 🤔

🤔 തെരഞ്ഞെടുപ്പു കമ്മീഷൻ ഈ വോട്ടെടുപ്പ് പല സമയത്തായി, 7 ഘട്ടമായി നടത്തുന്നത് എന്തിന്? ഒന്നിച്ചോ രണ്ടോ മൂന്നോ ഒക്കെ പോരേ? 🤔
2019-04-28T11:40:10.000Z

Saturday, April 27, 2019

#കള്ളവോട്ട് ഓപ്പൺ വോട്ടാണെങ്കിൽ, പത്രങ്ങൾ പറഞ്ഞതൊക്കെ കള്ളമെങ്കിൽ മാതൃഭൂമി ശിക്ഷിക്കപ്പെടണം, മേലിൽ ഈ പണി മാതൃഭൂമിയോ മനോരമയോ മറുനാടനോ മറ്റു മാധ്യമങ്ങളോ പറയരുത്! ലക്ഷക്കണക്കിന് ആളുകളെ തെറ്റിദ്ധരിപ്പിച്ച് ക്ലിക്കും വാങ്ങി കാശുണ്ടാക്കുന്ന പരിപാടി ഇതോടെ നിർത്താനാവണം. തെറ്റിദ്ധാരണ വളർത്തി സമൂഹത്തെ ദുഷിപ്പിക്കാനല്ല നമ്മൾ പത്രം വായിക്കുന്നത്. സത്യമെന്നു കരുതി കാര്യങ്ങളെ അപ്പപ്പോൾ ഗ്രഹിക്കാനാണെന്ന ബോധ്യം അതു പ്രസിദ്ധീകരിക്കുന്നവർക്ക് ആവശ്യമാണ്. പത്രങ്ങളുടെ ഭാഗത്താണു തെറ്റെങ്കിൽ ഇനിയിത് ആവർത്താൻ പാടില്ലാത്ത വിധം അവർ ശിക്ഷിക്കപ്പെടേണ്ടതുണ്ട്. #കാസർഗോഡ് #പിലാത്തറ

2019-04-27T15:32:23.000Z

കള്ളവോട്ടു സത്യമാണെങ്കിൽ തെരഞ്ഞെടുപ്പ് ക്യാൻസൽ ചെയ്തിട്ട്, പാർട്ടിയോട് കാശു വാങ്ങി ആദ്യേ നടത്തണം, ഇല്ലെങ്കിൽ പാർട്ടിയെ നിരോധിക്കണം

കള്ളവോട്ടു സത്യമാണെങ്കിൽ തെരഞ്ഞെടുപ്പ് ക്യാൻസൽ ചെയ്തിട്ട്, പാർട്ടിയോട് കാശു വാങ്ങി ആദ്യേ നടത്തണം, ഇല്ലെങ്കിൽ പാർട്ടിയെ നിരോധിക്കണം
2019-04-27T07:57:47.000Z

ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ

ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License