Showing posts with label കുഞ്ഞാലിക്കുട്ടി. Show all posts
Showing posts with label കുഞ്ഞാലിക്കുട്ടി. Show all posts

Saturday, November 12, 2011

അടിക്കുറിപ്പു മത്സരം...

അനിയോജ്യമായ അടിക്കുറിപ്പുകൾ ക്ഷണിക്കുന്നു...

രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി, കെ. എം, മാണി, കുഞ്ഞാലിക്കുട്ടി...

  • കൈചൂണ്ടി സുരേഷ് ഗോപിക്ക് പഠിക്കുന്നത് ചെന്നിത്തല...
  • അപ്പുറത്ത് തലയിൽ കയ്യും വെച്ച് വിഷണ്ണനായി ഇരുന്നു പോയത് ഉമ്മൻ ചാണ്ടി...
  • ഞാനില്ലേ എന്ന ഭാവത്തിൽ കൈകൂപ്പി, തൊഴുതുമാറാനൊരുങ്ങുന്നത് മാണിസാർ...
  • കടുത്ത നിശ്ചയദാർഢ്യം കാണിച്ച് ഇതൊക്കെ പുല്ലല്ലേ എന്ന മട്ടിൽ മാണിസാറിന് ഉപദേശം നൽകുന്നത് കുഞ്ഞാലിക്കുട്ടി സാഹിബ്

Friday, November 11, 2011

ഗോവിന്ദചാമിക്ക് വധശിക്ഷ!!

അപ്പോൾ നാടുവാഴുന്ന അഭിനവ ഗോവിന്ദ ചാമിമാർക്കോ?
നിയമവ്യവസ്ഥയെ വരെ ലജ്ജിപ്പിച്ച് ഭരണം കയ്യാളുന്ന അഭിനവ ഗോവിന്ദചാമിമാർ ഒരു പക്ഷേ വിധി കേട്ട് പുഞ്ചിരിക്കുന്നുണ്ടാവും!! ന്യായാധിപനെ വരെ പണക്കെട്ടിൽ തൂക്കിയെടുത്ത് പെണ്ണരകൾ തേടി നടക്കുന്ന രാഷ്ട്രീയകോമരങ്ങൾ ഉള്ളിടത്തോളം രാഷ്ട്രീയ സ്വാധീനമില്ലാത്ത ചാമിമാർ മാത്രമേ നമ്മുടെ കേരളത്തിൽ ശിക്ഷിക്കപ്പെടുകയുള്ളൂ... അല്ലാത്തവർ ഇവിടെ എന്നും സുരക്ഷിതർ തന്നെ...

Thursday, October 20, 2011

ഇപ്പോൾ കിട്ടിയത്!!

കുഞ്ഞാലികുട്ടി ഹജ്ജിനു പോയി...
മിനായില്‍ ഇബിലീസിനെ കല്ലെറിഞ്ഞു...
ഇബിലീസതു തിരിച്ചെറിഞ്ഞു, എന്നിട്ടു ചോദിച്ചു:
കുഞ്ഞാലീ നമ്മള്‍ തമ്മിലിതൊക്കെ വേണോ....!!

Monday, September 26, 2011

സത്യത്തിന്റെ മുഖം!!

സത്യം മറനീക്കി പുറത്തുവരികതന്നെ ചെയ്യും. അത് എത്രയൊക്കെ മൂടിവെയ്ക്കാൻ ശ്രമിച്ചാലും പൂർവാധികം ശക്തിയോട് തിരിഞ്ഞുകൊത്തും. പാവം ഉമ്മച്ചന്റെ കാര്യമോർത്തിട്ടാ... :(
എം.വി. നികേഷ് കുമാറിന്റെ ബസ്സിലേക്ക്
ഭീഷണിയുള്ളതിനാല്‍ ക്രൈംബ്രാഞ്ചിന് തെറ്റായി മൊഴി നല്‍കേണ്ടിവന്നുവെന്ന് ഐസ്‌ക്രീം കേസില്‍ പീഢനത്തിനിരയായ ബിന്ദു. ക്രൈബ്രാഞ്ച് ഏതൊക്കെ ചോദ്യങ്ങളാണ് ചോദിക്കുകയെന്നും എങ്ങനെയാണ് മറുപടി പറയേണ്ടതെന്നും ചേളാരി ഷെരീഫ് എന്നൊരാള്‍ പറഞ്ഞിരുന്നു. ഈ ചോദ്യങ്ങള്‍ തന്നെയാണ് പിന്നീട് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ചോദിച്ചതെന്നും കേസിലെ ഇരകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും കോടതിക്കും അയച്ച പരാതിയില്‍ വ്യക്തമാക്കുന്നു.

ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ

ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License