Showing posts with label രാഷ്ട്രീയം. Show all posts
Showing posts with label രാഷ്ട്രീയം. Show all posts

Tuesday, July 23, 2013

ദുരന്തം കാതോർത്തൊരു ജില്ല - കാസര്‍ഗോഡ്‌

കത്താന്‍ കാത്തിരിക്കുകയാണ് കാസര്‍ഗോഡ്‌..!!! ഹിന്ദുക്കളും മുസ്ലീങ്ങളും അടങ്ങിയ നിഷ്കളങ്കരായ ഒരു ജനത ഇവിടെ ശവശരീരങ്ങളായി അടിഞ്ഞു കൂടുന്ന ദിവസം വിദൂരമല്ല! ഇരു വിഭാഗങ്ങളിലെയും ചില വിഷബീജങ്ങൾ അതിനുള്ള ഉള്ളൊരുക്കങ്ങള്‍ അണിയറയിൽ ഗംഭീരമാക്കുന്നുണ്ട്! സമീപകാല പത്രവാർത്തകൾ നൽകുന്ന ചിത്രമതാണ്. ഉണര്‍ത്തെഴുനേല്‍ക്കണം നമ്മള്‍; അല്ലെങ്കില്‍ മറ്റൊരു ഗുജറാത്തും, ഭഗല്‍പ്പൂരും, മീറത്തുമെല്ലാം നമ്മുടെ മലയാള മണ്ണില്‍ ആവര്‍ത്തിക്കും.... തീര്‍ച്ച....! എല്ലാ മതങ്ങളിലുമുണ്ട് മതത്തിന്‍റെ പേരില്‍ മുതലെടുപ്പ് നടത്തുന്ന വ്യാജസംരക്ഷകര്‍... ഇവരെ തിരഞ്ഞുപിടിച്ച് ഒറ്റപ്പെടുത്തുക മതസൗഹാര്‍ധം കാത്തുസൂക്ഷിക്കുക....!

എല്ലാ മതങ്ങളെയും, മതാചാരങ്ങളെയും ബഹുമാനിക്കാൻ അറിയുന്ന ഒരു ജനവിഭാഗമായി നമ്മൾ മാറണം... ഒരു മതാചാരവും മറ്റു മതസ്ഥരെയോ അവരുടെ മത ചിന്ഹങ്ങളെയോ ദ്രോഹിക്കാന്‍ വേണ്ടിയിട്ടുള്ളതല്ല... നമ്മളെന്തിനാണിത്രയ്ക്ക് അസഹിഹ്ണുത വെച്ചു പുലർത്തുന്നത്? ഇത്രയും നാൾ കാത്തുവെച്ച ആ നല്ല സാഹോദര്യത്തിന്റെ പ്രശ്നങ്ങളെന്തായിരുന്നു? മതങ്ങളല്ല മനുഷ്യരാണു വലുതെന്ന് തിരിച്ചറിഞ്ഞ് ഒന്നിക്കണം... എല്ലാ മതഗ്രന്ഥങ്ങളും പഠിപ്പിക്കുന്നത് ഒന്നു മാത്രമാണ് - "മനുഷ്യ നന്മ" മനസ്സില്‍ നന്മയുണ്ടാവുക... അത് പ്രകടിപ്പിക്കുക....!

നാടിന്‍റെ സമാധാനാന്തരീക്ഷം തകര്‍ക്കുന്ന വര്‍ഗീയ കോമരങ്ങള്‍ക്കെതിരെ ഒന്നിച്ചു പട നയിക്കാം... സംരക്ഷിക്കാം നമുക്ക് ഈ മലയാള മണ്ണിന്‍റെ മതേതരത്വം....! നമുക്കു ശേഷവും ഇവിടെ ജീവിതങ്ങളുണ്ടാവണം, ഇതേ സാഹോദര്യത്താൽ അവരുമിവിടെ പുലരണം...അതിനായി മനസ്സിൽ അർബുദം ബാധിച്ച ഓരോ വിഷാണുവിനേയും ഒറ്റപ്പെടുത്തണം...

പ്രിയരേ ചിന്തയിലും പ്രവൃത്തിയിലും മിതത്വം സൂക്ഷിച്ചുവെച്ചു മാത്രം പ്രതികരിക്കുക... വലിയൊരാപത്താണു നമ്മെ വന്നു മൂടാൻ പോകുന്നത്. ഒരുപക്ഷേ, ഒരിക്കലും മാറാത്ത മുറിവായി അതു മാറിയേക്കാം. ഏറെ സൂക്ഷിക്കേണ്ടിയിരിക്കുന്നു. ശ്രദ്ധിക്കേണ്ടിയിരിക്കുന്നു...

മതത്തിന്റെ പേരിൽ രാഷ്ട്രീയ മുതലെടൂപ്പിനായി ഒരുങ്ങിയിറങ്ങിയവരാണു ചിലർ. അവർ പറയാൻ പഠിച്ചവരാണ്... വാക്കിൽ തേൻ പുരട്ടി അവർ നമ്മുടെ ചിന്താമണ്ഡലത്തിൽ വിഷവിത്തുകൾ നിറയ്ക്കും മുമ്പ് അവരെ കണ്ടെത്തണം; ഒറ്റപ്പെടുത്തണം. മതവും രാഷ്ട്രീയവും മനുഷ്യനന്മയ്ക്കായി വിനിയോഗിക്കാൻ അവരെ പ്രേരിപ്പിക്കണം. സമീപകാല പ്രശ്നങ്ങൾ വല്ലാതെ ഭയപ്പെടുത്തുന്നുണ്ട്. തൊഴിലില്ലായ്മ പെരുകുമ്പോൾ; കൈയിൽ ചെലവഴിക്കാൻ കണക്കിലധികം കാശു വരുമ്പോൾ എല്ലാമറന്ന് ഭീകരതയുടെ കയങ്ങളിലേക്ക് ഇറങ്ങി വീടിനും സമൂഹത്തിനും ആപത്തായി മാറുകയാണു യുവത! സ്വന്തം ഭാവിയെ പറ്റി ഓർക്കാതെ, തലമുറയെ പറ്റി ചിന്തിക്കാതെ അവർ എടുത്തുചാടുന്ന സങ്കീർണതകൾ ഒരു നാടിന്റെ തന്നെ നിലനില്പിനെയാണു ബാധിക്കുക എന്ന തിരിച്ചറിവ് അറിവുള്ളവർ പറഞ്ഞുകൊടുക്കുക.

നല്ലതിനായി നമുക്കു പ്രത്യാശിക്കാം; പ്രതീക്ഷിക്കാം!

Wednesday, May 16, 2012

കണ്ണൂർ വിശേഷങ്ങൾ...

എം എ പരീക്ഷയുടെ കാലം... 2001 ലെയോ 2002 ലെയോ ഒരു ഏപ്രിൽ മാസം... കൂത്തുപറമ്പിനടുത്തുള്ള വേങ്ങാട് എന്ന സ്ഥലത്ത്, അവിടെ ടെക്‌സ്റ്റൈൽസ് നടത്തുന്ന രാജേട്ടന്റെ ഒരു വീട്ടിൽ താമസിക്കുന്ന സമയം. പരീക്ഷ എഴുതാനായി മാത്രം എത്തിയതായിരുന്നു ഞങ്ങൾ അവിടെ... ഒരു ഹോട്ടലിൽ നിന്നായിരുന്നു എന്നും ഫുഡിങ്. വേങ്ങാട് ഒരു വലിയ പാർട്ടീഗ്രാമമാണ്; സുന്ദരമായ ഗ്രാമം. എന്റെ കൂടെ 8,10 കൂട്ടുകാരും ഉണ്ട്... രാജേട്ടനെ അറിയാവുന്നതുകൊണ്ട് പുള്ളി ഒരു വീട് തന്നെ ഞങ്ങൾക്ക് വിട്ടുതരികയായിരുന്നു. ഞങ്ങൾ ആ ഗ്രാമവുമായി പെട്ടന്നിണങ്ങി ചേർന്നു. ചിലരോടൊക്കെ നല്ല കമ്പനിയായി.

വിഷുവിനു ഒരുദിവസം മുമ്പ് അവിടെ എവിടെയോ ഒരു കൊലപാതകം നടന്നു... ഒരു ശനിയാഴ്‌ചയായിരുന്നു അതെന്നു തോന്നുന്നു, ഞായറാഴ്‌ച വിഷു, കൊല നടന്ന ദിവസവും വിഷുദിവസവും അവധിദിവസമായതിനാലാണെന്നു തോന്നി ഹർത്താൽ 15 ആം തീയതി തിങ്കളാഴ്‌ചത്തേക്ക് മാറ്റിവെച്ചിരുന്നു...!! അവധി ദിവസങ്ങളിൽ ആരെങ്കിലും ഹർത്താൽ വെക്കുമോ!!

വിഷുദിനമായതിനാൽ സകല കടകളും അടങ്ങിരുന്നു, രണ്ട് ദിവസം പട്ടിണി കിടക്കേണ്ടിവരുമ്മെന്നു വിചാരിച്ചു. പക്ഷേ, ഞങ്ങളുടെ ക്ഷേമം അന്വേഷിക്കാനെത്തിയ വിനോദ് എന്നൊരാൾ (നുമ്മടെ കാവ്യാമാധവന്റെ റിലേറ്റീവാണ്) വന്ന് ആ പട്ടിണിയിൽ നിന്നും ഞങ്ങളെ രക്ഷിച്ചെടുത്തു...

കഥയിങ്ങനെ, ഞങ്ങൾ പട്ടിണിയിലാണെന്നു കണ്ട ഉടനേ പുള്ളി ടൗണിലെ ഓട്ടോതൊഴിലാളി യൂണിയന്റെ സെക്രട്ടറിയെ വിവരമറിയിച്ചു. പുള്ളിക്കാരൻ വന്ന്  കുറേ ഓട്ടോക്കാരേയും വിളിച്ച് ഞങ്ങളെ രണ്ടുപേരെ വെച്ച് ഓരോ വീട്ടിലേക്കായി അസൈൻ ചെയ്തു കൊടുത്തു. രാവിലെയും ഉച്ചയ്‌ക്കും വൈകുന്നേരവും ഓട്ടോക്കാർ ഞങ്ങളുടെ വീടിനു മുമ്പിൽ എത്തും. വീട്ടിൽ വിഷുദിവസമായതിനാൽ സുഭിക്ഷമായിരുന്നു സദ്യ. പിറ്റേ ദിവസവും ഇതാവർത്തിച്ചു. അന്നു നിർത്തുമെന്നു ഞങ്ങൾ കരുതിയതാ, പക്ഷേ, പിന്നീട് ഞങ്ങൾ അവിടം വിട്ടുവരുന്നതുവരെ അവരായിരുന്നു ഞങ്ങൾക്ക് ഫുഡ് തന്നത്... വേണ്ടാന്ന് എത്രപറഞ്ഞാലും വീണ്ടും വീണ്ടും നിർബന്ധിക്കുന്ന ആ ഓട്ടോ തൊഴിലാളികളും അവരുടെ കുടുംബവും ഇപ്പോഴും മനസ്സിൽ ഉണ്ട്; മായാതെ... എന്തൊരു സ്നേഹമായിരുന്നു അവരുടെ മനസ്സിലും പെരുമാറ്റത്തിലും...

സ്നേഹിച്ചാൽ കണ്ണൂരുകാർ ഹൃദയം പറിച്ചുനൽകും!!
വഞ്ചിച്ചാൽ ചിലപ്പോൾ പറിച്ചെടുത്തെന്നുമിരിക്കും!!!

Friday, November 11, 2011

രണ്ട് ജയിൽ വാസങ്ങൾ...




കുറ്റം : മോഷണം, പൊതു ജനങ്ങളുടെ സ്വത്ത് കൊള്ളയടിച്ചു. കുറ്റം : പൗരാവകാശം നിഷേധിച്ച ജഡ്‌ജിയെ വിമർശിച്ചു
ശിക്ഷ : ഏഴുവർഷം തടവ് - അത് പിന്നീട് ഒരുവർഷമായി കുറച്ചു. ശിക്ഷ : ഇന്ത്യയിൽ ഈ കുറ്റത്തിന് ഇതുവരെ ആരും നൽകാത്ത പരമാവധി ശിക്ഷ.
അപ്പീൽ അനുവദിച്ചു അപ്പീൽ അനുവദിച്ചില്ല
ജയിലിൽ പ്രത്യേക ഭക്ഷണം ജയിലിലെ പ്രത്യേക ഭക്ഷണം നിരസിച്ചു
ജയിലിൽ എ. സി., കളർ ടിവി അടക്കമുള്ള സുഖ സൗകര്യങ്ങൾ ഇത്തരം സുഖ സൗകര്യങ്ങൾ നീക്കം ചെയ്യാനാവശ്യപ്പെട്ടു
ജയിൽ നിയമങ്ങൾ ലംഘിച്ചു - യഥേഷ്ടം ഫോൺ വിളികൾ നടത്തി സ്വന്തം കണക്ഷൻ 6 മാസത്തേക്ക് റദ്ദാക്കാൻ BSNL മാനേജർക്ക് അപേക്ഷ നൽകി
എട്ട് മാരക രോഗങ്ങൾ ഉണ്ടെന്നു നുണ പറഞ്ഞു. പൂർണ ആരോഗ്യവാനെന്ന് മെഡിക്കൽ സംഘത്തോട് പറഞ്ഞു
സിംഹഭാഗവും പഞ്ചനക്ഷത്ര ആശുപത്രിയിൽ കുടുംബസമേതം താമസിച്ചു ജയിൽവാസം ജയിലിൽ തന്നെ
68 ദിവസം കഴിഞ്ഞ് പൊടിയും തട്ടി ഇറങ്ങിവന്നു. നിയമാനുസൃതം കോടതിയിൽ അപ്പീൽ നൽക്

ഗോവിന്ദചാമിക്ക് വധശിക്ഷ!!

അപ്പോൾ നാടുവാഴുന്ന അഭിനവ ഗോവിന്ദ ചാമിമാർക്കോ?
നിയമവ്യവസ്ഥയെ വരെ ലജ്ജിപ്പിച്ച് ഭരണം കയ്യാളുന്ന അഭിനവ ഗോവിന്ദചാമിമാർ ഒരു പക്ഷേ വിധി കേട്ട് പുഞ്ചിരിക്കുന്നുണ്ടാവും!! ന്യായാധിപനെ വരെ പണക്കെട്ടിൽ തൂക്കിയെടുത്ത് പെണ്ണരകൾ തേടി നടക്കുന്ന രാഷ്ട്രീയകോമരങ്ങൾ ഉള്ളിടത്തോളം രാഷ്ട്രീയ സ്വാധീനമില്ലാത്ത ചാമിമാർ മാത്രമേ നമ്മുടെ കേരളത്തിൽ ശിക്ഷിക്കപ്പെടുകയുള്ളൂ... അല്ലാത്തവർ ഇവിടെ എന്നും സുരക്ഷിതർ തന്നെ...

Thursday, November 10, 2011

ഒരു കോടതിയലക്ഷ്യം കൂടി...


പെട്രോള്‍ വില വര്‍ധനവില്‍ ഉപഭോക്താക്കള്‍ പ്രതികരിക്കണം - ഹൈക്കോടതി!
പാതയോരത്ത് പോതുയോഗം പാടില്ല...
റോഡില്‍ പ്രകടനം പാടില്ല...
പക്ഷേ പൊതു ജനം പ്രതികരിക്കണമത്രേ!!

എവിടെവെച്ച്....? അടുക്കളയിൽ വെച്ചോ!!!

Tuesday, November 08, 2011

മറ്റൊരു സൂപ്പർ സ്പെഷ്യാലിറ്റിക്കും സ്കോപ്പ്???

മറ്റൊരു സൂപ്പർ സ്പെഷ്യാലിറ്റിക്കും സ്കോപ്പ് ഉണ്ടോ?
കേട്ടുകേൾവി പോലും ഇല്ലാത്ത രോഗങ്ങൾ ജയരാജനുണ്ടാവുമോ? 
കണ്ടറിയാം; വരും നാളുകളിൽ!!

കോടതിയലക്ഷ്യക്കേസില്‍ സി.പി.എം നേതാവ് എം.വി ജയരാജന് ആറ് മാസം കഠിന തടവ്. പാതയോരത്ത് പൊതുയോഗങ്ങള്‍ നിരോധിച്ച് ഉത്തരവിട്ട ജഡ്ജിമാര്‍ക്കെതിരെ നടത്തിയ ശുംഭന്‍ പരാമര്‍ശത്തിന്റെ പേരിലാണ് ഹൈക്കോടതി ശിക്ഷ വിധിച്ചത്. തടവിന് പുറമേ 2000 രൂപ പിഴയും നല്‍കണം. 2000 പിഴ അടയ്ക്കാത്ത പക്ഷം ഒരു മാസം കൂടി തടവ് അനുഭവിക്കേണ്ടി വരും.

ശുംഭന്മാര്‍, മണ്ടത്തരം, പുല്ലുവില തുടങ്ങിയ പ്രയോഗങ്ങളിലൂടെ ജഡ്ജിമാരേയും നീതിപീഠത്തേയും അവഹേളിക്കുന്ന നടപടിയാണ് ജയരാജന്‍ നടത്തിയതെന്ന് കണ്ട് കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. 


മാതൃഭൂമി വാർത്തയിലേക്ക്...

Friday, November 04, 2011

ചീമുട്ട എറിഞ്ഞതിൽ കടുത്ത പ്രതിഷേധം!!

പെരുന്തൽമണ്ണയിൽ ഒരു ബ്യൂട്ടിപാർലർ ഉദ്ഘാടനം ചെയ്യാനെത്തിയ സന്തോഷ് പണ്ഡിറ്റിനെ ജനങ്ങൾ ചീമുട്ട എറിഞ്ഞു കൈകാര്യം ചെയ്തുവത്രേ!
കഷ്ടം!!
ഒരു സാധു മനുഷ്യജീവിക്കു നേരെ എന്തിന്റെ പേരിലാണെങ്കിലും ചീമുട്ട എറിഞ്ഞ മലയാളസംസ്‌ക്കാരത്തിൽ അതിയായി ലജ്ജിക്കുന്നു; കടുത്ത ഭാഷയിൽ പ്രതിഷേധിക്കുന്നു.

ജനങ്ങളെ നാൾക്കുനാൾ കോമാളികളാക്കി പൊറാട്ട് നാടകം നടത്തുന്ന രാഷ്ട്രീയക്കാർക്കു നേരെ ഒന്നു കൈപൊക്കാൻ പോലും ഈ തെണ്ടികൾക്ക് കെൽപ്പില്ലല്ലോ!!

ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ

ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License