Showing posts with label തിലകൻ. Show all posts
Showing posts with label തിലകൻ. Show all posts

Monday, September 24, 2012

നടനതിലകം മാഞ്ഞു!


മലയാളത്തിന്റെ പെരുംതച്ചന് ആദരാഞ്ജലികൾ!
മലയാളചലച്ചിത്രരം‌ഗത്തെ ഒരു പ്രമുഖ അഭിനേതാവായിരുന്നു തിലകൻ എന്ന സുരേന്ദ്രനാഥ തിലകൻ. മലയാളം കൂടാതെ മറ്റ് ദക്ഷിണേന്ത്യൻ ഭാഷകളിലും തിലകൻ അഭിനയിച്ചിട്ടുണ്ടു്. നാടക രംഗത്ത് പ്രതിഭ തെളിയിച്ച തിലകൻ 1979-ൽ ഉൾക്കടൽ എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ടെലിവിഷൻ സീരിയലുകളിലും തിലകൻ അഭിനയിച്ചിരുന്നു. തിലകന്റെ മകനായ ഷമ്മി തിലകൻ ചലച്ചിത്ര-സീരിയൽ നടനും ഡബ്ബിങ് കലാകാരനും ആണ്. ന്യൂമോണിയ ബാധിച്ചതിനെ തുടർന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച തിലകൻ 2012 സെപ്റ്റംബർ 24-അം തീയതി പുലർച്ചയ്ക്ക് 3:35 നു ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ഒരുമാസത്തിലധികമായി ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. 77 വയസായിരുന്നു അദ്ദേഹത്തിന്.
അദ്ദേഹത്തെക്കുറിച്ച് കൂടുതൽ...
 

Monday, September 19, 2011

തിലകൻ റോക്‌സ്!!

മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ വിലക്ക് നേരിട്ടിരുന്ന തിലകന്‍ ഏറെക്കാലത്തിന് ശേഷമാണ് മുഖ്യധാരാ സിനിമയില്‍ പ്രധാന വേഷത്തിലെത്തുന്നത്. ''ഇന്ത്യന്‍ റുപ്പിയിലെ അച്യുതമേനോന്‍ എന്ന കഥാപാത്രത്തിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തുകയാണ്...
 സൂപ്പറായാല്‍ പിന്നെ കോടികള്‍ക്കു വേണ്ടിയുള്ള ഓട്ടമായിരിക്കും. അവിടെ കല ഉണ്ടാവില്ല. കഥ എന്തുതന്നെയായാലും സാരമില്ല, കാശു താ... അഡ്വാന്‍സ് താ... ഇത്രയേ ഉള്ളൂ.
ഇന്ത്യന്‍ റുപ്പി തുടങ്ങും മുമ്പേ തിലകന് വിലക്കില്ലെന്ന് അമ്മ ഭാരവാഹികള്‍ അറിയിച്ചിരുന്നു. എങ്കിലും രണ്ടാം വരവിലും തന്റെ വാക്കുകളുടെ മൂര്‍ച്ച പോയിട്ടില്ലെന്നു തെളിയിക്കുകയായിരുന്നു തിലകന്‍. 'സൂപ്പര്‍സ്റ്റാറുകളുടെ കൂടെ എപ്പോഴും ഗുണ്ടകള്‍ ഉണ്ടായിരിക്കും. ഇവരാണ് തിയറ്ററില്‍ നല്ല സിനിമകളെ കൂവി തോല്‍പ്പിക്കുന്നത്. ഉപരോധത്തിനു മാത്രം നിലകൊള്ളുന്ന ചില സംഘടനകള്‍ തന്നെ പുറത്തേക്കെറിഞ്ഞെങ്കിലും താന്‍ ചെന്നു വീണത് പ്രേക്ഷകരുടെ കയ്യിലേക്കാണ്''. അദ്ദേഹം പറഞ്ഞു. 

മാതൃഭൂമി വാർത്ത





ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ

ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License