Showing posts with label malayalam film. Show all posts
Showing posts with label malayalam film. Show all posts

Thursday, October 20, 2011

ഒടുവിൽ അവൻ വരുന്നു - ചില കളികൾ കാണാനും...

 
പുറത്തിറങ്ങിയാല്‍ എല്ലാവരും പെട്ടന്ന് തിരിച്ചറിഞ്ഞ് ചുറ്റും കൂടും. ഞാന്‍ ഒരു പച്ചയായ മനുഷ്യനാണെങ്കിലും മറ്റുള്ളവര്‍ എന്നെ സൂപ്പര്‍താരമായിട്ടാണ് കാണുന്നത് - സന്തോഷ് പണ്ഡിറ്റ് പി.ടി രവിശങ്കറുമായി സംസാരിക്കുന്നു

നിങ്ങളാണോ ശ്രീകൃഷ്ണൻ?
അതെ.പക്ഷെ അതിന്റെ സാങ്കേതികത മനസ്സിലാക്കണം. ഇതൊരു അദ്വൈത സിദ്ധാന്തമാണ്.അത് മനസ്സിലാക്കിയില്ലെങ്കില്‍ പ്രശ്നമാണ്.

കൂടുതൽ ഇവിടെ... നാലാമിടത്തിൽ... 
റിപ്പോർട്ടർ ടിവിയുടെ ഈ വീഡിയോ കൂടി കാണുക...

Wednesday, October 19, 2011

തൊഴുകൈത്തിരി നെയ്ത്തിരി വിടരും യാമം

ശശികല ചാര്‍ത്തിയ ദീപാവലയം
നം തനനം തനനം തനനം നം
നിശയൊരു കാര്‍ത്തിക വര്‍‌ണ്ണാഭരണം
നം തനനം തനനം തനനം നം
കളനൂപുരശിഞ്ചിതരഞ്ജിതമേളം
തനനനനനന തനനം
തൊഴുകൈത്തിരി നെയ്ത്തിരി വിടരും യാമം
തനനനനനന തനനം
വരമരുളും പൊരുളുമുയിരുമുണരും ദേവീ
തനനം തനനം നം നം നം നം
തം തനനനം തനാനന തം തനനനം
നിസ നിസ ഗാസ മാഗ പാമ നിപ ഗാമപാ

വരലക്ഷ്മിക്കോലം വരയുന്ന നേരം
തളിരിളം ചുണ്ടില്‍ ഉയരുന്നു മന്ത്രം
കാര്‍ത്തികരാവിന്‍ കന്മദഗന്ധം
ചാര്‍ത്തി ദേവിയെ നാമൊരുക്കി
താരണിത്താഴ്വര ചിരി തൂകി
തഴുകി ഒഴുകീ ഇളംതെന്നല്‍
പഞ്ചമരാഗം... സഞ്ചിതതാളം...
നിന്‍ കാല്‍ച്ചിലങ്കകള്‍ നാദവീചികള്‍
തെരുതെരെ കിലുകിലെ ചിലുചിലെ ദേവീ
തം തനനനം തനാനന തം തനനനം

കല്‍മണ്ഡപങ്ങളില്‍ കളഭാഭിഷേകം
കളിമണ്‍ചെരാതിന്‍ കനകാഭിഷേകം
കാഞ്ചനരൂപം ദേവീപ്രസാദം
കൈവല്യമേകുന്നൊരീ നേരം
ദര്‍ശനപുണ്യം പദമാടി...
ലക്ഷ്മീഭാവം നടമാടി...
ചഞ്ചലപാദം... മഞ്ജുളനാദം...
മണിവര്‍‌ണ്ണക്കൊലുസ്സുകള്‍ രാഗരാജികള്‍
തെരുതെരെ കിലുകിലെ ചിലുചിലെ ദേവീ
തം തനനനം തനാനന തം തനനനം

Sunday, October 16, 2011

ഇന്ത്യൻ റുപ്പീ | Indian Rupee


ഇന്നലെ ഇന്ത്യൻ റുപ്പി കണ്ടു.. പ്രത്യേകിച്ച് ഒന്നും തോന്നിയില്ല, 250 രൂപകൊടുത്ത് കാണേണ്ടിയിരുന്നില്ല എന്നു തോന്നി. നാട്ടിൽ പോയപ്പോൾ 30 രൂപയ്ക്കായിരുന്നെങ്കിൽ ഒരു വിധം സംതൃപ്തി തോന്നുന്നുമായിരുന്നു; കൊടുത്ത കാശിനു മുതലായി എന്നു പറയാമായിരുന്നു. ഇതെന്തോ!!

സിനിമ മോശമാണ് എന്നല്ല. സിനിമയെ വാനോളം വാഴ്ത്തിപ്പാടിയ ഓൺലൈൻ കസർത്തുകൾ കണ്ട് അല്പം തെറ്റിദ്ധരിച്ചത് എന്റെ കുഴപ്പം തന്നെ. തിലകന്റെ തിരിച്ച് വരവ് ഗംഭീരം തന്നെ, ജഗതിയും തന്റെ ഭാഗം പൊലിപ്പിച്ചെടുത്തു. മൊത്തത്തിൽ പിടിച്ചിരുത്താൻ മാത്രം സിനിമയിൽ ഒന്നും കണ്ടില്ല. ഒരു ശരാശരി സിനിമ.

ആദ്യപകുതിയിൽ നന്നായിട്ട് ഉറക്കം വന്നു. രണ്ടാം പകുതി നല്ല ഫാസ്റ്റായി തോന്നി. കൂളിങ് ഗ്ലാസ് വെച്ചു നടക്കുന്ന നായകനെ നോക്കി " ആ സാധനം വെക്കേണ്ട; സൂപ്പർ സ്റ്റാർ മമ്മൂട്ടിക്ക് പേരുദോഷം വരുത്തിവെച്ച സാധനം ആണത്" എന്ന കൂട്ടുകാരന്റെ തമാശ കാണികളെ നന്നായി ചിരിപ്പിച്ചു.

നായകന്റെ അനിയത്തിയായി അഭിനയിച്ച കുട്ടിയെ ശ്രദ്ധിച്ചു. സത്യൻ അന്തിക്കാട് - മോഹൻലാൽ ടീമിന്റെ ആ ചവറു പടത്തിലും അവരുണ്ട്. ഒരു തമിഴത്തി ലുക്ക്... കൊള്ളാം.

വാൽകഷ്ണം
സംവിധായകന് അരിക്കച്ചവടത്തിൽ ആരോ കൈവിഷം കൊടുത്തിട്ടുണ്ടെന്നു തോന്നുന്നു. പ്രാഞ്ചിയേട്ടനിൽ കണ്ട അതേ അരിക്കച്ചവടം ഈ സിനിമയിൽ ലാലു അലക്സിന്റെ കഥാപാത്രവും നടത്തുന്നുണ്ട്.

Tuesday, October 11, 2011

ഗുരുവായൂരപ്പന് ജലദോഷമായിരുന്നു!

 
അപരാഹ്നത്തിന്റെ അനന്തപദങ്ങളിൽ ആകാശനീലിമയിൽ അവൻ നടന്നകന്നു, ഭീമനും യുധിഷ്ഠിരനും ബീഡി വലിച്ചു... സീതയുടെ മാറ് പിളർന്ന് രക്തം കുടിച്ചൂ ദുര്യോധനൻ, ഗുരുവായൂരപ്പന് ജലദോഷമായിരുന്നു അന്ന്. അമ്പലത്തിന്റെ അകാൽവിളക്കുകൾ തെളിയുന്ന സന്ധ്യയിൽ അവൾ അവനോട് ചോദിച്ചു:
“ഇനിയും നീ ഇതുവഴി വരില്ലേ, ആനകളേയും തെളിച്ച് കൊണ്ട്? എങ്ങനുണ്ട്??"

Monday, September 19, 2011

തിലകൻ റോക്‌സ്!!

മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ വിലക്ക് നേരിട്ടിരുന്ന തിലകന്‍ ഏറെക്കാലത്തിന് ശേഷമാണ് മുഖ്യധാരാ സിനിമയില്‍ പ്രധാന വേഷത്തിലെത്തുന്നത്. ''ഇന്ത്യന്‍ റുപ്പിയിലെ അച്യുതമേനോന്‍ എന്ന കഥാപാത്രത്തിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തുകയാണ്...
 സൂപ്പറായാല്‍ പിന്നെ കോടികള്‍ക്കു വേണ്ടിയുള്ള ഓട്ടമായിരിക്കും. അവിടെ കല ഉണ്ടാവില്ല. കഥ എന്തുതന്നെയായാലും സാരമില്ല, കാശു താ... അഡ്വാന്‍സ് താ... ഇത്രയേ ഉള്ളൂ.
ഇന്ത്യന്‍ റുപ്പി തുടങ്ങും മുമ്പേ തിലകന് വിലക്കില്ലെന്ന് അമ്മ ഭാരവാഹികള്‍ അറിയിച്ചിരുന്നു. എങ്കിലും രണ്ടാം വരവിലും തന്റെ വാക്കുകളുടെ മൂര്‍ച്ച പോയിട്ടില്ലെന്നു തെളിയിക്കുകയായിരുന്നു തിലകന്‍. 'സൂപ്പര്‍സ്റ്റാറുകളുടെ കൂടെ എപ്പോഴും ഗുണ്ടകള്‍ ഉണ്ടായിരിക്കും. ഇവരാണ് തിയറ്ററില്‍ നല്ല സിനിമകളെ കൂവി തോല്‍പ്പിക്കുന്നത്. ഉപരോധത്തിനു മാത്രം നിലകൊള്ളുന്ന ചില സംഘടനകള്‍ തന്നെ പുറത്തേക്കെറിഞ്ഞെങ്കിലും താന്‍ ചെന്നു വീണത് പ്രേക്ഷകരുടെ കയ്യിലേക്കാണ്''. അദ്ദേഹം പറഞ്ഞു. 

മാതൃഭൂമി വാർത്ത





ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ

ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License