Showing posts with label songs. Show all posts
Showing posts with label songs. Show all posts

Thursday, October 27, 2011

പുഴയോരഴകുള്ള പെണ്ണ്

പുഴയോരഴകുള്ള പെണ്ണ്
ആലുവപ്പുഴയോരഴകുള്ള പെണ്ണ്
കല്ലും മാലയും മാറിൽ ചാർത്തിയ
ചെല്ലക്കൊലുസിട്ട പെണ്ണ്

മഴ പെയ്താൽ തുള്ളുന്ന പെണ്ണ്
മാനത്തൊരു മഴവില്ല് കണ്ടാൽ
ഇളകും പെണ്ണ്
പാടത്തെ നെല്ലിനും തീരത്തെ തൈകൾക്കും
പാലും കൊണ്ടോടുന്ന പെണ്ണ്
അവളൊരു പാവം പാൽക്കാരി പെണ്ണ്
പാൽക്കാരി പെണ്ണ്

വെയിലത്ത് ചിരി തൂകും പെണ്ണ്
ശിവരാത്രി വ്രതവുമായി
നാമം ജപിക്കും പെണ്ണ്
പെണ്ണിനെ കാണുവാൻ ഇന്നലെ വന്നവർ
ചൊന്നു പോൽ ഭ്രാന്തത്തിപെണ്ണ്
അവളൊരു പാവം ഭ്രാന്തത്തിപെണ്ണ്

അതു കേട്ട് നെഞ്ച് പിടഞ്ഞ്
കാലിലെ കൊലു‌സെല്ലാം
ഊരിയെറിഞ്ഞ്
ആയിരം നൊമ്പരം മാറിലൊതുക്കി
കൊണ്ടാഴിയിലേക്കവൾ പാഞ്ഞു
അവളൊന്നും ആരോടും മിണ്ടാതെ പാഞ്ഞു
മിണ്ടാതെ പാഞ്ഞു...

Wednesday, October 19, 2011

തൊഴുകൈത്തിരി നെയ്ത്തിരി വിടരും യാമം

ശശികല ചാര്‍ത്തിയ ദീപാവലയം
നം തനനം തനനം തനനം നം
നിശയൊരു കാര്‍ത്തിക വര്‍‌ണ്ണാഭരണം
നം തനനം തനനം തനനം നം
കളനൂപുരശിഞ്ചിതരഞ്ജിതമേളം
തനനനനനന തനനം
തൊഴുകൈത്തിരി നെയ്ത്തിരി വിടരും യാമം
തനനനനനന തനനം
വരമരുളും പൊരുളുമുയിരുമുണരും ദേവീ
തനനം തനനം നം നം നം നം
തം തനനനം തനാനന തം തനനനം
നിസ നിസ ഗാസ മാഗ പാമ നിപ ഗാമപാ

വരലക്ഷ്മിക്കോലം വരയുന്ന നേരം
തളിരിളം ചുണ്ടില്‍ ഉയരുന്നു മന്ത്രം
കാര്‍ത്തികരാവിന്‍ കന്മദഗന്ധം
ചാര്‍ത്തി ദേവിയെ നാമൊരുക്കി
താരണിത്താഴ്വര ചിരി തൂകി
തഴുകി ഒഴുകീ ഇളംതെന്നല്‍
പഞ്ചമരാഗം... സഞ്ചിതതാളം...
നിന്‍ കാല്‍ച്ചിലങ്കകള്‍ നാദവീചികള്‍
തെരുതെരെ കിലുകിലെ ചിലുചിലെ ദേവീ
തം തനനനം തനാനന തം തനനനം

കല്‍മണ്ഡപങ്ങളില്‍ കളഭാഭിഷേകം
കളിമണ്‍ചെരാതിന്‍ കനകാഭിഷേകം
കാഞ്ചനരൂപം ദേവീപ്രസാദം
കൈവല്യമേകുന്നൊരീ നേരം
ദര്‍ശനപുണ്യം പദമാടി...
ലക്ഷ്മീഭാവം നടമാടി...
ചഞ്ചലപാദം... മഞ്ജുളനാദം...
മണിവര്‍‌ണ്ണക്കൊലുസ്സുകള്‍ രാഗരാജികള്‍
തെരുതെരെ കിലുകിലെ ചിലുചിലെ ദേവീ
തം തനനനം തനാനന തം തനനനം

Tuesday, October 18, 2011

ശ്രീമഹാലക്ഷ്മി നീ സുരസുന്ദരി

കരിവരിവണ്ടുകള്‍ കുറുനിരകള്‍
കുളിര്‍നെറ്റി മുകരും ചാരുതകള്‍
മാരന്റെ ധനുസ്സുകള്‍ കുനുചില്ലികള്‍
നീലോല്പലങ്ങള്‍ നീള്‍മിഴികള്‍

മാന്തളിരധരം, കവിളുകളില്‍
ചെന്താമരവിടരും ദളസൗഭഗം
കുളിരണിച്ചോലകള്‍ നുണക്കുഴികള്‍
മധുമന്ദഹാസത്തിന്‍ വാഹിനികള്‍

ശംഖോടിടഞ്ഞ ഗളതലമോ
കൈകളോ ജലപുഷ്പവളയങ്ങളോ
നിറമാറില്‍ യൗവ്വനകലശങ്ങള്‍
മൃദുരോമരാജിതന്‍ താഴ്വരകള്‍

അരയാലിന്നിലകളോ അണിവയറോ
ആരോമല്‍പ്പൊക്കിള്‍‌ചുഴി പൊയ്കയോ
പ്രാണഹര്‍ഷങ്ങള്‍തന്‍ തൂണീരമോ
നാഭീതടവനനീലിമയോ

പിന്നഴകോ മണിത്തംബുരുവോ
പൊന്‍‌താഴമ്പൂമൊട്ടോ കണങ്കാലോ
മാഹേന്ദ്രനീലദ്യുതി വിടര്‍ത്തും
ശ്രീമഹാലക്ഷ്മി നീ സുരസുന്ദരി
നീ സുരസുന്ദരി.. നീ സുരസുന്ദരി...

നിന്‍ തുമ്പു കെട്ടിയിട്ട ചുരുള്‍മുടിയില്‍...

സുന്ദരീ...ആ.. സുന്ദരീ... സുന്ദരീ....

നിന്‍ തുമ്പു കെട്ടിയിട്ട ചുരുള്‍മുടിയില്‍
തുളസി തളിരില ചൂടീ
തുഷാര ഹാരം മാറില്‍ ചാര്‍ത്തി
താരുണ്യമേ നീ വന്നു
നിന്‍ തുമ്പു കെട്ടിയിട്ട ചുരുള്‍മുടിയില്‍

സുതാര്യ സുന്ദര മേഘങ്ങള്‍ അലിയും
നിതാന്ത നീലിമയില്‍
സുതാര്യ സുന്ദര മേഘങ്ങള്‍ അലിയും
നിതാന്ത നീലിമയില്‍

ഒരു സുഖ ശീതള ശാലീനതയില്‍
ഒഴുകീ.. ഞാനറിയാതേ
ഒഴുകീ ഒഴുകീ ഞാനറിയാതേ
മൃഗാംഗ തരളിത വിണ്മയ കിരണം
മഴയായ്‌ തഴുകുമ്പോള്‍
മൃഗാംഗ തരളിത വിണ്മയ കിരണം
മഴയായ്‌ തഴുകുമ്പോള്‍
ഒരു സരസീരുഹ സൗപര്‍ണികയില്‍
ഒഴുകീ.. ഞാനറിയാതേ
ഒഴുകീ ഒഴുകീ ഞാനറിയാതേ സുന്ദരീ..

Monday, October 17, 2011

അരപ്പവന്‍ പൊന്നുകൊണ്ട് അരയിലൊരേലസ്സ്

ഗിരീഷ്‌ പുത്തഞ്ചേരിയുടെ വരികൾക്ക്  അലക്സ്‌ പോള്‍ ഈണം നൽകി വിധു പ്രതാപും റിമിടോമിയും ചേർന്നു പാടിയ വാസ്തവം എന്ന ചിത്രത്തിലെ ഒരു ഗാനം:

അരപ്പവന്‍ പൊന്നുകൊണ്ട്
അരയിലൊരേലസ്സ്...
അകത്തമ്മയ്ക്കമ്പിളിത്തിരുമനസ്സ്
കൂവളക്കണ്‍കളില്‍ വിരിയുന്നതുഷസ്സ്
കുറുമൊഴിപ്പെണ്ണിന്‍ അനുരാഗത്തപസ്സ്

ചന്ദന നിറമുള്ള തൂനെറ്റിത്തടത്തിലെ
കുങ്കുമരേണുക്കള്‍ കവര്‍ന്നെടുത്തും
കാച്ചെണ്ണ മണമുള്ള മുടിച്ചുരുള്‍ക്കടലില്‍
മുഖം ചേര്‍ത്തുമങ്ങനെ നീയിരിക്കെ
വേളിയ്ക്കു നാളെണ്ണിയെത്തുന്നുവോ
വെണ്ണിലാച്ചിറകുള്ള രാപ്പാടികള്‍

അമ്പിളിവളയിട്ട കൈവിരല്‍ത്തുമ്പിനാല്‍
അഞ്ജനം ചാര്‍ത്തുന്നൊരുഷഃസന്ധ്യയില്‍
താമരത്തിരിയിട്ട വിളക്കുപോല്‍ നില്‍ക്കുന്ന
തളിര്‍നിലാപ്പെണ്‍കൊടി പാടുകില്ലേ
ഞാനെന്റെ മോഹങ്ങള്‍ വീണയാക്കാം
മംഗളശ്രുതി ചേര്‍ന്നു മാറുരുമ്മാം
മലയാളത്തിലെ പ്രണയാദ്രമായ നല്ല കുറേ പാട്ടുകൾ വേണം, നിങ്ങളുടെ മനസിൽ പെട്ടെന്ന് ഓടി വരുന്ന ചില പാട്ടുകളുടെ ആദ്യവരിയോ, ലിങ്കുകളോ, യുടൂബ് വീഡിയോകളോ മറ്റോ തന്ന് സഹായിക്കുക. സിനിമാഗാനമോ ആൽബമോ ഒക്കെയാവാം. പ്രണയത്തിൽ ഒരല്പം വിരഹം ചാലിച്ച് കുറച്ച് സെന്റി ആയാലും കുഴപ്പമില്ല... എല്ലാ മനസ്സുകളും അപ്പോൾ ഒന്നു പ്രണയാതുരമാവട്ടെ!!

ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ

ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License