Tuesday, April 07, 2015

‎നോക്കുകൂലി‬

എങ്ങനൊക്കെ സമർത്ഥിച്ചാലും ‪#‎നോക്കുകൂലി‬ സമ്പ്രദായത്തെ ന്യായീരിക്കാൻ സാമാന്യബുദ്ധി കൊണ്ടു പറ്റില്ല...

ഞാൻ ഒന്നര മണിക്കൂർ കൊണ്ട് ചെയ്യുന്ന ഒരു വർക്കിന് കമ്പനി ക്ലൈന്റിൽ നിന്നും ഈടാക്കുന്നത് പലപ്പോഴും 12 ലക്ഷത്തിനു മുകളിലേക്കാണ്...

എനിക്ക് ഒരു വർഷത്തേക്ക് വരുന്ന മൊത്തം സാലറി അത്ര വരില്ല. അങ്ങനെയുള്ള ഞാൻ ഒരു വർഷം തന്നെ ബെഞ്ചിലിരുന്നാലും കമ്പനിക്കത് വെറും പുല്ലാണെന്ന് ഓർക്കണം! വർക്ക് വന്നാൽ അതിന്റെ എത്രയോ ഇരട്ടി ദിവസങ്ങൾ കൊണ്ട് കമ്പനിയുണ്ടാക്കും!!

ഒരു ഇരുപത്തിരണ്ടു കിലോയുടെ പാക്കറ്റുമായി കാഞ്ഞങ്ങാട് ബസ്സിറങ്ങിയ എന്നെ തലങ്ങും വിലങ്ങും നിന്നും ചോദ്യം ചെയ്യാനും ഭീഷണിപ്പെടുത്താനും ഞാൻ ചുമന്ന് ബസ്സിൽ കയറ്റിയതിന് അവനു കാശു കൊടുക്കാനും പറയുന്നതിന്റെ യുക്തിയെന്താ?! അതു നിങ്ങൾ മാർക്സിസിസ്റ്റുകാർക്കു മനസ്സിലാവുമായിരിക്കും; എനിക്ക് മനസ്സിലാവില്ല. ഇവിടെ ഞാനും ആ മഹാനും തമ്മിലുള്ളത് കമ്പനി-എമ്പ്ലോയി ബന്ധവുമല്ല. ഞാൻ നോക്കുകൂലിക്ക് എതിരു തന്നെയാണ്.

എനിക്ക് ചെയ്യാൻ പറ്റാത്ത പണിക്കാണ് ഞാൻ മറ്റൊരാളുടെ സേവനം നേടുന്നത്, അതുനു പ്രതിഫലം നൽകാനും തയ്യാറാണ്. എനിക്ക് ചെയ്യാൻ പറ്റുന്നതൊക്കെ മറ്റൊരാളുടെ തൊഴിലാണെന്നും, അത് അയാൾ തന്നെ ചെയ്യണം എന്നും, അയാളത് ചെയ്തില്ലെങ്കിൽ പോലും അതിനുള്ള പ്രതിഫലം കൊടുക്കണമെന്നുമൊക്കെ പറയന്നത് എവിടുത്തെ ന്യായമാണ്?

തൊഴിലെടുക്കുന്നവനെ വേണം തൊഴിലാളി എന്നു വിളിക്കാൻ!! അല്ലാതെ പിടിച്ചുപറിക്കാരനെയല്ല - പിടിച്ചു പറിക്കാരനെ പിടിച്ചു പറിക്കാരൻ എന്നു തന്നെ വിളിക്കണം. തൊഴിലിനെ സ്നേഹിക്കുന്ന യഥാർത്ഥ തൊഴിലാളിക്ക് ഇത് മനോവിഷമം ഉണ്ടാക്കും... സംഘടനാബലം വെച്ച് ഭീഷണി മുഴക്കി ഇവർ കാണിക്കുന്നത് പിടിച്ചു പറിയല്ല; അവരുടെ അവകാശമാണെന്ന നിലയിൽ അനേകം പോസ്റ്റുകൾ ഇവിടെ വന്നു കഴിഞ്ഞു - ഒരു ഇരയെന്ന നിലയിൽ ഞാൻ അതീവ ദുഃഖിതനാണ് ഇക്കാര്യത്തിൽ.


ഇതിഷ്ടമായെങ്കിൽ പങ്കുവെയ്‌ക്കുമല്ലോ!!

No comments:

Post a Comment

ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ

ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License