ഹര്‍ത്താല്‍ ദിനത്തില്‍ റോഡില്‍ കുഴഞ്ഞു വീണയാള്‍ ഉടന്‍ ആസ്പത്രിയിലെത്തിക്കാന്‍ വാഹനം കിട്ടാതിരുന്നതിനെ തുടര്‍ന്ന് മരിച്ചു. ഗുരുവായൂര്‍ അരിയന്നൂര്‍ മണപ്പറമ്പ് വീട്ടില്‍ ഭാര്‍ഗ്ഗവനാണ് (50) മരിച്ചത്. വന്നേരി കള്ളുഷാപ്പില്‍ മാനേജരാണ്. മമ്മിയൂര്‍ സെന്ററില്‍ ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം.
.....................................................
ഹര്‍ത്താല്‍ ദിനത്തില്‍ കാറില്‍ സഞ്ചരിച്ച എം.എല്‍.എയെ ചോദ്യം ചെയ്ത ‘സേ നോ ടു ഹര്‍ത്താല്‍’ കണ്‍വീനര്‍ക്ക് സി.പി.എം അനുഭാവിയുടെ മര്‍ദനം. കോഴിക്കോട്ടുനിന്ന് ബുധനാഴ്ച ഉച്ചയോടെ എറണാകുളം സൗത്തില്‍ ട്രെയ്നിറങ്ങി കാറില്‍കയറി പോകാനൊരുങ്ങിയ എ. പ്രദീപ് കുമാര്‍ എം.എല്‍.എയുടെ കാര്‍യാത്ര കാമറയില്‍ പകര്‍ത്തിയതും ചോദ്യംചെയ്തതുമാണ് പ്രകോപനത്തിനിടയാക്കിയത്. എം.എല്‍.എയെ കാറില്‍ കൂട്ടിക്കൊണ്ട് പോകാന്‍ റയില്‍വേ സ്റ്റേഷനില്‍ എത്തിയ സി.പി.എം പ്രവര്‍ത്തകന്‍ ‘സേ നോ ടു ഹര്‍ത്താല്‍’ കണ്‍വീനര്‍ രാജു പി. നായരുടെ കരണത്തടിക്കുകയായിരുന്നു!!

ഒരു വാഹനം കിട്ടിയിരുന്നെങ്കിൽ ചിലപ്പോൾ അയാൾ ജീവിച്ചിരിക്കുമായിരുന്നില്ലേന്നോർക്കുമ്പം ഉള്ളൊരു സങ്കടം!
അതേ സമയം ഹർത്താലും പ്രഖ്യാപിച്ച് കാറിലും ബൈക്കിലും ഓടി നടന്ന് കാര്യം നടത്തുന്ന തമ്പുരാക്കന്മാരോടുള്ള പുച്ഛം!!
ഇവിടെയിപ്പം ആരെന്ത് നേടി!
ഹർത്താൽ ഒരു പ്രതിഷേധം എന്ന നിലയിൽ നിന്ന് എന്നേ മാറിയിപ്പോയിരിക്കുന്നു;
അതിന്നൊരു ചടങ്ങാണ്...
ഒരു കാര്യവുമില്ലാതെ വെറുതേ ആഘോഷിക്കപ്പെടുന്ന ചടങ്ങ്...
No comments:
Post a Comment