Monday, January 02, 2017
January 02, 2017 at 03:41PM
പറയുവാനാകാത്തൊരായിരം കഥനങ്ങള്‍ ഹൃദയത്തില്‍ മുട്ടി വിളിച്ചിടുമ്പോള്‍ ഇനിയെനിക്കിവിടിരുന്നൊറ്റക്കു പാടുവാന്‍ കഴിയുമോ രാക്കിളി കൂട്ടുകാരീ ഇനിയെന്‍ കരള്‍ക്കൂട്ടില്‍ നിനവിന്റെ കുയില്‍മുട്ട അടപൊട്ടി വിരിയുമോ പാട്ടുകാരീ ഇനിയെന്റെ ഓര്‍മകളില്‍ നിറമുള്ള പാട്ടുകള്‍ മണിവീണ മൂളുമോ കൂട്ടുകാരീ നഷ്ടമോഹങ്ങള്‍ക്കു മേലടയിരിക്കുന്ന പക്ഷിയാണിന്നു ഞാന്‍ കൂട്ടുകാരി ഇഷ്ടമോഹങ്ങള്‍ക്കു വര്‍ണരാഗം ചേര്‍ത്തു പട്ടു നെയ്യുന്നു നീ പാട്ടുകാരീ നഷ്ടമോഹങ്ങള്‍ക്കു മേലടയിരിക്കുന്ന പക്ഷിയാണിന്നു ഞാന്‍ കൂട്ടുകാരീ നിറമുള്ള ജീവിത സ്പന്ദനങ്ങള്‍ തല ചായ്ച്ചുറങ്ങാന്‍ ഒരുക്കമായി ഹിമബിന്ദു ഇലയില്‍നിന്നൂര്‍ന്നുവീഴും പോലെ സുഭഗം ക്ഷണികം ഇതു ജീവിതം വീണ്ടുമൊരു സന്ധ്യ മായുന്നു വിഷാദാദ്ര രാഗമായ് കടലു തേങ്ങിടുന്നു ആരോ വിരല്‍തുമ്പു കൊണ്ടെന്റെ തീരത്തു മായാത്ത ചിത്രം വരച്ചിടുന്നു തിരയെത്ര വന്നുപോയെങ്കിലും തീരത്തു വരയൊന്നു മാഞ്ഞതെയില്ലിത്രനാല്‍ ഇനിയെനിക്കിവിടിരുന്നൊറ്റക്കു തിരകളെ തഴുകുവാന്‍ കഴിയുമോ കൂട്ടുകാരീ പറയാന്‍ മറന്നോരു വാക്കു പോല്‍ ജീവിതം പ്രിയമുള്ള നൊമ്പരം ചേര്‍ത്തു വച്ചു ഒപ്പം നടക്കുവാന്‍ ആകാശ വീഥിയില്‍ ദുഖചന്ദ്രക്കല ബാക്കിയായി ഇനിയെനിക്കിവിടിരുന്നൊറ്റക്കുറങ്ങുവാന്‍ മൌനരാഗം തരൂ കൂട്ടുകാരീ വിടവുള്ള ജനലിലൂടാദ്രമായ് പുലരിയില്‍ ഒരു തുണ്ട് വെട്ടം കടന്നു വന്നു ഓര്‍മ്മപ്പെടുത്തലായപ്പോഴും ദുഃഖങ്ങള്‍ ജാലകപ്പടിയില്‍ പതുങ്ങി നിന്നു ഇനിയെനിക്കിവിടിരുന്നൊറ്റക്കു തിരകളെ തഴുകുവാന്‍ കഴിയുമോ കൂട്ടുകാരീ കൂട്ടിക്കുറച്ചു ഗുണിക്കുംപോഴൊക്കെയും തെറ്റുന്നു ജീവിത പുസ്തകതാള് കാണാക്കനക്കിന്‍ കളങ്ങളില്‍ കണ്ണുനീര് പേനത്തലപ്പില്‍ നിന്നൂര്‍ന്നുവീണു ദുഖിക്കുവാന് വേണ്ടിമാത്രമാണെങ്കിലീ നിര്‍ബന്ധ ജീവിതം ആര്‍ക്കു വേണ്ടീ പ്രിയമുള്ള രാക്കിളീ പ്രിയമുള്ള രാക്കിളീ നീ നിന്റെ പാട്ടിലെ ചോദ്യം വിഷാദം പൊതിഞ്ഞു തന്നു ഒറ്റക്കിരിക്കുംപോലോക്കെയും കണ്ണുനീരൊപ്പമാ പാഥേയം ഉണ്ണുന്നു ഞാന്‍ ഇനിയെനിക്കിവിടിരുന്നൊറ്റക്കു കരയുവാന്‍ കണ്ണീരു കൂട്ടിനില്ല. ...... ...... ....... പറയാൻ മറന്നത്, മുരുകന് കാട്ടാക്കട, #സിനിമാഗാനം #കവിത
Subscribe to:
Post Comments (Atom)
ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ
-
# കരിയർനെറ്റ് ടെക്നോളജീസ്. കമ്പനി തുടങ്ങിയിട്ട് ഇന്നേക്ക് 20 വർഷങ്ങൾ ആവുന്നു. ഇവിടെ ഞാൻ ജോയിൻ ചെയ്തിട്ട് 12 വർഷങ്ങളും ഒരുമാസവും ആയിട്ടുണ...
-
#അരിയാഹാരം കഴിക്കുന്നവർ വിവേകികളായിരിക്കുന്നന്നു! #ഭക്ഷ്യഭദ്രതാനിയമം അനുസരിച്ച് കേരളത്തിനുള്ള റേഷൻ സൗജന്യം കേന്ദ്രം നിർത്തുന്നു!
-
ഏപ്രിൽ മാസം ഫെയ്സ്ബുക്കിൽ... വളരെ കുറഞ്ഞു എന്നു തോന്നുന്നു... 2019-05-07T02:29:49.000Z
-
സുനിൽ, നിന്നെ ആദ്യം പിടിച്ച് ഞാൻ ഫെയ്സ്ബുക്കിലിട്ടതിന്റെ വാർഷികമാണെന്ന്!! കൂടെ ഫോട്ടോയും...
-
മതഭ്രാന്തനായ നാധുറാം വിനായക് ഗോഡ്സെ വധിച്ച മഹാത്മജിയുടെ ഓർമ്മദിനം! 1948 ജനുവരി 30-ന് വെള്ളിയാഴ്ച വൈകുന്നേരം 5.17 ന് ഡൽഹിയിലെ ബിർളാ മന്ദിരത്...
-
പ്ലാസ്റ്റിക്ക് മാലിന്യത്തിൽ നിന്ന് പെട്രോൾ; fhttp://news.keralakaumudi.com/beta/news.php?NewsId=TlRTUjAwOTU3MTk%3D&xP=Q1lC&xDT=MjAxN...
-
from Facebook #checkmateBJP പ്രതിപക്ഷമില്ലാത്തതിനാൽ ഇനി രാഷ്ട്രപതി ഭരണമേർപ്പെടുത്താനൊന്നും കേന്ദ്രനു വകുപ്പില്ലല്ലോ!! :(
-
കേരള സന്ദർശനം കഴിഞ്ഞു അന്ന് രാത്രി സന്ദർശകന്റെ ഡയറിക്കുറുപ്പ്... (സന്തോഷ് ജോർജ് കുളങ്ങര ടോണിൽ വായിക്കുക) യൂപിലെ തിരക്കേറിയ വീഥികളിൽ നിന്നും ...
-
ജന്മദിനം
-
തന്നതില്ല പരനുള്ളു കാട്ടുവാ- നൊന്നുമേ നരനുപായമീശ്വരൻ ഇന്നു ഭാഷയതപൂർണ്ണമിങ്ങഹോ വന്നുപോം പിഴയുമർത്ഥശങ്കയാൽ! ........... ........... നല്ല ഹൈമവത...
ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License
The text content of this site are available under the Creative Commons Attribution-ShareAlike License
No comments:
Post a Comment