Saturday, January 21, 2017
January 21, 2017 at 06:56PM
ജ്യോതിശാസ്ത്ര പണ്ഡിതനായ ശങ്കരനാരായണനെ പറ്റി കൂടുതലറിയാൻ നെറ്റിൽ സേർച്ച് ചെയ്തു നോക്കിയതായിരുന്നു. കിട്ടിയത് വേറൊരു ശങ്കരനാരായണനെപ്പറ്റിയായിരുന്നു. കഥ ചുരുക്കിപ്പറയാം 13 വയസ്സു പ്രായമുള്ള മകൾ കൃഷ്ണപ്രയയെ 2001 ഫെബ്രുവരി ഒമ്പതിനു വൈകുന്നേരം അയൽവാസിയായ മുഹമ്മദ് കോയ പീഡിപ്പിച്ച് കൊലപ്പെടുത്തി. പ്രതിയെ കോടതി പതിവു പീഡനക്കേസുകൾ പോലെതന്നെ ശിക്ഷിച്ചു. ഒരു കൊല്ലത്തിനു ശേഷം പ്രതി ജാമ്യത്തിൽ ഇറങ്ങി വിലസാനും തുടങ്ങി. പക്ഷേ, പ്രതിയെ കൃഷ്ണപ്രിയയുടെ അച്ഛൻ ശങ്കരനാരായണൻ വെറുതേ വിട്ടില്ല - വെടിവെച്ചു കൊന്നു!! അയാൾ പൊലീസിൽ കുറ്റമേറ്റുപറഞ്ഞ് കീഴടങ്ങുകയും ചെയ്തു. മഞ്ചേരി സെഷൻസ് കോടതി ശങ്കരനാരായണന് ജീവപര്യന്തം കഠിനതടവു വിധിച്ചു. തെളിവുകളുടെ അഭാവത്തിൽ നീതിദേവത വരെ ഒരു മാനുഷികമുഖം കാണിച്ച് ശങ്കരനാരായണനെ വെറുതേ വിട്ടു പിന്നീട്. കാലിവളര്‍ത്തിയായിരുന്നു ശങ്കരനാരായണന് കുടുംബം പോറ്റിയിരുന്നത്. കൃഷ്ണപ്രിയ മരിച്ചശേഷം മകളോടൊത്തു കിടന്നുറങ്ങിയ കിടക്കയില്‍ പിന്നീടൊരിക്കലും ആ അച്ഛന് ഉറങ്ങിയില്ല, മലയാളി വായിച്ചറിഞ്ഞ, ചിത്രങ്ങളില്‍ കണ്ട ശങ്കരനാരായണന് മകള്‍ മരിച്ച വിഷമത്തില്‍ താടിയും മുടിയും നീട്ടിവളര്‍ത്തിയ ഒരാളായിരുന്നു, മകളെ പിച്ചിച്ചീന്തിയവന് മരിച്ചുവീഴുംവരെ സദാ തോക്ക് താഴെവയ്ക്കാതെ നടന്ന അച്ഛനെ, മഞ്ചേരി സെഷൻസ് കോടതി നിയമം കൈയിലെടുക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നു പറഞ്ഞ് ജീവപര്യന്തം കഠിന തടവിനു ശിക്ഷിച്ചപ്പോള്‍ മകള്‍ മരിച്ചശേഷം ആദ്യമായി ചിരിച്ച അച്ഛനായിരുന്നു അദ്ദേഹം!!.. വാർത്തകൾ വ്യക്തമായി മാതൃഹൂമിയിൽ ഉണ്ട്, വേണ്ടവർക്ക് വായിക്കാം: http://ift.tt/2j6X4mc
Subscribe to:
Post Comments (Atom)
ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ
-
പ്രണയം കൊടുമ്പിരികൊണ്ട ഒരു വസന്തകാലം എല്ലാവർക്കും ഉണ്ടാവില്ലേ! കാലാകാലങ്ങളായി പ്രണയസാഹചര്യങ്ങൾ മാറുന്നുണ്ട്, പക്ഷേ പ്രണയം അതിജീവിക്കുന്ന...
-
ജന്മദിനം
-
ഈയമുരുക്കി ഒഴിക്കേണ്ട കാതിലേ- ക്കീണമായൊഴികിയോരീയെമ്മിനഞ്ജലി!!! ,,........ ,....... ..... ആചാര്യപാദങ്ങളിൽ പ്രണാമം! ഇന്ത്യൻ മാർക്സിസ്റ്റ്-കമ്മ...
-
# കരിയർനെറ്റ് ടെക്നോളജീസ്. കമ്പനി തുടങ്ങിയിട്ട് ഇന്നേക്ക് 20 വർഷങ്ങൾ ആവുന്നു. ഇവിടെ ഞാൻ ജോയിൻ ചെയ്തിട്ട് 12 വർഷങ്ങളും ഒരുമാസവും ആയിട്ടുണ...
-
ഫെയ്സ്ബുക്കിൽ അബദ്ധത്തിൽ ഏതൊക്കെയോ കീകൾ അമർന്നപ്പോൾ ഉയർന്നു വന്ന ഒരു വിൻഡോ ആണിത്!! ഇതിനു മുമ്പ് കണ്ടിട്ടില്ല!! ഫെയ്സ്ബുക്കിൽ ഉപയോഗിക്കാൻ ...
-
കേരള സന്ദർശനം കഴിഞ്ഞു അന്ന് രാത്രി സന്ദർശകന്റെ ഡയറിക്കുറുപ്പ്... (സന്തോഷ് ജോർജ് കുളങ്ങര ടോണിൽ വായിക്കുക) യൂപിലെ തിരക്കേറിയ വീഥികളിൽ നിന്നും ...
-
from Facebook #checkmateBJP പ്രതിപക്ഷമില്ലാത്തതിനാൽ ഇനി രാഷ്ട്രപതി ഭരണമേർപ്പെടുത്താനൊന്നും കേന്ദ്രനു വകുപ്പില്ലല്ലോ!! :(
-
😏 കൂടുതൽ ഫീസു നൽകി പഠിച്ചവർ നാളെ ഗവണ്മെന്റ് പണിയിൽ നിന്നും ചെറിയ തോതിൽ കൈക്കൂലി വാങ്ങിച്ചാൽ പ്രശ്നമുണ്ടോ സാറുമ്മാരേ?
-
യാദൃശ്ചികമായ പല സംഭവങ്ങള്‍ ഒരുമിച്ചു വരുന്നത് മറ്റൊരു യാദൃശ്ചികതയാവാം... ഏതായാലും എനിക്കീ നവംബര്‍ അവിസ്മരണീയമാണ്. ഈ മാസത്തിൽ എനിക്കു സം...
ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License
The text content of this site are available under the Creative Commons Attribution-ShareAlike License
No comments:
Post a Comment