Wednesday, April 12, 2017
April 12, 2017 at 05:55AM
ഞാനാ ഫോറസ്റ്റിനോട് ചെയ്തത്…!! #കുട്ടിക്കാലം http://ift.tt/2prwUuD ആയിടയ്ക്കൊരു കളിക്കൂട്ടുകാരിയെ കിട്ടി. ആണെന്നും പെണ്ണെന്നും കല്പിച്ച് ജീവിക്കാനായി ഭൂമിയിലേക്കയച്ചപ്പോള്‍ പ്രകൃതി കനിഞ്ഞരുളിയ അഭേദ്യമായൊരു വരദാനത്താലായിരിക്കാം അവളുടെ മണ്ണപ്പം ചുടലും വീടുവെയ്ക്കലുമൊന്നും എനിക്കു രസിച്ചില്ലെങ്കിലും അവളുടെ സാന്നിധ്യം എന്നെ സന്തോഷവാനാക്കിയിരുന്നത്..! അവള് കടലാസുപൂവുകള്‍ കോര്‍ത്തു മാലയുണ്ടാക്കി എന്നെ സ്വയംവരം ചെയ്യും. മൂകസാക്ഷിയായ ആ വനം അന്നു കുരവയിട്ട് അതാഘോഷിച്ചതോർക്കുന്നു. ഇളംകാറ്റാൽ ഞങ്ങളെ തലോടിയുറക്കിയിട്ടുണ്ട് ആ കാട്. ഞങ്ങള്‍ ഭാര്യാഭര്‍ത്തക്കന്മാരാവും, ചിലപ്പോള്‍ അമ്മയും കുഞ്ഞുമാവും. അവളെന്നെ അവളുടെ കുഞ്ഞുമടിയില്‍ കിടത്തി താരാട്ടുപാടും. എനിക്ക് അമ്മിഞ്ഞപ്പാലു തരും. അവളുടെ കൊച്ചുകുടിലില്‍ ഞങ്ങള്‍ ചുരുണ്ടുകിടക്കും. ചിരട്ടകളില്‍ മണ്‍ചോറു വിളമ്പി അവളെന്നെ ഊട്ടും. എന്തിനുമേതിനും പിന്നീടവള്‍ വേണമെന്നായി. സ്ത്രൈണതയുടെ കാപട്യങ്ങളൊന്നുമില്ലാതെ നിഷ്കളങ്കമായൊരു ജീവിതം അവളെനിക്കു തന്നു! ഞാനെന്റെ വില്ലുപേക്ഷിച്ചു; അമ്പുപേക്ഷിച്ചു…!! ആ കാടും അവളും അടങ്ങുന്ന കുഞ്ഞുലോകത്ത് അങ്ങനെ പാറി നടന്നു കുറേ കാലം!
Subscribe to:
Post Comments (Atom)
ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ
-
#അരിയാഹാരം കഴിക്കുന്നവർ വിവേകികളായിരിക്കുന്നന്നു! #ഭക്ഷ്യഭദ്രതാനിയമം അനുസരിച്ച് കേരളത്തിനുള്ള റേഷൻ സൗജന്യം കേന്ദ്രം നിർത്തുന്നു!
-
ഏപ്രിൽ മാസം ഫെയ്സ്ബുക്കിൽ... വളരെ കുറഞ്ഞു എന്നു തോന്നുന്നു... 2019-05-07T02:29:49.000Z
-
# കരിയർനെറ്റ് ടെക്നോളജീസ്. കമ്പനി തുടങ്ങിയിട്ട് ഇന്നേക്ക് 20 വർഷങ്ങൾ ആവുന്നു. ഇവിടെ ഞാൻ ജോയിൻ ചെയ്തിട്ട് 12 വർഷങ്ങളും ഒരുമാസവും ആയിട്ടുണ...
-
സുനിൽ, നിന്നെ ആദ്യം പിടിച്ച് ഞാൻ ഫെയ്സ്ബുക്കിലിട്ടതിന്റെ വാർഷികമാണെന്ന്!! കൂടെ ഫോട്ടോയും...
-
പ്ലാസ്റ്റിക്ക് മാലിന്യത്തിൽ നിന്ന് പെട്രോൾ; fhttp://news.keralakaumudi.com/beta/news.php?NewsId=TlRTUjAwOTU3MTk%3D&xP=Q1lC&xDT=MjAxN...
-
മതഭ്രാന്തനായ നാധുറാം വിനായക് ഗോഡ്സെ വധിച്ച മഹാത്മജിയുടെ ഓർമ്മദിനം! 1948 ജനുവരി 30-ന് വെള്ളിയാഴ്ച വൈകുന്നേരം 5.17 ന് ഡൽഹിയിലെ ബിർളാ മന്ദിരത്...
-
കേരള സന്ദർശനം കഴിഞ്ഞു അന്ന് രാത്രി സന്ദർശകന്റെ ഡയറിക്കുറുപ്പ്... (സന്തോഷ് ജോർജ് കുളങ്ങര ടോണിൽ വായിക്കുക) യൂപിലെ തിരക്കേറിയ വീഥികളിൽ നിന്നും ...
-
from Facebook #checkmateBJP പ്രതിപക്ഷമില്ലാത്തതിനാൽ ഇനി രാഷ്ട്രപതി ഭരണമേർപ്പെടുത്താനൊന്നും കേന്ദ്രനു വകുപ്പില്ലല്ലോ!! :(
-
ജന്മദിനം
-
കൊല്ലൂരിൽ
ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License
The text content of this site are available under the Creative Commons Attribution-ShareAlike License
No comments:
Post a Comment