Saturday, April 08, 2017
April 08, 2017 at 07:39PM
#പൂരക്കളി വടക്കേ മലബാറിൽ പ്രചാരത്തിലുള്ള അനുഷ്ഠാന കലാരൂപമാണ് പൂരക്കളി. പൂരോത്സവത്തോടനുബന്ധിച്ചാണ് പൂരക്കളിയുടെ അവതരണം നടക്കുന്നത്. കളരിമുറയും ആചരാനുഷ്ഠാനങ്ങളും ഒത്തുചേരുന്ന കലയാണ് പൂരക്കളി. ചുവന്ന പട്ട് വെളുത്ത ചുറ കൊണ്ട് തറ്റുടുക്കും. അതിന്മേല്‍ കറുത്ത ഉറുമാല്‍ കെട്ടും, ഈ വേഷമാണ് കളിക്കാര്‍ ധരിക്കുന്നത്. പൂരക്കളിയില്‍ ഒട്ടേറെ ചടങ്ങുകളുണ്ട്. ഗണപതി, സരസ്വതി, ശ്രീ കൃഷ്ണന്‍ സ്തുതിച്ചു കൊണ്ടുള്ള പാട്ടുകള്‍ ഉണ്ട്. രാമായണത്തിലെയും ഭാരതത്തിലെയും കഥകള്‍ പാട്ടു രൂപത്തില്‍ അവതരിപ്പിക്കുന്നു. പൂരക്കളിയില്‍ കളിക്കാര്‍ തന്നെയാണ് പാട്ടുകാരെന്നത് മറ്റൊരു പ്രത്യേകതയാണ്. തീയ്യരുടെ കാവുകളിലാണ് പ്രധാനമായും പൂരക്കളി നടക്കുന്നത്. മണിയാണി, ശാലിയര്‍, മുക്കുവര്‍, കമ്മാളര്‍, തുടങ്ങിയ സമുദായക്കാരും പൂരക്കളി നടത്താറുണ്ട്. അനുഷ്ഠാനം ചില പ്രത്യേക സമുദായക്കാരുടെ ഇടയില്‍ മാത്രം ഒതുങ്ങി നില്‍ക്കുമെങ്കിലും മുഴുവന്‍ നാട്ടുകാരുടെ പങ്കാളിത്തവും ഈ ആഘോഷത്തിന് ഉണ്ടാകാറുണ്ട്. കാവുകളിലെ വിഗ്രഹങ്ങളും തിരുവായുധങ്ങളും എഴുന്നള്ളിച്ചുള്ള പൂരംകുളിയും, നിവേദ്യമായ പൂരടയും മംഗള സൂചകമായി കുരവയിടുന്ന പൂരംതെളിയും പൂരോത്സവത്തിന്റെ ഭാഗമാണ്. കളരിമുറയും ആചരാനുഷ്ഠാനങ്ങളും ഒത്തുചേരുന്ന കലയാണ് പൂരക്കളി. ചുവന്ന പട്ട് വെളുത്ത ചുറ കൊണ്ട് തറ്റുടുക്കും. അതിന്മേല്‍ കറുത്ത ഉറുമാല്‍ കെട്ടും, ഈ വേഷമാണ് കളിക്കാര്‍ ധരിക്കുന്നത്. പൂരക്കളിയില്‍ ഒട്ടേറെ ചടങ്ങുകളുണ്ട്. ഗണപതി, സരസ്വതി, ശ്രീ കൃഷ്ണന്‍ സ്തുതിച്ചു കൊണ്ടുള്ള പാട്ടുകള്‍ ഉണ്ട്. രാമായണത്തിലെയും ഭാരതത്തിലെയും കഥകള്‍ പാട്ടു രൂപത്തില്‍ അവതരിപ്പിക്കുന്നു. ചന്ദ്രഗിരിപ്പുഴ മുതൽ വളപട്ടണം പുഴവരെയാണ് പൂരക്കളി നടപ്പുള്ള സ്ഥലമായി പരിഗണിച്ചു വരുന്നത്. ഈ പ്രദേശങ്ങളിൽ തന്നെ ശൈലീ വ്യതിയാനം ഉണ്ട്. സാമുദായിക ഭേദവും പ്രാദേശികഭേദവും പൂരക്കളിക്ക് വന്ന് ചേർന്നിട്ടുണ്ട്. മേല്പ്പറഞ്ഞ സ്ഥലങ്ങളിൽ എല്ലായിടങ്ങലിലും കാണുന്നത് തീയസമുദായക്കാരുടെ പൂരക്കളിയാണ്. മറ്റു സമുദായക്കാരുടെ കളിക്ക് വ്യാപ്തി അത്രത്തോളം ഇല്ല. ഇതിൽ തന്നെ മൂന്ന് മേഖലകളായി തിരിക്കാവുന്ന തരത്തിൽ പ്രാദേശിക ഭേദം വന്ന് ചേർന്നിട്ടുണ്ട്. പൂരക്കളി സംഘകാലം മുതൽക്കേ നിലവിലിരുന്നു എന്ന് അനുമാനിക്കപ്പെടുന്നു. പെരിയാഴ്വാർ എന്ന വിഷ്ണുസിദ്ധന്റെ വളർത്തുമകളായ ആണ്ടാൾ രചിച്ച കൃതികളായ തിരുപ്പാവൈ-യും നാച്ചിയാർ തിരുമൊഴിയിലുമാണ് പൂരക്കളിയെപ്പറ്റി പറയുന്നത്. ആദ്യത്തേത് മാർഗ്ഗഴി (ധനു) മാസത്തിലെ പാവൈ നോമ്പിനെ (തിരുവാതിര വ്രതം അഥവാ കന്യാവ്രതം) പറ്റിയുള്ളതും രണ്ടാമത്തേത് മകരമാസത്തിലെ (തൈമാസം) വ്രതാനുഷ്ഠാനമായ കാമദേവപൂജയെക്കുറിച്ചുള്ളതുമാണ്. ഈ വസന്ത പൂജയുടെ അനുകരണമോ, അനുസ്മരണമോ പിന്തുടർച്ചയോ ആണ് വനിതകളുടെ പൂരംനോമ്പും പൂവിടലുമെന്ന് കരുതപ്പെടുന്നു. കളരി സംസ്കാരവുമായി പൂരക്കളിക്ക് അഭേദ്യമായ ബന്ധമാണുള്ളത്. പൂരക്കളിയുടെ അടവുകളും ചുവടുകളും കളരി സംസ്കാരത്തിൽ നിന്നാവണം ഉൾക്കൊണ്ടതെന്ന് പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു. ശാരീരികമായ അഭ്യാസം സിദ്ധിച്ചവർക്കുമാത്രമേ പൂരക്കളിയിലെ വിവിധ രംഗങ്ങൾ ആടുവാനാകൂ. കളരിയിൽ നിന്ന് ലഭിക്കുന്ന മെയ്‌വഴക്കം പൂരക്കളിയിൽ അനിഷേധ്യമായ വസ്തുതയാണ്. കളരിയിൽ കച്ചിയും ചുറയും കെട്ടുന്നതിനു സമാനമാണ് പൂരക്കളിപ്പണിക്കരുടെ പട്ടുടുപ്പും ഉറുമാൽ കെട്ടും. വൻകളിയും മറ്റും അവതരിപ്പിക്കണമെങ്കിൽ ശരിയായ മെയ്‌വഴക്കം സിദ്ധിക്കണം. ഇതിനായി പൂരക്കളിപ്പണിക്കരുടെ അടുക്കൽ നിന്നും കളിക്കർ മെയ്‌വഴക്കത്തിനുള്ള പരിശീലനം നേടണം. വൻകളില്ല് സ്ഥാനത്തു നിന്ന് എണ്ണ കൊടുക്കൽ ചടങ്ങുണ്ട്. ഇത് ശരീരത്തിൽ തേച്ച് പിടിപ്പിക്കണം. ഇത് കളരി അഭ്യാസിയുടെ മെഴുക്കിടലിനു സമാനമായ കർമ്മമാണ്. കോലയാന്മാരുടെ ഓടങ്കര, മാടങ്കര, കുമ്മാണർ, കരിന്തളം, പൂങ്കാവ്, എടക്കാവ്, എന്നീ പ്രമുഖ കളരി സമ്പ്രദായങ്ങളിൽ പൂരക്കളിക്കും പ്രാധാന്യമുണ്ട്. പുറപ്പന്തലിൽ ദൈവത്തറയുണ്ടാക്കി പൂരക്കളിക്കാർ പൂജ ചെയ്യുന്നത് കളരിയിലെ ദൈവത്തറയുടെ സ്വാധീനത്തിലാണ്. പുറപ്പന്തൽ ഒരു താൽകാലിക കളരിയുടെ ഫലമാണുണ്ടാക്കുന്നത്.
Subscribe to:
Post Comments (Atom)
ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ
-
ഏപ്രിൽ മാസം ഫെയ്സ്ബുക്കിൽ... വളരെ കുറഞ്ഞു എന്നു തോന്നുന്നു... 2019-05-07T02:29:49.000Z
-
ശ്രീ അഭയ ഹസ്ത ഗണപതി ടെംബിൾ... ------------ ----------- ------------- -------- വിദ്യകൊണ്ടറിയേണ്ടതറിയാതെ വിദ്വാനെന്നു നടിക്കു...
-
മതഭ്രാന്തനായ നാധുറാം വിനായക് ഗോഡ്സെ വധിച്ച മഹാത്മജിയുടെ ഓർമ്മദിനം! 1948 ജനുവരി 30-ന് വെള്ളിയാഴ്ച വൈകുന്നേരം 5.17 ന് ഡൽഹിയിലെ ബിർളാ മന്ദിരത്...
-
😔 പി എസ് ശ്രീധരൻപിള്ള കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് അയച്ച കത്ത്!! 2019-05-06T03:57:07.000Z
-
Project Tiger - Wikipedia വിക്കിപീഡിയയിൽ പ്രാദേശിക ഭാഷകളിലെ വിവരങ്ങളുടെ വിപുലീകരണത്തിനായി രൂപം നൽകിയ പ്രോജക്റ്റ് ടൈഗർ എന്ന പദ്ധതിയു...
-
പതിനെട്ടാം ശതകത്തിൽ മൈസൂർ ഭരിച്ചിരുന്ന ഭരണാധികാരിയാണ് ടിപ്പു സുൽത്താൻ എന്നറിയപ്പെടുന്ന ഫത്തഹ് അലിഖാൻ ടിപ്പു! 1799 മേയ് 4 ഓർമ്മദിനം 2019-05-...
-
അപരാഹ്നത്തിന്റെ അനന്തപദങ്ങളിൽ ആകാശനീലിമയിൽ അവൻ നടന്നകന്നു, ഭീമനും യുധിഷ്ഠിരനും ബീഡി വലിച്ചു... സീതയുടെ മാറ് പിളർന്ന് രക്തം കുടിച്ചൂ ദ...
-
ദേവരാജൻ മാസ്റ്റർ സംഗീതം നൽകിയ സിനിമാഗാനങ്ങൾ!! No ഗാനം സിനിമ ഗാനരചിതാവ് ഗാനം ആലപിച്ചത് 1 ...
-
നീയുറങ്ങിക്കൊള്ക, ഞാനുണര്ന്നിരുന്നീടാം തീവ്രമീ പ്രണയത്തിന് മധുരം സൂക്ഷിച്ചീടാം, ഗാഢനിദ്രയില് നിന്നു നിൻ കണ്തുറക്കുമ്പോള് ലോലചുംബനങ്ങളാ...
-
# കരിയർനെറ്റ് ടെക്നോളജീസ്. കമ്പനി തുടങ്ങിയിട്ട് ഇന്നേക്ക് 20 വർഷങ്ങൾ ആവുന്നു. ഇവിടെ ഞാൻ ജോയിൻ ചെയ്തിട്ട് 12 വർഷങ്ങളും ഒരുമാസവും ആയിട്ടുണ...
ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License
The text content of this site are available under the Creative Commons Attribution-ShareAlike License
No comments:
Post a Comment