Saturday, April 08, 2017

April 08, 2017 at 01:12PM

#മാധവിക്കുട്ടി / #വിശുദ്ധപശു) / #1988 ഒരു ദിവസം ഒരു കുട്ടി റോഡിന്റെ വശത്തുള്ള കുപ്പത്തൊട്ടിയിൽ നിന്ന് പഴത്തൊലി പെറുക്കിത്തിന്നുമ്പോൾ ഒരു പശു അവന്റെയടുക്കൽ വന്ന ഒരുപഴത്തോൽ കടിച്ചുവലിച്ചു. അവൻ പശുവിനെ തള്ളി നീക്കി. പശു ഉറക്കെ കരഞ്ഞുകൊണ്ട് റോഡിൽകൂടി ഓടി. സന്ന്യാസിമാർ ഉടൻ പ്രത്യക്ഷപ്പെട്ടു. "വിശുദ്ധമൃഗമായ പശുവിനെ നീയാണോ ഉപദ്രവിച്ചത്?" അവർ കുട്ടിയോടു ചോദിച്ചു. "ഞാൻ ഉപദ്രവിച്ചില്ല. ഞാൻ തിന്നിരുന്ന പഴത്തോൽ പശു തട്ടിപ്പറിച്ചു. അതുകൊണ്ട് ഞാൻ അതിനെ ഓടിച്ചതാണ്.” കുട്ടി പറഞ്ഞു. "നിന്റെ മതമേതാണ്?" സന്ന്യാസിമാർ ചോദിച്ചു. "മതം? അതെന്താണ്?" കുട്ടി ചോദിച്ചു. "നീ ഹിന്ദുവാണോ? നീ മുസ്ലീമാണോ? നീ ക്രിസ്ത്യാനിയാണോ?" "നീ അമ്പലത്തിൽ പോകാറുണ്ടോ? പള്ളിയിൽ പോകാറുണ്ടോ?" "ഞാൻ എങ്ങോട്ടും പോകാറില്ല" കുട്ടി പറഞ്ഞു. "അപ്പോൾ നീ പ്രാർത്ഥനയിൽ വിശ്വസിക്കുന്നില്ലേ?" അവർ ചോദിച്ചു. "ഞാൻ എങ്ങോട്ടും പോകാറില്ല." കുട്ടി പറഞ്ഞു. "എനിക്ക് കുപ്പായമില്ല. ട്രൗസറിന്റെ പിറകുവശം കീറിയിരിക്കുന്നു." സന്ന്യാസിമാർ അന്യോന്യം സ്വകാര്യം പറഞ്ഞു. "നീ മുസൽമാനായിരിക്കണം. പശുവിനെ നീ ഉപദ്രവിച്ചു." അവർ പറഞ്ഞു. "നിങ്ങൾ പശുവിന്റെ ഉടമസ്ഥരാണോ?" കുട്ടി ചോദിച്ചു. സന്ന്യാസിമാർ കുട്ടിയുടെ കഴുത്തു ഞെരിച്ച്, അവനെ കൊന്ന, ആ കുപ്പത്തൊട്ടിയിലിട്ടു. സന്ന്യാസിമാർ: "ഓം നമശ്ശിവായ, അങ്ങയുടെ തീരുമാനം വാഴ്ത്തപ്പെടട്ടെ" #പഴയകഥ #കമലദാസ്


ഇതിഷ്ടമായെങ്കിൽ പങ്കുവെയ്‌ക്കുമല്ലോ!!

No comments:

Post a Comment

ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ

ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License