Saturday, April 15, 2017
April 15, 2017 at 08:03AM
#ഹരിനാമകീർത്തനം #എഴുത്തച്ഛൻ #മലയാളം #ഭാഷ #അക്ഷരമാല ക്രമീകരണം - #സ്വരാക്ഷരങ്ങൾ #വ്യഞ്ജനാക്ഷരങ്ങൾ വിശദമായ ലിസ്റ്റ് ഇവിടെ: http://ift.tt/2oxfyyD സ്വരാക്ഷരങ്ങൾ തുടങ്ങുന്ന വരികൾ ക്രമമായിട്ട് .................................................................... അ = അൻപേണമെന്മനസി ശ്രീനീലകണ്ഠഗുരു... ആ = ആദ്യക്ഷരത്തിലുളവായൊന്നിതൊക്കെയുമിത്... ഇ = ഇക്കണ്ടവിശ്വമതുമിന്ദ്രാദി ദേവകളും... ഈ = ഈവന്ന മോഹമകലെപ്പോവതിന്നു പുനരീവണ്ണം... ഉ = ഉള്ളിൽ കനത്ത മദമാത്സര്യമെന്നിവക- ഊ = ഊരിന്നുവേണ്ട നിജഭാരങ്ങൾ വേണ്ടതിനു... ഋ = ഋതുവായപെണ്ണിനുമിരപ്പവനും ദാഹകനും... ൠ = ൠഭോഷനെന്നു ചിലർ ഭാഷിക്കിലും ചിലർ... ഌ = ഌത്സ്മാദിചേർത്തൊരു പൊരുത്തം നിനയ്ക്കിലുമിത്... ൡ = ൡകാരമാദിമുതലായിട്ടു ഞാനുമിഹ... എ = എണ്ണുന്നു നാമജപരാഗാദിപോയിടുവാ... ഏ = ഏകാന്ത യോഗികളിലാകാംക്ഷകൊണ്ടുപരം... ഐ = ഐയ്യഞ്ചുമഞ്ചുമുടനയ്യാറുമെട്ടുമുടൻ... ഒ = ഒന്നിന്നു തത്വമിതു ദേഹത്തിനൊത്തവിധം ഓ = ഓതുന്നു ഗീതകളിതെല്ലാമിതെന്നപൊരുൾ... ഔ = ഔദുംബരത്തിൽ മശകത്തിന്നു തോന്നുമതിൻ... അം = അംഭോജസംഭവനുമൻപോ ടുനീന്തിബത... അഃ = അപ്പാശവും വടിയുമായ്ക്കൊണ്ടജാമിളനെ... .... ഇതുപോലെ വ്യഞ്ജനാക്ഷരങ്ങളും ശേഷം വരുന്നുണ്ട്.... മദമാത്സരാദികൾ മനസ്സിൽ തൊടാതെ ജന- മിതുകൊണ്ടു വാഴ്‌ത്തുക നമുക്കും ഗതിക്കു വഴി ഇതു കേൾക്കതാനിതൊരു മൊഴി താൻ പഠിപ്പവനും പതിയാ ഭവാംബുധിയിൽ നാരായണായ നമഃ ആധുനിക മലയാളഭാഷയുടെ പിതാവ് എന്നു വിശേഷിപ്പിക്കപ്പെടുന്ന ഭാഷാകവിയാണ് തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ. തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ പതിനഞ്ചാം നൂറ്റാണ്ടിനും പതിനാറാം നൂറ്റാണ്ടിനും ഇടയിലായി ജീവിച്ചിരുന്നുവെന്ന് കരുതപ്പെടുന്നു. ഇന്നത്തെ മലപ്പുറം ജില്ലയിലെ തിരൂരിലെ തൃക്കണ്ടിയൂരിൽ ആയിരുന്നു കവിയുടെ ജനനം. രാമാനുജൻ എഴുത്തച്ഛന്റെ ജീവചരിത്രം ഐതിഹ്യങ്ങളാലും അർദ്ധസത്യങ്ങളാലും മൂടപ്പെട്ടു കിടക്കുകയാണ്. അബ്രാഹ്മണനായിട്ടും വേദപഠനവും സംസ്കൃതപഠനവും തരമാക്കിയ രാമാനുജൻ എഴുത്തച്ഛൻ, നാനാദിക്കിലേക്കുള്ള ദേശാടനങ്ങൾക്കു ശേഷം തൃക്കണ്ടിയൂരിൽ താമസമാക്കി എന്നു കരുതപ്പെടുന്നു. എഴുത്തച്ഛനു മുമ്പും മലയാളത്തിൽ ചെറുശ്ശേരി നമ്പൂതിരി പോലുള്ളവരുടെ പ്രശസ്തമായ കാവ്യങ്ങൾ കേരളദേശത്ത് വന്നിരുന്നിട്ടും രാമാനുജൻ എഴുത്തച്ഛനെ ആധുനിക മലയാളഭാഷയുടെ പിതാവായും മലയാളത്തിന്റെ സാംസ്കാരിക ചിഹ്നമായും കരുതിപ്പോരുന്നു. രാമാനുജൻ എഴുത്തച്ഛനാണ് 30 അക്ഷരമുള്ള വട്ടെഴുത്തിനുപകരം 51 അക്ഷരമുള്ള മലയാളം ലിപി പ്രയോഗത്തിൽ വരുത്തിയതെന്നു കരുതുന്നു. ‘ഹരിശ്രീ ഗണപതയേ നമഃ’ എന്നു മണലിലെഴുതി അക്ഷരമെഴുത്ത് കുട്ടികൾക്ക് പരിശീലിപ്പിക്കുന്ന സമ്പ്രദായവും എഴുത്തച്ഛൻ തുടങ്ങിയതാണ് എന്നു കരുതപ്പെടുന്നു. ഹരിനാമകീർത്തനമെന്ന മുകളിലെ വരികൾ മറ്റൊരുദുഹരണം. അക്ഷരമാലാക്രമത്തിലാണ് ഓരോ നാലുവരികളും തുടങ്ങുന്നതുതന്നെ!! സ്തുത്യർഹമായ സേവനങ്ങൾ മറ്റാരേക്കാളും മുമ്പെ എഴുത്തച്ഛനു സാധ്യമായതിൽ ഭാഷാശാസ്ത്രജ്ഞരും ചരിത്രകാരന്മാരും ഐകകണ്ഠ്യേന രാമാനുജൻ എഴുത്തച്ഛനെ മലയാളഭാഷയുടെ പിതാവെന്നു വിശേഷിപ്പിച്ചുപോരുന്നു. സംസ്കൃതം ജ്യോതിഷം എന്നിവയിൽ പാണ്ഡിത്യം ഉണ്ടായിരുന്നവരായ, അക്കാലത്തെ അബ്ബ്രാഹ്മണർക്കു വിദ്യാഭ്യാസം നൽകിയിരുന്ന കണിയാർ സമുദായത്തിലെ ഒരു എഴുത്താശാനായിരുന്നു എന്ന വാദത്തിനു ആധാരമുള്ളതായി കണക്കാക്കപ്പടുന്നു. ശൂദ്രനായ എഴുത്തച്ഛനെ ബ്രാഹ്മണ/ഉന്നതകുലവത്‌കരിക്കാനുള്ള ശ്രമം പല കഥകളിലൂടെ ശ്രമിക്കുകയുണ്ടായി. ദ്രാവിഡ/ബുദ്ധസംസ്കാരത്തിന്റെ ഭാഗമായ പലതിനേയും കഥകൾ മാറ്റിയെഴുതി ആര്യവത്കരിക്കാനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടേയിരിക്കുന്നു; ഇപ്പോഴും പലരീതിയിൽ നടക്കുന്നു. പരാക്രമങ്ങളെ അല്പമെങ്കിലും അതിജീവിച്ച് ശേഷിക്കുന്നതായി കണ്ടിട്ടുള്ള ആചാരം #തെയ്യം മാത്രമാണെന്നു തോന്നുന്നു. കോലം മാറി വരുന്നു എന്നേ ഉള്ളൂ. പറയിപെറ്റ 12 കുലത്തിനും #ആര്യബീജം തന്നെ ഉത്തരവാദി ആയകഥ നമുക്കറിയാമല്ലോ. #വരരുചി എന്ന ബ്രാഹ്മണനു #പറയ സമുദായത്തിൽപ്പെട്ട ഭാര്യയിലുണ്ടായ പന്ത്രണ്ട് മക്കളാണ് പറയിപെറ്റ #പന്തിരുകുലം. #അഗ്നിഹോത്രി എന്ന #ബ്രാഹ്മണൻ (ഒന്നാംസ്ഥാനം) മുതൽ താഴേക്ക് #പാക്കനാർ, #നാറാണത്തുഭ്രാന്തൻ, #പാണനാർ, വടുതല #നായർ, #പെരുന്തച്ചൻ എന്നൊക്കെയായി 12 ജാതിക്കാരുണ്ട്. ഏറ്റവും അവസാനം നിർഗുണനായ #വായില്ലാക്കുന്നിലപ്പൻ എന്ന ദൈവവും!! എല്ലാറ്റിനും കാരണം ആര്യബീജം മാത്രം! കൊണ്ടുവന്ന #ബ്രഹ്മണമതം #ആര്യമതമായി, പിന്നീട് ഹിന്ദുമതമാവുന്നു - ഇപ്പോൾ അത് #സംഘിമതമായി മാറുന്നു!! മാറ്റം കാലഘട്ടങ്ങൾക്ക് അനുഗുണമായി വന്നുകൊണ്ടേയിരിക്കും എന്നതാണു കാര്യം.
Subscribe to:
Post Comments (Atom)
ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ
-
മതഭ്രാന്തനായ നാധുറാം വിനായക് ഗോഡ്സെ വധിച്ച മഹാത്മജിയുടെ ഓർമ്മദിനം! 1948 ജനുവരി 30-ന് വെള്ളിയാഴ്ച വൈകുന്നേരം 5.17 ന് ഡൽഹിയിലെ ബിർളാ മന്ദിരത്...
-
😔 പി എസ് ശ്രീധരൻപിള്ള കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് അയച്ച കത്ത്!! 2019-05-06T03:57:07.000Z
-
പതിനെട്ടാം ശതകത്തിൽ മൈസൂർ ഭരിച്ചിരുന്ന ഭരണാധികാരിയാണ് ടിപ്പു സുൽത്താൻ എന്നറിയപ്പെടുന്ന ഫത്തഹ് അലിഖാൻ ടിപ്പു! 1799 മേയ് 4 ഓർമ്മദിനം 2019-05-...
-
ഏപ്രിൽ മാസം ഫെയ്സ്ബുക്കിൽ... വളരെ കുറഞ്ഞു എന്നു തോന്നുന്നു... 2019-05-07T02:29:49.000Z
-
Project Tiger - Wikipedia വിക്കിപീഡിയയിൽ പ്രാദേശിക ഭാഷകളിലെ വിവരങ്ങളുടെ വിപുലീകരണത്തിനായി രൂപം നൽകിയ പ്രോജക്റ്റ് ടൈഗർ എന്ന പദ്ധതിയു...
-
ശ്രീ അഭയ ഹസ്ത ഗണപതി ടെംബിൾ... ------------ ----------- ------------- -------- വിദ്യകൊണ്ടറിയേണ്ടതറിയാതെ വിദ്വാനെന്നു നടിക്കു...
-
# കരിയർനെറ്റ് ടെക്നോളജീസ്. കമ്പനി തുടങ്ങിയിട്ട് ഇന്നേക്ക് 20 വർഷങ്ങൾ ആവുന്നു. ഇവിടെ ഞാൻ ജോയിൻ ചെയ്തിട്ട് 12 വർഷങ്ങളും ഒരുമാസവും ആയിട്ടുണ...
-
അപരാഹ്നത്തിന്റെ അനന്തപദങ്ങളിൽ ആകാശനീലിമയിൽ അവൻ നടന്നകന്നു, ഭീമനും യുധിഷ്ഠിരനും ബീഡി വലിച്ചു... സീതയുടെ മാറ് പിളർന്ന് രക്തം കുടിച്ചൂ ദ...
-
നീയുറങ്ങിക്കൊള്ക, ഞാനുണര്ന്നിരുന്നീടാം തീവ്രമീ പ്രണയത്തിന് മധുരം സൂക്ഷിച്ചീടാം, ഗാഢനിദ്രയില് നിന്നു നിൻ കണ്തുറക്കുമ്പോള് ലോലചുംബനങ്ങളാ...
-
ദേവരാജൻ മാസ്റ്റർ സംഗീതം നൽകിയ സിനിമാഗാനങ്ങൾ!! No ഗാനം സിനിമ ഗാനരചിതാവ് ഗാനം ആലപിച്ചത് 1 ...
ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License
The text content of this site are available under the Creative Commons Attribution-ShareAlike License
No comments:
Post a Comment