Thursday, October 04, 2018

October 04, 2018 at 08:40AM

പാട്ടുപെട്ടിക്കേളി കേട്ടൊരു കോവിലിന്‍
നീടുറ്റ പുണ്യനട കണ്ടുവെങ്കിലും,
പേര്‍ത്തുമടച്ച നട തുറക്കും വരെ
കാത്തു കിടക്കാന്‍ സമയമില്ലായ്കയാല്‍
മിന്നുന്ന സത്യപ്പൊരുളിന്‍ മലരടി
കണ്ടു തൊഴാതെ തിരിച്ചു പോകുന്നു ഞാന്‍...
മഹാകവി #പി കുഞ്ഞിരാമൻ നായർ
മൈക്കിലൂടെ കഠോരശബ്ദത്തിൽ കേളികേട്ടുണരുന്ന കോവിലിന്റെ പേരുകേട്ട ആ പുണ്യനട കണ്ടുവെങ്കിലും, നട തുറക്കും വരെ കാത്തിരിക്കാൻ സമയമില്ലാത്തതിനാൽ, മിന്നിമറയുന്ന ആ സത്യപ്പൊരുളിന്റെ കാല്പാദം കണ്ടു തൊഴാതെ ഞാൻ തിരിച്ചു നടന്നു!!
ഇത്രേ പാടുള്ളൂ ഭക്തിപ്രമാണങ്ങൾ ഒക്കെയും, മെനക്കെട്ടിരുന്ന് ധ്യാനിക്കേണ്ട ഒന്നാവരുത് ബിംബങ്ങളും സങ്കല്പങ്ങളും. ഒരു കൂട്ടായ്മയുടെ, സുന്ദരവും സുരഭിലമായ ഒത്തുചേരലിന്റെ വേദിയുമായി മാറണം പുണ്യാലയങ്ങൾ ഒക്കെയും. മനസ്സിനെ ഹനിക്കുന്നതോ അന്ധവിശ്വാസസങ്കല്പങ്ങളിൽ കൂട്ടിക്കുഴച്ച് പേടിയോടെ കാണേണ്ടതോ ആവരത് അതൊന്നും തന്നെ!


ഇതിഷ്ടമായെങ്കിൽ പങ്കുവെയ്‌ക്കുമല്ലോ!!

No comments:

Post a Comment

ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ

ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License