വിട ചൊലി മടങ്ങും നേരം പിടയും കരളിന്റെ നൊബരം ഉടലാർന്നു ദു:ഖഭാരമായ് പടരുന്നു നീല മേഘമായ് നിഴലായ് നീർകുമിളയായ് ഇടവേള സമമാർന്ന ജീവിതം ഇരുളാർന്നു കാലവേദിയിൽ അവസാന രംഗസാക്ഷിയായ് അപരൻ തിരശീല മൂടവേ പറയുന്നു യാത്രാമൊഴിങ്ങനെ പിരിയാൻ സമയം ബാക്കിയില്ലിനി മറക്കുന്നു പ്രിയമായതൊക്കെയും മറയുന്നു കഥാവശേഷമായ്...
ഇതിഷ്ടമായെങ്കിൽ പങ്കുവെയ്‌ക്കുമല്ലോ!!
No comments:
Post a Comment