Sunday, December 23, 2018

2018-12-23T06:04:29.000Z

പ്രശ്ന സങ്കീർണമായ കാലാവസ്ഥയിൽ, നൈമീഷികമായ വാർത്താവതരണങ്ങൾ ചാനലുകൾ ഒഴിവാക്കേണ്ടതാണ്. #ശബരിമല

Friday, December 21, 2018

2018-12-21T15:34:40.000Z

കോട്ടയം മോഡൽ സ്കൂളിൽ നടന്ന മലയാളം വിക്കിപീഡിയ പതിനാറാം പിറന്നാളാഘോഷ ചടങ്ങിൽ നിന്നും.

2018-12-21T10:43:34.000Z

കറങ്ങിത്തിരിഞ്ഞ് ഒടുവിൽ ഡ്യൂഡ്രോപ്സിൽ

2018-12-21T06:32:25.000Z

കൊച്ചി മുസരിസ് ബിനാലെ 2018

2018-12-21T03:44:04.000Z


2018-12-21T02:09:28.000Z

NSS മന്ദിരത്തിൽ കരിങ്കൊടിയും റീത്തും. 2 RSSകാർ പിടിയിൽ. അക്രമികളെ പിടിക്കാൻ NSS നടത്തിയ പ്രകടനത്തിൽ പ്രതികളും പങ്കെടുത്തു!

Tuesday, December 18, 2018

2018-12-18T13:40:29.000Z

ഹിന്ദുക്കളുടെ അമ്പലത്തിൽ വലിഞ്ഞു കേറാൻ പോയ പട്ടികകളെയാണു ചവിട്ടേണ്ടത്!

2018-12-18T00:25:48.000Z

ഈ പിപി ലൈക്കൽ ശരിക്കും ഒരു വിശ്വാസമായി അധഃപതിച്ച് ഇല്ലാതെയായി അല്ലെ!! #ബ്രോ വിളികൾ ഒരു മാനസികമായി തുടരുന്നുണ്ട്!! കെട്ട്യോളിപ്പം ആമീസിനെ വരെ ബ്രോന്ന് വിളിക്കുന്നത് കേൾക്കാം!!

Monday, December 17, 2018

2018-12-17T00:22:54.000Z

മനുഷ്യ കോട്ടയുടേയും മനുഷ്യ ചങ്ങലയുടേയും സന്തതി മാത്രമായി #മതിൽ മാറാതിരുന്നാൽ മതി!

Saturday, December 15, 2018

2018-12-15T09:11:25.000Z

#വർഷക്കണക്ക്

2018-12-15T00:36:27.000Z

#NASA (National Aeronautics & Space Administration) ബദിയടുക്ക ഗ്രാമത്തിൽ നിന്നു നാസയിലേക്ക് കുതിച്ചുയർന്ന ഇബ്രാഹിം ഖലീലിന്റെ കണ്ടുപിടിത്തങ്ങൾ ലോകം ഉറ്റുനോക്കുന്നു : ----------------------- ഒരു ഗ്രാമീണ ബാലന്റെ സ്വപ്നങ്ങൾക്ക് നാസക്ക് മുകളിലും പറന്നെത്താൻ കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് വടക്കൻ കേരളത്തിലെ അവികസിത ഗ്രാമത്തിൽ നിന്ന് സ്വന്തം പ്രയത്നത്താൽ നാസയുടെ പടിവാതിൽക്കലെത്തി നിൽക്കുന്ന ഇബ്രാഹിം ഖലീൽ . അഭിമാനാർഹമായ അക്കാദമിക് വിജയഗാഥയാണ് ഈ യുവശാസ്ത്രജ്ഞന്റേത്.കാസർഗോഡ് ബദിയഡുക്കയിലെ അബ്ദുൾ മജീദ് പൈക്ക യുടെയും സുബൈദ ഗോളിയടിയുടെയും മകനായ ഖലീൽ, നാട്ടിലെ സർക്കാർ വിദ്യാലയത്തിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്ന് ഏറനോട്ടിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം നേടി. തുടർന്ന് ജർമ്മനിയിലെ ബൊ ഖുമിലുള്ള പ്രശസ്തമായ റഹ്‌റ യൂണിവേഴ്സിറ്റിയിൽ നിന്നും കംപ്യൂട്ടേഷൻ എഞ്ചിനിയറിംഗിൽ ബിരുദാനന്തര ബിരുദം. നാഷനൽ സ്കോളർഷിപ്പോടെ, ബാച്ചിലെ ആദ്യ അഞ്ചിൽ ഒരാളായാണ് ഖലീൽ മാസ്‌റ്റേഴ്‌സ് ബിരുദം സ്വന്തമാക്കിയത്. 2015-ലാണ് ഖലീലിനെ യൂറോപ്പിലെങ്ങും പ്രശസ്തവും ഇറ്റലിയിലെ ഏറ്റവും പഴക്കം ചെന്ന സാങ്കേതിക സർവ്വകലാശാലയുമായ പോളിടെക്നിക് യൂണിവേഴ്സിറ്റി ഓഫ് ട്യൂറിൻ ഗവേഷണ സ്കോളർഷിപ്പിനായി തിരഞ്ഞെടുത്തത്. ലോകത്തെങ്ങുമുള്ള യുവ ശാസ്ത്രജ്ഞരുടെ അഭിലാഷമായ (coveted) , ഏതാണ്ട് ഒന്നേകാൽ കോടി ഇന്ത്യൻ രൂപ വരുന്ന "മേരി ക്യൂറി" സ്‌കോളർഷിപ്പിന് ഖലീലിനൊപ്പം അർഹനായ മറ്റൊരാൾ , ഏറോസ്പേസ് രംഗത്തെ ഗവേഷകരിൽ പ്രമുഖനായ പ്രൊഫസർ ഇറാസ്‌മോ കരേറ ആണ്, യൂറോപ്പിലെയും അമേരിക്കയിലെയും നിരവധി സർവ്വകലാശാലകളിൽ ഈ വളർന്നു വരുന്ന സാങ്കേതിക വിദഗ്ദ്ധന്റെ ഗവേഷണ പ്രബന്ധങ്ങൾ അവതരപ്പിക്കപ്പെട്ടു കഴിഞ്ഞു ഏറോസ്പേസ് എൻജിനീയറിങ്ങിൽ ഈ വർഷാവസാനത്തോടെ തൻ്റെ പിഎച്ച്ഡി ഗവേഷണം പൂർത്തിയാക്കാനിരിക്കെ, ഖലീലിൻ്റെ ചില ഗവേഷണ പ്രബന്ധങ്ങൾ ശ്രദ്ധയിൽപെട്ട ലോകപ്രസിദ്ധ ബഹിരാകാശ ഗവേഷണ ഏജൻസിയായ അമേരിക്കയിലെ നാസ(National Aeronautics & Space Administration) അദ്ദേഹത്തിന്റെ ഗവേഷണഫലങ്ങൾ അവതരിപ്പിക്കാനും അവ അവരുടെ സാങ്കേതിക വിദ്യയുമായി സമന്വയിപ്പിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാനുമായി ഈ മാസം നാലാം തീയതി മുതൽ രണ്ടാഴ്ചത്തേക്ക് ക്ഷണിച്ചിരിക്കുകയാണ്.ക്ഷണം സ്വീകരിച്ച ഖലീൽ ഇപ്പോൾ നാസ യുടെ ഓഹിയോയിലുള്ള ഗ്ലെൻ റിസർച്ച് സെൻററിൽ വിശിഷ്ടാതിഥിയായി എത്തിയിരിക്കയാണ് ഇപ്പോൾ. വിദ്യാഭ്യാസപാരമ്പര്യം അവകാശപ്പെടാനില്ലാത്ത സാധാരണ കുടുംബത്തിൽ ജനിച്ച്, അടങ്ങാത്ത വിജ്ഞാനദാഹവും അക്ഷീണ കഠിനപരിശ്രമവും കൊണ്ട് മാത്രം ശാസ്ത്ര സാങ്കേതിക ലോകത്തിൻറെ നെറുകയിലേക്കുള്ള യാത്ര തുടരുന്ന ഇബ്രാഹീം ഖലീൽ പരിമിതമായ അക്കാദമിക ലക്ഷ്യം മുന്നിൽ മുന്നിൽ വെച്ച് അതിന്നായി മാത്രം ജീവിതം തള്ളിനീക്കുന്ന നമ്മുടെ യുവതലമുറക്ക് പ്രചോദനം നൽകുന്ന മാതൃകയാണ് സൃഷ്ടിച്ചിരിക്കുന്നത്..

Friday, December 14, 2018

2018-12-14T13:12:30.000Z

#കഥയോരം സത്യമെത്ര? മിഥ്യയെത്ര? നടക്കുന്നതൊക്കെ എന്താണ്; എന്തിനു വേണ്ടിയാണ്...!! 🔊വേണുഗോപാലൻ നായർ BJP ക്കാരൻ ആണോ ? ☑അല്ല. 🔊BJP കുടുംബമാണോ ? ☑അല്ല. 🔊BJP പരിപാടികളിൽ പങ്കെടുക്കാറുണ്ടോ ? ☑ഇല്ല. 🔊സമരപ്പന്തലിൽ വെച്ചാണോ മണ്ണണ്ണ ഒഴിച്ചതും, തീകത്തിച്ചതും ? ☑അല്ല (റോഡിന്റെ എതിർവശത്ത്). 🔊മരിച്ചയാൾ ഭാര്യയുമായി പിണങ്ങി കഴിയുകയാണോ ? ☑അതെ. 🔊 വേണുഗോപാലൻ നായർ എത്ര തവണ വിവാഹം കഴിച്ചു? ☑രണ്ട് (ശ്രീജ വട്ടപ്പാറ, ബിന്ദു വഞ്ചിയൂർ). 🔊 രണ്ട് ഭാര്യമാരും നിലവിലുണ്ടോ ? ☑ രണ്ട് ഭാര്യമാരും വിവാഹമോചനം നേടി. 🔊ആരോടൊപ്പമാണ് വേണുഗോപാലൻ നായർ കഴിയുന്നത്? ☑അമ്മയ്ക്കും, സഹോദരനുമൊപ്പം. 🔊അയാൾ നേരത്തെ മാനസിക അസ്വാസ്ഥ്യം ഉള്ള ആളായിരുന്നോ ? ☑ അതെ (മലയാള മനോരമ). 🔊 വേണുഗോപാലൻ നായർ മദ്യം കഴിക്കാറുണ്ടോ ? ☑ ഉണ്ട് (മാതൃഭൂമി) 🔊 വേണുഗോപാലൻ നായർ മദ്യം കഴിച്ചാലോ ? ☑ അക്രമ സ്വഭാവം കാണിക്കാറുണ്ട് (മാതൃഭൂമി) 🔊പിന്നെ എന്തിനാണ് സമരപ്പന്തലിയേയ്ക്ക് ഓടിക്കയറായത്? ☑ മരണവെപ്രാളം കൊണ്ട് (മറുനാടൻ) 🔊മരണ മൊഴി എന്താണ് ? ☑ ജീവിതം മടുത്തു. ഇനി ജീവിക്കാൻ താൽപ്പര്യമില്ല. ജീവിത നൈരാശ്യമാണ് ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ചത്. 🔊ആത്മഹത്യയിൽ മറ്റാർക്കെങ്കിലും ബന്ധമുണ്ടോ ? ☑ ഇല്ല എന്ന് ഡോക്ടറോട് വേണുഗോപാലൻ നായർ 🔊 ശബരിമല വിഷയത്തിന്റെ പേരിലാണ് ആത്മഹത്യ ചെയ്യുന്നതെന്ന് മരണ മൊഴിയിലുണ്ടോ ? ☑ ഇല്ല. 🔊ആരാണ് മരണമൊഴി രേഖപ്പെടുത്തിയത്? ☑ മജിസ്ട്രേറ്റ്, ഡോക്ടർമാർ. 🔊തീ കത്തിച്ച് സമരപ്പന്തലിലേയ്ക്ക് ഓടിക്കയറുമ്പോൾ എസ് ഐ പ്രതാപചന്ദ്രനും മറ്റു പോലീസുകാരും തടയുന്നു. ഈ സമയം സമരക്കാർ എന്ത് ചെയ്യുകയായിരുന്നു ? ☑ ഉറങ്ങുകയായിരുന്നു (മാതൃഭൂമി), 🔊 മരണസമയത്ത് #നാമജപം നടത്തി എന്ന് പറഞ്ഞത് ആരാണ് ? ☑ BJP. 🔊 സമരപ്പന്തലിന് മുമ്പിൽ ഉണ്ടായിരുന്നതും, ആദ്യം തടഞ്ഞതുമായ പോലീസുകാർ നാമജപം കേട്ടോ ? ☑ഇല്ല. 🔊BJP യുടെ ആദ്യ നിലപാടെന്തായിരുന്നു? ☑ആത്മഹത്യയുമായി ഞങ്ങൾക്ക് യാതൊരു ബന്ധവുമില്ല. വേണുഗോപാലൻ നായർ CPM കാരനാണ് എന്ന്. 🔊 വേണുഗോപാലൻ നായരെ കൊണ്ടുപോകാൻ ആംബുലൻസ് വിളിച്ചതാരാണ് ? ☑ പോലീസ്. 🔊ആശുപത്രിയിൽ എത്തിച്ചത് ആരാണ് ? ☑ കന്റോൺമെന്റ് എസ്ഐയും, രണ്ട് പോലീസുകാരും, 🔊 ആംബുലൻസിൽ BJP ക്കാർ കയറിയോ ? ☑ ഇല്ല. 🔊 കൂടെപോയോ ? ☑ ഇല്ല. 🔊 BJP ക്കാരൻ ആണെങ്കിലും, നാമജപം നടത്തി ആത്മഹത്യ ചെയ്തതാണെങ്കിലും BJP ക്കാർ കൂടെപ്പോകേണ്ടതല്ലേ? ☑ സാധാരണ ഗതിയിൽ വേണമായിരുന്നു. 🔊പിന്നെന്തിനാണ് ഹർത്താൽ? ☑ ആ........!

2018-12-14T03:43:22.000Z

ലോകനാഥ് ബെഹ്റ പറഞ്ഞ കാര്യങ്ങൾ തുടർന്നും ഹർത്താൽ നടത്തുന്ന എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും ബാധകമായിരിക്കണം. #sayNoToHarthal

Thursday, December 13, 2018

2018-12-13T14:19:22.000Z

മോഹൻലാലിന്റെ #ഒടിയൻ സിനിമയ്ക്ക് ധ്വജപ്രണാമം!! #sayNoToHarthal 🤡

Wednesday, December 12, 2018

2018-11-28T15:56:46.000Z

വളരെ ചെറുപ്പം മുതൽ മലയാളം വിക്കിപീഡിയയിൽ ലേഖനങ്ങൾ എഴുതിയും തിരുത്തിയും കൂട്ടിച്ചേർത്തും ഫോട്ടോഗ്രാഫർമാരുടെ കുടുംബത്തിൽ ജനിച്ചതിനാൽത്തന്നെ നിരവധി ഫോട്ടോകൾ എടുത്തും അവയൊക്കെയും വിക്കിപീഡിയയിൽ ചേർത്തും പേന കൊണ്ടെഴുതിത്തുടങ്ങിയതോടൊപ്പം കമ്പ്യൂട്ടറിൽ മലയാളം ടൈപ്പും ചെയ്തും വളർന്ന Sairam മലയാളം ടൈപ്പ്‌റൈറ്റിംഗിൽ സംസ്ഥാന സ്കൂൾ മേളയിൽ ഒന്നാമതെത്തുമ്പോൾ വിക്കിപീഡിയ എഡിറ്റു ചെയ്യുന്നത് ഒരു വിദ്യാർത്ഥിയുടെ മികവ് അക്കാരണം കൊണ്ടുതന്നെ എത്രമാത്രം ഉയരുന്നുവെന്നതിന്റെ പ്രത്യക്ഷ ഉദാഹരണമായി കാണിക്കാവുന്നതാണ് - കുട്ടികളെ വിക്കിപീഡിയ എഡിറ്റു ചെയ്യാൻ പഠിപ്പിക്കുക - നോക്കിനിൽക്കെ അവരുടെ മികവിന്റെ വിതാനം ഉയരുന്നതുകാണാം...

2018-11-27T00:54:47.000Z

വൈറസുകളുടെ ഘടനയെക്കുറിച്ചും, ചൊവ്വ ഗ്രഹത്തിലെ പ്രദേശങ്ങളെക്കുറിച്ചും, സബ് ആറ്റോമിക്ക് കണങ്ങളുടെ സ്വഭാവത്തെക്കുറിച്ചും ഇപ്പോൾ നമുക്ക് വളരെ ഏറെ കാര്യങ്ങൾ അറിയാം. പക്ഷെ ഇപ്പഴും പൂർണമായും നിഗൂഢമായ ഒരു ദ്വീപും അതിലെ മനുഷ്യരും ഇന്ത്യയുടെ ഭാഗമായ ആൻഡമാൻ നിക്കോബാർ ദ്വീപ സമൂഹത്തിലുണ്ട്. നോർത്ത് സെന്റിനെൽ ദ്വീപ് ആണത്. ലോകത്തിലെ ഏറ്റവും നിഗൂഢ പ്രദേശങ്ങളിലൊന്നായാണ് ഇതിനെ കണക്കാക്കുന്നത്. പോർട്ട് ബ്ളേറിൽനിന്നും അൻപത് കിലോമീറ്റർ ദൂരെ യുള്ള 59 ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തീർണ്ണമുള്ള, എകദേശം സമചതുരരൂപമുള്ള രൂപമുള്ള ഈ കുഞ്ഞ് ദ്വീപ്. ഇവിടത്തെ കൊടും കാട്ടിനുള്ളിലേക്ക് ഇതുവരെയും പുറമേനിന്നും ഒരു മനുഷ്യരും കയറീട്ടില്ല. ചുറ്റും പവിഴപുറ്റുകളുള്ളതിനാൽ ബോട്ടുകൾക്കോ കപ്പലുകൾക്കോ ദ്വീപിലേക്ക് അടുക്കാൻ പ്രയാസമാണ്. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സർവേ ഉദ്ദ്യോഗസ്ഥനായ ജോൺ റിച്ചി 1771 ഈ ദ്വീപിനടുത്ത് കൂടി കപ്പലിൽ സഞ്ചരിച്ചപ്പോഴാണ് ഇവിടെ മനുഷ്യവാസമുണ്ടെന്ന് ആദ്യമായി കണ്ടെത്തിയത്. പിന്നെയും നൂറു വർഷത്തോളം ആരും അങ്ങോട്ട് പോയിട്ടില്ല. 1867 ൽ ഒരു ഇന്ത്യൻ കച്ചവടക്കപ്പൽ ഈ തീരത്തിനടുത്ത് മണ്ണിലുറച്ച് തകർന്നിരുന്നു. അതിലെ ജോലിക്കാരും ക്രൂ മെംമ്പർമാരും അടങ്ങിയ 106 പേർ കരയിലെക്ക് നീന്തി. പക്ഷെ കടുത്ത ആക്രമണമാണ് അവർക്ക് കരയിൽ നിന്ന് നേരിടേണ്ടി വന്നത്. തിരിച്ചോടിക്കപ്പെട്ട അവരിൽ കുറേപ്പേറെ റോയൽ നാവിയുടെ രക്ഷാ സംഘമാണ് കണ്ടെത്തി രക്ഷിച്ചത്. ഇതോടു കൂടി നാവികരുടെ പേടീ സ്വപ്നമായി സെന്റിനൽ ദ്വീപ്. ആദ്യ സന്ദർശകൻ എം.വി.പോർട്ട്മാൻ എന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ ഗോത്രവർഗ്ഗക്കാരേയും അവരുടെ ജീവിതത്തേയും പറ്റി പഠിക്കാനായി തന്റെ ഇരുപതാമത്തെ വയസിൽ 1880 ൽ ഇവിടെ കപ്പലടുപ്പിച്ചു. അതിന് ശേഷമാണ് ആദ്യമായി ലോകം ഇവിടുത്തെ മനുഷ്യരെ കുറിച്ച് കൂടുതൽ അറിയുന്നത്. അവരുടെ സംഘം ദ്വീപിലിറങ്ങിയപ്പോൾ തന്നെ അവിടെയുള്ള മനുഷ്യരെല്ലാം ഉൾവനത്തിലേക്ക് ഓടി മറഞ്ഞു. അക്കാലത്തെ ബ്രിട്ടീഷ് രീതിയനുസരിച്ച്, സൗഹൃദപരമല്ലാത്ത ഗോത്രങ്ങളുമായി അടുപ്പം സ്ഥാപിക്കാൻ ഉപയോഗിക്കുന്ന തന്ത്രം അദ്ദേഹവും ഇവിടെ ഉപയോഗിക്കാൻ തീരുമാനിച്ചു. കൂട്ടത്തിൽ ആരെയെങ്കിലും ഒന്നു രണ്ട് പേരെ ബലമായി തട്ടിയെടുക്കുക. അവർക്ക് നന്നായി ഭക്ഷണവും സമ്മാനവും നൽകി സന്തോഷിപ്പിച്ച് തിരിച്ച് അവിടെ തന്നെ കൊണ്ടു വിടുക. പക്ഷെ ഒരാളെ പിടികൂടാൻ പോലും അദ്ദേഹത്തിന്റെ സംഘത്തിന് എളുപ്പത്തിൽ സാധിച്ചില്ല. ദിവസങ്ങൾ തീരത്തും അത്പം ഉൾക്കാട്ടിലും അലഞ്ഞ സംഘത്തിന് ഒഴിഞ്ഞ് പോയ താമസ സ്ഥലങ്ങൾ മാത്രമെ കാണാൻ കഴിഞ്ഞുള്ളു. . അവസാനം വൃദ്ധ ദമ്പതികളും അവരുടെ നാലു മക്കളും അടങ്ങിയ ആറു പേരുടെ ഒരു കൂട്ടത്തെ അവർക്ക് പിടികൂടാൻ പറ്റി.. കപ്പലിൽ കയറ്റി പോർട്ട്ബ്ളേറിൽ കൊണ്ടു വന്നപ്പോൾ തന്നെ വൃദ്ധർ അസുഖം പിടിപെട്ട് മരിച്ചു. പുറം ലോകവുമായി അറുപതിനായിരം വർഷമായി വിട്ടു നിൽക്കുന്ന അവരുടെ ശരീരത്തിന് നമുക്ക് സാധാരണമായ ചെറിയ രോഗങ്ങളോട് പോലും പ്രതിരോധശക്തി ഉണ്ടായിരുന്നില്ല. പുതിയ രോഗാണുക്കളെ അവരുടെ ഇമ്മ്യൂൺ സിസ്റ്റത്തിന് ഒട്ടും പരിചയമില്ല. ഉടനെ തന്നെ നാവികർ കുട്ടികളെ തിരിച്ച് ദ്വീപിൽ ഉപേക്ഷിച്ചു. കൂടെ ഭക്ഷണവും കുറേ സമ്മാനങ്ങളുമൊക്കെ തീരത്ത് വെച്ചു. സൗഹൃദം സ്ഥാപിച്ച് അവരെപറ്റി പഠിക്കുകയായിരുന്നു ഉദ്ദേശം. പക്ഷെ ആദ്യമായുണ്ടായ ഈ ദുരനുഭവം അവരെ പുറം ലോകത്തുള്ളവരെ മുഴുവൻ ശത്രുക്കളായി കാണുന്ന തീരുമാനത്തിലെത്തിച്ചുകാണണം.1885 നും 1887 നും ഇടയിൽ പോർട്ട്മാൻ നിരവധി തവണ ദ്വീപിലെത്തിയെങ്കിലും ആരെയും കാണാൻ കഴിഞ്ഞില്ല. പിന്നീട് ദീർഘ കാലം ഉത്തര സെന്റിനെൽ ദ്വീപ് വിസ്മൃതിയിൽമറഞ്ഞു കിടന്നു. പണ്ഡിറ്റിന്റെ സന്ദർശന വിജയം ചന്ദ്രനിൽ മനുഷ്യർ കാലുകുത്തീട്ടും ഈ ദ്വീപിനുള്ളിലെ കാടുകളിൽ പുറം ലോക മനുഷ്യന്റെ പാദസ്പർശം ഉണ്ടായില്ല. ആന്ത്രപോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഡയരക്ടറായ ത്രിലോക നാഥ് പണ്ഡിറ്റിന്റെ നേതൃത്വത്തിൽ 1967 മുതൽ അവിടം സന്ദർശിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. പുറം കടലിൽ നങ്കൂരമിട്ട ഇന്ത്യൻ നാവിയുടെ കപ്പലിൽ നിന്നും ചെറു ബോട്ടിൽകയറി നാവികരും ആയുധ ധാരികളായ പോലീസുകാരും ദ്വീപിനടുത്ത് എത്തിയപ്പോൾ തന്നെ അവിടുത്തുകാർ ഉൾക്കാടുകളിൽ ഒളിച്ചു. പല സമ്മാനങ്ങളും ഭക്ഷണവും ഒക്കെ അവിടെ നിക്ഷേപിച്ച് അവർ മടങ്ങി. 1974 ൽ നാഷണൽ ജിയോഗ്രാഫിക്ക് ചാനലിനു വേണ്ടി ഒരു ഡോക്കുമെന്ററി നിർമ്മിക്കാനായി എത്തിയ ആന്ദ്രോപോളജിസ്റ്റുകളും ഫോട്ടോഗ്രാഫറുമടങ്ങിയ സംഘത്തിനു നേരെ സെന്റിനെലി ഗോത്ര മനുഷ്യർ അമ്പെയ്തു തുടങ്ങി. കവചിത വസ്ത്രങ്ങൾ ധരിച്ച പോലീസുകാർ കരയിലിറങ്ങി ചില സമ്മാനങ്ങൾ തീരത്ത് കൊണ്ട് വെച്ച് വേഗം മടങ്ങി. ഒരു പ്ലാസ്റ്റിക്ക് കളിപ്പാട്ട കാർ, കെട്ടിയിട്ട പന്നി, പാവ, തേങ്ങകൾ, അലുമിനിയം പാത്രം എന്നിവ. ആക്രമണത്തിൽ ഫോട്ടോ ഗ്രാഫറുടേ തുടക്ക് അമ്പ് കൊണ്ട് ഗുരുതരമായി പരിക്കുപറ്റി. ഗോത്ര മനുഷ്യർ, തീരത്ത് കെട്ടിയ പന്നിയും ബാക്കി സാധനങ്ങളും മണലിൽ കുഴിച്ചു മൂടി. അലൂമിനിയ പാത്രവും തേങ്ങയും മാത്രം എടുത്ത് കാട്ടിലേക്ക് മറഞ്ഞു. 1977 ൽ ഒരു കാർഗോ കപ്പൽ ഈ തീരത്ത് കോറൽ റീഫുകളിലിടിച്ച് തകർന്നു. അവയിലെ നാവികരെ ഹെലികോപ്ടറുകളിൽ രക്ഷിച്ച് കൊണ്ടു വന്നെങ്കിലും കപ്പലിലെ പല ഇരുമ്പ് സാമഗ്രികളും സെന്റിനെലി ഗോത്രക്കാർ ചങ്ങാടങ്ങളിലെത്തി കടത്തി കൊണ്ടുപോയി. 1981 ആഗസ്തിൽ പ്രിമ്രോസ് എന്ന കപ്പലും ഇവിടെ പവിഴപ്പുറ്റുകളിൽ ഇടിച്ച് തകർന്നു. അതിലെ 28 നാവികർ ദിവസങ്ങളോളം കപ്പലിൽ സഹായം പ്രതീക്ഷിച്ചു കഴിഞ്ഞു. കരയിൽ കുറേ ആളുകൾ അമ്പും വില്ലും കുന്തവും പിടിച്ച ആക്രമിക്കാനൊരുങ്ങി ചങ്ങാടം ഉണ്ടാക്കുന്നത് അവർ കണ്ടു. അടിയന്തിരമായി വെടിക്കോപ്പുകൾ എത്തിച്ച് തരാൻ അവർ റേഡിയോ സന്ദേശം നൽകി. കൊടുങ്കാറ്റും കടൽക്ഷോഭവും മൂലം രക്ഷക്കായി കപ്പലുകൾക്ക് എത്താൻ കഴിഞ്ഞില്ല. സെന്റിനെലി ഗോത്ര മനുഷ്യർക്ക് അവരുടെ ചങ്ങാടം കടലിലിറക്കാനും കഴിഞ്ഞില്ല. അതിനാൽ നാവികർ രക്ഷപ്പെട്ടു. . ഒരാഴ്ചക്ക് ശേഷം ONGC യുടെ ഹെലിക്കോപ്റ്ററുകൾ ആണ് നാവികന്മാരെ എയർ ലിഫ്റ്റ് ചെയ്ത് രക്ഷിച്ച് പോർട്ട് ബ്ലേറിൽ എത്തിച്ചത്. 1991 ജനുവരി 4 ന് ത്രിലോക നാഥ് പണ്ഡിറ്റും സംഘവും വീണ്ടും നടത്തിയ സന്ദർശനം മാത്രമാണ് സൗഹൃദപരമായ ഒന്ന്. ആ പ്രാവശ്യം മാത്രം വലിയ ആക്രമണങ്ങൾ ഒന്നും നടന്നില്ല. വളരെ അടുത്ത് ഈ മനുഷ്യരെ നിരീക്ഷിക്കാനും അവരുടെ ചിത്രങ്ങൾ പകർത്താനും സാഹചര്യം ലഭിച്ചു. സംഘം കൊണ്ടു പോയ തേങ്ങയും മറ്റും അവർ സ്വീകരിച്ചു. എങ്കിലും കൂടെ കൂടെ ഉണ്ടായ ദുരനുഭവങ്ങളും, സമ്പർക്കം മൂലം അവർക്ക് രോഗങ്ങൾ പിടി കൂടി സർവ്വരും മരിച്ചുപോകാം എന്ന സാദ്ധ്യതയും പരിഗണിച്ച് , 1996 ൽ ഇന്ത്യാ ഗവർമെന്റ് ഇവരുമായി ബന്ധം സ്ഥാപിക്കാനുള്ള എല്ലാ ശ്രമങ്ങളും എന്നത്തേക്കുമായി നിർത്തിവെച്ചു. 2004 ൽ ഇന്ത്യൻ മഹാസമുദ്രത്തിൽ നടന്ന ഭൂകമ്പവും സുനാമിയും ഈ ദ്വീപിനെ പിടിച്ച് കുലുക്കിയിരുന്നു. സുനാമി വന്നപ്പോൾ ഇവർ ഉയർന്ന പ്രദേശങ്ങളിലും മരങ്ങളിലും കയറി രക്ഷപ്പെട്ടിരിക്കുമോ എന്നറിയാനായി ഇന്ത്യൻ നാവിക സേന നടത്തിയ ആകാശ നിരീക്ഷണങ്ങളിൽ കാട്ടിനുള്ളിൽ കുറച്ച് മനുഷ്യരെ കാണാൻ കഴിഞ്ഞു. അവർ ഹെലിക്കോപ്ടറുകൾക്ക് നേരെ തുരു തുരാ അമ്പുകളെയ്യുകയും കല്ലുക്കൾ വലിച്ചെറിയുകയും ചെയ്യുന്നുണ്ടായിരുന്നു. 2006 ജനുവരിയിൽ അന്തമാൻ മുഖ്യ ദ്വീപിൽ നിന്നുള്ള രണ്ട് മുക്കുവർ കര ഞണ്ടുകളെ പിടിക്കുന്നതിനായി വള്ളങ്ങളിൽ സഞ്ചരിക്കുന്നതിനിടയിൽ അബദ്ധത്തിൽ ഇവിടെ എത്തി. സെന്റിനെലികൾ അവരെ കൊന്നു കളഞ്ഞു. ഇന്ത്യൻ നിയമ ഘടനക്കുള്ളിൽ പെടുന്നവരാണ് കുറ്റം ചെയ്തതെങ്കിലും ഇവിടത്തെ പ്രത്യേക അവസ്ഥ പരിഗണിച്ച് ഗവർമെന്റ് കേസെടുത്തില്ല. ആന്ത്രോപോളജിസ്റ്റുകൾ, മനുഷ്യാവകാശ പ്രവർത്തകർ , ശാസ്ത്രജ്ഞർ എന്നിവരൊക്കെയുമായി നീണ്ട കാലത്തെ ചൂടേറിയ ചർച്ചകൾക്ക് ഒടുവിൽ ഈ ഗോത്രത്തെ പൊതു ധാരയിലേക്ക് കൊണ്ടു വരേണ്ട എന്നു തീരുമാനിച്ചു. . സർവ്വതന്ത്ര സ്വതന്ത്രരായി ജീവിക്കാനുള്ള അവരുടെ അവകാശം സംരക്ഷിക്കുന്നതും ഇന്ത്യൻ ഭരണഘടനയുടെ ഉത്ത്രവാദിത്വമാണ് എന്ന തിരിച്ചറിവോടെ ദ്വീപിനു ചുറ്റുമുള്ള മൂന്നു മൈൽ പ്രദേശം നിരോധിത മേഖലയായി സർക്കാർ പ്രഖാപിച്ചു. നിലവിൽ ആൻഡമാൻ നിക്കോബാർ കേന്ദ്ര ഭരണ പ്രദേശത്തിന് കീഴിലാണെങ്കിലും ഉത്തര സെന്റിനെൽ ദ്വീപ് നിവാസികൾ പൂർണ്ണ സ്വതന്ത്രരാണ്. ആർക്കും അങ്ങോട്ട് പ്രവേശനം ഇല്ല. കഴിഞ്ഞ 12 വർഷമായി അങ്ങോട്ടുള്ള എല്ലാ സഞ്ചാരവും സർക്കാർ നിർത്തിവെച്ചു. പോർട്ട്ബ്ളേറിൽ ഭരണകൂടം അവിടെ ഒരു വിധ ഇടപെടലും ഇല്ലാതെ ഇടക്കുള്ള നിരീക്ഷിണങ്ങൾ മാത്രമായി സംരക്ഷിച്ച് നിലനിർത്താൻ തീരുമാനിച്ചു. സെന്റിനെലി ഗോത്ര മനുഷ്യർ ആധുനിക ലോകവുമായി പൂർണ്ണമായും അകന്ന് ജീവിക്കുന്ന ലോകത്തിലെ അപൂർവ്വ മനുഷ്യ കുലമാണിവരുടേത്. ആഫ്രിക്കയിൽ നിന്ന് ഭൂമിയുടെ പലഭാഗങ്ങളിലേക്ക് ആദിമ മനുഷ്യ സഞ്ചാരം നടന്നപ്പോൾ ഇവിടെ എത്തി ഒറ്റപ്പെട്ടുപോയവരാണ് സെന്റിനെലിലെ നെഗ്രിറ്റോസ് വർഗ്ഗക്കാർ എന്നാണ് കരുതപ്പെടുന്നത്. അറുപതിനായിരം വർഷം വലിയ മാറ്റങ്ങളൊന്നും ഇല്ലാതെ ഈ കാട്ടിൽ ഇവർ ജീവിക്കുന്നു. ഇവരുടെ ഭാഷയെ പറ്റി ഒന്നും ഇതുവരെ മനസിലാക്കാൻ ആയിട്ടില്ല. പുറമേ നിന്നുള്ളവരെ ശക്തിയുക്തം എതിർത്ത് ഓടിക്കുന്ന സ്വഭാവക്കാരാണിവർ. ഇവരുടെ ആകെ എണ്ണം 40 നും 500 നും ഇടക്ക് ആയിരിക്കും എന്നാണ് കരുതുന്നത്. 2011 ലെ സെൻസസ് ഉദ്ധ്യോഗസ്ഥന്മാർ ആകശത്ത് നിന്ന് എടുത്ത കണക്ക് പ്രകാരം 12 പുരുഷന്മാരേയും 3 സ്ത്രീകളെയും മാത്രമാണ് കണ്ടെത്തീട്ടുള്ളത് . ബാഹ്യലോകത്ത് നിന്നുള്ള കടന്നുകയറ്റങ്ങളെയും അതു വഴി അപരിചിത രോഗാണുക്കളുടെ ആക്രമണത്തേയും അതിസൂക്ഷമായ ശാരീരിക പ്രതിരോധ സംവിധാനം മാത്രമുള്ള ഇവർക്ക് അതിജീവിക്കാൻ കഴിയില്ല. ഒരു ചെറിയ വൈറൽ പനി മതി ഇവരെ മുഴുവൻ കൊന്നു തീർക്കാൻ. അതിനാൽ ഗവർമെന്റ് വളരെ അടിയന്തിരമായ ശ്രദ്ധയാണ് ഈ മനുഷ്യർക്ക് നൽകിയിരിക്കുന്നത്. കൃഷി രീതികളോ, തീയുണ്ടാക്കാനുള്ള വിദ്യയോ ഇവർക്ക് അറിയില്ല. വേട്ടയാടി കൂട്ടമായി ജീവിക്കുന്ന സ്വഭാവമാണിവരുടേത്. ലോഹ വിദ്യകൾ അറിയില്ലെങ്കിലും കടലിൽ ഒലിച്ച് വന്ന് കിട്ടിയ സാധനങ്ങളെയും ലോഹ ഭാഗങ്ങളേയും ആയുധങ്ങളാക്കി ഉപയോഗിക്കുന്നുണ്ട്. പഴങ്ങളും കാട്ട് തേനും പ്രധാന ഭക്ഷണം ആയിരിക്കാം. മീനും പന്നിയും ആമകളും കക്കയും ചില ഉരഗങ്ങളും ആണ് മാംസാവശ്യങ്ങൾ നിറവേറ്റുന്നത്. കടലിൽ ഒഴുകിയെത്തുന്ന തേങ്ങയും ഇവരുടെ ഭക്ഷണത്തിൽ പെടും. . പുറം കടൽ യാത്രക്കുള്ള ചങ്ങാടങ്ങളൊന്നും ഉണ്ടാക്കാൻ ഇവർക്കറിയില്ല. ഗുഹകളിലും ചുമരുകളില്ലാത്ത, ഓലയും കാട്ടിലകളുംകൊണ്ട് മറച്ച പന്തലുകളിലും ആണിവർ താമസിക്കുന്നത്. സാമാന്യ ഉയരവും കറുത്ത ശരീരവും സ്പ്രിങ്ങ് പോലുള്ള കുഞ്ഞ് ചുരുളൻ മുടിയും ഉള്ളവരാണ് ഈ വർഗ്ഗക്കാർ. വിജയകുമാർ ബ്ലാത്തൂർ ഇന്നത്തെ മനോരമ പഠിപ്പുരയിൽ വായിക്കാം

2018-12-12T11:34:37.000Z


Tuesday, December 11, 2018

2018-12-05T00:15:03.000Z

നെൽസൺ മണ്ഡേല #ഓർമദിനം

2018-12-05T00:13:20.000Z

#ജയലളിത #ഓർമ്മദിനം

2018-12-04T00:01:28.000Z

തോന്ന്യാക്ഷരങ്ങൾ https://ift.tt/2gOjcOW അതേ! എം. എ മലയാളം തന്നെ! എന്നുവെച്ച് യാതൊരു മുന്നറിയിപ്പും കൂടാതെ ഇങ്ങനെയൊക്കെ ചോദിച്ചാല്‍ എന്താണൊരുത്തരം പറയുക?. ശരിക്കും എത്ര അക്ഷരങ്ങള്‍ ഉണ്ട്? ലക്ഷേപലക്ഷം മസ്‌തിഷ്കതരം‌ഗങ്ങള്‍ തലച്ചോറിലേക്ക് ഇരച്ചുകയറി സേര്‍ച്ചു തുടങ്ങി. ഋ-ന്റെ ദീര്‍ഘവും നകാരത്തിന്റെ ദ്വന്ദ്വഭാവവും സം‌വൃതോകാരവും ഒക്കെ എന്റെ മസ്തിഷ്‌കമണ്ഡലത്തില്‍ വട്ടം ചുറ്റുന്നു. തൊട്ടടുത്തു നിന്ന് ഌകാരം പല്ലിളിച്ചു കാണിക്കുന്നു! ഇതിനേക്കുറിച്ചൊക്കെ നിലനില്‍‌ക്കുന്ന ആയിരമായിരം ചര്‍ച്ചകള്‍ എന്റെ കാതുകളില്‍ വന്നലയ്‌ക്കുന്നു… തനിയേ നില്‍ക്കുന്ന സ്വരങ്ങളും സ്വരക്കൂട്ടുമായി നില്‍ക്കുന്ന വ്യഞ്ജനങ്ങളും അര്‍ദ്ധവ്യഞ്ജനങ്ങളും സ്വരസഹായമില്ലാതെ നില്‍‌ക്കുന്നവയും എല്ലാം ചുറ്റും നിരന്നുനിന്ന് ആര്‍ത്തു ചിരിക്കുന്നു… എന്തെങ്കിലും പറഞ്ഞേ പറ്റൂ… “എന്തിനാണു നിനക്കതിപ്പോള്‍?” ഒരു തല്‍ക്കാല ആശ്വാസത്തിനായി ഞാനൊരു നമ്പറിട്ടു… “ടേയ്! സൊല്ലെടാ, ഉനക്ക് തെരിയുമാ? തെരിയാതാ?”

2018-12-03T03:19:59.000Z

കുട്ടി: "അപ്പുറം വീട്ടിലെ അപ്പൂപ്പനിന്നലെ കാക്കേടേം പൂച്ചേടേം കഥ പറഞ്ഞു തത്തമ്മച്ചുണ്ടന്റെ, താറാക്കോഴീടെ, തക്കിടി മുണ്ടന്റെ കഥ പറഞ്ഞു... മുത്തങ്ങൾ തന്നെന്നെ മാറോടു ചേർത്തു കൊണ്ടൊത്തിരി നേരം കഥ പറഞ്ഞു. തൂക്കണാം കുരുവീടെ കഥ കേൾക്കാനമ്മേ പോകയാണിന്നു ഞാൻ അക്കരയ്ക്ക്..." അമ്മ: "തൂക്കണാം കുരുവീടെ കഥ കേൾക്കുവാൻ മോളേ ഞാനിന്നു പോരുന്നു നിന്റെയൊപ്പം... ഒറ്റക്കിരിക്കുന്നൊരപ്പൂപ്പൻ ചൊല്ലുന്ന ഒറ്റക്കഥയും കഥകളല്ല!! ഒറ്റക്കിരിക്കുന്നൊരപ്പൂപ്പൻ ചൊല്ലുന്ന ഒറ്റക്കഥയും കഥകളല്ല!! ഒറ്റക്കു പോയി കഥകൾ നീ കേൾക്കേണ്ട ഒക്കത്തു കേറി മറിഞ്ഞിടേണ്ട അപ്പൂപ്പനും മോളും നല്ലവരെങ്കിലും അത്രയ്ക്കു നല്ലതല്ലിന്നു കാലം!! -കവി: #മുരുകൻ #കാട്ടാക്കട-

2018-12-01T13:45:12.000Z

ലോക എയ്ഡ്സ് ദിനം! - #ഓർമ്മക്കുറിപ്പ്

2018-11-30T00:46:38.000Z

#ഓർമ്മദിനം #പഴശ്ശിരാജ ജാതീ, ജാതാനുകമ്പാ ഭവ, ശരണമയേ! മല്ലികേ, കൂപ്പുകൈ തേ കൈതേ, കൈതേരി മാക്കം കബരിയിലണിവാൻ കയ്യുയർത്തും ദശായാം ഏതാനേതാൻ മദീയാനലർശരപരിതാപോദയാ, നാശു നീ താൻ, നീ താൻ, നീ താനുണർത്തീടുക ചടുലകയൽക്കണ്ണി തൻ കർണ്ണമൂലേ!

2018-11-27T00:09:58.000Z

ആദ്യത്തെ കമ്പ്യൂട്ടർ പ്രോഗ്രാമർ അഡ അഗസ്റ്റയുടെ ഓർമ്മദിവസം... https://ift.tt/2fRfKC4 ............... ........... പ്രശസ്ത കവി ബൈറന്റെ പുത്രിയായി 1815 ഡിസംബർ 10-നു ജനിച്ച അഡ അഗസ്റ്റ കിംഗ് (ലവ്‌ലേസ് പ്രഭ്വി) എന്ന ലേഡി അഡ (ജനനം:1815 മരണം:1851 ) കമ്പ്യൂട്ടറിൻറെ പത്തൊൻപതാം നൂറ്റാണ്ടിലെ ചരിത്രത്തിൽ ഏറെ പ്രധാന്യമുള്ള വനിതയാണ്. ചാൾസ് ബാബേജിന്റെ അനലറ്റികൽ എഞ്ചിന്റെ രൂപരേഖ രേഖപ്പെടുത്താൻ സഹായിക്കുകയും, ചാൾസ് ബാബേജിന്‌ പൂർത്തിയാക്കാൻ കഴിയാതെ പോയ അനാലിറ്റിക്കൽ എഞ്ചിൻ പൂർത്തീകരിക്കാൻ പരിശ്രമിച്ചതും ബാബേജിൻറെ ആശയങ്ങളെ ജനങ്ങളിലേക്കെത്തിച്ചതും ലേഡി അഡയായിരുന്നു.. ആദ്യകാല പ്രോഗ്രാമിങ്ങ് ഭാഷയായ അഡ ഇവരുടെ ഓർമ്മക്കായി നാമകരണം ചെയ്തതാണ്‌. ലോകത്തെ ആദ്യത്തെ കമ്പ്യൂട്ടർ പ്രോഗ്രാമർ ആയി പരിഗണിക്കപ്പെടുന്നത് ലേഡി അഡയാണ്

2018-11-26T06:55:25.000Z

#നങ്ങേലിയമ്മ പാപ്പ കൊടുക്കുന്നു പാലു കൊടുക്കുന്നു പാവ കൊടുക്കുന്നു നങ്ങേലി. കാച്ചിയ മോരൊഴിച്ചൊപ്പിവടിച്ചിട്ടു മാനത്തമ്പിളി മാമനെക്കാട്ടീട്ടു കാക്കേ പൂച്ചേ പാട്ടുകള്‍ പാടീട്ടു മാമു കൊടുക്കുന്നു നങ്ങേലി

2018-12-11T14:11:13.000Z

ഫെയ്സ്ബുക്കെനിക്കു തന്ന 2018

Saturday, December 08, 2018

2018-12-08T05:03:34.000Z

#ശബരിമല സമരം 2നാൾവഴി ➕ ബി.ജെ.പി ശബരിമല വിധിയെ സ്വാഗതം ചെയ്തു...! ➕ കോൺഗ്രസും ശബരിമല വിധിയെ സ്വാഗതം ചെയ്തു..! ------------------- ------------------- ➕ ബി.ജെ.പി ശബരിമല വിധിക്ക്‌ എതിരെ നിലപാടെടുത്തു..! ➕ കോൺഗ്രസും ശബരിമല വിധിക്ക്‌ എതിരെ നിലപാടെടുത്തു..! ------------------- ------------------- ➕ ശബരിമല വിഷയത്തിൽ ബി.ജെ.പി വിശ്വാസികൾക്ക്‌ ഒപ്പമാണെന്ന് പ്രഖ്യാപിച്ചു..! ➕ ശബരിമല വിഷയത്തിൽ കോൺഗ്രസും വിശ്വാസികൾക്ക്‌ ഒപ്പമാണെന്ന് പ്രഖ്യാപിച്ചു..! ------------------- ------------------- ➕ കോടതി വിധിക്ക്‌ എതിരെ ശബരിമലയിൽ ബി.ജെ.പി സമരം തുടങ്ങി..!! ➕ കോടതി വിധിക്ക്‌ എതിരെ ശബരിമലയിൽ കോൺഗ്രസും സമരം തുടങ്ങി..! ------------------- ------------------- ➕ ശബരിമല വിധിക്ക്‌ എതിരെ ബി.ജെ.പി രഥയാത്ര നടത്തി..! ➕ ശബരിമല വിധിക്ക്‌ എതിരെ കോൺഗ്രസ്‌ തെക്ക്‌ വടക്ക്‌ യാത്ര (പഥയാത്ര) നടത്തി..! ------------------- ------------------- ➕ കലാപകാരികളെ നേരിടാൻ ശബരിമലയിൽ ഏർപ്പെടുത്തിയ നിരോധനാജ്ഞ ലംഘിക്കുമെന്ന് ബി.ജെ.പി പ്രഖ്യാപിച്ചു. അതിന് വേണ്ടി പ്രവർത്തിച്ചു..! ➕ കലാപകാരികളെ നേരിടാൻ ശബരിമലയിൽ ഏർപ്പെടുത്തിയ നിരോധനാജ്ഞ ലംഘിക്കുമെന്ന് യു.ഡി.എഫും പ്രഖ്യാപിച്ചു. അതിന് വേണ്ടി പ്രവർത്തിച്ചു..! ------------------- ------------------- ➕ ബി.ജെ.പി സെക്രട്ടേറിയറ്റ്‌ കവാടത്തിന്‌ മുന്നിൽ നിരാഹാരം തുടങ്ങി..! ➕ .ഡി.എഫും‌ നിയമസഭാ കവാടത്തിന് മുന്നിൽ ഉപവാസം തുടങ്ങി..! ------------------- ------------------- ➕ ബി .ജെ.പി കണ്ണൂർ എയർപ്പോർട്ട്‌ ഉദ്‌ഘാടനം ബഹിഷ്ക്കരിക്കുമെന്ന് പ്രഖ്യാപിച്ചു..! ➕ യു.ഡി.എഫ്‌ ഉം കണ്ണൂർ എയർപ്പോർട്ട്‌ ഉദ്ഘാടനം ബഹിഷ്ക്കരിക്കുമെന്ന് പ്രഖ്യാപിച്ചു..! ------------------- -------------------

Sunday, December 02, 2018

2018-12-02T00:33:48.000Z

ഇക്കഴിഞ്ഞ പ്രാദേശിക തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് നല്ല വിജയമാണു കാണാൻ കഴിഞ്ഞത്. ഭക്തകോടികളുടെ വിശ്വാസമണ്ഡലത്തിൽ ശ്രീ മണികണ്ഠൻ നന്നായി സഹകരിച്ചതാണിവിജയ കാരണം എന്നേ കരുതാൻ കഴിയൂ. ഗവണ്മെന്റ്, ശബരിമല വിഷയത്തിലെടുത്ത ഉറച്ച നിലപാട് ഇതിനു കാരണം ആവുമ്പോൾ തന്നെ, പലവട്ടം മലക്കമറിഞ്ഞ് തോന്ന്യവാസങ്ങൾ ചെയ്തു കൂട്ടിയ ബിജെപ്പിയേയും, കൂട്ടുനിന്ന കോൺഗ്രസ്സിനേയും പറ്റി മറ്റുമുൻകരുതലുകളില്ലാതെ കാണാനും, ഇവരുടെ രാഷ്ട്രീയകുടിലത മനസ്സിലാക്കാനും, സ്വബുദ്ധിമാത്രം പ്രയോഗിച്ച് തീരുമാനങ്ങൾ എടുക്കാനും പബ്ലിക്കിനു സാധിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാവും 2019 ലെ തെരഞ്ഞെടുപ്പിനെയും അഭിമുഖീകരിക്കുക എന്നു കരുതുന്നു. ഇടയിലുള്ള ചുരുങ്ങിയ സമയത്തിനുള്ളിൽ, തങ്ങളെ സ്ഥാപിച്ചെടുക്കാനായി ബിജെപ്പിയും കോൺഗ്രസ്സും ഏറെ ശ്രമിക്കേണ്ടിവരും. നിലവിലെ സ്ഥിതി തുടരാനായി കമ്മ്യൂണിസ്റ്റ് പാർട്ടിയും പോരാടേണ്ടിയിരിക്കുന്നു. പബ്ലിക്കിനെ മാറ്റിയെടുക്കാൻ അത്രമാത്രം തീവ്രമായ ചെയ്തികൾ ഉണ്ടായാൽ മാത്രമേ പിടിച്ചു നിൽപ്പ് സാധ്യമാവൂകയുള്ളൂ. #കോൺഗ്രസ്, #മാർക്സിസ്റ്റ്, #ബിജെപ്പി

Saturday, December 01, 2018

2018-12-01T02:49:16.000Z

ചാവാനാവുമ്പോൾ എന്നെക്കുറിച്ച് ചിന്തിക്കുന്ന പെണ്ണേതായിരിക്കും - ഇതുപോലെ അഭിനവ കവയത്രി തിരിച്ചു ചിന്തിച്ചതു പോലെയാവണം അത്...! പക്ഷേ ചിന്തയിൽ പോലും സോമനടിക്കരുത് എന്നേ ഉള്ളൂ. ........... വിശ്വവിഖ്യാതമായ ആ കവിതയുടെ സോഴ്സിന്റെ അർത്ഥം ഏകദേശം ഇതാണെന്നു തോന്നുന്നു. കവയത്രി സോമനിസം കാണിച്ചപ്പോൾ കഥയിലെ അവൻ അവളായി; അവൾ അവനായി; കെട്ടിയോൻ കെട്ടിയോളായി എന്നേ ഉള്ളൂ. ........... സംഗതി പ്രണായതുരമായൊരു നൈർമല്യമാണ്. പ്രണയത്തിന്റെ തീവ്രതയാണ്; സൗന്ദര്യമാണ്; നിഷ്കളങ്കതയാണ്. ........... അങ്ങനെ, കൊറച്ച് കൊല്ലങ്ങൾക്ക് ശേഷം ഞാൻ ചത്തു പോവും. അത്രനാളും ഉണ്ടായിരുന്ന ബന്ധുസഹസ്രങ്ങളെ ഉപേക്ഷിച്ച്, മരണത്തിനു മുമ്പ്, ഞാൻ നിന്റെ അടുത്തേക്ക് ഓടിയെത്തും. ആ സമയത്തെ യാത്ര എന്തായാലും അല്പം ബുദ്ധി മുട്ടുള്ളതായിരിക്കുമല്ലോ! നിന്റെ വീടിന്നു മുന്നിലെ എന്റെ വീഴ്ച കണ്ടു കരയുന്ന നിന്നെ, ഇത്രനാളും നീ നിന്റെ കെട്ടിയോനെ സഹിച്ചതല്ലേ, ഇതിലെന്തിരിക്കുന്നു എന്നു പറഞ്ഞ ചിരിച്ചുകൊണ്ട് എണീറ്റു വന്ന്, ഞാൻ നിന്റെ റൂമിലെത്തും. മരണം പതിഞ്ഞിരിക്കുന്ന സുതാര്യമായ വിരലുകൾ കൊണ്ട് ഞാൻ നിന്നെ തൊട്ടുണർത്തും. അപ്പോൾ, കണ്ണുകൾ പോലും തുറക്കാതെ തന്നെ നമ്മളൊന്നായി മാറുന്നു. പണ്ടൊത്തിരി രാത്രികളിൽ നീ ഊമ്പിയൂമ്പി ചുവപ്പിച്ച എന്റെ ചുണ്ടുകളെ മരണാസന്നമായ ഈ നിലയിൽ കണ്ടതൊകൊണ്ടാവും നിന്റെ ചുണ്ടിലുള്ള ഈ കള്ളചിരി? പണ്ടു നീയെന്നെ വിളിച്ചിരുന്ന ആ പേരിപ്പോഴും പറയാൻ വെമ്പി നിന്റെ ചുണ്ടുകളിൽ തത്തിക്കളിക്കുന്നു. നിന്റെ ആ പിടയ്ക്കുന്ന ചിന്ത കണ്ടുകൊണ്ടാവണം പൗത്രർ ചുണ്ടിലേക്ക് മരണാസന്നയെന്നു കരുതി നീരു പകർന്നു തരുന്നത്! ...........

ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ

ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License