Tuesday, December 11, 2018

2018-12-03T03:19:59.000Z

കുട്ടി: "അപ്പുറം വീട്ടിലെ അപ്പൂപ്പനിന്നലെ കാക്കേടേം പൂച്ചേടേം കഥ പറഞ്ഞു തത്തമ്മച്ചുണ്ടന്റെ, താറാക്കോഴീടെ, തക്കിടി മുണ്ടന്റെ കഥ പറഞ്ഞു... മുത്തങ്ങൾ തന്നെന്നെ മാറോടു ചേർത്തു കൊണ്ടൊത്തിരി നേരം കഥ പറഞ്ഞു. തൂക്കണാം കുരുവീടെ കഥ കേൾക്കാനമ്മേ പോകയാണിന്നു ഞാൻ അക്കരയ്ക്ക്..." അമ്മ: "തൂക്കണാം കുരുവീടെ കഥ കേൾക്കുവാൻ മോളേ ഞാനിന്നു പോരുന്നു നിന്റെയൊപ്പം... ഒറ്റക്കിരിക്കുന്നൊരപ്പൂപ്പൻ ചൊല്ലുന്ന ഒറ്റക്കഥയും കഥകളല്ല!! ഒറ്റക്കിരിക്കുന്നൊരപ്പൂപ്പൻ ചൊല്ലുന്ന ഒറ്റക്കഥയും കഥകളല്ല!! ഒറ്റക്കു പോയി കഥകൾ നീ കേൾക്കേണ്ട ഒക്കത്തു കേറി മറിഞ്ഞിടേണ്ട അപ്പൂപ്പനും മോളും നല്ലവരെങ്കിലും അത്രയ്ക്കു നല്ലതല്ലിന്നു കാലം!! -കവി: #മുരുകൻ #കാട്ടാക്കട-


ഇതിഷ്ടമായെങ്കിൽ പങ്കുവെയ്‌ക്കുമല്ലോ!!

No comments:

Post a Comment

ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ

ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License