Saturday, December 15, 2018
2018-12-15T00:36:27.000Z
#NASA (National Aeronautics & Space Administration) ബദിയടുക്ക ഗ്രാമത്തിൽ നിന്നു നാസയിലേക്ക് കുതിച്ചുയർന്ന ഇബ്രാഹിം ഖലീലിന്റെ കണ്ടുപിടിത്തങ്ങൾ ലോകം ഉറ്റുനോക്കുന്നു : ----------------------- ഒരു ഗ്രാമീണ ബാലന്റെ സ്വപ്നങ്ങൾക്ക് നാസക്ക് മുകളിലും പറന്നെത്താൻ കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് വടക്കൻ കേരളത്തിലെ അവികസിത ഗ്രാമത്തിൽ നിന്ന് സ്വന്തം പ്രയത്നത്താൽ നാസയുടെ പടിവാതിൽക്കലെത്തി നിൽക്കുന്ന ഇബ്രാഹിം ഖലീൽ . അഭിമാനാർഹമായ അക്കാദമിക് വിജയഗാഥയാണ് ഈ യുവശാസ്ത്രജ്ഞന്റേത്.കാസർഗോഡ് ബദിയഡുക്കയിലെ അബ്ദുൾ മജീദ് പൈക്ക യുടെയും സുബൈദ ഗോളിയടിയുടെയും മകനായ ഖലീൽ, നാട്ടിലെ സർക്കാർ വിദ്യാലയത്തിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്ന് ഏറനോട്ടിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം നേടി. തുടർന്ന് ജർമ്മനിയിലെ ബൊ ഖുമിലുള്ള പ്രശസ്തമായ റഹ്‌റ യൂണിവേഴ്സിറ്റിയിൽ നിന്നും കംപ്യൂട്ടേഷൻ എഞ്ചിനിയറിംഗിൽ ബിരുദാനന്തര ബിരുദം. നാഷനൽ സ്കോളർഷിപ്പോടെ, ബാച്ചിലെ ആദ്യ അഞ്ചിൽ ഒരാളായാണ് ഖലീൽ മാസ്‌റ്റേഴ്‌സ് ബിരുദം സ്വന്തമാക്കിയത്. 2015-ലാണ് ഖലീലിനെ യൂറോപ്പിലെങ്ങും പ്രശസ്തവും ഇറ്റലിയിലെ ഏറ്റവും പഴക്കം ചെന്ന സാങ്കേതിക സർവ്വകലാശാലയുമായ പോളിടെക്നിക് യൂണിവേഴ്സിറ്റി ഓഫ് ട്യൂറിൻ ഗവേഷണ സ്കോളർഷിപ്പിനായി തിരഞ്ഞെടുത്തത്. ലോകത്തെങ്ങുമുള്ള യുവ ശാസ്ത്രജ്ഞരുടെ അഭിലാഷമായ (coveted) , ഏതാണ്ട് ഒന്നേകാൽ കോടി ഇന്ത്യൻ രൂപ വരുന്ന "മേരി ക്യൂറി" സ്‌കോളർഷിപ്പിന് ഖലീലിനൊപ്പം അർഹനായ മറ്റൊരാൾ , ഏറോസ്പേസ് രംഗത്തെ ഗവേഷകരിൽ പ്രമുഖനായ പ്രൊഫസർ ഇറാസ്‌മോ കരേറ ആണ്, യൂറോപ്പിലെയും അമേരിക്കയിലെയും നിരവധി സർവ്വകലാശാലകളിൽ ഈ വളർന്നു വരുന്ന സാങ്കേതിക വിദഗ്ദ്ധന്റെ ഗവേഷണ പ്രബന്ധങ്ങൾ അവതരപ്പിക്കപ്പെട്ടു കഴിഞ്ഞു ഏറോസ്പേസ് എൻജിനീയറിങ്ങിൽ ഈ വർഷാവസാനത്തോടെ തൻ്റെ പിഎച്ച്ഡി ഗവേഷണം പൂർത്തിയാക്കാനിരിക്കെ, ഖലീലിൻ്റെ ചില ഗവേഷണ പ്രബന്ധങ്ങൾ ശ്രദ്ധയിൽപെട്ട ലോകപ്രസിദ്ധ ബഹിരാകാശ ഗവേഷണ ഏജൻസിയായ അമേരിക്കയിലെ നാസ(National Aeronautics & Space Administration) അദ്ദേഹത്തിന്റെ ഗവേഷണഫലങ്ങൾ അവതരിപ്പിക്കാനും അവ അവരുടെ സാങ്കേതിക വിദ്യയുമായി സമന്വയിപ്പിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാനുമായി ഈ മാസം നാലാം തീയതി മുതൽ രണ്ടാഴ്ചത്തേക്ക് ക്ഷണിച്ചിരിക്കുകയാണ്.ക്ഷണം സ്വീകരിച്ച ഖലീൽ ഇപ്പോൾ നാസ യുടെ ഓഹിയോയിലുള്ള ഗ്ലെൻ റിസർച്ച് സെൻററിൽ വിശിഷ്ടാതിഥിയായി എത്തിയിരിക്കയാണ് ഇപ്പോൾ. വിദ്യാഭ്യാസപാരമ്പര്യം അവകാശപ്പെടാനില്ലാത്ത സാധാരണ കുടുംബത്തിൽ ജനിച്ച്, അടങ്ങാത്ത വിജ്ഞാനദാഹവും അക്ഷീണ കഠിനപരിശ്രമവും കൊണ്ട് മാത്രം ശാസ്ത്ര സാങ്കേതിക ലോകത്തിൻറെ നെറുകയിലേക്കുള്ള യാത്ര തുടരുന്ന ഇബ്രാഹീം ഖലീൽ പരിമിതമായ അക്കാദമിക ലക്ഷ്യം മുന്നിൽ മുന്നിൽ വെച്ച് അതിന്നായി മാത്രം ജീവിതം തള്ളിനീക്കുന്ന നമ്മുടെ യുവതലമുറക്ക് പ്രചോദനം നൽകുന്ന മാതൃകയാണ് സൃഷ്ടിച്ചിരിക്കുന്നത്..
Subscribe to:
Post Comments (Atom)
ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ
-
😔 പി എസ് ശ്രീധരൻപിള്ള കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് അയച്ച കത്ത്!! 2019-05-06T03:57:07.000Z
-
ഏപ്രിൽ മാസം ഫെയ്സ്ബുക്കിൽ... വളരെ കുറഞ്ഞു എന്നു തോന്നുന്നു... 2019-05-07T02:29:49.000Z
-
മതഭ്രാന്തനായ നാധുറാം വിനായക് ഗോഡ്സെ വധിച്ച മഹാത്മജിയുടെ ഓർമ്മദിനം! 1948 ജനുവരി 30-ന് വെള്ളിയാഴ്ച വൈകുന്നേരം 5.17 ന് ഡൽഹിയിലെ ബിർളാ മന്ദിരത്...
-
Project Tiger - Wikipedia വിക്കിപീഡിയയിൽ പ്രാദേശിക ഭാഷകളിലെ വിവരങ്ങളുടെ വിപുലീകരണത്തിനായി രൂപം നൽകിയ പ്രോജക്റ്റ് ടൈഗർ എന്ന പദ്ധതിയു...
-
ദേവരാജൻ മാസ്റ്റർ സംഗീതം നൽകിയ സിനിമാഗാനങ്ങൾ!! No ഗാനം സിനിമ ഗാനരചിതാവ് ഗാനം ആലപിച്ചത് 1 ...
-
ശ്രീ അഭയ ഹസ്ത ഗണപതി ടെംബിൾ... ------------ ----------- ------------- -------- വിദ്യകൊണ്ടറിയേണ്ടതറിയാതെ വിദ്വാനെന്നു നടിക്കു...
-
# കരിയർനെറ്റ് ടെക്നോളജീസ്. കമ്പനി തുടങ്ങിയിട്ട് ഇന്നേക്ക് 20 വർഷങ്ങൾ ആവുന്നു. ഇവിടെ ഞാൻ ജോയിൻ ചെയ്തിട്ട് 12 വർഷങ്ങളും ഒരുമാസവും ആയിട്ടുണ...
-
#സഹ്യന്റെമകൻ സഞ്ചരിക്കുകയാണാസ്സാഹസി, സങ്കല്പത്തിൽ വൻ ചെവികളാം പുള്ളിസ്വാതന്ത്ര്യ പത്രം വീശി. തൻ ചെറുനാളിൻ കേളീവീഥിയിൽ, വസന്തത്താൽ സഞ്ചിതവിഭവ...
-
അപരാഹ്നത്തിന്റെ അനന്തപദങ്ങളിൽ ആകാശനീലിമയിൽ അവൻ നടന്നകന്നു, ഭീമനും യുധിഷ്ഠിരനും ബീഡി വലിച്ചു... സീതയുടെ മാറ് പിളർന്ന് രക്തം കുടിച്ചൂ ദ...
-
നീയുറങ്ങിക്കൊള്ക, ഞാനുണര്ന്നിരുന്നീടാം തീവ്രമീ പ്രണയത്തിന് മധുരം സൂക്ഷിച്ചീടാം, ഗാഢനിദ്രയില് നിന്നു നിൻ കണ്തുറക്കുമ്പോള് ലോലചുംബനങ്ങളാ...
ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License
The text content of this site are available under the Creative Commons Attribution-ShareAlike License
No comments:
Post a Comment