Sunday, December 02, 2018

2018-12-02T00:33:48.000Z

ഇക്കഴിഞ്ഞ പ്രാദേശിക തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് നല്ല വിജയമാണു കാണാൻ കഴിഞ്ഞത്. ഭക്തകോടികളുടെ വിശ്വാസമണ്ഡലത്തിൽ ശ്രീ മണികണ്ഠൻ നന്നായി സഹകരിച്ചതാണിവിജയ കാരണം എന്നേ കരുതാൻ കഴിയൂ. ഗവണ്മെന്റ്, ശബരിമല വിഷയത്തിലെടുത്ത ഉറച്ച നിലപാട് ഇതിനു കാരണം ആവുമ്പോൾ തന്നെ, പലവട്ടം മലക്കമറിഞ്ഞ് തോന്ന്യവാസങ്ങൾ ചെയ്തു കൂട്ടിയ ബിജെപ്പിയേയും, കൂട്ടുനിന്ന കോൺഗ്രസ്സിനേയും പറ്റി മറ്റുമുൻകരുതലുകളില്ലാതെ കാണാനും, ഇവരുടെ രാഷ്ട്രീയകുടിലത മനസ്സിലാക്കാനും, സ്വബുദ്ധിമാത്രം പ്രയോഗിച്ച് തീരുമാനങ്ങൾ എടുക്കാനും പബ്ലിക്കിനു സാധിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാവും 2019 ലെ തെരഞ്ഞെടുപ്പിനെയും അഭിമുഖീകരിക്കുക എന്നു കരുതുന്നു. ഇടയിലുള്ള ചുരുങ്ങിയ സമയത്തിനുള്ളിൽ, തങ്ങളെ സ്ഥാപിച്ചെടുക്കാനായി ബിജെപ്പിയും കോൺഗ്രസ്സും ഏറെ ശ്രമിക്കേണ്ടിവരും. നിലവിലെ സ്ഥിതി തുടരാനായി കമ്മ്യൂണിസ്റ്റ് പാർട്ടിയും പോരാടേണ്ടിയിരിക്കുന്നു. പബ്ലിക്കിനെ മാറ്റിയെടുക്കാൻ അത്രമാത്രം തീവ്രമായ ചെയ്തികൾ ഉണ്ടായാൽ മാത്രമേ പിടിച്ചു നിൽപ്പ് സാധ്യമാവൂകയുള്ളൂ. #കോൺഗ്രസ്, #മാർക്സിസ്റ്റ്, #ബിജെപ്പി


ഇതിഷ്ടമായെങ്കിൽ പങ്കുവെയ്‌ക്കുമല്ലോ!!

No comments:

Post a Comment

ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ

ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License