
Showing posts with label വിക്കിസംഗമോത്സവം 2012. Show all posts
Showing posts with label വിക്കിസംഗമോത്സവം 2012. Show all posts
Wednesday, April 11, 2012
Thursday, March 15, 2012
വിക്കിസംഗമോത്സവം 2012

2012 ഏപ്രില്‍ 28, 29 തീയതികളില്‍ കൊല്ലം ജില്ലാപഞ്ചായത്ത് ഹാളില്‍ വെച്ച്
നടക്കുകയാണ്.
മലയാളം വിക്കിമീഡിയ സംരഭങ്ങളുടെ ഉപയോക്താക്കള്‍ അഥവാ എഴുത്തുകാര്‍ വിവിധ വിക്കി പദ്ധതികളില്‍ പ്രവര്‍ത്തിക്കുന്ന സോഫ്റ്റ്വെയര് വിദഗ്ധര്‍ എന്നിവരുടെ വാര്‍ഷിക ഒത്തുചേരലാണ് വിക്കിസംഗമോത്സവം - 2012. ഇവര്‍ക്ക്, പരസ്പരം നേരില്‍ കാണുവാനും ഒത്തുകൂടുവാനും ആശയങ്ങള്‍ പങ്കുവെയ്കാനും വിക്കി പദ്ധതികളുടെയും മറ്റും തല്‍സ്ഥിതി അവലോകനം ചെയ്യുന്നതിനും ഭാവിപദ്ധതികളിലെ കൂട്ടായ പ്രവര്‍ത്തനം ഒരുക്കുന്നതിനും സംഗമോത്സവം വേദിയൊരുക്കുന്നു.
വിക്കിപീഡിയ ഉപയോക്താക്കളല്ലാത്ത, വിക്കിപീഡിയയോടാഭിമുഖ്യമുള്ള പൊതുജനങ്ങള്‍ക്കും ഇതില്‍ പങ്കെടുക്കാം. വിദ്യാഭ്യാസ പ്രവര്‍ത്തകര്‍, ഗവേഷകര്‍, കമ്പ്യൂട്ടര്‍ വിദഗ്ദര്‍, സ്വതന്ത്ര -സാംസ്കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയ വിക്കിമീഡിയ സംരംഭങ്ങളോടാഭിമുഖ്യമുള്ള ആളുകള്‍ക്ക് വിക്കീമീഡിയന്മാരെ കാണുന്നതിനും വിക്കിമീഡിയ സംരംഭങ്ങളെക്കുറിച്ച് പഠിക്കുന്നതിനും ആശയസംവേദനം നടത്തുന്നതിനും മെച്ചപ്പെടുത്തല്‍ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനും ഇതൊരവസരമാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി ഈ താള് കാണുക.
സംഗമോത്സവത്തില്‍, വിക്കിപീഡിയ സംരംഭങ്ങളെക്കുറിച്ചുള്ള വാര്‍ഷിക വിശകലനങ്ങള്‍, ചര്‍ച്ചകള്‍ എന്നിവയ്ക്കൊപ്പം വിജ്ഞാനവ്യാപന സംബന്ധിയായ പ്രബന്ധാവതരണങ്ങള്‍, പാനല്‍ ചര്‍ച്ചകള്‍, ക്ളാസ്സുകള്‍, ശില്പശാലകള്, പൊതുചര്‍ച്ചകള്‍, പ്രഭാഷണങ്ങള്‍ തുടങ്ങിയവയും നടക്കും. പരിപാടികളുടെ വിശദാംശങ്ങള്‍ അറിയുവാന്‍ ഈ താള് കാണുക.
മേല്‍പ്പറഞ്ഞ പരിപാടികളില്‍ നിങ്ങള്‍ക്കും അവതരണങ്ങള്‍ നടത്താം.ഏതൊക്കെ വിഷയങ്ങളില്‍ അവതരണങ്ങള്‍ നടത്താമെന്നറിയുവാന്‍ ഈ താള് കാണുക. അവശ്യ പ്രബന്ധങ്ങള്‍ എന്ന താളിലുള്ള നിര്‍ദ്ദേശവും കാണുമല്ലോ.
ഈ താളില്‍ നിങ്ങളുടെ അവതരണങ്ങള്‍ സമര്‍പ്പിക്കുക.
സംഗമോത്സവത്തിന്റെ പരിപാടി ഉപസമിതിയില്‍ പ്രവര്‍ത്തിക്കുവാന്‍
താല്പര്യമുണ്ടെങ്കില് ഈ താളില്‍ പേര് ചേര്‍ക്കുക. മറ്റ് സമിതികളിലും നിങ്ങള്‍ക്ക് അംഗമായി പേര് ചേര്‍ക്കാവുന്നതാണ്.
സംഗമോത്സവത്തിന്റെ രജിസ്ട്രേഷന് ഫീസ് 300 രൂപയാണ്. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് 200 രൂപ മതിയാകും. വിദ്യാര്‍ത്ഥികള്‍ക്ക് 150 രൂപയും.
രജിസ്ട്രേഷന് താളില്‍ വിശദവിവരങ്ങള്‍ കാണാം.
നിങ്ങളേവരും മറ്റുപരിപാടികള്‍ ക്രമപ്പെടുത്തി ഏപ്രില്‍ 28, 29 തീയതികളില്‍ കൊല്ലത്ത് എത്തുമെന്ന് കരുതട്ടേ.. സംഗമോത്സവത്തില്‍ പങ്കെടുക്കുവാനുള്ള താല്പര്യം ഇന്നുതന്നെ ഈ താളില്‍ രേഖപ്പെടുത്തുമല്ലോ...
Subscribe to:
Posts (Atom)
ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ
-
😏 കൂടുതൽ ഫീസു നൽകി പഠിച്ചവർ നാളെ ഗവണ്മെന്റ് പണിയിൽ നിന്നും ചെറിയ തോതിൽ കൈക്കൂലി വാങ്ങിച്ചാൽ പ്രശ്നമുണ്ടോ സാറുമ്മാരേ?
-
സഫർ ബസ്സിലെ യാത്ര ചിലപ്പോഴൊക്കെ രസകരമാവാറുണ്ട്. ഇന്നലെ അതുപോലെ ഒരു സംഭവം ഉണ്ടായി. അത്യാവശ്യമായി പോകേണ്ടിവന്നതിനാൽ സ്ലീപ്പർ കിട്ടിയിരുന്നില്...
-
എല്ലാവരും ഗൂഗിൾ.കോം എടുത്തിട്ട് do a barrel roll എന്ന് ടൈപ്പ് ചെയ്തിട്ട് സേർച്ച് ചെയ്തു നോക്കിയേ!! ഇവിടെ നിന്നും കോപ്പി എടുത്തിട്ടവിടെ ...
-
നീയടക്കമുള്ള പെൺ വർഗം മറ്റാരും കാണാത്തതു കാണും. നിങ്ങൾ ശപിച്ച് കൊണ്ട് കൊഞ്ചും. ചിരിച്ച് കൊണ്ടു കരയും. മോഹിച്ച് കൊണ്ട് വെറുക്കും...........
-
Project Tiger - Wikipedia വിക്കിപീഡിയയിൽ പ്രാദേശിക ഭാഷകളിലെ വിവരങ്ങളുടെ വിപുലീകരണത്തിനായി രൂപം നൽകിയ പ്രോജക്റ്റ് ടൈഗർ എന്ന പദ്ധതിയു...
-
പ്രണയം കൊടുമ്പിരികൊണ്ട ഒരു വസന്തകാലം എല്ലാവർക്കും ഉണ്ടാവില്ലേ! കാലാകാലങ്ങളായി പ്രണയസാഹചര്യങ്ങൾ മാറുന്നുണ്ട്, പക്ഷേ പ്രണയം അതിജീവിക്കുന്ന...
-
മതഭ്രാന്തനായ നാധുറാം വിനായക് ഗോഡ്സെ വധിച്ച മഹാത്മജിയുടെ ഓർമ്മദിനം! 1948 ജനുവരി 30-ന് വെള്ളിയാഴ്ച വൈകുന്നേരം 5.17 ന് ഡൽഹിയിലെ ബിർളാ മന്ദിരത്...
-
ജന്മദിനം
-
പണ്ട് ഇന്റർനെറ്റ് എക്പ്ലോറർ ഉപയോഗിച്ചു വന്നിരുന്ന കാലത്ത് സ്ഥിരമായി കണ്ടുവന്നിരുന്ന ഒരു വിൻഡോ ആണിത്. ഈ അടുത്ത കാലത്തായി മോസില്ല ഫയർഫോക്സില...
-
# കരിയർനെറ്റ് ടെക്നോളജീസ്. കമ്പനി തുടങ്ങിയിട്ട് ഇന്നേക്ക് 20 വർഷങ്ങൾ ആവുന്നു. ഇവിടെ ഞാൻ ജോയിൻ ചെയ്തിട്ട് 12 വർഷങ്ങളും ഒരുമാസവും ആയിട്ടുണ...
ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License
The text content of this site are available under the Creative Commons Attribution-ShareAlike License