Thursday, March 16, 2017
March 16, 2017 at 08:13PM
അല്ലെങ്കിലും കുറ്റവാളികളെ സംരക്ഷിക്കാനാണിവിടെ ഗവണ്മെന്റും പൊലീസും പാടുപെടുന്നത്... ഇങ്ങനെ നിർബന്ധപൂർവ്വം മറ്റുള്ളവരേയും കുഞ്ഞുങ്ങളേയും ഉപദ്രവിക്കുന്നവരുടേയൊക്കെ #സാമാനം മുറിച്ചു കളയാനുള്ള നിയമുണ്ടാക്കി, അത് കൃത്യമായി നടപ്പിൽ വരുത്തിയാൽ പിന്നെ ഒരുത്തനും ഇതും പൊക്കിപ്പിടിച്ച് കുഞ്ഞുങ്ങളുടെ പിന്നാലെ പോവില്ലായിരുന്നു :( .......... ............. .............. ............ .......... ....... ... കോവളത്തെ ഒരു സര്‍ക്കാര്‍ സ്കൂളിലെ നാലുവയസ്സുകാരിയായ കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് പാച്ചല്ലൂര്‍ വാഴമുട്ടം സുനില്‍ ഭവനില്‍ സുനില്ദത്തി(54)നെ കോവളം പോലീസ് അറസ്റ്റുചെയ്തത്. നാലുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ അറസ്റ്റുചെയ്ത പ്രതിയെ കാണണമെന്ന് ആവശ്യപ്പെട്ട് ഒരു സംഘം പോലീസ് സ്റ്റേഷനിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചത് ഏറെനേരം സംഘര്‍ഷത്തിനിടയാക്കി. സംഘര്‍ഷത്തില്‍ പോലീസുകാര്‍ക്കും നാട്ടുകാര്‍ക്കും പരിക്കേറ്റു. വൈകീട്ട് അഞ്ചുമണിയോടെ ആരംഭിച്ച സംഘര്‍ഷം നാലുമണിക്കൂറോളം നീണ്ടു. പ്രതിയെ കാണണമെന്നാവശ്യപ്പെട്ട് സ്റ്റേഷനിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചവരെ പോലീസ് തടയുകയും വിരട്ടിയോടിക്കുകയും ചെയ്തു. വീണ്ടും സംഘടിച്ചെത്തിയവര്‍ പ്രതിയെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകവെ ജീപ്പു തടഞ്ഞ് പ്രതിഷേധിച്ചു. സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് എ.സി.പി.യുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹം സ്ഥലത്തെത്തി. ഏറെനേരം ശ്രമിച്ചിട്ടും പ്രതിഷേധക്കാര്‍ പിരിഞ്ഞുപോകാത്തതിനെ തുടര്‍ന്ന് പോലീസ് ലാത്തി വീശിയതോടെ പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞു. ലാത്തിച്ചാര്‍ജില്‍ പ്രതിഷേധക്കാര്‍ക്കും കല്ലേറില്‍ പോലീസുകാര്‍ക്കും പരിക്കേറ്റു. കല്ലേറില്‍ നിരവധി വാഹനങ്ങള്‍ക്കും കേടുപറ്റി. മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. ഒമ്പതുമണിയോടെയാണ് പ്രതിഷേധക്കാര്‍ പിരിഞ്ഞുപോയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ വന്‍ പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്. സിറ്റി പോലീസ് കമ്മിഷണര്‍ സ്പര്‍ജന്‍കുമാര്‍, എം.വിന്‍സെന്റ് എം.എല്‍.എ., ബി.ജെ.പി. ജില്ലാ പ്രസിഡന്റ് എസ്.സുരേഷ് എന്നിവര്‍ സ്ഥലത്തെത്തി. http://ift.tt/2ndZmCM
Subscribe to:
Post Comments (Atom)
ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ
-
പ്രണയം കൊടുമ്പിരികൊണ്ട ഒരു വസന്തകാലം എല്ലാവർക്കും ഉണ്ടാവില്ലേ! കാലാകാലങ്ങളായി പ്രണയസാഹചര്യങ്ങൾ മാറുന്നുണ്ട്, പക്ഷേ പ്രണയം അതിജീവിക്കുന്ന...
-
ജന്മദിനം
-
ഈയമുരുക്കി ഒഴിക്കേണ്ട കാതിലേ- ക്കീണമായൊഴികിയോരീയെമ്മിനഞ്ജലി!!! ,,........ ,....... ..... ആചാര്യപാദങ്ങളിൽ പ്രണാമം! ഇന്ത്യൻ മാർക്സിസ്റ്റ്-കമ്മ...
-
യാദൃശ്ചികമായ പല സംഭവങ്ങള്‍ ഒരുമിച്ചു വരുന്നത് മറ്റൊരു യാദൃശ്ചികതയാവാം... ഏതായാലും എനിക്കീ നവംബര്‍ അവിസ്മരണീയമാണ്. ഈ മാസത്തിൽ എനിക്കു സം...
-
# കരിയർനെറ്റ് ടെക്നോളജീസ്. കമ്പനി തുടങ്ങിയിട്ട് ഇന്നേക്ക് 20 വർഷങ്ങൾ ആവുന്നു. ഇവിടെ ഞാൻ ജോയിൻ ചെയ്തിട്ട് 12 വർഷങ്ങളും ഒരുമാസവും ആയിട്ടുണ...
-
ഫെയ്സ്ബുക്കിൽ അബദ്ധത്തിൽ ഏതൊക്കെയോ കീകൾ അമർന്നപ്പോൾ ഉയർന്നു വന്ന ഒരു വിൻഡോ ആണിത്!! ഇതിനു മുമ്പ് കണ്ടിട്ടില്ല!! ഫെയ്സ്ബുക്കിൽ ഉപയോഗിക്കാൻ ...
-
from Facebook #checkmateBJP പ്രതിപക്ഷമില്ലാത്തതിനാൽ ഇനി രാഷ്ട്രപതി ഭരണമേർപ്പെടുത്താനൊന്നും കേന്ദ്രനു വകുപ്പില്ലല്ലോ!! :(
-
കേരള സന്ദർശനം കഴിഞ്ഞു അന്ന് രാത്രി സന്ദർശകന്റെ ഡയറിക്കുറുപ്പ്... (സന്തോഷ് ജോർജ് കുളങ്ങര ടോണിൽ വായിക്കുക) യൂപിലെ തിരക്കേറിയ വീഥികളിൽ നിന്നും ...
-
😏 കൂടുതൽ ഫീസു നൽകി പഠിച്ചവർ നാളെ ഗവണ്മെന്റ് പണിയിൽ നിന്നും ചെറിയ തോതിൽ കൈക്കൂലി വാങ്ങിച്ചാൽ പ്രശ്നമുണ്ടോ സാറുമ്മാരേ?
ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License
The text content of this site are available under the Creative Commons Attribution-ShareAlike License
No comments:
Post a Comment