Tuesday, March 21, 2017

March 21, 2017 at 06:17AM

#ലോകമേ #യാത്ര - സിസ്റ്റർ മേരി ബനീഞ്ജ മരിച്ചിടും ജനിച്ച മർത്ത്യരൊക്കെയും വിതർക്കമി- ങ്ങൊരുത്തരും പറഞ്ഞിടാത്ത സത്യമാണതെങ്കിലും മരിച്ചതിന്റെ പിമ്പു മറ്റൊരന്തമറ്റ ജീവിതം, വരിച്ചിടുന്നതാണു മർത്ത്യനുള്ള മേന്മയോർക്ക നീ. സമര്‍ത്ഥനായ സീസറും പ്രസിദ്ധനായ ഹോമറും സമത്വമറ്റ സോളമന്‍ തുടങ്ങിയുള്ള വിജ്ഞരും അമര്‍ന്നുപോയി കാലചക്ര വിഭ്രമത്തിലെങ്കിലീ നമുക്കു പിന്നെയെന്തു ശങ്ക? മാറ്റമൊന്നുമില്ലിതില്‍. ഒരിക്കലീജ്ജഗത്തെയും ജഡത്തെയും പിരിഞ്ഞു നാം തിരിക്കണം വിസമ്മതങ്ങളൊന്നുമേ ഫലപ്പെടാ തിരിച്ചു പിന്നെ വന്നിടാത്ത യാത്രയാണതാകയാൽ കരത്തിലുള്ളതൊക്കെ നാമതിർത്തിയിൽ ത്യജിക്കണം. ഇഹത്തിലേ ധനം സുഖം യശസ്സുമാഭിജാത്യവും വഹിച്ചു കൊണ്ടു പോകയില്ല മർത്ത്യനന്ത്യയാത്രയിൽ അഹന്തകൊണ്ടഴുക്കു പെട്ടിടാത്ത പുണ്യമൊന്നു താൻ മഹത്തരം പ്രയോജനം പരത്തിലും വരുത്തിടും. അനന്തമായ ജീവിതം സുഖത്തൊടേ നയിക്കുവാൻ ധനം കരസ്ഥമാക്കിടുന്നതിന്നു പോകയാണു ഞാൻ മിനുങ്ങി മിന്നിടുന്ന പൂച്ചുനാണയങ്ങളൊന്നുമേ എനിക്കു വേണ്ടവയ്ക്കു ഞാൻ വശപ്പെടുന്നതല്ല മേൽ സമസ്ഥവും ത്യജിച്ചു ഞാനിറങ്ങിടുന്നു ധീരരാം ശമിപ്രവീരരെത്തുടർന്നു ജീവിതം നയിക്കുവാൻ ക്ഷമിച്ചിടട്ടെ ലോകമെന്റെ സാഹസപ്രവൃത്തിയെ ശ്രമിച്ചിടട്ടെ ഞാനതിൽ പ്രശസ്തമാം ജയത്തിനായ് വിളക്കു ഞാൻ തെളിച്ചുകൊണ്ടിറങ്ങിടുന്നിതാ വൃഥാ വിളിച്ചിടേണ്ടൊരുത്തരും തിരിഞ്ഞു നോക്കുകില്ല ഞാൻ തെളിഞ്ഞ രംഗമൊക്കെ വിട്ടകന്നു ദൂരെയെത്തി ഞാ- നൊളിച്ചിടൂം, സമാധിയിൽ കഴിക്കുമെന്റെ ജീവിതം. “ഗീതാവലി” എന്ന ആദ്യ കവിതാ സമാഹാരം മഹാകവി ഉള്ളൂരിന്റെ അവതാരികയോടുകൂടി 1927-ൽ പ്രസിദ്ധീകരിച്ചതോടെ ഒരു കവയിത്രി എന്ന നിലയിൽ അംഗീകാരം ലഭിച്ചു.സന്ന്യാസി മഠത്തിൽ ചേരുന്നതിന് മുൻപായി രചിച്ച “ലോകമേ യാത്ര” എന്ന കവിത പ്രസിദ്ധമാണ്. 1971-ൽ സാഹിത്യത്തിലെ സംഭാവന പരിഗണിച്ച് മാർപ്പാപ്പ “ബെനേമെരേന്തി” എന്ന ബഹുമതി നൽകി ആദരിച്ചു. കേരള കത്തോലിക്ക അൽമായ അസ്സോസിയേഷൻ 1981 ചെപ്പേട് നൽകിയും സിസ്റ്റർ മേരി ബനീഞ്ജയെ ആദരിച്ചു. തിരഞ്ഞെടുത്ത കവിതകളുടെ ആദ്യസമാഹാരമായ തോട്ടം കവിതകൾ 1973-ലും രണ്ടാമത്തെ സമാഹാരം ലോകമേ യാത്ര ഇവരുടെ മരണാനന്തരം 1986-ലും ആത്മകഥയായ വാനമ്പാടി 1986-ലും പ്രസിദ്ധീകരിക്കപ്പെട്ടു. കൂടുതൽ വിവരങ്ങൾ http://ift.tt/2nga5w8 #കവിത


ഇതിഷ്ടമായെങ്കിൽ പങ്കുവെയ്‌ക്കുമല്ലോ!!

No comments:

Post a Comment

ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ

ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License