Saturday, March 18, 2017
March 18, 2017 at 06:44PM
''സാര്‍ കഷ്ടപ്പെട്ട് നോക്കേണ്ട; ഞാന്‍ കാണിച്ച് തരാം'' ....................... വനിതാദിനചിന്തകൾ!... ഒരു പെണ്ണിനെ മാനഭംഗപ്പെടുത്തുന്നതിനോളം തന്നെ ഭീകരമാണ്, അവളുടെ സ്വകാര്യ ഭാഗങ്ങളിലേക്കുള്ള തുറിച്ചു നോട്ടവും. ബലമായി, പരസ്യമായി ഉടുതുണി വലിച്ചുചീന്തപ്പെടുന്ന അനുഭവമാണ് ഇത്തരം ഒളിഞ്ഞുനോട്ടങ്ങള്‍ ഓരോ പെണ്ണിനും സമ്മാനിക്കുന്നത്. ദൂപ്പട്ട ഒന്നു തെന്നിമാറിയാല്‍, ഉടുത്ത വസ്ത്രത്തില്‍ മാറിടത്തിന്റെ ഭാഗത്ത് ചെറിയൊരു വിടവുണ്ടായാല്‍ ആര്‍ത്തിയോടെ നോക്കുന്ന പുരുഷന്റെ കണ്ണുകള്‍ സമ്മാനിക്കുന്ന അസ്വസ്ഥത ചില്ലറയല്ല. ബസില്‍ തൊഴിലിടങ്ങളില്‍, എന്തിന് സ്വന്തം വീട്ടില്‍ പോലും ഇത്തരം നോട്ടങ്ങളെ ഭയന്നോ കണ്ടില്ലെന്നു നടിച്ചോ വേണം പെണ്ണിന് ജീവിക്കാന്‍. ഇത്തരം ആണ് നോട്ടങ്ങള്‍ക്കെതിരെ ശക്തമായ സന്ദേശം നല്കുന്ന ഹ്രസ്വ ചിത്രമാണ് ബോംബൈ ഡയറീസ് ഒരുക്കിയ ' ഹെര്‍ - ' ലെറ്റ് ദി വോയ്സ് ബി യുവേഴ്സ്' . ഒരു ഓഫീസിന്റെ പശ്ചാത്തലത്തില്‍ മുന്നോട്ടുപോകുന്ന കഥയിലെ നായിക സമകാലിക ലോകത്തെ പെണ്‍കുട്ടികള്‍ക്ക് ഊര്‍ജ്ജവും ഉത്തേജകവുമാണ്. ആണ് നോട്ടങ്ങള്‍ക്ക് മുന്നില്‍ ചൂളിപ്പോകുന്ന, തലകുനിച്ച് ഭയന്ന് പിന്മാറുന്ന പതിവു പെണ്‍കാഴ്ചകള്‍ക്ക് വിപരീതമായി ഇവള്.കഷ്ടപ്പെട്ടു നോക്കണമെന്നില്ല വേണേല്‍ ഞാന്‍ ഞാന്‍ കാണിച്ചുതരാമെന്നു പറഞ്ഞു മാറിടം തുറന്നുകാണിക്കാനൊരുങ്ങുമ്പോള്, വസ്ത്രം ഉരിയാനൊരുങ്ങുമ്പോള്, തന്റെ ഭാര്യയ്ക്ക് ഉള്ളത് മാത്രമെ എനിക്കുമൊള്ളു ചിലപ്പോള്‍ അളവുകളില്‍ കുറവുണ്ടായേക്കാമെന്നു പറയുമ്പോള്‍...ചൂഷണത്തിന് മുന്നില്‍ തലകുനിക്കുന്ന അനേകം സ്ത്രീകള്‍ക്ക് മുന്നില്‍ തുറന്നിടുന്നത് പ്രതികരണത്തിന്റെ അനന്തസാധ്യതകളാണ്. അതും സ്വന്തം മേലുദ്യോഗസ്ഥനോട് സഹപ്രവര്‍ത്തകരുടെ മുന്നില്‍ നിന്നും പ്രതികരിക്കുമ്പോള്‍ പെണ്ണിന്റെ ആത്മവിശ്വാസത്തോടെയുള്ള പ്രതികരണത്തിന്റെ ശക്തിയെന്തെന്നു കൂടി ഹ്വസ്വ ചിത്രം നമുക്ക് പറഞ്ഞു തരുന്നു. Conceptualised by Anupama Ahluwalia & Sana Ahmad Written & Directed by Sana Ahmad Produced By: Bombay Diaries Producers: Satyaki Shekharan & Shruti Bhatnagar Music: Salim Merchant Editor: Deepika Dipika Kalra #WOMEN'SDAY http://ift.tt/2mYTOeE
Subscribe to:
Post Comments (Atom)
ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ
-
പ്രണയം കൊടുമ്പിരികൊണ്ട ഒരു വസന്തകാലം എല്ലാവർക്കും ഉണ്ടാവില്ലേ! കാലാകാലങ്ങളായി പ്രണയസാഹചര്യങ്ങൾ മാറുന്നുണ്ട്, പക്ഷേ പ്രണയം അതിജീവിക്കുന്ന...
-
ജന്മദിനം
-
ഈയമുരുക്കി ഒഴിക്കേണ്ട കാതിലേ- ക്കീണമായൊഴികിയോരീയെമ്മിനഞ്ജലി!!! ,,........ ,....... ..... ആചാര്യപാദങ്ങളിൽ പ്രണാമം! ഇന്ത്യൻ മാർക്സിസ്റ്റ്-കമ്മ...
-
യാദൃശ്ചികമായ പല സംഭവങ്ങള്‍ ഒരുമിച്ചു വരുന്നത് മറ്റൊരു യാദൃശ്ചികതയാവാം... ഏതായാലും എനിക്കീ നവംബര്‍ അവിസ്മരണീയമാണ്. ഈ മാസത്തിൽ എനിക്കു സം...
-
# കരിയർനെറ്റ് ടെക്നോളജീസ്. കമ്പനി തുടങ്ങിയിട്ട് ഇന്നേക്ക് 20 വർഷങ്ങൾ ആവുന്നു. ഇവിടെ ഞാൻ ജോയിൻ ചെയ്തിട്ട് 12 വർഷങ്ങളും ഒരുമാസവും ആയിട്ടുണ...
-
ഫെയ്സ്ബുക്കിൽ അബദ്ധത്തിൽ ഏതൊക്കെയോ കീകൾ അമർന്നപ്പോൾ ഉയർന്നു വന്ന ഒരു വിൻഡോ ആണിത്!! ഇതിനു മുമ്പ് കണ്ടിട്ടില്ല!! ഫെയ്സ്ബുക്കിൽ ഉപയോഗിക്കാൻ ...
-
from Facebook #checkmateBJP പ്രതിപക്ഷമില്ലാത്തതിനാൽ ഇനി രാഷ്ട്രപതി ഭരണമേർപ്പെടുത്താനൊന്നും കേന്ദ്രനു വകുപ്പില്ലല്ലോ!! :(
-
കേരള സന്ദർശനം കഴിഞ്ഞു അന്ന് രാത്രി സന്ദർശകന്റെ ഡയറിക്കുറുപ്പ്... (സന്തോഷ് ജോർജ് കുളങ്ങര ടോണിൽ വായിക്കുക) യൂപിലെ തിരക്കേറിയ വീഥികളിൽ നിന്നും ...
-
😏 കൂടുതൽ ഫീസു നൽകി പഠിച്ചവർ നാളെ ഗവണ്മെന്റ് പണിയിൽ നിന്നും ചെറിയ തോതിൽ കൈക്കൂലി വാങ്ങിച്ചാൽ പ്രശ്നമുണ്ടോ സാറുമ്മാരേ?
ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License
The text content of this site are available under the Creative Commons Attribution-ShareAlike License
No comments:
Post a Comment