Tuesday, March 14, 2017

March 14, 2017 at 06:44AM

ഇക്കൊല്ലമോണത്തിനുണ്ടെന്റെ വീട്ടിലൊ- രുൾക്കുളിരേകും വിരുന്നുകാരൻ മായികജീവിതസ്വപ്നശതങ്ങളെ- ച്ചായം പിടിപ്പിക്കും ചിത്രകാരൻ ശാന്തി തൻ ശാശ്വതസന്ദേശം വിണ്ണിൽനി- ന്നേന്തി വന്നെത്തിയ ദൈവദൂതൻ. നിൻ കനിവിൻ നിധികുംഭത്താലേവമെ- ന്നങ്കസ്ഥലം നീയലങ്കരിയ്ക്കേ, എന്തിനെനിയ്ക്കിനിയന്യസമ്പത്തുകൾ സംതൃപ്തനായ് ഞാൻ ജഗൽപിതാവേ! ത്വൽക്കൃപാബിന്ദുവും മൗലിയിൽച്ചൂടിയി- പ്പുൽക്കൊടി നിൽപ്പു, ഹാ, നിർവൃതിയിൽ! ഭാവപ്രദീപ്തമാമെൻമനംപോലെ, യി- പ്പൂവിട്ട മുറ്റം പരിലസിപ്പൂ; പിച്ചവെച്ചെത്തുമെന്നോമന പ്പൈതലിൻ- കൊച്ചിളം കാലടിപ്പാടു ചൂടി! ധന്യമായെന്മിഴി രണ്ടുമിന്നാനന്ദ- ജന്യമായീടുമിക്കണ്ണുനീരിൽ! ആയിരം ജന്മങ്ങളാർജ്ജിച്ച പുണ്യങ്ങ- ളാകാരമേന്തിയണഞ്ഞപോലെ, കൈവല്യകേന്ദ്രമേ, കമ്പിതമായൊരെൻ- കൈകളിലെങ്ങനെ നീയൊതുങ്ങി? ………….. കവിത കേൾക്കാൻ: http://goo.gl/wHsBoh ചങ്ങമ്പുഴ കവിത: വിരുന്നുകാരൻ – ഓണപ്പൂക്കൾ


ഇതിഷ്ടമായെങ്കിൽ പങ്കുവെയ്‌ക്കുമല്ലോ!!

No comments:

Post a Comment

ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ

ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License