Sunday, April 30, 2017

April 30, 2017 at 05:28PM

നല്ല മഴ!!! രാസിപുരം ഋഷ്യശൃംഗ## റിഷ്യ## ച്ഛെ!! വേണ്ട... ഒരുത്തന്റെ വരവു കാത്തിരുന്നതു പോലെ തോന്നുന്നു!!!

April 30, 2017 at 05:01PM

#തെണ്ടിനടക്കൽ #മഹാമഹം

Saturday, April 29, 2017

April 29, 2017 at 10:37PM


April 29, 2017 at 04:16PM


April 29, 2017 at 03:41PM

#ബിജെപ്പി #പണമിടപാട് #ബാങ്ക് #ക്യാഷ്‌ലെസ് #മോഡി ശ്രീ കൃഷ്ണനൊക്കെ വല്യ ക്യാഷ് ലെസ് കൾച്ചറിന്റെ ആളാണെന്ന് മിനിയാന്നൊരു ബിജെപ്പിക്കാരൻ മുഖ്യൻ വീമ്പു പറഞ്ഞതേ ഉള്ളൂ!! പക്ഷേ മൂപ്പറിങ്ങനെ അതിന്റെ പേരും പറഞ്ഞ് കയ്യിട്ടുവാരാനും നക്കിത്തിന്നാനും നോക്കിയതായി കണ്ടിട്ടില്ല - ഒരു മാന്യതയൊക്കെ എല്ലായിടത്തും കാണിച്ചിരുന്നു!

April 29, 2017 at 06:48AM

#ലയനം - ഏപ്പടം - സിലുക്ക് സ്മിത എ പടം കാണുന്ന ശീലമൊന്നും അന്നില്ല; പിന്നീടും ഉണ്ടായിട്ടില്ല ;) ആരും കാണാതെ കൗതുകത്തോടെ പോസ്റ്റർ നോക്കി സ്ഥലം വിടുമെന്നല്ലാതെ അത്തരം സിനിമകൾക്ക് പോയി തലവെച്ചു കൊടുക്കാൻ മത്രമുള്ള ധീരത അന്നുണ്ടായിരുന്നില്ല. ഒരിക്കൽ, പത്തിൽ പഠിക്കുമ്പോൾ ആണെന്നു തോന്നുന്നു - ഒരു മഴക്കാലത്ത് ഇതുപോലെ കുറേ പുസ്തകങ്ങളും നീളൻ കുടയും ഒക്കെയായി ഞാൻ ചെറുവത്തൂർ ബസ്റ്റാന്റിൽ വന്നിറങ്ങി. പാക്കനാർ തീയറ്ററിലേക്ക് നോക്കിയപ്പോൾ വലിയ പോസ്റ്റർ കണ്ണിൽ പെട്ടു - മാനത്തെ കൊട്ടാരം. ദിലീപിനേയും നാദിർഷയേയും ഒക്കെ മിമിക്രി കാസറ്റിന്റെ പുറത്ത് കണ്ട പരിചയത്തിൽ ഓടിച്ചെന്ന് കേറി. ഉച്ച സമയം. സിനിമ തുടങ്ങിയിരുന്നു. സിനിമ കാണിക്കുന്ന സ്ക്രീൻ സൈസ് വളരെ ചെറുതാണ്. ഞാൻ കരുതി വല്ല പരസ്യവും ആയിരിക്കുമെന്ന്. ഒരു പയ്യനെ കുറേ പേർ ഓടിക്കുന്ന രംഗം. പക്ഷേ, ഇത് പരസ്യമല്ലെന്നും സിനിമയാണെന്നും മെല്ലെ മനസ്സിലായി. ലയനം എന്ന് എപ്പൊഴോ എഴുതിക്കാണിച്ചു. http://ift.tt/2puHwfr

April 29, 2017 at 06:15AM

#wikipedia 50000 #articles കുറച്ച് നാൾ മുമ്പുതന്നെ വിക്കിപീഡിയ 50000 ലേഖനങ്ങൾ കഴിഞ്ഞിരുന്നുവെങ്കിലും, അനാവശ്യമായ ലേഖനങ്ങൾ മായ്ച്ചുകളയുക, മതിയായ വിവരങ്ങൾ തിരുത്തി എഴുതുക, കൂടുതൽ തെളിവുകൾ നൽകുക തുടങ്ങിയ നിരവധി കലാപരിപാടികൾ നടക്കാറുണ്ട്... ഇതിൻപ്രകാരം, നൂറുകണക്കിനു ലേഖനങ്ങൾ നീക്കം ചെയ്യപ്പെടുകയുണ്ടായി. ഇന്ന് വീണ്ടും ലേഖനങ്ങൾ 50000 എണ്ണം പൂർത്തിയാക്കിയിരിക്കുന്നു.... എന്നത്തിൽ അല്ല കാര്യം, ഇതിനിയും കുറയുകയോ കൂടുകയോ ചെയ്തുകൊണ്ടിരിക്കും!! ഇന്നേത്തെ നില: ലേഖനങ്ങളുടെ എണ്ണം = 50,000 മൊത്തം വിക്കിതാളുകളുടെ എണ്ണം = 3,26,529 പ്രമാണങ്ങളുടെ എണ്ണം = 5,229 തിരുത്തലുകളുടെ എണ്ണം = 25,54,474 ഉപയോക്താക്കളുടെ എണ്ണം = 91,863 സജീവ ഉപയോക്താക്കളുടെ എണ്ണം = 291 ഇതണിപ്പോൾ ഉള്ള നിലവാരം

Friday, April 28, 2017

April 28, 2017 at 05:45AM

#പിറക്കാത്തമകന് #കവിത #ബാലചന്ദ്രൻ‌ #ചുള്ളിക്കാട് ............................. പെറ്റു വീഴാനിടമെങ്ങു നിനക്കന്യര്‍ വെട്ടിപ്പിടിച്ചു കഴിഞ്ഞൊരീ ഭൂമിയില്‍ സര്‍പ്പം കടിച്ച മുല കടഞ്ഞമ്മ നിന്‍ ചുണ്ടത്തറിവ് ചുരത്തുന്നതെങ്ങിനെ? വേല കിട്ടാതെ വിയര്‍ക്കുന്നൊരച്ഛന്റെ വേദനയുണ്ടുവളരുന്നതെങ്ങിനെ? രോഗദാരിദ്ര്യജരാനരപീഡകള്‍ ബാധിച്ചുഴന്നു മരിക്കുന്നതെങ്ങനെ? അറ്റുതെറിച്ച പെരുവിരല്‍ പ്രജ്ഞതന്‍ ഗര്‍ഭത്തിലേ കണ്ണുപൊട്ടിയ വാക്കുകള്‍ ചക്രവേഗങ്ങള്‍ ചതച്ച പാദങ്ങളാല്‍ പിച്ച തെണ്ടാന്‍ പോയ ബുദ്ധസ്മരണകള്‍ രക്തക്കളങ്ങളില്‍ കങ്കാളകേളിക്കു പൊട്ടിപ്പൊളിഞ്ഞ കിനാവിന്‍ പെരുമ്പറ ഇഷ്ടദാനം നിനക്കേകുവാന്‍ വയ്യെന്റെ ദുഷ്ടജന്മത്തിന്റെ ശിഷ്ടമുണ്ടിത്രയും നിത്യേന കുറ്റമായി മാറുന്ന ജീവിത തൃഷ്ണകള്‍ മാത്രം നിനക്കെന്റെ പൈതൃകം അക്ഷരമാല പഠിച്ചു മനുഷ്യന്റെ കഷ്ടനഷ്ടങ്ങളെ കൂട്ടി വായിക്കുകില്‍ വ്യര്‍ത്ഥം മനസ്സാക്ഷി തന്‍ ശരശയ്യയില്‍ കാത്തുകിടക്കാം മരണകാലത്തെ നീ.. കവിത കേൾക്കാം: http://ift.tt/2qdithX

Thursday, April 27, 2017

April 27, 2017 at 08:51PM

<< ഝുമ്മാ ഝുമ്മാ ഝുമക്കന ഝുമ്മാ ഝുമ്മാ ഝുമക്കന ജലഝില ഝുമ്മാ ഝുമ്മാ ന തകതക തകിടതകാനാ ജലഝില ഝുമ്മാ ഝുമ്മാ ന തകതക തകിടതകാ ന ധിനക്ക് ധിനക്ക് ധിനക്ക് ധിനക്ക് ധിനക്ക് ധിനക്ക് ധിനക്ക് ധിനക്ക് ധിനക്ക് ധിനക്ക് ധിനക്ക് ധിനക്ക് ധിം >> .......... രാമായണ കാറ്റേ എന്‍ നീലാംബരി കാറ്റേ രാമായണ കാറ്റേ എന്‍ നീലാംബരി കാറ്റേ തങ്കനൂല്‍ നെയ്യൂമീ സന്ധ്യയില്‍ കുങ്കുമം പെയ്യൂമീ വേളയില്‍ രാത്രിബന്ധനങ്ങളില്‍ സൌഹൃദം പകര്‍ന്നു വരൂ രാമായണ കാറ്റേ എന്‍ നീലാംബരി കാറ്റേ രാമായണ കാറ്റേ എന്‍ നീലാംബരി കാറ്റേ << ആ ആ ആ ആ .......... ചല്‍ ചലെ ചലെ ചലോ....ചലെ ചലോ... ചല്‍ ചലെ ചലെ ചലോ....ചലെ ചലോ... >> രാഗം പുതു രാഗം..ഈ മണ്ണിന്‍ മാറില്‍ നിറയാന്‍... വര്‍ണം പുതു വര്‍ണം..ഈ സന്ധ്യയില്‍ അഴകായി പൊഴിയാന്‍.. രാഗം പുതു രാഗം..ഈ മണ്ണിന്‍ മാറില്‍ നിറയാന്‍... വര്‍ണം പുതു വര്‍ണം..ഈ സന്ധ്യയില്‍ അഴകായി പൊഴിയാന്‍.. പമ്പാമേളങ്ങള്‍ തുള്ളിതുളുമ്പും.. ഭംഗറമേളങ്ങള്‍ ആടിതിമിര്‍ക്കും.. സിന്ധുവും ഗംഗയും പാടുമ്പോള്‍.. കാവേരി തീരങ്ങള്‍ പൂക്കുമ്പോള്‍... സ്വരങ്ങളില്‍ വരങ്ങളാം പദങ്ങളായി നിറഞ്ഞു വാ.. രാമായണ കാറ്റേ എന്‍ നീലാംബരി കാറ്റേ രാമായണ കാറ്റേ എന്‍ നീലാംബരി കാറ്റേ << താന തന്നന്നാന... തന്നന്നാന...തന്നന്നാന താന തന്നാന്ന തന്നാന്ന തന്നാന്ന താന ഹംഔര്‍തും.. തുംഔര്‍ഹം..ഹംഔര്‍തും.. താന തന്നാന്ന തന്നാന്ന തന്നാന്ന താന നന്നാന നന്നാന നന്നാന >> മേലെ പൊന്മലകള്‍ കണി മരതക വര്‍ണ്ണം പാകി ദൂരെ പാല്‍കടലില്‍ തിര ഇളകി സ്‌നേഹം പോലെ മേലെ പൊന്മലകള്‍ കണി മരതക വര്‍ണ്ണം പാകി ദൂരെ പാല്‍കടലില്‍ തിര ഇളകി സ്‌നേഹം പോലെ ഈണം ഈണത്തില്‍ മുങ്ങി തുടിച്ചൂ താളം താളത്തില്‍ കോരിത്തരിച്ചൂ പൂക്കോലം കെട്ടാന്‍ വാ പെണ്ണാളെ പൂത്താലം കൊള്ളാന്‍ വാ പെണ്ണാളെ സ്വരങ്ങളില്‍ വരങ്ങളാം പദങ്ങളായി നിറഞ്ഞു വാ രാമായണ കാറ്റേ എന്‍ നീലാംബരി കാറ്റേ രാമായണ കാറ്റേ എന്‍ നീലാംബരി കാറ്റേ തങ്കനൂല്‍ നെയ്യൂമീ സന്ധ്യയില്‍ കുങ്കുമം പെയ്യൂമീ വേളയില്‍ രാത്രിബന്ധനങ്ങളില്‍ സൌഹൃദം പകര്‍ന്നു വരൂ രാമായണ കാറ്റേ എന്‍ നീലാംബരി കാറ്റേ ................... ചിത്രം അഭിമന്യു ഗാനരചന കൈതപ്രം സംഗീതം രവീന്ദ്രന്‍ ആലാപനം കെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ

April 27, 2017 at 07:14AM

ആ #പരസ്യശാസന ഒക്കെയും നാടൻഭാഷയിൽ ആയാൽ ഒന്നെ അറിയിക്കണേ! ഒരു രസം!!

April 27, 2017 at 06:09AM

പഴയൊരു (പുതിയതും) ഹർത്താൽ ദിനചിന്തകൾ... #harthal #പണിമുടക്ക് #ബന്ദ് http://ift.tt/2q9ANs2

Wednesday, April 26, 2017

April 26, 2017 at 06:35AM

#vertical #forest #china, vertical #garden, vertical #plant "മാറ്റം എന്ന വാക്കൊഴിച്ച് ബാക്കിയെല്ലാം മാറ്റത്തിനു വിധേയമാണ്..!" കാലം മാറുന്നു! അന്നല്ല ഇന്ന്. കാലോചിതമായ മാറ്റങ്ങൾ എവിടേയും ആവശ്യം തന്നെയാണ്... കാടിനോടും കാടരുവികളോടും വെറുപ്പുണ്ടാകുന്ന സമൂഹം നല്ലൊരു പൂന്തോട്ടമായിട്ടെങ്കിലും ടെറസ്സുകളിൽ പച്ചപിടിപ്പിക്കുന്നു. 5 നിലകൾക്ക് മേലെയുള്ള ബിൽഡിങ് കെട്ടാൻ അനുമതി നൽകുമ്പോൾ വെർട്ടിക്കൽ ഫോറസ്റ്റ് എന്ന കാര്യവും ഗവണ്മെന്റ് നിർബന്ധമായും നടത്തിക്കേണ്ട കാര്യം വിധൂരമല്ല... ചൈനയിൽ: http://ift.tt/2kLrw62 http://ift.tt/1ekfTN7

April 26, 2017 at 05:47AM

#ചന്തു ഇരുമ്പാണി തട്ടി മുളയാണി വെച്ച്, പൊൻകാരം കൊണ്ട് ചുരിക വിളക്കാൻ കൊല്ലന് പതിനാറ് പണം കൊടുത്തവൻ ചന്തു. മാറ്റംച്ചുരിക ചോദിച്ചപ്പോൾ മറന്നു പോയെന്ന് കളവു പറഞ്ഞവൻ ചന്തു. മടിയിൽ അങ്കത്തളർച്ചയോടെ കിടക്കുന്ന വീരന്റെ വയറ്റിൽ, കുത്തുവിളക്കിന്റെ തണ്ടുതാഴ്ത്തി, മാറ്റാൻക്കൂട്ടത്തിലേക്ക് ചാടി രക്ഷപ്പെട്ടവൻ ചന്തു. അങ്കമുറ കൊണ്ടും ആയുധബലം കൊണ്ടും ചതിയൻ ചന്തുവിനെ തോൽപ്പിക്കാൻ ആണായി പിറന്നവരിൽ ആരുമില്ല. ആരുമില്ല. മടങ്ങി പോ. നിങ്ങൾ തോൽക്കരുത് മക്കളേ, തോൽക്കരുത്. ചതിയൻ ചന്തുവിന്റെ ചരിതം ഇവിടെ കഴിയട്ടെ. പുത്തൂരം വീടിന്റെ കളങ്കം മായിച്ച വീരൻ ആരോമലുണ്ണിയുടെ ചരിതം ഇവിടെ തുടങ്ങട്ടെ. തല വെട്ടിയെടുത്ത്, അമ്മയുടെ കാൽക്കൽ വച്ച് വണങ്ങണം. നാടുവാഴിയിൽ നിന്നും, പട്ടും വളയും വാങ്ങണം. നിന്റെ പേരും പുകളും, മാലോകർ വാഴ്ത്തട്ടെ. എനിക്കു പിറക്കാതെ പോയ മകനാണല്ലോ ഉണ്ണീ നീ. അവർ നിന്നെ വാഴ്ത്തട്ടെ, എന്നും വാഴ്ത്തട്ടെ. ചന്തുവിനെ തോൽപ്പിക്കാൻ നിങ്ങൾക്കാവില്ല. ജീവിതത്തിൽ ചന്തുവിനെ തോൽപ്പിച്ചിട്ടുണ്ട്. പലരും, പല വട്ടം. മലയനോട് തൊടുത്തുമരിച്ച എന്റെ അച്ഛൻ ആദ്യം തന്നെ എന്നെ തോൽപ്പിച്ചു. സ്നേഹം പങ്കുവയ്ക്കുമ്പോൾ കൈവിറച്ച ഗുരുനാഥൻ പിന്നെ തോൽപ്പിച്ചു. പൊന്നിനും പണത്തിനുമൊപ്പിച്ച് സ്നേഹം തൂക്കി നോക്കിയപ്പോൾ മോഹിച്ച പെണ്ണും എന്നെ തോൽപ്പിച്ചു. അവസാനം, അവസാനം, സത്യം വിശ്വസിക്കാതെ ചങ്ങാതിയും തോൽപ്പിച്ചു. തോൽവികളേറ്റു വാങ്ങാൻ ചന്തുവിന്റെ ജീവിതം പിന്നെയും ബാക്കി. മടങ്ങി പോ... http://ift.tt/2pge6zB

Tuesday, April 25, 2017

April 25, 2017 at 08:20PM

മാധ്യമങ്ങൾ!! മാധ്യമങ്ങൾ കൃത്യമായി വാർത്തയെത്തിക്കാൻ ശ്രമിക്കാതെ ആളെപ്പിടിക്കാനുള്ള മാജിക്ക് കാണിക്കാനായി എന്തൊക്കെയോ വേണ്ടാതീനങ്ങൾ ചെയ്തുവരുന്നത് സമീപസ്ഥമായി നമ്മൾ ഏറെ തവണ കണ്ടു! ഇവരെ നിലയ്ക്കു നിർത്താനോ അടച്ചു പീട്ടി വീട്ടിലിരുത്താനോ ഒരു നിയമ സംവിധാനവും നാട്ടിൽ ഇല്ലേ!! നാട്ടുമ്പുറത്തു നടക്കുന്ന ചെറിയൊരു പ്രശ്നം സോൾവ് ചെയ്യാൻ വരെ കോടതിവരെ കേറിനടക്കാൻ വിധിക്കപ്പെട്ടവരാണു പൊതുജനം. ഇവരൊക്കെയാണ് കാശൂകൊടുത്ത് പത്രങ്ങൾ വാങ്ങിക്കുന്നതും ടീവിയും മറ്റും റീച്ചാർജ് ചെയ്ത് വാർത്തകൾ കൃത്യമായി അറിയാൻ ശ്രമിക്കുന്നതും... മാധ്യമങ്ങൾ ഈ വിചാരമൊന്നുമില്ലെങ്കിൽ അവയൊക്കെ അടിച്ച് പൂട്ടിക്കാൻ ഇവിടെ സാധുതയില്ലാതെ വരുന്നതിനു കാരണമെന്തായിരിക്കും? #മാധ്യമം #വാർത്തകൾ #തെറ്റ് #ശരി

April 25, 2017 at 07:05AM

ഒരു മൈസൂർ യാത്രാവിശേഷം!!

April 25, 2017 at 06:16AM

ന്യായീകരണ തൊഴിലാളി (യൂണിയൻ), ശ്വാനതുല്യ വിധേയത്വം ഇവയ്ക്ക് പറ്റിയ ഇംഗ്ലീഷ് വാക്കുകൾ ഏതാണ്? ഓരോന്നും ഒരുവാക്കോ, ഒന്നിലധികം വാക്കുകൾ ചേർന്നവയോ ആകാം. ഇംഗ്ലീഷാണു വേണ്ടത്. ഒരു നിഘണ്ടുവിൽ കൊടുക്കാൻ വേണ്ടിട്ട്.

Monday, April 24, 2017

April 24, 2017 at 12:20PM

കുഞ്ചൻ നമ്പ്യാരുടെ ചില കവിതാശകലങ്ങൾ ആശാനക്ഷരമൊന്നു പിഴച്ചാൽ അമ്പത്തൊന്നു പിഴയ്ക്കും ശിഷ്യന് കപ്പലകത്തൊരു കള്ളനിരുന്നാൽ എപ്പൊഴുമില്ലൊരു സുഖമറിയേണം തട്ടും കൊട്ടും ചെണ്ടയ്ക്കെത്ര കിട്ടും പണമത് മാരാന്മാർക്കും ഏമ്പ്രാനപ്പം കട്ടു ഭുജിച്ചാൽ അമ്പലവാസികളൊക്കെ കക്കും പടനായകനൊരു പടയിൽ തോറ്റാൽ ഭടജനമെല്ലാമോടിയൊളിക്കും താളക്കാരനു മാത്ര പിഴച്ചാൽ തകിലറിയുന്നവൻ അവതാളത്തിൽ അമരക്കാരനു തലതെറ്റുമ്പോൾ അണിയക്കാരുടെ തണ്ടുകൾ തെറ്റും കാര്യക്കാരൻ കളവുതുടർന്നാൽ കരമേലുള്ളവർ കട്ടുമുടിക്കും ഓതിക്കോനൊരു മന്ത്രമിളച്ചാൽ ഒരു പന്തിക്കാരൊക്കെയിളയ്ക്കും അങ്ങാടികളിൽ തോലിപിണഞ്ഞാൽ അമ്മയോടപ്രിയം എന്നതുപോലെ ലക്ഷം കുറുനരി കൂടുകിലും ഒരു ചെറുപുലിയോടു അടുകിലേതും ലക്ഷം മാനുഷ്യർ കൂടും സഭയിൽ ലക്ഷണമൊത്തവർ ഒന്നോ രണ്ടോ... #കുഞ്ചൻനമ്പ്യാർ

April 24, 2017 at 09:27AM

ആണ്ടേ!!! അക്ഷയതൃതീയ വരുന്നുണ്ടെന്ന്!!! എന്നാണോ എന്തോ!!

April 24, 2017 at 08:45AM

#ചിത്രകാരി

April 24, 2017 at 05:49AM

#വിദ്യാഭ്യാസം #ഡിഗ്രി #മന്ത്രിപ്പണി രണ്ടുദിവസത്തിൽ ഫെയ്സ്ബുക്ക് സഖാക്കളിൽ കണ്ടൊരു കാര്യം. #കറുപ്പ് സ്ഥലകാലബോധം തൊട്ടുതീണ്ടാത്ത മന്ത്രി പല ജല്പനങ്ങൾ വിളമ്പിയതു നമ്മൾ കേട്ടു. ആളു കറുത്തിട്ടാണ്. പക്ഷേ, കറുപ്പിനെ പറ്റി ഓൺലൈനിലോ വാട്സാപ്പിലോ പത്രമാധ്യമങ്ങളിലോ ചാനൽ മാധ്യമങ്ങളിലോ കാർട്ടൂൺ എന്ന രീതിയിൽ പോലും ആരും ഒരക്ഷരം പറഞ്ഞുകണ്ടില്ല!! ആശാന്റെ കറുപ്പിനെ പറ്റി ഓർമ്മിപ്പിച്ചതും ആ കറൂപ്പാണ് ഇന്നു കാണുന്ന എതിർപ്പിനു കാരണം എന്നു പൊതുമാധ്യമങ്ങളിൽ വന്നു പ്രസംഗിക്കുന്നതും സഖാക്കൾ മാത്രമാണ്. കറുപ്പിനോട് ഉള്ളിലുള്ള വിദ്വേഷമോ കറുപ്പിനെ കാണിച്ച് മന്ത്രിപ്പണി എടുക്കുന്നയാളെ രക്ഷിക്കാനുള്ള തത്രപ്പാടോ എന്തായിരിക്കും പുറകിൽ?? സാധാരണക്കാരൻ ഇതിൽ നിന്നും എന്തു മനസ്സിലാക്കണം? #കറുപ്പ് തീഷ്ണമാവുന്നു. അതിൽ രാഷ്ട്രീയഭേദമില്ല! ബിജെപ്പിക്കാർ കറുപ്പിനോടുള്ള വൈമുഖ്യം പബ്ലിക്കായി വെളിപ്പെടുത്തുമ്പോൾ കമ്മ്യൂണിസ്റ്റുകാർ വളഞ്ഞരീതിയിൽ ആ വൈമുഖ്യം അതേ രീതിയിൽ തന്നെ ജനമനസ്സുകളിലേക്ക് അടിച്ചേൽപ്പിക്കുന്നു. കറുപ്പും കറുത്തവരും കുലദ്രോഹികൾ തന്നെ, പക്ഷേ ഞങ്ങൾ കമ്മ്യൂണിസ്റ്റുകാരാണു കറൂപ്പിനു മന്ത്രിപ്പണിവരെ കൊടുത്ത മഹാന്മാർ എന്ന് ചരിത്രത്തിൽ അടയാളപ്പെടുത്താനുള്ള തത്രപ്പാട്?? നടക്കുന്നത് വിവരക്കേടു മാത്രമാണ്. കറുപ്പും വെളുപ്പുമല്ല പ്രശ്നം. വിദ്യാഭ്യാസം നേടിയവനെ മാത്രം മന്ത്രിയാക്കാനുള്ള നിയമമാണു വേണ്ടത്. കാലം ഏറെ കഴിഞ്ഞില്ലേ! അത്യാവശ്യം ഹിന്ദിയും ഇംഗ്ലീഷും അറിയാത്തവൻ എം‌പി ആയാൽ തന്നെ എന്തുകാര്യം മനസ്സിലാക്കാനാണ്. ഭാഷ മാത്രമല്ല; നല്ല വിദ്യാഭ്യാസം നൽകുന്ന പലതുമുണ്ട്. ഈയിടെ ഒരു മന്ത്രി പെണ്ണിനോട് സുന്ദരമായി സെക്സിൽ സംസാരിക്കുന്നതു കേട്ടല്ലോ!! സെക്സ് അബദ്ധമാണെന്നോ കുറ്റമാണെന്നോ അല്ല... ഇതൊക്കെ ഓപ്പോസിറ്റ് സെക്സിനോട് തോന്നാത്തവർ ആരാണുള്ളത്! അതൊക്കെ ചെയ്യാനും പറയാനും ഒക്കെയായി ഒരു ബോധം എല്ലാവർക്കും ഉണ്ടല്ലോ... അതില്ലാത്തവനാണു #മന്ത്രിപ്പണി ചെയ്യുന്നത് എന്ന നിർവ്വചനത്തിൽ എത്താൻ പറ്റുമോ? മന്ത്രിപ്പണിക്കെങ്കിലും മിനിമം ഡിഗ്രിയെങ്കിലും വേണമെന്ന ഒരു നിയമം കേരളത്തിൽ അത്യാവശ്യമാണ്. നൂറുശതമാനം സാക്ഷരർ വസിക്കുന്ന നാടാണു മലയാളം എന്ന് എഴുന്നെള്ളിച്ച് കയ്യടി വാങ്ങിക്കുന്നതിനേക്കാൾ മുഖ്യമാണ് ഇങ്ങനെയൊരു തീരുമാനം വന്നാൽ കിട്ടുക. ഒരു രാഷ്ട്രീയക്കാരും ഇതിനായി മുന്നിട്ടിറങ്ങില്ല. കാടൻ സ്വഭാവങ്ങൾ മന്ത്രിപ്പണിയിലൂടെ പ്രാവർത്തികമാക്കുന്നവർ മാത്രം മതിയെന്നു പറഞ്ഞാൽ അതിന്റെ പിന്നാലെ പോകുന്ന പണമിടപാടുകൾ എത്രയായിരിക്കും!!

Sunday, April 23, 2017

April 23, 2017 at 08:23PM

ലളിതം മധുരം മധുരിതമധുരം !! ഇവിടെ ബാംഗ്ലൂരിൽ നല്ല മധുരിതമായ നാടൻ പായസം ലഭ്യമാണ്. കൊതിയൂറീട്ട് കാര്യമില്ല. ആവശ്യപ്പെട്ടാൽ സുബിത (Subitha) സംഗതി എത്തിക്കുന്നതായിരിക്കും. മഞ്ജു (Manju) ആവശ്യപ്പെട്ടതിനാൽ ഒരു പരീക്ഷണാടിസ്ഥാനത്തിൽ വാങ്ങിയതായിരുന്നു. സംഗതി അടിപൊളിയായി തോന്നി. ഹോട്ടലുകളിൽ പോയി വാങ്ങിക്കുന്നതിൽ ഭിന്നമായി തനിമയോടെ കഴിക്കാമെന്നൊരു സൗകര്യമുണ്ട്. ആർക്കും ഒന്നു പരീക്ഷിക്കാം...

April 23, 2017 at 06:33PM

പ്രസംഗം കാണാൻ നല്ല രസമാ!! #പൂച്ച

April 23, 2017 at 04:58PM

#മണിനാദം #ഇടപ്പള്ളി മണിമുഴക്കം! മരണദിനത്തിന്റെ മണിമുഴക്കം മധുരം! വരുന്നു ഞാന്‍! അനുനയിക്കുവാനെത്തുമെന്‍ കൂട്ടരോ- ടരുളിടട്ടെയെന്നന്ത്യ യാത്രാമൊഴി: മറവിതന്നില്‍ മറഞ്ഞു മനസ്സാലെന്‍- മരണഭേരിയടിക്കും #സഖാക്കളേ! സഹതപിക്കാത്ത ലോകമേ!-യെന്തിലും സഹകരിക്കുന്ന ശാരദാകാശമേ! കവനലീലയിലെന്നുറ്റ തോഴരാം കനകതൂലികേ! കാനനപ്രാന്തമേ! മധുരമല്ലാത്തൊരെന്‍ മൗനഗാനത്തില്‍ മദതരളമാം മാമരക്കൂട്ടമേ! പിരികയാണിതാ, ഞാനൊരധഃകൃതന്‍ കരയുവാനായ്പ്പിറന്നൊരു #കാമുകന്‍! ...................... .............. . ........ . ....... ...................... .............. . ........ . ....... ...................... .............. . ........ . ....... പൂർണകവിത: http://ift.tt/2pSV6d2

April 23, 2017 at 08:59AM

ചോര വീണ മണ്ണിൽ നിന്നുയർന്നു വന്ന പൂമരം ചേതനയിൽ നൂറു നൂറു പൂക്കളായ് പൊലിക്കവെ നോക്കുവിൻ സഖാക്കളെ നമ്മൾ വന്ന വീഥിയിൽ ആയിരങ്ങൾ ചോര കൊണ്ടെഴുതി വച്ച വാക്കുകൾ ലാൽ സലാം ഉം…ഉം.. ലാൽ സലാം മൂർച്ചയുള്ളൊരായുധങ്ങളല്ല പോരിനാശ്രയം ചേർച്ചയുള്ള മാനസങൾ തന്നെയാണതോർക്കണം ഓർമകൾ മരിച്ചിടാതെ കാക്കണം കരുത്തിനായ് കാരിരുമ്പിലെ തുരുമ്പ് മായ്ക്കണം ജയത്തിനായ് നട്ടു കണ്ണു നട്ടു നാം വളർത്തിയ വിളകളെ കൊന്നു കൊയ്തു കൊണ്ടു പോയ ജന്മികൾ ചരിത്രമായ് സ്വന്ത ജീവിതം ബലി കൊടുത്തു കോടി മാനുഷർ പോരടിച്ചു കൊടി പിടിച്ചു നേടിയതീ മോചനം പാട്ടു കേൾക്കാം: http://ift.tt/2oyfHj2

April 23, 2017 at 08:34AM

ഇന്ന് #പുസ്ത്രകദിനം #BookDay വായന എന്നത് അറിവുകളുടെ സുന്ദരലോകമാണ്. വിവരവും വിജ്ഞാനവുമില്ലാത്തവന് അംഗബലമുണ്ടെങ്കിൽ തെരഞ്ഞെടുപ്പിൽ ജയിച്ച് മന്ത്രിയോ പ്രധാനമന്ത്രിയോ വരെ ആകാം നമ്മുടെ നാട്ടിൽ!! വൈരുദ്ധ്യമുള്ളത്, പഠിപ്പും പരീക്ഷകളും ജയിച്ച് IAS വരെ കയറി കളക്റ്ററാവുന്നവരെ ഊളമ്പാറയ്ക്ക് വിടണമെന്ന് പറയുന്ന സംസ്കാരശൂന്യരാവുന്നു ഈ പ്രധാനികൾ എന്നതുതന്നെ!! തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവർക്ക് മിനിമം #ഡിഗ്രിസർട്ടിഫിക്കേറ്റ് എങ്കിലും ഉണ്ടായിരിക്കണം എന്നതാണ് ഇന്നു കാലം ആവശ്യപ്പെടുന്നത്. അതിന്റെ വിവരമെങ്കിലും കാണിക്കാൻ അവർ പ്രാപ്തരാവുമല്ലോ!! #വിവരദോഷികൾ #അവനവൻരാഷ്ട്രീയം

April 23, 2017 at 08:21AM

#മഴ Vijayakumar Rameshan #സിദ്ധാർത്ഥ്‌ഗൗതം #സംഘമിത്ര

April 23, 2017 at 08:03AM

വായിച്ചാലും വളരും വായിച്ചില്ലങ്കിലും വളരും. വായിച്ചാൽ വിളയും വായിചില്ലെങ്കിൽ വളയും... #കുഞ്ഞുണ്ണിമാഷ്

Saturday, April 22, 2017

April 22, 2017 at 06:51AM

അവിടെ വീണ്ടും #ജൈവകുരിശ് വന്നൂത്രേ!! ഏതോ മതേതരൻ അതും നീക്കം ചെയ്തെന്ന്!! #മരക്കുരിശ് #രാഷ്ട്രീയം #വോട്ട്ബാങ്ക് #നിലനിൽപ്പ് #കുരിശുമരണം ഗവണ്മെന്റിന്റെ അനുവാദം ഉള്ളതിനാൽ ഇനിയാരും പൊളിച്ചുമാറ്റൽസ് നടത്തില്ലായിരിക്കും എന്നു കരുതിയതായിരുന്നു... മതപ്രീണനം എല്ലാ അർത്ഥത്തിലും നിലനിൽക്കുന്ന പാർട്ടികൾക്ക് നല്ലതുതന്നെയാ... ഇതേത് കുലംകുത്തിയാണോ എന്തോ പൊളിച്ചു മാറ്റിയത്!! മലപ്പുറത്ത് വോട്ടിൽ ജയിക്കാൻ ബീഫ് നിങ്ങൾക്ക് ഞാൻ തന്നെ വന്ന് വിളമ്പിത്തരാമെന്നു പറഞ്ഞത് കണ്ടിരുന്നല്ലോ! ഒരു വിശ്വാസത്തിന്റെ ഭാഗമായി പശുവിനെ സംരക്ഷിക്കാൻ മനുഷ്യരെ കൊന്നുതള്ളുന്ന സാമൂഹിക വ്യവസ്ഥിതി ഇവിടെ ശക്തമാവുമ്പോൾ കമ്മ്യൂണീസ്റ്റ് ബുദ്ധികൾ ഉണർന്നു പ്രവർത്തിക്കും. #പശുസംരക്ഷണം നടപ്പിലാക്കാൻ ഇപ്രാവശ്യം ഒരു വകുപ്പുതന്നെ ഗവണ്മെന്റ് ഉണ്ടാക്കി ഇവർ ചടുലമായി മുന്നേറാൻ സാധ്യത!! ഇത്രേ ഉള്ളൂ കാര്യം... വോട്ട്! വോട്ട് എന്നത് ഏവരേയും മയക്കുന്ന മന്ത്രധ്വനിയാണ്,,, ............... ........... ......... . ചിന്നക്കനാൽ വില്ലേജിൽ സൂര്യനെല്ലിക്കു സമീപം പാപ്പാത്തിച്ചോലയിൽ കയ്യേറ്റമൊഴിപ്പിച്ച സ്ഥലത്ത് വീണ്ടും കുരിശ് സ്ഥാപിച്ചു. അഞ്ചടി ഉയരത്തിലുള്ള മരക്കുരിശാണ് സ്ഥാപിച്ചത്. കഴിഞ്ഞ ദിവസം കുരിശുപൊളിച്ചു നീക്കിയ അതേസ്ഥലത്താണ് വീണ്ടും കുരിശു സ്ഥാപിച്ചിരിക്കുന്നത്. അതേസമയം, പുതിയ കുരിശുമായി ബന്ധമില്ലെന്ന് സ്പിരിറ്റ് ഇൻ ജീസസ് സംഘടന അറിയിച്ചു. കലക്ടർ ചിന്നക്കനാൽ വില്ലേജിൽ ബുധനാഴ്ച അർധരാത്രി മുതൽ നിരോധനാജ്ഞ പ്രഖ്യാപിച്ചശേഷമായിരുന്നു നടപടി. ഇന്നലെ പുലർച്ചെ നാലരയ്ക്കു 40 അംഗ റവന്യു സംഘവും പൊലീസ്, ഭൂസംരക്ഷണസേന, അഗ്നിശമനസേന, ആരോഗ്യ വകുപ്പ് ഉദ്യോഗസ്‌ഥരും ദേവികുളത്തുനിന്നാണു പുറപ്പെട്ടത്. ഉദ്യോഗസ്‌ഥരുടെ വാഹനങ്ങൾ തടയാൻ വഴിയിൽ വാൻ നിർത്തിയിട്ടും കുഴികൾ ഉണ്ടാക്കിയും തടസ്സം സൃഷ്ടിച്ചിരുന്നു. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ഇവ മാറ്റിയാണ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയത്. http://ift.tt/2pLHXj4

Friday, April 21, 2017

Thursday, April 20, 2017

April 20, 2017 at 05:23AM

#പ്രണയം… അനാദിയാം അഗ്നിനാളം… പ്രണയം അനാദിയാം അഗ്നിനാളം ആദി പ്രകൃതിയും പുരുഷനും ധ്യാനിച്ചുണര്‍ന്നപ്പോള്‍ പ്രണവമായ് പൂവിട്ടൊരു അമൃത ലാവണ്യം ആത്മാവിലാത്മാവ് പകരുന്ന പുണ്യം പ്രണയം… തമസ്സിനെ പൂനിലാവാക്കും നീരാര്‍ദ്രമാം തപസ്സിനെ താരുണ്യമാക്കും (2) താരങ്ങളായ് സ്വപ്നരാഗങ്ങളായ് ഋതുതാളങ്ങളായ് ആത്മദാനങ്ങളാല്‍ അനന്തതയെ പോലും മധുമയമാക്കുമ്പോള്‍ പ്രണയം അമൃതമാകുന്നു… പ്രപഞ്ചം മനോജ്ഞാമാകുന്നു… പ്രണയം… ഇന്ദ്രിയദാഹങ്ങള്‍ ഫണമുയര്‍ത്തുമ്പോള്‍ അന്ധമാം മോഹങ്ങള്‍ നിഴല്‍ വിരിക്കുമ്പോള്‍ (2) പ്രണവം ചിലമ്പുന്നു പാപം ജ്വലിക്കുന്നു ഹൃദയങ്ങള്‍ വേര്‍പിരിയുന്നു… വഴിയിലീ കാലമുപേക്ഷിച്ച വാക്കുപോല്‍ പ്രണയം അനാഥമാകുന്നു… പ്രപഞ്ചം അശാന്തമാകുന്നു… പ്രണയം… അനാഥമാകുന്നു… പ്രപഞ്ചം… അശാന്തമാകുന്നു… #കവിത കേൾക്കാം: http://ift.tt/2o5lDnj

Tuesday, April 18, 2017

April 18, 2017 at 07:12PM

#രണ്ടാമൂഴം #നോവൽ #സിനിമ #കാലം 1985 ലെ വയലാർ പുരസ്കാരം ലഭിച്ച കൃതിയാണിത്. എം.ടി. വാസുദേവൻ നായരുടെ അതുല്യമായൊരു നോവൽ. ഭീമന്റെ കണ്ണിലൂടെ ജീവിതത്തെ കാണുന്ന കാഴ്ചപ്പാടാണിത്. ഒന്നുകിൽ ജേഷ്ടനായ യുധിഷ്ഠിരൻ അല്ലെങ്കിൽ താഴെയുള്ള അർജ്ജുനൻ ഇവരായിരിക്കും ഒന്നാമൂഴക്കാർ. രണ്ടാമൂഴം വിധിക്കപ്പെട്ട ഭീമന്റെ അവർണ്യ ജീവിതം സിനിമയാവുകയാണ്. മഹാഭാരതത്തിനൊരു നിയതമായ ചരിത്രമുണ്ട്. കൃസ്തുവിനു നൂറ്റണ്ടുകൾക്ക് മുമ്പെന്നോ തുടങ്ങി കൃസ്തുവിനുശേഷം മൂന്നോ നാലോ നൂറ്റാണ്ടുകൾ വരെ പലതരത്തിലുള്ള എം.ടിമാർ ചേർന്ന് തിരുത്തൽ വരുത്തി കൂട്ടിച്ചേർത്തും വേണ്ടാത്തതും കൃത്യതയില്ലാത്തവയും ഒക്കെ വെട്ടിക്കുറച്ചും അന്നത്തെ വിശാലമായ രാജ്യത്തിന്റെ പലഭാഗങ്ങളിൽ നിന്നും വാമൊഴിയായി പ്രചരിച്ചുവന്ന കഥകളായിരുന്നു മഹാഭാരതകഥകൾ. ഒരുപാട് കൃഷ്ണന്മാരേയും അർജ്ജുനന്മാരേയും നമുക്കതിൽ കാണാൻ കഴിയും. ഒരാളുടെ ജീവിതത്തിന്റെ ഏതുകൊണിൽ നിന്നും നോക്കിയാലും സമാന വ്യവഹാരം മഹാഭാരത കഥയിൽ അതുകൊണ്ടുതന്നെ കാണാനാവുന്നു. അത്രയേറെ കൂട്ടിച്ചേർക്കലുകൾ വരുത്തി ജയം എന്നപേരിൽ ആദ്യവും പിന്നീട് ഇന്നത്തെ മഹാഭാരതമെന്ന ഇതിഹാസമായും വളർച്ച നിന്നുപോയത് അത് എഴുതപ്പെട്ട പുസ്തകമായപ്പോൾ ആണെന്നു പറയാം. അന്നതിന്റെ ഔദ്യോഗിക ജനനം ആണെന്നു വ്യാഖ്യാനിക്കാമെങ്കിലും വ്യാസപരമ്പരകൾ വന്നുകൊണ്ടേ ഇരുന്നു. ഇന്നത്തെ എംടിയെ ഒരു വ്യാസനായി പരിഗണിക്കാൻ നമുക്കായെന്നു വരില്ല. കാരണം നമ്മളൊക്കെ വല്യ അറിവുള്ളവരാണ് അതല്ല ചരിത്രം ഇതല്ല ചരിത്രം എന്നു വ്യാഖ്യാനിക്കാനും നല്ലതിനെ വലിച്ചെറിയാനും മോശമായതിനെ പൂവിട്ടു പൂജിക്കാനും ഒരുങ്ങിത്തിരിച്ചവരാണു നമ്മൾ. എംടിയുടെ രണ്ടാമൂഴമെന്ന ഈ മഹദ്സൃഷ്ടിയെ സിനിമയാക്കാൻ ഇന്നുള്ളവർ സമ്മതിക്കാൻ തരമില്ല. പണ്ട്, ആശാൻ പുനരാഖ്യാനം നടത്തിയ ചിന്താവിഷ്ടയായ സീതയൊക്കെ ഇതുപോലെ മഹനീയമെങ്കിലും അന്നു നമുക്കൊക്കെ നല്ല കലാബോധം മനസ്സിൽ ഉറങ്ങിക്കിടക്കുന്നുണ്ടായിരുന്നു. ഇന്ന് കാലം മാറി. അന്നൊരു 'ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്' എന്ന സിനിമ വന്നപ്പോൾ അതിനെ കൂവി തോൽപ്പിച്ചവരൊക്കെയും ഇന്ന് 'സഖാവ്' ഇറങ്ങിയപ്പോൾ അതിനെ മാറോടണയ്ക്കുന്നത് കാണാൻ പറ്റുന്നുണ്ടല്ലോ. ഇതേ വികാരം രണ്ടാമൂഴത്തിലും കാണണം. ജനമനസ്സുകളിൽ കേട്ടു മറന്നോണ്ടിരിക്കുന്ന അടിത്തറ ഭദ്രമാക്കാനുതകുന്ന എന്തിനേയും പാണൻപാട്ടുപാടി പ്രോത്സാഹിപ്പിക്കും... ബാക്കി എന്തു കലാവിരുന്നായാലും അതിനെ കൂക്കിവിളിച്ച് നാണം കെടുത്തിവിടാൻ മാത്രം വളർന്നു പോയി നമ്മൾ!!

Monday, April 17, 2017

April 17, 2017 at 05:45AM

#രാജകീയരോഗം #ക്രിസ്മസ്‌രോഗം #ഹീമോഫീലിയ രക്തം കട്ട പിടിക്കുവാൻ സഹായിക്കുന്ന മാംസ്യങ്ങളായ ഫാക്ടർ എട്ടിൻറെയോ ഫാക്ടർ ഒമ്പതിന്റെയോ അഭാവം (കുറവ്) മൂലം ഉണ്ടാകുന്ന ഒരു രോഗമാണ് ഹീമോഫീലിയ അഥവാ രക്തം കട്ട പിടിക്കായ്മ (haemophilia). ഇംഗ്ലണ്ടിലെ രാജകുടുംബത്തിൽ ഈ അസുഖം ഉണ്ടായിരുന്നത്കൊണ്ട് ഇതിന് രാജകീയരോഗം എന്നും പേരുണ്ട്. കൂടാതെ ക്രിസ്മസ് രോഗം എന്നു വിളിക്കുന്നതും ഈ രോഗത്തെയാണ്‌. നമ്മുടെ ശരീരത്തിൽ രക്തം കട്ടപിടിക്കുവാൻ സഹായിക്കുന്ന 12 ഘടകങ്ങളാണുള്ളത്. ഇവയെ ക്ലോട്ടിങ് ഫാക്ടറുകളെന്ന് പറയാം. ഇവ രക്തത്തിലെ പ്ലെറ്റ് ലെറ്റുകളുമായി ചേർന്ന് പ്രവർത്തിച്ചാണ് രക്തം കട്ടപിടിക്കുക. ഇവയിൽ എട്ട്, ഒമ്പത് എന്നിവയിൽ ഒന്ന് ഇല്ലാതാവുകയോ, കുറച്ചു മാത്രം ഉണ്ടാവുകയോ ചെയ്യുന്ന അവസ്ഥയാണ് ഹീമോഫീലിയ.രക്തം കട്ടപിടിക്കാനുള്ള ഘടകത്തിന്റെ അഭാവം കണക്കിലെടുത്ത് എ.ബി എന്നിങ്ങനെ രണ്ടായി ഹീമോഫീലിയയെ തരംതിരിക്കാം. രക്തം കട്ട പിടിക്കാതിരിക്കുന്ന അവസ്ഥ അഥവാ ഹീമോഫീലിയ ഒരു ജനിതകവൈകല്യമാണ്‌. അമ്മയുടെ എക്സ്‌ ക്രോമസോമിലെ ഈ ജീൻ വികലമായാൽ ആൺകുട്ടികളിൽ ഈ അസുഖം വരാവുന്നതാണ്‌ കാരണം ഇതിനെ മറയ്ക്കാനുള്ള പകരം ജീൻ എക്സ്‌ ക്രോമസത്തിലേയുള്ളു. വൈയിൽ ഇല്ല. ഈ രോഗം കൂടുതലായി പ്രകടമാകുന്നത് ആൺകുട്ടികളിലാണ്. ................ ഇന്ന് #ഹീമോഫീലിയദിനം http://ift.tt/2prFKcA

Sunday, April 16, 2017

April 16, 2017 at 01:53PM

ലാൽബാഗിലെ ഗ്ലാസ് ഹൗസ്

Saturday, April 15, 2017

April 15, 2017 at 09:34PM

#ഗോമാതാ #കാളപിതാ പരിപാടി ഏറ്റുതുടങ്ങി!! കൃഷി നശിപ്പിച്ച പശുക്കുട്ടിയെ പിതാവ് കൊന്നതിനു പ്രായശ്ചിത്തമായി ഇയാളുടെ അഞ്ചു വയസ്സുകാരിയായ മകളെ എട്ടു വയസ്സുകാരനു വിവാഹം ചെയ്തുകൊടുക്കാൻ നാട്ടുകൂട്ടം തീരുമാനിച്ചതായി പരാതി. മധ്യപ്രദേശിലെ ഠർപൂരിലാണ് സംഭവം. പെൺകുട്ടിയുടെ പിതാവ് ജഗദീഷ് ബഞ്ചാര മൂന്നു വർഷം മുൻപ് ഒരു പശുക്കുട്ടിയെ കൊന്നിരുന്നു. തന്റെ പാടത്തുകയറി വിളകൾ നശിപ്പിച്ചതിനെ തുടർന്നായിരുന്നു ഇത്. കൃഷി സ്ഥലത്തുകയറിയ പശുക്കുട്ടിയെ ജഗദീഷ് കല്ലുകൊണ്ട് ആക്രമിക്കുകയായിരുന്നു. പശുക്കുട്ടി ചത്തതിനെ തുടർന്ന് ജഗദീഷിനെയും കുടുംബത്തെയും ഗ്രാമവാസികൾ ഒറ്റപ്പെടുത്തുകയും ചെയ്തു. ഇതിനു പിന്നാലെയാണ് നാട്ടുകൂട്ടം കൂടി പെൺകുട്ടിയുടെ വിവാഹം തീരുമാനിക്കുന്നത്. ചെയ്ത തെറ്റിനുള്ള പ്രായശ്ചിത്തമായി വിവാഹം നടത്തുന്നതിനൊപ്പം ഗംഗയിൽ സ്നാനം ചെയ്യുകയും ഗ്രാമത്തിൽ ഭക്ഷണം വിതരണം ചെയ്യണമെന്നും ഉത്തരവിൽ പറയുന്നു. ഇതിനെതിരെ പെൺകുട്ടിയുടെ അമ്മ പരാതി നൽകുകയും പൊലീസിനെ സമീപിക്കുകയും ചെയ്തതോടെയാണ് വിവരം പുറംലോകം അറിയുന്നത്. ഇതേത്തുടർന്ന് സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് അധികൃതർ വ്യക്തമാക്കി. http://ift.tt/2pi96gi

April 15, 2017 at 09:30PM

#ചവറ് ശ്രീലങ്കയുടെ തലസ്ഥാന നഗരമായ കൊളംബോയിൽ മൂന്നൂറടി ഉയരമുള്ള ചവറുകൂന ഇടിഞ്ഞുവീണ് പതിനാറു പേർ മരിച്ചു. ഒട്ടേറെപ്പേര്‍ക്ക് പരുക്കേറ്റു. സമീപത്തുള്ള 145 വീടുകള്‍ തകര്‍ന്നു. വന്‍ശബ്ദം കേട്ട് ഓടി മാറിയ ഒട്ടേറെപ്പേര്‍ രക്ഷപെട്ടു. മാലിന്യക്കൂമ്പാരത്തിനുള്ളില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ ശ്രമം തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയരുന്നതിനുള്ള സാധ്യതയുണ്ടെന്നാണ് നിഗമനം. അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിയവരെ രക്ഷപെടുത്താന്‍ അഗ്നിശമനസേനയും പൊലീസും നാട്ടുകാരും തീവ്രശ്രമം തുടരുകയാണ്. സൈന്യവും സഹായിക്കുന്നുണ്ട്. ചേരിപ്രദേശത്താണ് അപകടമുണ്ടായത്. കൊളംബോയുടെ വികസനപദ്ധതിയുടെ ഭാഗമായി ഈ ചേരി സര്‍ക്കാര്‍ പൊളിച്ചുനീക്കാനിരിക്കേയാണ് ദുരന്തം. http://ift.tt/2p5jLep

April 15, 2017 at 10:13AM

#കൈനീട്ടം...

April 15, 2017 at 08:03AM

#ഹരിനാമകീർത്തനം #എഴുത്തച്ഛൻ #മലയാളം #ഭാഷ #അക്ഷരമാല ക്രമീകരണം - #സ്വരാക്ഷരങ്ങൾ #വ്യഞ്ജനാക്ഷരങ്ങൾ വിശദമായ ലിസ്റ്റ് ഇവിടെ: http://ift.tt/2oxfyyD സ്വരാക്ഷരങ്ങൾ തുടങ്ങുന്ന വരികൾ ക്രമമായിട്ട് .................................................................... അ = അൻപേണമെന്മനസി ശ്രീനീലകണ്ഠഗുരു... ആ = ആദ്യക്ഷരത്തിലുളവായൊന്നിതൊക്കെയുമിത്... ഇ = ഇക്കണ്ടവിശ്വമതുമിന്ദ്രാദി ദേവകളും... ഈ = ഈവന്ന മോഹമകലെപ്പോവതിന്നു പുനരീവണ്ണം... ഉ = ഉള്ളിൽ കനത്ത മദമാത്സര്യമെന്നിവക- ഊ = ഊരിന്നുവേണ്ട നിജഭാരങ്ങൾ വേണ്ടതിനു... ഋ = ഋതുവായപെണ്ണിനുമിരപ്പവനും ദാഹകനും... ൠ = ൠഭോഷനെന്നു ചിലർ ഭാഷിക്കിലും ചിലർ... ഌ = ഌത്സ്മാദിചേർത്തൊരു പൊരുത്തം നിനയ്ക്കിലുമിത്... ൡ = ൡകാരമാദിമുതലായിട്ടു ഞാനുമിഹ... എ = എണ്ണുന്നു നാമജപരാഗാദിപോയിടുവാ... ഏ = ഏകാന്ത യോഗികളിലാകാംക്ഷകൊണ്ടുപരം... ഐ = ഐയ്യഞ്ചുമഞ്ചുമുടനയ്യാറുമെട്ടുമുടൻ... ഒ = ഒന്നിന്നു തത്വമിതു ദേഹത്തിനൊത്തവിധം ഓ = ഓതുന്നു ഗീതകളിതെല്ലാമിതെന്നപൊരുൾ... ഔ = ഔദുംബരത്തിൽ മശകത്തിന്നു തോന്നുമതിൻ... അം = അംഭോജസംഭവനുമൻപോ ടുനീന്തിബത... അഃ = അപ്പാശവും വടിയുമായ്ക്കൊണ്ടജാമിളനെ... .... ഇതുപോലെ വ്യഞ്ജനാക്ഷരങ്ങളും ശേഷം വരുന്നുണ്ട്.... മദമാത്സരാദികൾ മനസ്സിൽ തൊടാതെ ജന- മിതുകൊണ്ടു വാഴ്‌ത്തുക നമുക്കും ഗതിക്കു വഴി ഇതു കേൾക്കതാനിതൊരു മൊഴി താൻ പഠിപ്പവനും പതിയാ ഭവാംബുധിയിൽ നാരായണായ നമഃ ആധുനിക മലയാളഭാഷയുടെ പിതാവ് എന്നു വിശേഷിപ്പിക്കപ്പെടുന്ന ഭാഷാകവിയാണ് തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ. തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ പതിനഞ്ചാം നൂറ്റാണ്ടിനും പതിനാറാം നൂറ്റാണ്ടിനും ഇടയിലായി ജീവിച്ചിരുന്നുവെന്ന് കരുതപ്പെടുന്നു. ഇന്നത്തെ മലപ്പുറം ജില്ലയിലെ തിരൂരിലെ തൃക്കണ്ടിയൂരിൽ ആയിരുന്നു കവിയുടെ ജനനം. രാമാനുജൻ എഴുത്തച്ഛന്റെ ജീവചരിത്രം ഐതിഹ്യങ്ങളാലും അർദ്ധസത്യങ്ങളാലും മൂടപ്പെട്ടു കിടക്കുകയാണ്. അബ്രാഹ്മണനായിട്ടും വേദപഠനവും സംസ്കൃതപഠനവും തരമാക്കിയ രാമാനുജൻ എഴുത്തച്ഛൻ, നാനാദിക്കിലേക്കുള്ള ദേശാടനങ്ങൾക്കു ശേഷം തൃക്കണ്ടിയൂരിൽ താമസമാക്കി എന്നു കരുതപ്പെടുന്നു. എഴുത്തച്ഛനു മുമ്പും മലയാളത്തിൽ ചെറുശ്ശേരി നമ്പൂതിരി പോലുള്ളവരുടെ പ്രശസ്തമായ കാവ്യങ്ങൾ കേരളദേശത്ത് വന്നിരുന്നിട്ടും രാമാനുജൻ എഴുത്തച്ഛനെ ആധുനിക മലയാളഭാഷയുടെ പിതാവായും മലയാളത്തിന്റെ സാംസ്കാരിക ചിഹ്നമായും കരുതിപ്പോരുന്നു. രാമാനുജൻ എഴുത്തച്ഛനാണ് 30 അക്ഷരമുള്ള വട്ടെഴുത്തിനുപകരം 51 അക്ഷരമുള്ള മലയാളം ലിപി പ്രയോഗത്തിൽ വരുത്തിയതെന്നു കരുതുന്നു. ‘ഹരിശ്രീ ഗണപതയേ നമഃ’ എന്നു മണലിലെഴുതി അക്ഷരമെഴുത്ത് കുട്ടികൾക്ക് പരിശീലിപ്പിക്കുന്ന സമ്പ്രദായവും എഴുത്തച്ഛൻ തുടങ്ങിയതാണ് എന്നു കരുതപ്പെടുന്നു. ഹരിനാമകീർത്തനമെന്ന മുകളിലെ വരികൾ മറ്റൊരുദുഹരണം. അക്ഷരമാലാക്രമത്തിലാണ് ഓരോ നാലുവരികളും തുടങ്ങുന്നതുതന്നെ!! സ്തുത്യർഹമായ സേവനങ്ങൾ മറ്റാരേക്കാളും മുമ്പെ എഴുത്തച്ഛനു സാധ്യമായതിൽ ഭാഷാശാസ്ത്രജ്ഞരും ചരിത്രകാരന്മാരും ഐകകണ്ഠ്യേന രാമാനുജൻ എഴുത്തച്ഛനെ മലയാളഭാഷയുടെ പിതാവെന്നു വിശേഷിപ്പിച്ചുപോരുന്നു. സംസ്കൃതം ജ്യോതിഷം എന്നിവയിൽ പാണ്ഡിത്യം ഉണ്ടായിരുന്നവരായ, അക്കാലത്തെ അബ്ബ്രാഹ്മണർക്കു വിദ്യാഭ്യാസം നൽകിയിരുന്ന കണിയാർ സമുദായത്തിലെ ഒരു എഴുത്താശാനായിരുന്നു എന്ന വാദത്തിനു ആധാരമുള്ളതായി കണക്കാക്കപ്പടുന്നു. ശൂദ്രനായ എഴുത്തച്ഛനെ ബ്രാഹ്മണ/ഉന്നതകുലവത്‌കരിക്കാനുള്ള ശ്രമം പല കഥകളിലൂടെ ശ്രമിക്കുകയുണ്ടായി. ദ്രാവിഡ/ബുദ്ധസംസ്കാരത്തിന്റെ ഭാഗമായ പലതിനേയും കഥകൾ മാറ്റിയെഴുതി ആര്യവത്കരിക്കാനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടേയിരിക്കുന്നു; ഇപ്പോഴും പലരീതിയിൽ നടക്കുന്നു. പരാക്രമങ്ങളെ അല്പമെങ്കിലും അതിജീവിച്ച് ശേഷിക്കുന്നതായി കണ്ടിട്ടുള്ള ആചാരം #തെയ്യം മാത്രമാണെന്നു തോന്നുന്നു. കോലം മാറി വരുന്നു എന്നേ ഉള്ളൂ. പറയിപെറ്റ 12 കുലത്തിനും #ആര്യബീജം തന്നെ ഉത്തരവാദി ആയകഥ നമുക്കറിയാമല്ലോ. #വരരുചി എന്ന ബ്രാഹ്മണനു #പറയ സമുദായത്തിൽ‌പ്പെട്ട ഭാര്യയിലുണ്ടായ പന്ത്രണ്ട് മക്കളാണ് പറയിപെറ്റ #പന്തിരുകുലം. #അഗ്നിഹോത്രി എന്ന #ബ്രാഹ്മണൻ (ഒന്നാംസ്ഥാനം) മുതൽ താഴേക്ക് #പാക്കനാർ, #നാറാണത്തുഭ്രാന്തൻ, #പാണനാർ, വടുതല #നായർ, #പെരുന്തച്ചൻ എന്നൊക്കെയായി 12 ജാതിക്കാരുണ്ട്. ഏറ്റവും അവസാനം നിർഗുണനായ #വായില്ലാക്കുന്നിലപ്പൻ എന്ന ദൈവവും!! എല്ലാറ്റിനും കാരണം ആര്യബീജം മാത്രം! കൊണ്ടുവന്ന #ബ്രഹ്മണമതം #ആര്യമതമായി, പിന്നീട് ഹിന്ദുമതമാവുന്നു - ഇപ്പോൾ അത് #സംഘിമതമായി മാറുന്നു!! മാറ്റം കാലഘട്ടങ്ങൾക്ക് അനുഗുണമായി വന്നുകൊണ്ടേയിരിക്കും എന്നതാണു കാര്യം.

Friday, April 14, 2017

April 14, 2017 at 07:35PM

#ജ്ഞാനപ്പാന – #പൂന്താനം http://ift.tt/2oxfyyD .................................................................... എണ്ണിയെണ്ണിക്കുറയുന്നിതായുസ്സും മണ്ടിമണ്ടിക്കരേറുന്നു മോഹവും; വന്നുവോണം കഴിഞ്ഞു #വിഷുവെന്നും, വന്നില്ലല്ലോ തിരുവാതിരയെന്നും, കുംഭമാസത്തിലാകുന്നു നമ്മുടെ ജന്മനക്ഷത്രമശ്വതിനാളെന്നും, ശ്രാദ്ധമുണ്ടഹോ വൃശ്‌ചികമാസത്തിൽ സദ്യയൊന്നുമെളുതല്ലിനിയെന്നും, ഉണ്ണിയുണ്ടായി വേൾപ്പിച്ചതിലൊരു ഉണ്ണിയുണ്ടായിക്കണ്ടാവു ഞാനെന്നും, കോണിക്കൽത്തന്നെ വന്ന നിലമിനി- ക്കാണമന്നന്നെടുപ്പിക്കരുതെന്നും, ഇത്ഥമോരോന്നു ചിന്തിച്ചിരിക്കവേ ചത്തുപോകുന്നു പാവം ശിവ! ശിവ!

April 14, 2017 at 07:00AM

#കണികാണും #നേരം കണികാണും നേരം കമലനേത്രനെ നിറമേറും മഞ്ഞത്തുകിൽ ചാർത്തി കനകക്കിങ്ങിണി വളകൾ മോതിര- മണിഞ്ഞുകാണേണം… ഭഗവാനേ! നരകവൈരിയാം അരവിന്ദാക്ഷന്റെ ചെറിയനാളത്തെ കളികളും തിരുമെയ് ശോഭയും കരുതി കൂപ്പുന്നേൻ അടുത്തുവാ ഉണ്ണീ… കണികാണ്മാൻ. മലർ‌‍മാതിൻ കാന്തൻ, വസുദേവാത്മജൻ പുലർകാലേ പാടി കുഴലൂതി ചിലുചിലെയെന്നു കിലുങ്ങും കാഞ്ചന- ച്ചിലമ്പിട്ടോടിവാ… കണികാണ്മാൻ. ശിശുക്കളായുള്ള സഖിമാരും താനും പശുക്കളെ മേച്ചു നടക്കുമ്പോൾ വിശക്കുമ്പോൾ വെണ്ണ കവർ‌‍ന്നുണ്ണും കൃഷ്ണാ അടുത്തുവാ ഉണ്ണീ… കണികാണ്മാൻ. വാലസ്ത്രീകടെ തുകിലും വാരിക്കൊ- ണ്ടരയാലിൻ കൊമ്പത്തിരുന്നോരോ ശീലക്കേടുകൾ പറഞ്ഞും ഭാവിച്ചും നീലക്കാർവർണാ… കണികാണ്മാൻ. യെതിരെ ഗോവിന്ദനരികെ വന്നോരോ പുതുമയായുള്ള വചനങ്ങൾ മധുരമാം വണ്ണം പറഞ്ഞും താൻ മന്ദ- സ്മിതവും തൂകി വാ… കണികാണ്മാൻ... ..................... കൂടുതൽ ശ്രീകൃഷ്ണ ഭക്തിഗനങ്ങൾ.. http://ift.tt/2oxfyyD

April 14, 2017 at 06:55AM

ഡോ. അംബേദ്കർ ജന്മദിനം

April 14, 2017 at 05:44AM

എല്ലാ കൂട്ടുകാർക്കും ഏറെ ഹൃദ്യമാവട്ടെ ഈ ദിവസം... ആമീസ് മെഴുകുതിരി കത്തിച്ച് വിഷുവും ദുഃഖവെള്ളിയും ആഘോഷിക്കുന്നു...

Thursday, April 13, 2017

April 13, 2017 at 06:34AM

#അശ്വമേധം #വയലാർ ആരൊരാളെൻ കുതിരയെ കെട്ടുവാൻ ആരൊരാളതിൻ മാർഗ്ഗം മുടക്കുവാൻ? ദിഗ്വിജയത്തിനെൻ സർഗ്ഗശക്തിയാം ഇക്കുതിരയെ വിട്ടയയ്ക്കുന്നു ഞാൻ! ആരൊരാളെൻ കുതിരയെ കെട്ടുവാൻ ആരൊരാളതിൻ മാർഗ്ഗം മുടക്കുവാൻ? ദിഗ്വിജയത്തിനെൻ സർഗ്ഗശക്തിയാ- ഇക്കുതിരയെ വിട്ടയയ്ക്കുന്നു ഞാൻ! വിശ്വസംസ്കാര വേദിയിൽ പുത്തനാം അശ്വമേധം നടത്തുകയാണു ഞാൻ! വിശ്വസംസ്കാര വേദിയിൽ പുത്തനാം അശ്വമേധം നടത്തുകയാണു ഞാൻ! നിങ്ങൾ കണ്ടോ ശിരസ്സുയർത്തിപ്പായും എൻ കുതിരയെ, ചെമ്പൻ കുതിരയെ? നിങ്ങൾ കണ്ടോ ശിരസ്സുയർത്തിപ്പായും എൻ കുതിരയെ, ചെമ്പൻ കുതിരയെ? എന്തൊരുന്മേഷമാണതിൻ കൺകളിൽ എന്തൊരുത്സാഹമാണതിൻ കാൽകളിൽ! കോടികോടി പുരുഷാന്തരങ്ങളിൽ കൂടി നേടിയതാണതിൻ ശക്തികൾ. വെട്ടി വെട്ടി പ്രകൃതിയെ മല്ലിട്ടു- വെറ്റി നേടിയതാണതിൻ സിദ്ധികൾ! മന്ത്രമായൂരപിഞ്ചികാചാലന- തന്ത്രമല്ലതിൻ സംസ്കാരമണ്ഡലം! കോടികോടി ശതാബ്ദങ്ങൾ മുമ്പൊരു കാടിനുള്ളിൽ വെച്ചെൻ പിതാമഹർ കണ്ടതാണീക്കുതിരയെ;കാട്ടുപുൽ- ത്തണ്ടുനൽകി വളർത്തി മുത്തശ്ശിമാർ; കാട്ടുചോലകൾ പാടിയപാട്ടുകൾ ഏറ്റുപാടിപ്പഠിച്ച മുത്തശ്ശിമാർ; കാട്ടുചോലകൾ പാടിയപാട്ടുകൾ ഏറ്റുപാടിപ്പഠിച്ച മുത്തശ്ശിമാർ; ഇന്നലത്തെ #ചരിത്രം മയങ്ങുന്ന മണ്ണിലൂടെ കുതിച്ചുപാഞ്ഞീടവെ എത്രയെത്ര ശവകുടീരങ്ങളിൽ നൃത്തമാടിയതാണാക്കുളമ്പുകൾ! .......... .......... ........... ....... ....... .......... .......... ........... ....... ....... ഈ യുഗത്തിന്റെ സാമൂഹ്യശക്തി ഞാൻ മായുകില്ലെന്റെ ചൈതന്യവീചികൾ! ഈശ്വരനല്ല മാന്ത്രികനല്ല ഞാൻ പച്ചമണ്ണിൻ മനുഷ്യത്മാണുഞാൻ! ദിഗ്വിജയത്തിനെൻ സർഗ്ഗശക്തിയാ- മിക്കുതിരയെ വിട്ടയയ്ക്കുന്നു ഞാൻ .......... .......... ........... ....... ....... കവിത കേൾക്കാം: http://ift.tt/2pvAm7w

Wednesday, April 12, 2017

April 12, 2017 at 07:13AM

#ആത്മിക വെളിച്ചം കാണാനായി സഹായിച്ച ആശാ ഡോക്ടർ മരിച്ച ദിവസമാണിന്ന്... :( #ആശ #ആഗസ്റ്റ്15 #ഏപ്രിൽ12 വിവരണം: http://ift.tt/2prOoXC

April 12, 2017 at 06:57AM

തന്നതില്ല പരനുള്ളുകാട്ടുവാന്‍ ഒന്നുമേ നരനുപായമീശ്വരന്‍ ഇന്നു ഭാഷയതപൂര്‍ണ്ണമിങ്ങഹോ, വന്നുപോം പിഴയുമര്‍ത്ഥശങ്കയാല്‍ . #കുമാരനാശാൻ

April 12, 2017 at 05:55AM

ഞാനാ ഫോറസ്റ്റിനോട് ചെയ്തത്…!! #കുട്ടിക്കാലം http://ift.tt/2prwUuD ആയിടയ്‌ക്കൊരു കളിക്കൂട്ടുകാരിയെ കിട്ടി. ആണെന്നും പെണ്ണെന്നും കല്പിച്ച്‌ ജീവിക്കാനായി ഭൂമിയിലേക്കയച്ചപ്പോള്‍‌ പ്രകൃതി കനിഞ്ഞരുളിയ അഭേദ്യമായൊരു വരദാനത്താലായിരിക്കാം അവളുടെ മണ്ണപ്പം ചുടലും വീടുവെയ്‌ക്കലുമൊന്നും എനിക്കു രസിച്ചില്ലെങ്കിലും അവളുടെ സാന്നിധ്യം എന്നെ സന്തോഷവാനാക്കിയിരുന്നത്..! അവള്‍‌ കടലാസുപൂവുകള്‍‌ കോര്‍‌ത്തു മാലയുണ്ടാക്കി എന്നെ സ്വയം‌വരം ചെയ്യും. മൂകസാക്ഷിയായ ആ വനം അന്നു കുരവയിട്ട് അതാഘോഷിച്ചതോർക്കുന്നു. ഇളംകാറ്റാൽ ഞങ്ങളെ തലോടിയുറക്കിയിട്ടുണ്ട് ആ കാട്. ഞങ്ങള്‍‌ ഭാര്യാഭര്‍‌ത്തക്കന്മാരാവും, ചിലപ്പോള്‍‌ അമ്മയും കുഞ്ഞുമാവും. അവളെന്നെ അവളുടെ കുഞ്ഞുമടിയില്‍‌ കിടത്തി താരാട്ടുപാടും. എനിക്ക് അമ്മിഞ്ഞപ്പാലു തരും. അവളുടെ കൊച്ചുകുടിലില്‍‌ ഞങ്ങള്‍‌ ചുരുണ്ടുകിടക്കും. ചിരട്ടകളില്‍‌ മണ്‍‌ചോറു വിളമ്പി അവളെന്നെ ഊട്ടും. എന്തിനുമേതിനും പിന്നീടവള്‍‌ വേണമെന്നായി. സ്ത്രൈണതയുടെ കാപട്യങ്ങളൊന്നുമില്ലാതെ നിഷ്‌കളങ്കമായൊരു ജീവിതം അവളെനിക്കു തന്നു! ഞാനെന്റെ വില്ലുപേക്ഷിച്ചു; അമ്പുപേക്ഷിച്ചു…!! ആ കാടും അവളും അടങ്ങുന്ന കുഞ്ഞുലോകത്ത് അങ്ങനെ പാറി നടന്നു കുറേ കാലം!

Tuesday, April 11, 2017

April 11, 2017 at 08:07PM

#മധുരപ്രതികാരം മഹിജയുടെ സമരത്തിന് അനുഭാവം പ്രകടിപ്പിച്ചതിന് അറസ്റ്റുചെയ്ത് ജയിലിലടച്ച കെ.എം ഷാജഹാനെ സി ഡിറ്റില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. കേരള സര്‍വീസ് റൂള്‍സ് പ്രകാരമാണ് സസ്‌പെന്‍ഷന്‍. സര്‍ക്കാര്‍ ജീവനക്കാരനോ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരോ 48 മണിക്കൂറിലധികം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയേണ്ടിവന്നാല്‍ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്യാമെന്നാണ് വ്യവസ്ഥ. സി ഡിറ്റിലെ സയന്റിഫിക് ഓഫീസറാണ് ഷാജഹാന്‍. എന്നാല്‍, അദ്ദേഹം ഏറെക്കാലമായി അവധിയിലായിരുന്നു. ഷാജഹാന്‍ അടക്കമുള്ളവരുടെ ജാമ്യാപേക്ഷ കോടതി ചൊവ്വാഴ്ച പരിഗണിക്കാനിരിക്കെയാണ് സസ്‌പെന്‍ഷന്‍. ഷാജഹാനെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന പോലീസിന്റെ അപേക്ഷ കോടതി തള്ളിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന് ജയിലിലെത്തി ഷാജഹാനെ ഒരു മണിക്കൂര്‍ ചോദ്യം ചെയ്യാനുള്ള അനുവാദം മാത്രമാണ് കോടതി നല്‍കിയത്. http://ift.tt/2oYIaz5

April 11, 2017 at 04:28AM

#ഭഗവത്ഗീത ഒന്നാം അദ്ധ്യയം - അർ‍ജുനവിഷാദയോഗഃ - ചില ശ്ലോകങ്ങൾ - കേന്ദ്രവുമായോ കേരളവുമായോ ബന്ധപ്പെടുത്താൻ ആരും ശ്രമിച്ചേക്കരുത്!! ശ്ലോകം 39 കുലക്ഷയേ പ്രണശ്യന്തി കുലധർ‍മാഃ സനാതനാഃ ധർ‍മ്മേ നഷ്ടേ കുലം കൃത്സ്നമധർ‍മ്മോഽഭിഭവത്യുത ((കുലം നശിക്കുമ്പോൾ നമ്മൾ സനാതനങ്ങളായി കരുതി വന്നിരുന്ന മൂല്യങ്ങളെല്ലാം എല്ലാം നശിക്കുന്നു, ധ‍ർ‍മ്മം നശിക്കുമ്പോൾ ആ വംശത്തെ മുഴുവ‍ൻ അധർ‍മ്മം ബാധിക്കുന്നു.)) ......... ശ്ലോകം 42 ദോഷൈരേതൈഃ കുലഘ്നാനാം വർ‍ണസങ്കരകാരകൈഃ ഉത്സാദ്യന്തേ ജാതിധർ‍മ്മാഃ കുലധർ‍മ്മാശ്ച ശാശ്വതാഃ ((കുലഘാതകന്മാരുടെ വ‍ർ‍ണ്ണസങ്കരം ഉണ്ടാക്കുന്ന ഈ ദോഷങ്ങളാൽ‍ ശാശ്വതങ്ങളായ ജാതിധ‍ർ‍മ്മങ്ങളും കുലധ‍ർ‍മ്മങ്ങളും ഒക്കെ നശിച്ചു പോകുന്നു.)) ......... ശ്ലോകം 43 ഉത്സന്നകുലധർ‍മാണാം മനുഷ്യാണാം ജനാർ‍ദന നരകേ നിയതം വാസോ ഭവതീത്യനുശുശ്രുമ ((ജനാ‌ർ‍ദ്ദനാ!, കുലധ‍ർ‍മ്മം ക്ഷയിച്ചുപോയ മനുഷ്യരുടെ വാസം എന്നെന്നും നരകത്തിലാണ് എന്നു കേട്ടിട്ടുണ്ടല്ലോ.)) ............ ശ്ലോകം 44 അഹോ ബത മഹത്പാപം കർ‍തും വ്യവസിതാ വയം യദ്രാജ്യസുഖലോഭേന ഹന്തും സ്വജനമുദ്യതാഃ ((അയ്യോ കഷ്ട്ടം! വലിയ പാപം ചെയ്യാൻ‍ നമ്മൾ ഒരുങ്ങിയിരിക്കുന്നു. രാജ്യലാഭത്തിലും സുഖത്തിലുമുള്ള അത്യാഗ്രഹം കൊണ്ടു സ്വജനങ്ങളെ കൊല്ലാൻ നമ്മൾ റെഡിയായല്ലോ.))

Sunday, April 09, 2017

April 09, 2017 at 06:00AM

മലയാളത്തിലെ #താരാട്ടുപാട്ടുകൾ മലയാളത്തിലെ മികച്ച താരാട്ടുപാട്ടുകളുടെ ഒരു ശേഖരം. ഒരുപക്ഷേ, കുഞ്ഞുങ്ങൾ ഉള്ള ആരുംതന്നെ തേടിയലഞ്ഞു നടക്കുന്ന പാട്ടുകളാവും ഇവയിലേറെയും. ആമിക്കുട്ടിക്കു വേണ്ടി പലയിടത്തുനിന്നായി ഞാനിവ ശേഖരിക്കുകയായിരുന്നു. ആവശ്യക്കാർക്ക് ഉപകരിക്കുമെന്നു കരുതുന്നതിനാൽ ഷെയർ ചെയ്യുന്നു. ഡൗൺലോഡ് ചെയ്തെടുക്കാൻ പാടൊന്നുമില്ല. ഒരു പാട്ടിൽ ക്ലിക്ക് ചെയ്താൽ അതു കേൾക്കാൻ സാധിക്കും. ഡൗൺലോഡ് ചെയ്യാൻ അറിയാത്തവരുണ്ടെങ്കിൽ പാട്ടുകൾ ചോദിച്ചാൽ മതി... http://ift.tt/2oUppNo

April 09, 2017 at 05:56AM

ഭാര്യ : ചേട്ടാ ഞാനെന്റെ മുടി ബോബ് കട്ട് ചെയ്യട്ടേ? ഭർത്താവ് : നിനക്ക് വേണമെങ്കിൽ അങ്ങനെ ചെയ്തോളൂ ഡാർലിങ് ഭാര്യ : ഞാൻ നിങ്ങളോടാണ് അഭിപ്രായം ചോദിച്ചത്… ഭർത്താവ് : അല്ല, നിനക്ക് അത്രയ്ക്ക് ഇഷ്ടമാണെങ്കിൽ ചെയ്തോളൂ… ഭാര്യ :പക്ഷേ, എനിക്കതല്ല അറീയേണ്ടത് നിങ്ങളുടെ അഭിപ്രായമാണ്.. ഭർത്താവ് : ശരി, അപ്പോ അങ്ങനെയാണെങ്കിൽ കട്ട് ചെയ്തോളൂ… ഭാര്യ : അപ്പോൾ ചേട്ടൻ പറയുന്നത് കട്ട് ചെയ്താൽ ഞാൻ കൂടുതൽ സുന്ദരിയാവും എന്നാണോ? ഭർത്താവ് : അതേ.. ഭാര്യ :പക്ഷേ, ഞാൻ കരുതുന്നത് എനിക്ക് നീളമുള്ള മുടീതന്നെയാ ഭംഗിയെന്നാണ്… ഭർത്താവ് : ങാ.. അങ്ങനെയെങ്കിൽ മുറിക്കേണ്ട.. ഭാര്യ :അപ്പോൾ ചേട്ടൻ തന്നെയല്ലേ കട്ട് ചെയ്യാൻ പറഞ്ഞത്?? ഭർത്താവ് : അത് നീ അഭിപ്രായം ചോദിച്ചതോണ്ടല്ലേ!! ഭാര്യ : അപ്പോ ചേട്ടനു സ്വന്തമായി അഭിപ്രായം ഒന്നുമില്ലേ? ഭർത്താവ് : ഹോ!! പണ്ടാരം!! നീ പോയി ആ തലതന്നെ വെട്ടിക്കളയ് – തീരട്ടെ പ്രശ്നം 🙁 ഭാര്യ :അപ്പോ ചേട്ടന് എന്നെ ഇഷ്ടമല്ല അല്ലേ?? എനിക്കറിയാം നിങ്ങൾക്കിപ്പോ എന്നെ ഇഷ്ടമല്ല… ഞാൻ നന്നായി നടക്കുന്നതും, നല്ല വസ്ത്രം ധരിക്കുന്നതും … ഒന്നും ഇഷ്ടമല്ല… എത്രനാളായി എന്നെ നല്ലൊരു സിനിമയ്ക്ക് കൊണ്ടുപോയിട്ട്?? ഭർത്താവ് : ന്റെ ഡിങ്കാ!! പെട്ടുപോയി!! എന്നെ ഒന്നിതിൽ നിന്നും ഊരിത്തരണേ!!! http://ift.tt/2oR0WeH

Saturday, April 08, 2017

April 08, 2017 at 07:39PM

#പൂരക്കളി വടക്കേ മലബാറിൽ പ്രചാരത്തിലുള്ള അനുഷ്ഠാന കലാരൂപമാണ് പൂരക്കളി. പൂരോത്സവത്തോടനുബന്ധിച്ചാണ് പൂരക്കളിയുടെ അവതരണം നടക്കുന്നത്. കളരിമുറയും ആചരാനുഷ്ഠാനങ്ങളും ഒത്തുചേരുന്ന കലയാണ് പൂരക്കളി. ചുവന്ന പട്ട് വെളുത്ത ചുറ കൊണ്ട് തറ്റുടുക്കും. അതിന്മേല്‍ കറുത്ത ഉറുമാല്‍ കെട്ടും, ഈ വേഷമാണ് കളിക്കാര്‍ ധരിക്കുന്നത്. പൂരക്കളിയില്‍ ഒട്ടേറെ ചടങ്ങുകളുണ്ട്. ഗണപതി, സരസ്വതി, ശ്രീ കൃഷ്ണന്‍ സ്തുതിച്ചു കൊണ്ടുള്ള പാട്ടുകള്‍ ഉണ്ട്. രാമായണത്തിലെയും ഭാരതത്തിലെയും കഥകള്‍ പാട്ടു രൂപത്തില്‍ അവതരിപ്പിക്കുന്നു. പൂരക്കളിയില്‍ കളിക്കാര്‍ തന്നെയാണ് പാട്ടുകാരെന്നത് മറ്റൊരു പ്രത്യേകതയാണ്. തീയ്യരുടെ കാവുകളിലാണ് പ്രധാനമായും പൂരക്കളി നടക്കുന്നത്. മണിയാണി, ശാലിയര്‍, മുക്കുവര്‍, കമ്മാളര്‍, തുടങ്ങിയ സമുദായക്കാരും പൂരക്കളി നടത്താറുണ്ട്. അനുഷ്ഠാനം ചില പ്രത്യേക സമുദായക്കാരുടെ ഇടയില്‍ മാത്രം ഒതുങ്ങി നില്‍ക്കുമെങ്കിലും മുഴുവന്‍ നാട്ടുകാരുടെ പങ്കാളിത്തവും ഈ ആഘോഷത്തിന് ഉണ്ടാകാറുണ്ട്. കാവുകളിലെ വിഗ്രഹങ്ങളും തിരുവായുധങ്ങളും എഴുന്നള്ളിച്ചുള്ള പൂരംകുളിയും, നിവേദ്യമായ പൂരടയും മംഗള സൂചകമായി കുരവയിടുന്ന പൂരംതെളിയും പൂരോത്സവത്തിന്റെ ഭാഗമാണ്. കളരിമുറയും ആചരാനുഷ്ഠാനങ്ങളും ഒത്തുചേരുന്ന കലയാണ് പൂരക്കളി. ചുവന്ന പട്ട് വെളുത്ത ചുറ കൊണ്ട് തറ്റുടുക്കും. അതിന്മേല്‍ കറുത്ത ഉറുമാല്‍ കെട്ടും, ഈ വേഷമാണ് കളിക്കാര്‍ ധരിക്കുന്നത്. പൂരക്കളിയില്‍ ഒട്ടേറെ ചടങ്ങുകളുണ്ട്. ഗണപതി, സരസ്വതി, ശ്രീ കൃഷ്ണന്‍ സ്തുതിച്ചു കൊണ്ടുള്ള പാട്ടുകള്‍ ഉണ്ട്. രാമായണത്തിലെയും ഭാരതത്തിലെയും കഥകള്‍ പാട്ടു രൂപത്തില്‍ അവതരിപ്പിക്കുന്നു. ചന്ദ്രഗിരിപ്പുഴ മുതൽ വളപട്ടണം പുഴവരെയാണ്‌ പൂരക്കളി നടപ്പുള്ള സ്ഥലമായി പരിഗണിച്ചു വരുന്നത്. ഈ പ്രദേശങ്ങളിൽ തന്നെ ശൈലീ വ്യതിയാനം ഉണ്ട്. സാമുദായിക ഭേദവും പ്രാദേശികഭേദവും പൂരക്കളിക്ക് വന്ന് ചേർന്നിട്ടുണ്ട്. മേല്പ്പറഞ്ഞ സ്ഥലങ്ങളിൽ എല്ലായിടങ്ങലിലും കാണുന്നത് തീയസമുദായക്കാരുടെ പൂരക്കളിയാണ്‌. മറ്റു സമുദായക്കാരുടെ കളിക്ക് വ്യാപ്തി അത്രത്തോളം ഇല്ല. ഇതിൽ തന്നെ മൂന്ന് മേഖലകളായി തിരിക്കാവുന്ന തരത്തിൽ പ്രാദേശിക ഭേദം വന്ന് ചേർന്നിട്ടുണ്ട്. പൂരക്കളി സംഘകാലം മുതൽക്കേ നിലവിലിരുന്നു എന്ന് അനുമാനിക്കപ്പെടുന്നു. പെരിയാഴ്വാർ എന്ന വിഷ്ണുസിദ്ധന്റെ വളർത്തുമകളായ ആണ്ടാൾ രചിച്ച കൃതികളായ തിരുപ്പാവൈ-യും നാച്ചിയാർ തിരുമൊഴിയിലുമാണ്‌ പൂരക്കളിയെപ്പറ്റി പറയുന്നത്. ആദ്യത്തേത് മാർഗ്ഗഴി (ധനു) മാസത്തിലെ പാവൈ നോമ്പിനെ (തിരുവാതിര വ്രതം അഥവാ കന്യാവ്രതം) പറ്റിയുള്ളതും രണ്ടാമത്തേത് മകരമാസത്തിലെ (തൈമാസം) വ്രതാനുഷ്ഠാനമായ കാമദേവപൂജയെക്കുറിച്ചുള്ളതുമാണ്‌. ഈ വസന്ത പൂജയുടെ അനുകരണമോ, അനുസ്മരണമോ പിന്തുടർച്ചയോ ആണ്‌ വനിതകളുടെ പൂരംനോമ്പും പൂവിടലുമെന്ന് കരുതപ്പെടുന്നു. കളരി സംസ്കാരവുമായി പൂരക്കളിക്ക് അഭേദ്യമായ ബന്ധമാണുള്ളത്. പൂരക്കളിയുടെ അടവുകളും ചുവടുകളും കളരി സംസ്കാരത്തിൽ നിന്നാവണം ഉൾക്കൊണ്ടതെന്ന് പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു. ശാരീരികമായ അഭ്യാസം സിദ്ധിച്ചവർക്കുമാത്രമേ പൂരക്കളിയിലെ വിവിധ രംഗങ്ങൾ ആടുവാനാകൂ. കളരിയിൽ നിന്ന് ലഭിക്കുന്ന മെയ്‌വഴക്കം പൂരക്കളിയിൽ അനിഷേധ്യമായ വസ്തുതയാണ്‌. കളരിയിൽ കച്ചിയും ചുറയും കെട്ടുന്നതിനു സമാനമാണ്‌ പൂരക്കളിപ്പണിക്കരുടെ പട്ടുടുപ്പും ഉറുമാൽ കെട്ടും. വൻകളിയും മറ്റും അവതരിപ്പിക്കണമെങ്കിൽ ശരിയായ മെയ്‌വഴക്കം സിദ്ധിക്കണം. ഇതിനായി പൂരക്കളിപ്പണിക്കരുടെ അടുക്കൽ നിന്നും കളിക്കർ മെയ്‌വഴക്കത്തിനുള്ള പരിശീലനം നേടണം. വൻകളില്ല് സ്ഥാനത്തു നിന്ന് എണ്ണ കൊടുക്കൽ ചടങ്ങുണ്ട്. ഇത് ശരീരത്തിൽ തേച്ച് പിടിപ്പിക്കണം. ഇത് കളരി അഭ്യാസിയുടെ മെഴുക്കിടലിനു സമാനമായ കർമ്മമാണ്‌. കോലയാന്മാരുടെ ഓടങ്കര, മാടങ്കര, കുമ്മാണർ, കരിന്തളം, പൂങ്കാവ്, എടക്കാവ്, എന്നീ പ്രമുഖ കളരി സമ്പ്രദായങ്ങളിൽ പൂരക്കളിക്കും പ്രാധാന്യമുണ്ട്. പുറപ്പന്തലിൽ ദൈവത്തറയുണ്ടാക്കി പൂരക്കളിക്കാർ പൂജ ചെയ്യുന്നത് കളരിയിലെ ദൈവത്തറയുടെ സ്വാധീനത്തിലാണ്‌. പുറപ്പന്തൽ ഒരു താൽകാലിക കളരിയുടെ ഫലമാണുണ്ടാക്കുന്നത്.

April 08, 2017 at 01:12PM

#മാധവിക്കുട്ടി / #വിശുദ്ധപശു) / #1988 ഒരു ദിവസം ഒരു കുട്ടി റോഡിന്റെ വശത്തുള്ള കുപ്പത്തൊട്ടിയിൽ നിന്ന് പഴത്തൊലി പെറുക്കിത്തിന്നുമ്പോൾ ഒരു പശു അവന്റെയടുക്കൽ വന്ന ഒരുപഴത്തോൽ കടിച്ചുവലിച്ചു. അവൻ പശുവിനെ തള്ളി നീക്കി. പശു ഉറക്കെ കരഞ്ഞുകൊണ്ട് റോഡിൽകൂടി ഓടി. സന്ന്യാസിമാർ ഉടൻ പ്രത്യക്ഷപ്പെട്ടു. "വിശുദ്ധമൃഗമായ പശുവിനെ നീയാണോ ഉപദ്രവിച്ചത്?" അവർ കുട്ടിയോടു ചോദിച്ചു. "ഞാൻ ഉപദ്രവിച്ചില്ല. ഞാൻ തിന്നിരുന്ന പഴത്തോൽ പശു തട്ടിപ്പറിച്ചു. അതുകൊണ്ട് ഞാൻ അതിനെ ഓടിച്ചതാണ്.” കുട്ടി പറഞ്ഞു. "നിന്റെ മതമേതാണ്?" സന്ന്യാസിമാർ ചോദിച്ചു. "മതം? അതെന്താണ്?" കുട്ടി ചോദിച്ചു. "നീ ഹിന്ദുവാണോ? നീ മുസ്ലീമാണോ? നീ ക്രിസ്ത്യാനിയാണോ?" "നീ അമ്പലത്തിൽ പോകാറുണ്ടോ? പള്ളിയിൽ പോകാറുണ്ടോ?" "ഞാൻ എങ്ങോട്ടും പോകാറില്ല" കുട്ടി പറഞ്ഞു. "അപ്പോൾ നീ പ്രാർത്ഥനയിൽ വിശ്വസിക്കുന്നില്ലേ?" അവർ ചോദിച്ചു. "ഞാൻ എങ്ങോട്ടും പോകാറില്ല." കുട്ടി പറഞ്ഞു. "എനിക്ക് കുപ്പായമില്ല. ട്രൗസറിന്റെ പിറകുവശം കീറിയിരിക്കുന്നു." സന്ന്യാസിമാർ അന്യോന്യം സ്വകാര്യം പറഞ്ഞു. "നീ മുസൽമാനായിരിക്കണം. പശുവിനെ നീ ഉപദ്രവിച്ചു." അവർ പറഞ്ഞു. "നിങ്ങൾ പശുവിന്റെ ഉടമസ്ഥരാണോ?" കുട്ടി ചോദിച്ചു. സന്ന്യാസിമാർ കുട്ടിയുടെ കഴുത്തു ഞെരിച്ച്, അവനെ കൊന്ന, ആ കുപ്പത്തൊട്ടിയിലിട്ടു. സന്ന്യാസിമാർ: "ഓം നമശ്ശിവായ, അങ്ങയുടെ തീരുമാനം വാഴ്ത്തപ്പെടട്ടെ" #പഴയകഥ #കമലദാസ്

April 08, 2017 at 09:33AM

ദക്ഷിണേന്ത്യക്കാരായ കറുത്ത നിറക്കാർ ചുറ്റുപാടും ജീവിക്കുന്നുണ്ടെന്നും അവര്‍ക്കൊപ്പം ജീവിക്കുന്ന തങ്ങള്‍ ആഫ്രിക്കക്കാരെ ആക്രമിക്കില്ല തരുണ്‍ വിജയ്‍... #കറുപ്പ് #സംഘബോധം #സവർണ്ണമതം #ബിജെപി "... കേരളം, കർണ്ണാടക, ആന്ധ്ര എന്നിവിടങ്ങളിൽ കറുത്തവരുണ്ട്. അവരോടെപ്പമാണു ഞങ്ങൾ ജീവിക്കുന്നത്. ഇന്ത്യയിൽ വിവിധ സമൂഹങ്ങളിൽപ്പെട്ടവർ പരസ്പരം ആക്രമിക്കാറുണ്ട്. കുറേനാൾ മുമ്പു ബിഹാറികളെ മഹാരാഷ്ട്രയിൽ ആക്രമിച്ചിരുന്നു. മറാഠികളെ ബിഹാറിലും ആക്രമിച്ചു...." http://ift.tt/2oimY9t

April 08, 2017 at 07:50AM

#ഇൻസ്ക്രിപ്റ്റ് ടൈപ്പിങ് രീതി #മലയാളം #ഓൺലൈൻ #ടൈപ്പിങ് ഓരോ മലയാള അക്ഷരങ്ങളും ചിഹ്നങ്ങളും പ്രത്യേകം കീകൾ ഉപയോഗിച്ച് ടൈപ്പ് ചെയ്യുന്ന രീതിയാണ് ഇൻസ്ക്രിപ്റ്റ് ടൈപ്പിങ് രീതി. ഇൻസ്ക്രിപ്റ്റ് രീതിയിൽ ഒരോ മലയാള അക്ഷരവും ലഭ്യമാകുന്നതിന് ഏതൊക്കെ കീകൾ ഉപയോഗിക്കണം എന്നതിൽ ചില ക്രമീകരണങ്ങൾ ഉണ്ട്. ഇന്ത്യൻ ഭാഷകൾ കമ്പ്യൂട്ടറിലേക്ക് ടൈപ്പ് ചെയ്യാനായി ഇന്ത്യൻ സർക്കാർ അംഗീകരിച്ച കീബോർഡ് ഘടനയാണു് ഇൻസ്ക്രിപ്റ്റ് കീബോർഡ്. ഇന്ത്യൻ ഭഷകൾക്കുള്ള ടെപ്പ്‌റൈറ്റർ കട്ടകളുടെ വിതാനത്തെ ആധാരമാക്കി സി-ഡാക്ക് ആണിതു് രൂപകൽപന ചെയ്തതാണിത്. ദേവനാഗരി, ബംഗാളി, ഗുജറാത്തി, ഗുരുമുഖി, കന്നട, മലയാളം, ഒറിയ, തെലുഗ്, തമിഴ് തുടങ്ങിയ 12 ഇന്ത്യൻ ലിപികൾക്കു വേണ്ടി ഇത് ഇന്ന് സജ്ജമാണു്. 1984 ല്‍ ആണ് സി-ഡാക്ക് സ്ഥാപിതമായത്. ഭാരതീയ ഭാഷകള്‍ തനതു ലിപിയില്‍ കമ്പ്യൂട്ടറില്‍ കൈകാര്യം ചെയ്യുന്നതിന്നുവേണ്ടിയാണ് ഈ പദ്ധതി ഉപയോഗിക്കുന്നത്. കമ്പ്യൂട്ടറിലേക്ക് വിവരങ്ങള്‍ നല്‍കുന്നതിനുള്ള ഒരു നിവേശക രീതിയാണ് (Input Method) ഇത്. ഭാരതീയ ഭാഷകളുടെ ലിപിയിലെ സാമ്യത അവലംബിച്ചുണ്ടാക്കിയ ഈ രീതിയില്‍ എല്ലാ ഭാരതീയ ഭാഷകള്‍ക്കും ഒരേ കീ സ്ഥാനങ്ങളാണ്. ഇവിടെ വിശദീകരിക്കുന്നത് ഇൻസ്ക്രിപ്റ്റ് രീതിയെ പറ്റിയെയാണ്. അതിന്റെ കീസ്ഥാനങ്ങൾ താഴെ കൊടുത്തിരിക്കുന്ന ചിത്രങ്ങളിലൂടെ മനസ്സിലാക്കാം. ടൈപ്പ് ചെയ്തു നോക്കാനുള്ള എഡിറ്ററും താഴെ കൊടുത്തിട്ടുണ്ട്. ലിങ്കം: http://ift.tt/2o9WYwz

Friday, April 07, 2017

April 07, 2017 at 07:11PM

കാസർഗോഡ് പൊലീസുകാരൊക്കെ കൂടി ഒരു പയ്യനെ കൂടി തല്ലിക്കൊന്നുവെന്ന്!! #ചൗക്കി #സന്ദീപ് #പൊലീസ്

April 07, 2017 at 06:14AM

ഇന്നും ആലപ്പുഴയിൽ #ഹർത്താൽ #മുതലെടുപ്പ് .......... ............. .............. ............. ............ ............. ക്ഷേത്രോത്സവത്തിനെത്തിയ പ്ലസ്ടു വിദ്യാര്‍ഥിയെ 15 അംഗ സംഘം അടിച്ചുകൊന്നു. വയലാര്‍ വി.ആര്‍.വി.എം. ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥി പട്ടണക്കാട് ഗ്രാമപ്പഞ്ചായത്ത് പത്താംവാര്‍ഡ് കളപ്പുരയ്ക്കല്‍ നികര്‍ത്തില്‍ അശോകന്റെ മകന്‍ അനന്തുഅശോകനാണ് (17) മരിച്ചത്. ബുധനാഴ്ച രാത്രി 10.30 ഓടെയാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് 10പേര്‍ പിടിയിലായിട്ടുണ്ട്. ഇതില്‍ ഭൂരിഭാഗവും ആര്‍.എസ്.എസ്. പ്രവര്‍ത്തകരാണ്. അഞ്ചുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരുമാണ്. കൊലപാതകത്തില്‍ പ്രതിഷേധിച്ച് എല്‍.ഡി.എഫും കോണ്‍ഗ്രസും വെള്ളിയാഴ്ച ആറുമുതല്‍ ആറുവരെ ആലപ്പുഴ ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ആര്‍.എസ്.എസിന്റെ സജീവപ്രവര്‍ത്തകനായിരുന്ന അനന്തു അവരുമായുള്ള ബന്ധം വിട്ടതിന്റെ പകപോക്കലാണ് നടന്നതെന്ന് സി.പി.എം. അരൂര്‍ ഏരിയകമ്മിറ്റി ആരോപിച്ചു. ആര്‍.എസ്.എസ്. അക്രമരാഷ്ട്രീയത്തിന്റെ ഇരയാണ് അനന്തുവെന്ന് ഡി.സി.സി. ജനറല്‍സെക്രട്ടറി കെ.ആര്‍.രാജേന്ദ്രപ്രസാദ് പറഞ്ഞു. സംഭവം രാഷ്ട്രീയവത്കരിക്കാന്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് എല്‍.ഡി.എഫും കോണ്‍ഗ്രസും ഉയര്‍ത്തുന്നതെന്ന് ബി.ജെ.പി. ചേര്‍ത്തല നിയോജക മണ്ഡലം കമ്മിറ്റി അറിയിച്ചു. -------------------- സംഘികളെ മെല്ലെ പിടിമുറുക്കുകയാണെന്നു കരുതണം. മതമാറി മുസ്ലീമായവനെ കൊന്നു.. മസ്ജിതിൽ കേറി മുസ്ല്യാരെ കൊന്നു ഇപ്പോൾ ഇതാ മറ്റൊരു സംഘിയെ കൊന്നിരിക്കുന്നു... വിശ്വാസം രൂഢമൂലമാക്കാൻ ഇങ്ങനെ പൊടിക്കൈകളൊക്കെ വേണ്ടിവരും എന്നു പഠിപ്പിക്കാൻ തലമൂത്ത ബുദ്ധിജീവികൾ പുറകിൽ ഉണ്ടെന്നു കരുതുന്നതാവും നല്ലത്... http://ift.tt/2o8yaVF

Wednesday, April 05, 2017

April 05, 2017 at 07:35AM

പണ്ഡിതനെ ചെറുതായി മിസ്സ് ചെയ്യുന്നുണ്ട്! :(

Monday, April 03, 2017

April 03, 2017 at 06:11PM

അമ്പതിനായിരത്തിലേക്ക്... ............................................. ഞങ്ങളിന്നിന്റെ കർഷകർ; നേരറിവിന്റെ കൂട്ടുകാർ കരുതിവെയ്ക്കുന്നു നാളേയ്ക്കായ് - കത്തുമഗ്നിയെ അറിവിനെ! #വിക്കിപീഡിയ #wikipedia

Sunday, April 02, 2017

April 02, 2017 at 07:41PM

സുന്ദരമായൊരു ഗാനം, പ്രമുഖ വ്യക്തി പാടി, ചില പ്രമുഖരൊക്കെ പങ്കെടുത്ത പരിപാടി - പണ്ട് നടന്നത്!!

Saturday, April 01, 2017

April 01, 2017 at 06:15PM

ബാങ്ക് അകൗണ്ടുകൾ ഒക്കെയും ക്ലോസു ചെയ്യുക മാത്രമേ ചെയ്യാൻ പറ്റുകയുള്ളൂ. സാലറിയൊക്കെ കിട്ടുന്ന ഒരകൗണ്ട് ധാരാളം. കിട്ടുന്ന തുക ഒറ്റദിവസം തന്നെ എടുത്ത് സൂക്ഷിക്കുക എന്നതാണ് അഭികാമ്യം. വെച്ചോണ്ടിരുന്നാൽ അതിനും പലിശ ഈടാക്കും ഗവണ്മെന്റും സംഘവും... ............................................................ പണം നിക്ഷേപിക്കുന്നതിനും പിന്‍വലിക്കുന്നതിനും അടക്കം ബാങ്കിംഗ് സേവനങ്ങള്‍ക്ക് സര്‍വ്വീസ് ചാര്‍ജ് കുത്തനെ ഉയര്‍ത്തി എസ്ബിഐ. അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ ഇന്നു മുതല്‍ 20 രൂപ മുതല്‍ 100 രൂപവരെ പിഴ ഈടാക്കും. എല്ലാ ചാര്‍ജുകള്‍ക്കും പിഴകള്‍ക്കും പുറമേ 14.5% സേവനനികുതിയും അടക്കണം. ഒരുമാസം അഞ്ചുതവണയില്‍ കൂടുതല്‍ എസ്ബിഐ എടിഎമ്മില്‍നിന്ന് പണം പിന്‍വലിച്ചാല്‍ ഈടാക്കുന്ന തുക അഞ്ചില്‍നിന്നു പത്തുരൂപയാക്കി. മറ്റു ബാങ്കുകളുടെ എടിഎമ്മില്‍ നിന്നാണെങ്കില്‍ 20 രൂപ ഈടാക്കും. അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ്, ബാലന്‍സ് പരിശോധന തുടങ്ങിയ പണരഹിത ഇടപാടുകള്‍ക്ക് ഇത് യഥാക്രമം അഞ്ചുരൂപയും എട്ടുരൂപയുമാണ്. Read more at: http://ift.tt/2nW3JlX

April 01, 2017 at 01:17PM

ഏപ്രിൽ ഫൂൾ വാർത്ത ....... ........... ............ ........ ......... അഞ്ചുസംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടിങ് മെഷീനുകളില്‍ വ്യാപക ക്രമക്കേട് നടന്നെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ മധ്യപ്രദേശില്‍ ഏപ്രില്‍ 9 ന് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്‍പായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ നടത്തിയ പരിശോധനയില്‍ ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍. ഇലക്ട്രോണിക് വോട്ടിങ് മെഷീനൊപ്പം വി.വി.പി.എ.എം ചേര്‍ത്തുവെച്ച് നടത്തിയ പരിശോധനയിലാണ് വോട്ടിങ് മെഷീനില്‍ കൃത്രിമത്വം നടന്നതായി തിരഞ്ഞെടുപ്പ് കമ്മീഷന് മനസിലായത്. ഓരോ വോട്ടും ബി.ജെ.പിക്ക് അനുകൂലമാകുന്ന രീതിയിലാണ് വോട്ടിങ് മെഷീനില്‍ സെറ്റ് ചെയ്തത്. ഏത് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്താലും അത് ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായി വരുന്ന രീതിയിലായിരുന്നു വോട്ടിങ് മെഷീന്റെ പ്രവര്‍ത്തനം. മധ്യപ്രദേശ് ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ സലിന സിങ് വോട്ടിങ് മെഷീനില്‍ പരിശോധന നടത്തുന്ന വീഡിയോ ഇപ്പോള്‍ വൈറലായിട്ടുണ്ട്. വീഡിയോയിയില്‍ സിങ്ങിനൊപ്പം നിരവധി ഉദ്യോഗസ്ഥരും വോട്ടിങ് മെഷീന്റെ വിശ്വാസ്യത അറിയാനായി പരിശോധനയില്‍ പങ്കെടുത്തിട്ടുണ്ട്. വിവി.പി.എ.പി മെഷീന്റെ സഹായത്തോടെ വോട്ടിങ് മെഷീനല്‍ ഓരോ സ്ഥാനാര്‍ത്ഥിയുടെ പേരിന് നേരെയും വോട്ട് രേഖപ്പെടുത്തുമ്പോള്‍ എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് പേപ്പര്‍ റെസീപ്റ്റില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിക്കാണ് വോട്ട് രേഖപ്പെടുത്തിയതായി കാണിക്കുന്നത്. ആദ്യനമ്പറില്‍ അമര്‍ത്തുമ്പോഴും അവസാനത്തെ നമ്പറില്‍ അമര്‍ത്തുമ്പോഴുമെല്ലാം വോട്ട് വീഴുന്നത് ബി.ജെ.പിക്ക് തന്നെ. സംഭവം മനസിലായതോടെ ഇത്തരമൊരു വാര്‍ത്തയേ മാധ്യമപ്രവര്‍ത്തകര്‍ റിപ്പോര്‍ട്ട് ചെയ്യരുതെന്ന അപേക്ഷയുമായി ചീഫ് ഇലക്ട്രല്‍ ഓഫീര്‍ സിങ് രംഗത്തെത്തി. സംഗതി പുറത്തായാല്‍ തങ്ങള്‍ ജയിലിലില്‍ പോകേണ്ടി വരുമെന്നായിരുന്നു അവര്‍ പറഞ്ഞത്. കഴിഞ്ഞമാസം അഞ്ച് സംസ്ഥാനങ്ങൡ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടിങ് മെഷീനില്‍ വ്യാപക ക്രമക്കേട് നടന്നെന്ന ആരോപണവുമായി ആദ്യം രംഗത്തെത്തിയത് ബി.എസ്.പി നേതാവ് മായാവതിയായിരുന്നു. സമാന ആരോപണവുമായി ആം ആദ്മി നേതാവ് അരവിന്ദ് കെജ്‌രിവാളും രംഗത്തെത്തിയിരുന്നു. തിരഞ്ഞെടുപ്പ് ഫലം പ്രവചിച്ചവരെപ്പോലും ഞെട്ടിച്ചുകൊണ്ടായിരുന്നു യു.പി തിരഞ്ഞെടുപ്പ് ഫലം. 325 സീറ്റുകള്‍ നേടിയായിരുന്നു ബി.ജെ.പി അവിടെ വിജയം നേടിയത്. അതേസമയം സംഭവത്തില്‍ പ്രതികരണവുമായി അരവിന്ദ് കെജ് രിവാള്‍ രംഗത്തെത്തി. മധ്യപ്രദേശ് തിരഞ്ഞെടുപ്പിന് മുന്‍പായി നടത്തിയ പരിശോധനയില്‍ വോട്ടിങ് മെഷീനില്‍ ക്രമക്കേട് കണ്ടെത്തിയത് ഗുരുതര വിഷയമാണെന്ന് അദ്ദേഹം പറഞ്ഞു. ടെക്‌നിക്കല്‍ പ്രശ്‌നമാണെങ്കില്‍ എല്ലാ വോട്ടും ബി.ജെ.പിക്ക് അനുകൂലമായി വരുന്നത് എങ്ങനെയാണെന്നും കെജ്‌രിവാള്‍ ചോദിച്ചു. വാർത്തയും വീഡിയോയും ഇവിടെ: goo.gl/VLRG79

April 01, 2017 at 07:56AM

പ്രമുഖ മുൻമന്ത്രി ശശീന്ദ്രനാണോ ശരി പ്രമുഖ മാധ്യമം മംഗളമാണോ ശരി അതോ ശശീന്ദ്രനാണോ തെറ്റ് മംഗളമാണോ തെറ്റ് ആകപ്പാടെ കൺഫ്യൂഷം... 1 ഉം 0 യും കൊണ്ട് ദിവസവും കളിക്കുന്നതുകൊണ്ടാവാണം ഒന്നുകിൽ 1 അല്ലെങ്കിൽ 0 എന്നതായിപ്പോയി ചിന്തകൾ... 0.54932 എന്നൊന്നും പറഞ്ഞാൽ തീരെ ദഹിക്കുന്നില്ല... #വിഡ്ഢിദിനചിന്തകൾ രണ്ടുപേരും തെറ്റാണെങ്കിൽ രണ്ടുപേരും ശിക്ഷിക്കപ്പെടണം രണ്ടുപേരും ശരിയാണെങ്കിൽ അതേപറ്റി ആർക്കാണു കേട്! ഒന്ന് ശരിയും ഒന്ന് തെറ്റുമാണെങ്കിൽ മേൽ പറഞ്ഞ രീതിയിൽ അതുമാവാം!! 🤔🤔🤔🤔🤔

April 01, 2017 at 07:13AM

എല്ലാവർക്കും ഹൃദ്യമാവട്ടെ ഈ ദിവസവും!! #AprilFool

ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ

ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License