Wednesday, June 07, 2017
June 07, 2017 at 06:33AM
#വൈലോപ്പിള്ളി #പടയാളികള്‍ #കവിത ........ ......... ............. ............... ............ ........ ......... ............. ............... ............ കാര്‍മണ്ഡലത്തെ പ്രതീക്ഷിക്കുമൂഴിയെ- പ്പാഴ്മഞ്ഞുതിര്ത്തു ഹസിക്കയാം വിണ്ടലം! ഹാ കഷ്ടമെങ്ങനെ മര്ത്ത്യന് സഹിക്കുമീ മൂകപ്രകൃതിതന്നന്ധമാം ക്രൂരത? ഇപ്പെരും ക്രൂരതയോടു പോരാടുവോ- രിപ്പൊഴും പുഞ്ചയ്ക്കു തേവുമീ വേട്ടുവര്‍; പഞ്ചഭൂതങ്ങളോടങ്കമാടീടുമീ- പ്പഞ്ചമരത്രേ പെരുംപടയാളികള്‍. മാലോകര്‍ തുഷ്ടിയാം തൊട്ടിലില്‍, നിദ്രതന്‍- താലോലമേറ്റു മയങ്ങിക്കിടക്കവേ, തന്‍ജീവരക്തമൊഴുകുന്നു പാടത്തു തണ്ണീരിലൂടെയിദ്ധീരനാം പൂരുഷന് കാന്തന്റെ തേരില്‍ കടിഞ്ഞാണ്‍ പിടിക്കുന്നു താന്‍തന്നെ തേവിക്കൊടുക്കുമിപ്പെണ്‍കൊടി പാട്ടുകള്‍ പാടിക്കെടുത്തുന്നു തന്വംഗി കൂട്ടുകാരന്റെ തണുപ്പും തളര്‍ച്ചയും പാടുകയാണിവള്‍ പാലാട്ടുകോമന്റെ നീടുറ്റ വാളിന്‍നിണപ്പൂഴക്കേളികള്‍. ആരാണു വീറോടു പോരാടുമീരണ്ടു പോരാളിമാര്കളെപ്പാടിപ്പുകഴ്ത്തുവാന്?
Subscribe to:
Post Comments (Atom)
ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ
-
പ്രണയം കൊടുമ്പിരികൊണ്ട ഒരു വസന്തകാലം എല്ലാവർക്കും ഉണ്ടാവില്ലേ! കാലാകാലങ്ങളായി പ്രണയസാഹചര്യങ്ങൾ മാറുന്നുണ്ട്, പക്ഷേ പ്രണയം അതിജീവിക്കുന്ന...
-
സഫർ ബസ്സിലെ യാത്ര ചിലപ്പോഴൊക്കെ രസകരമാവാറുണ്ട്. ഇന്നലെ അതുപോലെ ഒരു സംഭവം ഉണ്ടായി. അത്യാവശ്യമായി പോകേണ്ടിവന്നതിനാൽ സ്ലീപ്പർ കിട്ടിയിരുന്നില്...
-
എല്ലാവരും ഗൂഗിൾ.കോം എടുത്തിട്ട് do a barrel roll എന്ന് ടൈപ്പ് ചെയ്തിട്ട് സേർച്ച് ചെയ്തു നോക്കിയേ!! ഇവിടെ നിന്നും കോപ്പി എടുത്തിട്ടവിടെ ...
-
ജന്മദിനം
-
😏 കൂടുതൽ ഫീസു നൽകി പഠിച്ചവർ നാളെ ഗവണ്മെന്റ് പണിയിൽ നിന്നും ചെറിയ തോതിൽ കൈക്കൂലി വാങ്ങിച്ചാൽ പ്രശ്നമുണ്ടോ സാറുമ്മാരേ?
-
നീയടക്കമുള്ള പെൺ വർഗം മറ്റാരും കാണാത്തതു കാണും. നിങ്ങൾ ശപിച്ച് കൊണ്ട് കൊഞ്ചും. ചിരിച്ച് കൊണ്ടു കരയും. മോഹിച്ച് കൊണ്ട് വെറുക്കും...........
-
പണ്ട് ഇന്റർനെറ്റ് എക്പ്ലോറർ ഉപയോഗിച്ചു വന്നിരുന്ന കാലത്ത് സ്ഥിരമായി കണ്ടുവന്നിരുന്ന ഒരു വിൻഡോ ആണിത്. ഈ അടുത്ത കാലത്തായി മോസില്ല ഫയർഫോക്സില...
-
യാദൃശ്ചികമായ പല സംഭവങ്ങള്‍ ഒരുമിച്ചു വരുന്നത് മറ്റൊരു യാദൃശ്ചികതയാവാം... ഏതായാലും എനിക്കീ നവംബര്‍ അവിസ്മരണീയമാണ്. ഈ മാസത്തിൽ എനിക്കു സം...
-
ദേവരാജൻ മാസ്റ്റർ സംഗീതം നൽകിയ സിനിമാഗാനങ്ങൾ!! No ഗാനം സിനിമ ഗാനരചിതാവ് ഗാനം ആലപിച്ചത് 1 ...
-
ഈയമുരുക്കി ഒഴിക്കേണ്ട കാതിലേ- ക്കീണമായൊഴികിയോരീയെമ്മിനഞ്ജലി!!! ,,........ ,....... ..... ആചാര്യപാദങ്ങളിൽ പ്രണാമം! ഇന്ത്യൻ മാർക്സിസ്റ്റ്-കമ്മ...
ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License
The text content of this site are available under the Creative Commons Attribution-ShareAlike License
No comments:
Post a Comment