Monday, June 12, 2017

June 12, 2017 at 03:04PM

ലിങ്കം ആരും നോക്കേണ്ട.. ഇവിടെ എഴുത്യേത് വായിച്ചോളൂ... #യക്ഷികൾ വലംവെക്കുന്ന #സൂര്യകാലടിമന പരശുരാമന്‍ മഴുവെറിഞ്ഞ് കേരളം സൃഷ്ടിച്ചതിനുശേഷം, അന്യദേശങ്ങളില്‍ നിന്ന് ബ്രാഹ്മണരെ കൊണ്ടുവന്ന് തന്ത്രം, മന്ത്രം, വൈദ്യം, വൈദികം തുടങ്ങിയ ചുമതലകള്‍ നല്‍കി ആചാരവ്യവസ്ഥകള്‍ ചെയ്ത് 64 ഗ്രാമങ്ങളിലായി താമസിപ്പിച്ചു പോന്നിരുന്നു. ഇളംകുളം കുഞ്ഞൻപിള്ള പറഞ്ഞപ്രകാരത്തിൽ ചേര-പാണ്ഡ്യയുദ്ധങ്ങൾ നടന്നിരുന്ന കാലത്ത് ആണുങ്ങളൊക്കെ യുദ്ധത്തിനായി പോവുമ്പോൾ ക്ഷേത്രങ്ങൾ അന്യാധീനപ്പെട്ടു പോവാതിരിക്കാനായി അന്യദേശത്തുനിന്നും ആളുകളെ വരുത്തി ക്ഷേത്രപരിപാലനം അവരെ ഏൽപ്പിക്കുകയായിരുന്നു. ആ ബ്രാഹ്മണരില്‍, മന്ത്രവാദ കര്‍മ്മങ്ങള്‍ ചെയ്യുന്നതിന് ചുമതലപ്പെടുത്തിയ 6 കുടുംബങ്ങളില്‍ ഒന്നാണ് ‘കാലടിമന’. മലപ്പുറത്തെ പൊന്നാനി താലൂക്കിലായിരുന്നു ആദ്യകാലത്ത് കാലടിമന. പിന്നീടിവർ സകുടുംബം മീനച്ചിലാറ്റിന്റെ തീരത്തേക്ക് താമസം മാറ്റുകയായിരുന്നു. രസകരമായ ഈ മിത്തിലെ സ്ഥലങ്ങൾ കണ്ടുനടക്കുമ്പോൾ മനസ്സിൽ അന്നത്തെ കാലം പുനർജ്ജനി തേടുകയാണ്. ഇത്രകാലം വരേയ്ക്കും എത്രയെത്ര ആളുകളെ ഈ കഥകൾ ത്രസിപ്പിച്ചിരിക്കും! സുന്ദരികളായ എത്രയെത്ര യക്ഷികൾ പാലപ്പൂമണം ചുരത്തി നമ്പൂതിരിമാരെ വശീകരിച്ച് ഒടുവിൽ ദേവതകളായി മാറിയിരിക്കണം! ആളൊഴിഞ്ഞ വീഥികളും കരിമ്പനക്കാടുകളും അന്യം നിൽക്കുന്ന ഇന്ന് പഴങ്കഥകളുടെ കനൽവഴികളിലൂടെ പോവുക എന്നതുതന്നെ ഏറെ രസകരമാണ്. മിത്തും ചരിത്രവും കൂടിക്കുഴഞ്ഞ്, അല്ലെങ്കിൽ ബോധപൂർവ്വം കൂട്ടിക്കുഴച്ച് ക്ഷേത്രപരിപാലനത്തിനെത്തിയവർ, ഒരു സംസ്കാരത്തെ തന്നെ ഉടച്ചുവാർത്ത കഥയാണു നമ്മുടെ നാടിനു പറയാനുള്ളത്! അവയെ നല്ലതോ ചീത്തയോ എന്നു വേർതിരിക്കുന്നതിൽ അർത്ഥമില്ല. ഒക്കെ അറിഞ്ഞിരിക്കുക എന്നതുതന്നെ അത് നാടിനെ അറിയുക എന്നതിനു തുല്യമാണ്. വിക്കിപീഡിയ പഠനശിബിരത്തിന്റെ ഭാഗമായി കോട്ടയത്ത് എത്തിയ ഞങ്ങൾ സൂര്യകാലടി മനയിലേക്കും സൂര്യൻഭട്ടതിരി യക്ഷിയെ തളച്ചാവാഹിച്ചടക്കിയ സ്ഥലവും അവസാനം യക്ഷിയെ കുടിയിരുത്തിയ സ്ഥലത്തും പോയി വരികയായിരുന്നു. മീനച്ചിലാറ്റിന്റെ തീരത്ത് സൂര്യകാലടിമന പുതുമയെ തഴുകാൻ വെമ്പൽ പൂണ്ട് ഇരിക്കുകയാണിന്ന്. മനയുടെ പുറകിൽ ഒരുകാലത്ത് യക്ഷികൾ അലറീത്തിമിർത്ത പാലമരം വാർദ്ധക്യസഹജമായ വിഹ്വലതകളാൽ മൃതപ്രായമായി ഭൂമിയെ തൊടാൻ ഒരുങ്ങുന്നു; http://ift.tt/1IM0t1c


ഇതിഷ്ടമായെങ്കിൽ പങ്കുവെയ്‌ക്കുമല്ലോ!!

No comments:

Post a Comment

ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ

ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License