Saturday, June 03, 2017
June 03, 2017 at 06:48AM
👌👌👌👏👏👏 #facebook ന്റെ കോഡിങ്ങിൽ കാര്യമായ മാറ്റങ്ങൾ നടന്നുകൊണ്ടിരിക്കുന്ന കാലമാണിത്. ചെറുതുചെറുതാണെങ്കിലും നിരവധി മാറ്റങ്ങൾ കണ്ടിരുന്നു. ഇന്ന് ശ്രദ്ധിച്ച മാറ്റം നമ്മളൊക്കെ ഉണ്ടാക്കി വെച്ചിരിക്കുന്ന ആൽബത്തിലെ മാറ്റമാണ്. മുമ്പ് കണ്ടിരുന്നത്, ആൽബത്തിലെ ചിത്രങ്ങളുടെ വീതിയും നീളവും എത്രയായാലും അതിന്റെ ഒരു ചെറിയ .കോപ്പി തമ്പ്‌നെയിൽ ആയി കാണിക്കാറായിരുന്നു പതിവ്. .ഇന്നത് മാറിയതായി കണ്ടു. ചിത്രത്തിന്റെ നീളത്തിനും വീതിക്കും ആനുപാതികമായ തമ്പ്‌നെയിൽ തന്നെ കാണാനാവുന്നു. തമ്പ്‌നെയിലിനു കുഴപ്പമില്ലെങ്കിലും ചെറിയ പ്രശ്നങ്ങൾ കണ്ടു. (രാവിലെ ജി. #ശങ്കരക്കുറുപ്പ് ഫോട്ടോ അപ്ലോഡ് ചെയ്തതായിരുന്നു) ............. സ്റ്റാറ്റസ് മാത്രമിടുമ്പോഴും കണ്ടു മാറ്റം സ്റ്റാറ്റസിനെ ഒരു ആൽബത്തിലേക്ക് തന്നെ അസൈൻ ചെയ്യാൻ പറ്റുന്നു. സാധരണഗതിയിൽ ആൽബത്തിലേക്ക് ചിത്രങ്ങൾ മാത്രമേ കൊടുക്കാൻ സാധിക്കാറുള്ളൂ, ഇപ്പോൾ അതും മാറ്റിയിട്ടുണ്ട്. ഫെയ്സ്ബുക്ക് നിർത്തിപ്പോവുന്ന കാലത്ത് ആൽബം മൊത്തമായി ഡൗൺലോഡ് ചെയ്യുമ്പോൾ ഇത്തരം സ്റ്റാറ്റസ് html പേജായി തന്നെ കിട്ടിയാൽ ഏറെ ഉപകാരപ്രദമാവുന്ന കാര്യം തന്നെയാണത്.
Subscribe to:
Post Comments (Atom)
ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ
ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License
The text content of this site are available under the Creative Commons Attribution-ShareAlike License
No comments:
Post a Comment