Thursday, August 09, 2018

August 09, 2018 at 05:18AM

#ആദ്യസിനിമ 1983 ലോ മറ്റോ ആണ് ആദ്യ സിനിമ കണ്ടത്. ചെറുവത്തൂർ കൊവ്വലിൽ ഗവണ്മെന്റ് സ്കൂളിൽ ഒന്നിലോ രണ്ടിലോ പഠിക്കുന്ന കാലത്ത് സ്കൂളിൽ കാണിച്ചൊരു സിനിമയാണത്. ഫ്രീയായിട്ടായിരുന്നു സ്കൂളിൽ അത് കാണിച്ചത്. സന്യാസിമാരും ആശ്രമവും ഒക്കെയുള്ള ഏതോ ഒരു സിനിമയായിരുന്നു പേരോർമ്മയില്ല. അതേ വർഷം സിനിമാകൗതുകം തലയിൽ കയറിയതിനാൽ വീട്ടിൽ നിന്നും ബഹളം വെച്ച് സിനിമകാണൽ പരിപാടി ഔദ്യോഗികമായി തുടങ്ങി. മോഹൻലാലിന്റെ #ആട്ടക്കലാശം എന്ന സിനിമയാണ് ഓർമ്മയിൽ പേരോർമ്മയുള്ള ഞാൻ കണ്ട ആദ്യ സിനിമ. ചെറുവത്തൂർ #പാക്കനാർ എന്ന തീയറ്ററിൽ വെച്ചായിരുന്നു അത്. ആ തീയറ്റർ രൂപഭാവങ്ങൾ മാറി പുത്തൻ മോഡിയിൽ ഇന്നും ഉണ്ട്. അബദ്ധത്തിലാണെങ്കിലും ആദ്യത്തെ എപ്പടം കണ്ടതും അവിടെ വെച്ചു തന്നെയായിരുന്നു - #ലയനം. രണ്ടാം സ്ഥാനം എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് എന്ന സിനിമയാണ്. ഇതും പാക്കനാരിൽ നിന്നുതന്നെയാണു കണ്ടത്. #ചുള്ളിക്കര മേരി ടാക്കീസിൽ നിന്നും ആദ്യം കണ്ട സിനിമ #ചിത്രം ആയിട്ടാണ് ഓർമ്മയിൽ ഉള്ളത്. 1988/89 -ഇൽ ആവണം അത്. ആ സിനിമ അമ്മ കാണാൻ വേണ്ടി പോകുമ്പോൾ അമ്മ അറിയാതെ വീട്ടിൽ നിന്നും #നടന്ന് തീയറ്ററിൽ എത്തിയതായിരുന്നു ഞാൻ. ടിക്കറ്റ് എടുക്കാൻ ക്യൂ നിൽക്കുന്ന അമ്മയുടെ മുന്നിൽ കൂടെ അങ്ങോട്ടും ഇങ്ങോട്ടും നാലഞ്ചുപ്രാവശ്യം നടന്നപ്പോൾ ടിക്കറ്റ് കിട്ടി. അതുകൊണ്ടാണ് ആ സിനിമ ഓർമ്മയിൽ നിൽക്കുന്നത്. അന്നെനിക്ക് പത്തുവയസു പ്രായം... ഈ സിനിമകളൊക്കെ കണ്ടു കഴിഞ്ഞശേഷം ടാക്കിസിന്റെ പുറകിൽ പോയി അഭിനയിച്ച നടന്മാർ ഇറങ്ങി വരുന്നതും കാത്ത് വെയ്റ്റ് ചെയ്യുന്ന പരിപാടി അപ്പോഴൊക്കെ ഉണ്ടായിരുന്നു. ചെറിയ വാതിലോ മറ്റോ കണ്ടാൽ അതിന്റെ ഇടയിലൂടെ ഒളിഞ്ഞു നോക്കുമായിരുന്നു ഞാൻ. സിനിമ കഴിഞ്ഞശേഷം മാമാട്ടിക്കുട്ടിയായ ശാലിനിയെ കാണാനായി ചെറുവത്തൂർ പാക്കനാറിൽ കരഞ്ഞിരുന്നു. #ആട്ടക്കലാശം, #എന്റെമാമാട്ടിക്കുട്ടിയമ്മയ്ക്ക്, #ചിത്രം, #ലയനം


ഇതിഷ്ടമായെങ്കിൽ പങ്കുവെയ്‌ക്കുമല്ലോ!!

No comments:

Post a Comment

ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ

ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License