Tuesday, August 21, 2018

August 21, 2018 at 11:47AM

മാവേലി നാട് വാണീടും കാലം - #ഓണം ............... ........... ............ . കള്ളവുമില്ല ചതിവുമില്ല എള്ളോളമില്ല പൊളി വചനം തീണ്ടലുമില്ല തൊടീലുമില്ല വേണ്ടാതനങ്ങള്‍ മറ്റൊന്നുമില്ല ചോറുകള്‍വച്ചുള്ള പൂജയില്ല ജീവിയെക്കൊല്ലുന്ന യാഗമില്ല ദല്ലാള്‍വഴിക്കീശ സേവയില്ല വല്ലാത്ത ദൈവങ്ങളൊന്നുമില്ല സാധുധനിക വിഭാഗമില്ല മൂലധനത്തിന്‍ ഞെരുക്കലില്ല ആവതവരവര്‍ ചെയ്‌തു നാട്ടില്‍ ഭൂതി വളര്‍ത്താന്‍ ജനം ശ്രമിച്ചു വിദ്യ പഠിക്കാന്‍ വഴിയേവര്‍ക്കും സിദ്ധിച്ചു മാബലി വാഴും കാലം സ്‌ത്രീക്കും പുരുഷനും തുല്യമായി വാച്ചുസ്വതന്ത്രതയെന്തു ഭാഗ്യം? കാലിയ്ക്കുകൂടി ചികിത്സ ചെയ്യാന്‍ ആലയം സ്ഥാപിച്ചിതിന്നു മര്‍ത്ത്യര്‍... .............. .............. ............... ............ ബ്രാഹ്മണോപജ്ഞമാം കെട്ട മതം സേവിപ്പവരെ ചവിട്ടും മതം നമ്മളെത്തമ്മിലകറ്റും മതം നമ്മള്‍ വെടിയണം നന്മ വരാന്‍. സത്യവും ധര്‍മ്മവും മാത്രമല്ലൊ സിദ്ധിവരുത്തുന്ന ശുദ്ധമതം ധ്യാനത്തിനാലെ പ്രബുദ്ധരായ ദിവ്യരാല്‍ നിര്‍ദ്ദിഷ്ടമായ മതം. ആ മതത്തിന്നായ്‌ ശ്രമിച്ചിടേണം ആ മതത്തിന്നു നാം ചത്തിടേണം വാമനാദര്‍ശം വെടിഞ്ഞിടേണം മാബലിവാഴ്‌ച വരുത്തിടേണം ഓണം നമുക്കിനി നിത്യമെങ്കില്‍ ഊനംവരാതെയിരുന്നുകൊള്ളും.


ഇതിഷ്ടമായെങ്കിൽ പങ്കുവെയ്‌ക്കുമല്ലോ!!

No comments:

Post a Comment

ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ

ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License