Thursday, August 16, 2018

August 16, 2018 at 08:21AM

#തിരികെയാത്ര മതിലുകള്‍ക്കക്കരെ പുഴ കരഞ്ഞീടുന്നു വരിക ഭഗീരഥാ വീണ്ടും മതിലുകള്‍ക്കക്കരെ പുഴ കരഞ്ഞീടുന്നു വരിക ഭഗീരഥാ വീണ്ടും വാമനന്മാരായ് അളന്നളന്നവരെന്റെ തീരങ്ങളില്‍ വേലിചാർത്തി വേദന പാരതന്ത്രത്തിന്റെ വേദന പോരൂ ഭഗീരഥാ വീണ്ടും തുള്ളികളിച്ചു പുളിനങ്ങളെ പുൽകി പുലരികളില്‍ മഞ്ഞാട ചുറ്റികഴിഞ്ഞ നാൾ വെയിലാറുവോളം കുറുമ്പന്‍ കുരുന്നുകള്‍ നീർതെറ്റി നീരാടി നീന്തികളിച്ചനാള്‍ വയലില്‍ കലപ്പക്കൊഴുവിനാല്‍ കവിതകള്‍ വിരിയിച്ചുവേര്‍പണിഞ്ഞവനും കിടാക്കളും കടവിലാഴങ്ങളില്‍ കുളിരേറ്റു നിർവൃതി കരളില്‍ തണുപ്പായ് പുതച്ചോരുനാളുകള്‍ കെട്ടുപോകുന്നു വസന്തങ്ങള്‍ പിന്നെയും നഷ്ടപ്പെടുന്നെന്‍റെ ചടുലവേഗം ചൂതിന്‍റെ ഈടു ഞാന്‍ ആത്മാവലിഞ്ഞുപോയ് പോരൂ ഭഗീരഥാ വീണ്ടും എന്‍റെ പൈക്കന്നിന്നു നീര്‍ കൊടുത്തീടതെ എന്‍റെ പൊന്മാനിന്നു മീനു നല്കീടാതെ എന്‍റെ മണ്ണിരകള്‍ക്കു ചാലു നല്കീടാതെ കുസൃതി കുരുന്നുകള്‍ ജലകേളിയാടാതെ കുപ്പിവളത്തരുണി മുങ്ങിനീരാടാതെ ആറ്റുവഞ്ചി കുഞ്ഞിനുമ്മ നല്കീടാതെ വയലുവാരങ്ങളില്‍ കുളിരു കോരീടാതെ എന്തിന്നു പുഴയെന്ന പേരുമാത്രം പോരൂ ഭഗീരഥാ വീണ്ടും കൊണ്ടു പോകൂ ഭഗീരഥാ വിണ്ണില്‍ ................. ................ .................... ................. ................ .................... #മുരുകൻ #കാട്ടാക്കട


ഇതിഷ്ടമായെങ്കിൽ പങ്കുവെയ്‌ക്കുമല്ലോ!!

No comments:

Post a Comment

ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ

ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License