Monday, August 20, 2018

August 20, 2018 at 06:03AM

#പക ദുരമൂത്തു നമ്മള്‍ക്ക്, പുഴ കറുത്തു ചതി മൂത്തു നമ്മള്‍ക്ക്, മല വെളുത്തു തിരമുത്തമിട്ടോരു കരിമണല്‍ തീരത്ത്- വരയിട്ടു നമ്മള്‍ പൊതിഞ്ഞെടുത്തു പകയുണ്ട് ഭൂമിക്ക്, പുഴകള്‍ക്കു, മലകള്‍ക്കു, പുകതിന്ന പകലിനും ദ്വേഷമുണ്ട്... മാനത്ത് നോക്കൂ കറുത്തിരിക്കുന്നു കാര്‍മേഘമല്ല, കരിമ്പുകച്ചുരുളുകള്‍ പൂക്കളെ നോക്കൂ വെളുത്തിരിക്കുന്നൂ പിച്ചിയല്ല, വിഷം തിന്ന തെച്ചി… കാറ്റിനെയൊന്ന് മണത്തു നോക്കൂ, മണം‌ ഗന്ധകപ്പാലപൂത്തുലയുന്ന മാദകം‌ പോക്കുവെയിലേറ്റൊന്നിരുന്നു നോക്കൂ പുറം‌ തോലറ്റിറങ്ങുന്നതഗ്നി സര്‍പ്പം‌ മഴയേറ്റു മുറ്റത്തിറങ്ങി നില്‍ക്കൂ മരണ- മൊരു തുള്ളിയായണു പ്രഹരമായി ഉപ്പുകല്ലൊന്നെടുത്തു നോക്കൂ കടല്‍ കണ്ണീരിനുപ്പിന്‍ ചവര്‍പ്പിറക്കൂ... #മുരുകൻ #കാട്ടാക്കട


ഇതിഷ്ടമായെങ്കിൽ പങ്കുവെയ്‌ക്കുമല്ലോ!!

No comments:

Post a Comment

ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ

ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License