ഇടമലയാര്‍ കേസില്‍ നിര്‍ണ്ണായക മൊഴി നല്‍കേണ്ടിയിരുന്ന അസി.എഞ്ചിനീയറുടേയും കുടുംബാംഗങ്ങളുടേയും കൂട്ടമരണത്തിലെ ദുരൂഹത 15 വര്‍ഷങ്ങള്‍ക്കുശേഷവും തുടരുന്നു. 1996 ജനുവരി 17നാണ് കോലഞ്ചേരി സ്വദേശി മത്തായിയേയും ഭാര്യയേയും രണ്ട് പെണ്‍മക്കളേയും ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസ് രാഷ്ട്രീയക്കാര്‍ നശിപ്പിച്ചതായി മത്തായിയുടെ സഹോദരന്‍ യോഹന്നാന്‍ റിപ്പോര്‍ട്ടറോട് ടിവിയോട് പറഞ്ഞു.
Friday, September 30, 2011
The King and The Commissioner
ദാ അവർ വരികയായി! കേരളക്കരയെ ആകമാനം കോരിത്തരിപ്പിച്ച കളക്‌ടർ ജോസഫ് ആന്റണിയും കമ്മീഷ്‌ണർ ഭരത് ചന്ദ്രനും!! തീയറ്ററുകൾ മറ്റൊരു ഭൂകമ്പത്തിനു സാക്ഷ്യം വഹിക്കട്ടെ!!
THE KING AND THE COMMISSIONER TEASER
ലാൽ സലാം സഖാക്കളേ!!
നോക്കുവിൻ സഖാക്കളേ നിങ്ങൾ വന്ന വീഥിയിൽ
ആയിരങ്ങൾ ചോരകൊണ്ടെഴുതി വെച്ച വാക്കുകൾ
തെമ്മാടി കൂട്ടങ്ങൾ മുട്ടയിട്ടു പെരുകുകയാണെന്നു തോന്നുന്നു എസ്. എഫ്. ഐ. യിൽ. വിദ്യാർത്ഥി സമൂഹത്തിനോ പൊതു സമൂഹത്തിനോ വേണ്ടി ഒന്നു ചെയ്യാനില്ലാതെ ആരുടെയൊക്കെയോ നിയന്ത്രിതവലയത്തിൽ തുള്ളുന്ന മരപ്പാവകളായി കേരളത്തിലെ ചടുലമായ ആ വിദ്യാർത്ഥി പ്രസ്ഥാനം പണ്ടേ അധഃപതിച്ചതാണ്. ഇനി ഞങ്ങളിൽ നിന്നും ദ്രോഹമല്ലാതെ മറ്റൊന്നും നിങ്ങൾ പ്രതീക്ഷിക്കേണ്ടതില്ലെന്ന് ഉറക്കെ പ്രഖ്യാപിക്കും പോലെയാണ് ആ കൂട്ടായ്‌മയുടെ സമീപകാല ചരിത്രങ്ങൾ വ്യക്തമാക്കുന്നത്.
ലാൽ സലാം സഖാക്കളേ!!
എല്ലാറ്റിനും കാലം സാക്ഷി; ചരിത്രം സാക്ഷി!!
നിങ്ങൾ ചോരകൊണ്ട് തന്നെ ചുമരെഴുതുക...!!
ഇന്നത്തെ മനോരമ വാർത്തയിലേക്ക് ...
സ്വാശ്രയ വിദ്യാഭ്യാസ നയത്തിനെതിരെ എസ്.എഫ്.ഐ പ്രവർത്തകർ മുമ്പ് തലസ്ഥാനത്ത് നടത്തിയ സമരത്തിന്റെ ചിത്രങ്ങൾ മംഗളം പ്രസിദ്ധീകരിച്ചത് ഇന്നു കാണാനിടയായി!. നിയമസഭയിലേക്ക് നടത്തിയ മാര്‍ച്ചിനിടയില്‍ സമരക്കാര്‍ നടത്തിയ കല്ലേറില്‍ അഡ്മിനിസ്‌ട്രേഷന്‍ ഡി.സി.പി ജോളി ചെറിയാനടക്കം കുറേ പൊലീസുകാർക്കും പരിക്കു പറ്റിയിരുന്നു. എന്തായാലും സഖാക്കൾ കൊള്ളാം, കൈയൂക്കിനു കുറവൊന്നും വന്നിട്ടില്ല...
തലസ്ഥാനത്ത് എസ്.എഫ്.ഐ പ്രവർത്തകർ അഴിഞ്ഞാടി അഴിയാതെ ആടി എന്നൊക്കെ മൂരാച്ചിപത്രങ്ങൾ എഴുതിക്കണ്ടപ്പോൾ ഇങ്ങനെ അച്ഛന്റെ പ്രായമുള്ള പൊലീസിന്റെ കഴുതുപിടിച്ചും കരണത്തടിച്ചും ഒക്കെയായിരുന്നു വീര്യം കാട്ടിയിരുന്നത് എന്നറിഞ്ഞില്ല...
ആയിരങ്ങൾ ചോരകൊണ്ടെഴുതി വെച്ച വാക്കുകൾ
ലാൽ സലാം സഖാക്കളേ!!
എല്ലാറ്റിനും കാലം സാക്ഷി; ചരിത്രം സാക്ഷി!!
നിങ്ങൾ ചോരകൊണ്ട് തന്നെ ചുമരെഴുതുക...!!
ഇന്നത്തെ മനോരമ വാർത്തയിലേക്ക് ...
സ്വാശ്രയ വിദ്യാഭ്യാസ നയത്തിനെതിരെ എസ്.എഫ്.ഐ പ്രവർത്തകർ മുമ്പ് തലസ്ഥാനത്ത് നടത്തിയ സമരത്തിന്റെ ചിത്രങ്ങൾ മംഗളം പ്രസിദ്ധീകരിച്ചത് ഇന്നു കാണാനിടയായി!. നിയമസഭയിലേക്ക് നടത്തിയ മാര്‍ച്ചിനിടയില്‍ സമരക്കാര്‍ നടത്തിയ കല്ലേറില്‍ അഡ്മിനിസ്‌ട്രേഷന്‍ ഡി.സി.പി ജോളി ചെറിയാനടക്കം കുറേ പൊലീസുകാർക്കും പരിക്കു പറ്റിയിരുന്നു. എന്തായാലും സഖാക്കൾ കൊള്ളാം, കൈയൂക്കിനു കുറവൊന്നും വന്നിട്ടില്ല...
തലസ്ഥാനത്ത് എസ്.എഫ്.ഐ പ്രവർത്തകർ അഴിഞ്ഞാടി അഴിയാതെ ആടി എന്നൊക്കെ മൂരാച്ചിപത്രങ്ങൾ എഴുതിക്കണ്ടപ്പോൾ ഇങ്ങനെ അച്ഛന്റെ പ്രായമുള്ള പൊലീസിന്റെ കഴുതുപിടിച്ചും കരണത്തടിച്ചും ഒക്കെയായിരുന്നു വീര്യം കാട്ടിയിരുന്നത് എന്നറിഞ്ഞില്ല...
Thursday, September 29, 2011
ദേവരാഗം - ഒരു പ്രണയകാലത്തിലൂടെ...
പ്രണയം കൊടുമ്പിരികൊണ്ട ഒരു വസന്തകാലം എല്ലാവർക്കും ഉണ്ടാവില്ലേ! കാലാകാലങ്ങളായി പ്രണയസാഹചര്യങ്ങൾ മാറുന്നുണ്ട്, പക്ഷേ പ്രണയം അതിജീവിക്കുന്നു. കാവിലെ വള്ളിപ്പടർപ്പുകൾക്കിടയിലും തെക്കിനിയിലും വിടർന്ന പ്രണയം കസവുടുത്തും ദാവണിയിട്ടും ചുരിദാറിട്ടും വളർന്നു. വളർച്ചയുടെ വഴികൾ എന്തുതന്നെയാവട്ടെ, പ്രണയം ഒരനുഭൂതിയാണ്; ഹൃദ്യമായ സുഖാനുഭൂതി. ഒരു പ്രണയകാലത്തിലൂടെ...
അന്നു മൊബൈൽ ഒന്നുംതന്നെ ഇല്ലായിരുന്നു...
എഴുത്തു തന്നെ ശരണം. വലിയ പണക്കാരുടെ വീട്ടിൽ പോലും ഫോണില്ല...
ക്ലാസ് കഴിഞ്ഞ് വന്ന ഉടനേ ഞാൻ അവളുടെ ലെറ്റർ എടുത്തു വായിക്കും.
പിന്നെ പേപ്പർ എടുത്തുവെച്ച് എഴുതാൻ തുടങ്ങും...
സൂര്യനുകീഴിലുള്ള ഒട്ടുമിക്ക വിഷയങ്ങൾക്കും ഞങ്ങൾ എഴുത്തിലൂടെ ഉത്തരം തേടും...
കരയുകയും ചിരിക്കുകയും ചെയ്യും... സ്വപ്നങ്ങൾ നെയ്യും...
നാലഞ്ചു ഷീറ്റൊക്കെ മിനിമം കാണുമത്...
പിന്നെ ആ എഴുത്ത് അവളെ ഏല്പിക്കുംവരെ ഒരു സമാധാനക്കേടാണ്.
കൂട്ടുകാരാരും അറിയരുത്; അദ്ധ്യാപകർ കാണരുത്...
രാവിലെ തന്നെ മറുപടി അവളെ ഏൽപ്പിക്കും...
അവൾക്കത് കൊടുക്കുമ്പോൾ അവൾ വേറൊന്നു തരും,
പിന്നെ അന്നു വന്ന് അതിനുള്ള മറുപടിയാവും...
രണ്ടുവർഷം ഇങ്ങനെ അടുപ്പിച്ച് എഴുതി.
ശനിയും ഞായറുമൊക്കെ വലിയ സമയം കൊല്ലികൾ തന്നെയായിരുന്നു...
അവളുടെ നനുത്ത കരിമിഴികളുടെ ആഴങ്ങളിൽ ഞാനെന്റെ സ്വർഗം കണ്ടു...
അവളുടെ വിരൽ തുമ്പിലെങ്കിലും ഒന്നു തൊടാൻ കൊതിച്ച പാതിരാത്രികൾ തരുന്ന അലസനൊമ്പരത്തിനു വരെ വല്ലാത്ത സുഖമായിരുന്നു...
ദേവരാഗം
ശിശിരകാല മേഘ മിഥുന രതിപരാഗമോ
അതോ ദേവരാഗമോ
കുളിരില്‍ മുങ്ങുമാത്മ ദാഹ മൃദു വികാരമോ
അതോ ദേവരാഗമോ
ഇന്ദ്രിയങ്ങളില്‍ ശൈത്യ നീലിമ
സ്പന്ദനങ്ങളില്‍ രാസ ചാരുത
മൂടല്‍ മഞ്ഞല നീര്‍ത്തി ശയ്യകൾ
ദേവദാരുവില്‍ വിരിഞ്ഞ മോഹനങ്ങൾ
ആദ്യ രോമഹര്‍ഷവും അംഗുലീയ പുഷ്പവും
അനുഭൂതി പകരുന്ന നിമിഷം
ആ ദിവാസ്വപ്നവും ആനന്ദ ബാഷ്പവും കതിരിടും ഹൃദയങ്ങളിൽ
മദന ഗാന പല്ലവി ഹൃദയ ജീവ രഞ്ജിനി
ഇതളിടുമീ നിമിഷങ്ങള്‍ ധന്യം ധന്യം
ലോല ലോല പാണിയാം കാലകനക തൂലിക
എഴുതുന്നൊരീ പ്രേമ കാവ്യം
ഈ നിശാ ലഹരിയും താരാഗണങ്ങളും
അലിയുമീ ഹൃദയങ്ങളിൾ
ലയന രാഗ വാഹിനീ തരള താള കാമിനീ
തഴുകിടുമീ നിമിഷങ്ങള്‍ ധന്യം ധന്യം
ഇന്നാ കോളേജിൽ പോകുമ്പോൾ കാണുന്ന കാഴ്‌ച നേരെ മറിച്ചാണ്,ശിശിരകാല മേഘ മിഥുന രതിപരാഗമോ
അതോ ദേവരാഗമോ
കുളിരില്‍ മുങ്ങുമാത്മ ദാഹ മൃദു വികാരമോ
അതോ ദേവരാഗമോ
ഇന്ദ്രിയങ്ങളില്‍ ശൈത്യ നീലിമ
സ്പന്ദനങ്ങളില്‍ രാസ ചാരുത
മൂടല്‍ മഞ്ഞല നീര്‍ത്തി ശയ്യകൾ
ദേവദാരുവില്‍ വിരിഞ്ഞ മോഹനങ്ങൾ
ആദ്യ രോമഹര്‍ഷവും അംഗുലീയ പുഷ്പവും
അനുഭൂതി പകരുന്ന നിമിഷം
ആ ദിവാസ്വപ്നവും ആനന്ദ ബാഷ്പവും കതിരിടും ഹൃദയങ്ങളിൽ
മദന ഗാന പല്ലവി ഹൃദയ ജീവ രഞ്ജിനി
ഇതളിടുമീ നിമിഷങ്ങള്‍ ധന്യം ധന്യം
ലോല ലോല പാണിയാം കാലകനക തൂലിക
എഴുതുന്നൊരീ പ്രേമ കാവ്യം
ഈ നിശാ ലഹരിയും താരാഗണങ്ങളും
അലിയുമീ ഹൃദയങ്ങളിൾ
ലയന രാഗ വാഹിനീ തരള താള കാമിനീ
തഴുകിടുമീ നിമിഷങ്ങള്‍ ധന്യം ധന്യം
ആണും പെണ്ണും ഒന്നിച്ചിരിക്കുന്നു..
അവർ പരസ്പരം അടികൂടുന്നു, മടിയിൽ ഇരിക്കുന്നു..
അന്നത്തെ കാലത്ത് അതു സങ്കല്പിക്കാൻ പോലും പറ്റില്ലായിരുന്നു...
തകർന്ന ബന്ധങ്ങളെ കാണിക്കുന്ന കണ്ണീർ സീരിയലുകൾ ടിവിയിൽ വന്നിരുന്നില്ല, ആകെയുള്ളത് ദൂരദർശൻ. ടിവി ഉള്ളതുതന്നെ ചുരുക്കം വീടുകളിൽ, ബ്ലൂഫിലിംസ് ഒന്നും കിട്ടില്ല, കിട്ടിയാൽ തന്നെ പൊട്ടിപ്പൊളിഞ്ഞ വലിയ കാസറ്റായിരിക്കും അത്. ഒരേയൊരു രക്ഷ കുഞ്ഞുപുസ്തകങ്ങളാണ്. അതുള്ളവൻ അന്നു രാജാവാണ്. സിഡികൾ ഇറങ്ങിയിരുന്നില്ല. ഇംഗ്ലീഷ് പടങ്ങളില്ല, യുടൂബില്ല, ഫാഷൻ ഷോകളില്ല... സ്വപ്നത്തിൽ പോലും നേരാംവണ്ണം ഉമ്മ വെയ്ക്കാനറിയില്ല. ഉയർന്നു താഴുന്ന അവളുടെ മുലത്തടങ്ങൾ ഓർമ്മകളിൽ ചുടുനിശ്വാസങ്ങളായി പൊഴിഞ്ഞുപോയ രാവെത്ര!! പകലെത്ര!!
ഒന്നിച്ചു പഠിക്കുന്നവരാരും തന്നെ എഴുത്തിൽ വിഷയമാവാറില്ല; അദ്ധ്യാപരെ കുറിച്ചോ പാഠ്യവിഷയത്തെ കുറിച്ചോ ഞങ്ങൾ എഴുതാറില്ല. നെറികെട്ട വാക്കുകളോ ദ്വയാർത്ഥപ്രയോഗങ്ങളോ ഒന്നും ഇല്ലായിരുന്നു. എങ്കിലും എഴുതാനുള്ള വകകൾ എന്നും ഉണ്ടാവും... ധാരളം ഉമ്മകൾ വാരിക്കോരി കൊടുത്തിരുന്നു - എഴുത്തിലൂടെ; അതിൽ തന്നെ മഹാഭൂരിപക്ഷവും ചക്കരയുമ്മകളായിരുന്നു! കവിതാശകലങ്ങളും കാവ്യഭംഗി തുളുമ്പുന്ന വാക്യങ്ങളും ഹൃദിസ്ഥമായിരുന്നു. പുതിയ പുതിയ വാക്കുകൾക്കായി വായനശാലകൾ കയറിയിറങ്ങി; നല്ലതെന്നോ ചീത്തയെന്നോ നോക്കാതെ പുസ്തകങ്ങളെല്ലാം വായിച്ചുതള്ളി. ഹൃദയസ്പർശിയായ വാക്യങ്ങൾ കുറിച്ചുവെച്ചു. ഞങ്ങളൊരു കൊച്ചു സ്വർഗം തീർത്തു!!
അവളുടെ മുമ്പിൽ ആളാവാനായിരുന്നില്ലേ അന്നു ഒന്നാമനായി പഠിച്ചുയർന്നത്...? അവളെ കാണാനായിരുന്നില്ലേ ഒരിക്കൽ പോലും മുടങ്ങാതെ അന്നു ക്ലാസിൽ പോയത്...? ആരോരും കാണാതെ അപ്പുറത്തെ ബെഞ്ചിലിരുന്നുള്ള അവളുടെ പുഞ്ചിരികിട്ടാൻ വേണ്ടി മാത്രമായിരുന്നില്ലേ അറുബോറൻ ക്ലാസുകളിൽ പോലും ഉറങ്ങാതിരുന്നത്...?
Labels:
letter writing,
love letter,
അന്നും ഇന്നും,
കാമുകി,
കീരപാണി,
ദേവരാഗം,
പ്രണയം
പഞ്ചാരയടിയെ പറ്റി എന്തെങ്കിലും ധാരണയുണ്ടോ?
നെറ്റിൽ തപ്പിയപ്പോൾ പഞ്ചാരയടി ഒരു കുറ്റകൃത്യമാണെന്നു കണ്ടു. ഫോണിലൂടെ ‘പഞ്ചാരയടി’ക്കാന്‍ ശ്രമിച്ച പൊലീസുകാരന് സസ്പെന്‍ഷന്‍ വരെ കിട്ടിയിട്ടുണ്ട്.
ഒരുത്തരം തന്ന് സഹായിക്കുക. നിർവചനം അറിയാനാഗ്രഹിക്കുന്ന ഒത്തിരിപ്പേർക്കിതൊരു അനുഗ്രഹമാവും എന്നു കരുതുന്നു. ഇനി പഞ്ചാര അടി തുടങ്ങാനാഗ്രഹിക്കുന്ന ചെറുബാല്യങ്ങൾക്ക് കാര്യങ്ങൾ അറിഞ്ഞുതന്നെ തുടങ്ങാനിതൊരു അവസരവും ആവട്ടെ...
ഇനിയൊരു പഞ്ചാരപ്പാട്ടാവട്ടെ!!
കുഞ്ചിയമ്മക്കഞ്ചു മക്കളാണേ...
അഞ്ചാമന്‍ ഓമനക്കുഞ്ചുവാണേ...
പഞ്ചാര വിറ്റു നടന്നു കുഞ്ചു...
പഞ്ചാരക്കുഞ്ചുന്ന് പേരും വന്നു...
വഞ്ചിയില്‍ പഞ്ചാര ചാക്കു വെച്ചു
തുഞ്ചതിരുന്നു തുഴഞ്ഞു കുഞ്ചു...
പഞ്ചാര വിറ്റു നടന്നു കുഞ്ചു...
പഞ്ചാരക്കുഞ്ചുന്ന് പേരും വന്നു
പഞ്ചാര തിന്നു മടുത്തു കുഞ്ചു...
ഇഞ്ചി കടിച്ചു രസിച്ചു കുഞ്ചു...
കുഞ്ചിയമ്മക്കഞ്ചു മക്കളാണേ...
അഞ്ചാമന്‍ ഓമനക്കുഞ്ചുവാണേ..
.
ഇന്നു ഹൃദയദിനം!!
പ്രണയവും ഫ്രണ്ട്‌ഷിപ്പും തമ്മിലുള്ള വ്യത്യാസം എന്തെന്ന് ഞാനെന്റെ ഹൃദയത്തോടു ചോദിച്ചു.
മുഖം വീർപ്പിച്ച് ഹൃദയത്തിന്റെ മറുപടി: My job is to pump blood. So dont ask me these kind of stupid questions!!
World Heart Day is on 29 September
World Heart Day was created in 2000 to inform people around the globe that heart disease and stroke are the world’s leading cause of death, claiming 17.1 million lives each year.
Together with its members, the World Heart Federation spreads the news that at least 80% of premature deaths from heart disease and stroke could be avoided if the main risk factors, tobacco, unhealthy diet and physical inactivity, are controlled. << link>>
Labels:
29 September,
specialday,
World Heart Day,
ലോക ഹൃദയദിനം
അണ്ണന്റെ ബ്ലോഗ്!!
അണ്ണാ ഹസാരെ ബ്ലോഗ് തുടങ്ങി! തന്റെ ആശയങ്ങളെ കൂടുതൽ ആളുകളിലേക്കെത്തിക്കാൻ ഒരു മാധ്യമം എന്ന നിലയിൽ അണ്ണൻ വേർഡ് പ്രസ്സിൽ annahazaresays എന്ന പേരിൽ ബ്ലോഗ് തുടങ്ങി. ബ്ലോഗിലേക്ക് പോകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
അണ്ണൻ നടത്തുന്ന രണ്ടാം സ്വാതന്ത്ര്യസമരത്തിൽ പങ്കെടുക്കാനും,ആണ്ണനെ സപ്പോർട്ട് ചെയ്യാനും ഈ സൈറ്റിലൂടെ അണ്ണൻ ആഹ്വാനം ചെയ്യുന്നു. നിങ്ങൾക്കും ആ സൈറ്റിന്റെ വരിക്കാരാവാം. ഇംഗ്ലീഷ്, ഹിന്ദി, മറാത്തി ഭാഷകളിൽ ബ്ലോഗ് വായിക്കാനാവും.
Labels:
annahazare,
anti-corruption,
blogging,
janlokpal,
social networking,
wordpress
ഇറോം ശര്‍മിളയും അവരുടെ നിരാഹാരവും!!
ഭീകരപ്രവര്‍ത്തനത്തെയും മറ്റും നേരിടാനെന്ന ന്യായത്തില്‍ ഇന്ത്യന്‍ സൈന്യത്തിനു നൽകിയിരിക്കുന്ന ആംഡ് ഫോഴ്‌സസ് സ്‌പെഷ്യല്‍ പവേഴ്‌സ് ആക്ട് പിൻവലിക്കണം എന്ന ആവശ്യവുമായി ഇറോം ശര്‍മിള നടത്തുന്ന നിരാഹരസമരം പതിനൊന്നാം വർഷത്തിലേക്ക് കടന്നിരിക്കുന്നു. ഇന്ത്യൻ സൈനികർ അതിർത്തിപ്രദേശങ്ങളിൽ കാട്ടിക്കൂട്ടുന്ന പരാക്രമങ്ങൾ പലപ്പോഴും പുറത്തുവരാറുണ്ട്, സിക്കിമിൽ പ്രായപൂർത്തി പോലും ആകാത്ത കുഞ്ഞിനെ സ്ഥിരമായി തന്റെ കാമവെറിക്ക് ഉപയോഗിക്കുന്ന സഹപ്രവർത്തനെ പറ്റി പണ്ടൊരു സുഹൃത്ത് പറഞ്ഞതോർക്കുന്നു. പട്ടാളക്കാര്‍ സ്ത്രീകളെ ബലാത്സംഗം ചെയ്ത വാര്‍ത്തകള്‍ നിരവധിയാണ്, ചോദിക്കാൻ ചെല്ലുന്നവരെ നിഷ്‌കരുണം വെടിവെച്ചുകൊല്ലാൻ അവർ നിയമത്തെ കൂട്ടുപിടിക്കുന്നു. നിയമപാലകർ നിയമത്തെ വ്യഭിചരിക്കുന്ന വാർത്ത പരസ്യമായ രഹസ്യമാണ്.
തുടർന്നു വയിക്കുക >>
കല്യാണ സംശയങ്ങൾ...
അരുൺ നെടുമങ്ങാടിന്റെ ബസ്സിലേക്ക്...ഞാനിപ്പോൾ എന്തെങ്കിലും പറഞ്ഞാൽ അത് അബദ്ധമായിപ്പോകും :(
ബസിന്റെ പ്രയോജനങ്ങളേ..
ഒരു പെണ്ണ് കെട്ടാൻ താല്പര്യമുണ്ട്. കെട്ടി പരിചയമുള്ളവർ ചില സംശയങ്ങൾ തീർത്ത് തരുമല്ലോ...
1. എങ്ങനെയുള്ള പെണ്ണാണ് നല്ലത്?
2. നല്ല സ്വഭാവമാണോ എന്ന് എങ്ങനെ തിരിച്ചറിയും.
3. സ്ത്രീധനം വാങ്ങാമോ?
4. ജോലിയുള്ള പെണ്ണിനെ നോക്കണോ? ജോലി കിട്ടാനുള്ള വിദ്യാഭ്യാസമുള്ള പെണ്ണിനെ കെട്ടണോ? അതോ വിദ്യാഭ്യാസമില്ലാത്ത ആളേ നോക്കണോ?
5 വിവാഹ ആലോചനയ്ക്ക് പത്രപരസ്യമാണോ നല്ലത്? ബ്രോക്കറാണോ അതോ ബ്യൂറോയാണോ ഏതാണ് മെച്ചം?
6. കല്യാണം കഴിക്കാതിരിക്കുന്നതും കഴിച്ചു കഴിഞ്ഞുമുള്ള ജീവിതത്തിലെ വ്യത്യാസങ്ങൾ എന്ത്?
7. പെണ്ണ് കാണാൻ പോകുമ്പോൾ ശ്രദ്ദിക്കേണ്ട കാര്യങ്ങൾ ഏതൊക്കെ( പണ്ട് മനോരമ പറഞ്ഞതിൽ കൂടുതൽ എന്തെങ്കിലും...)
8. എന്താണ് കല്യാണം? അതിന്റെ മെച്ചം....
( ഉവ്വ ബാക്കി ചോദ്യം പുറകെയും മുമ്പെയും ഒക്കെ വരും..)
എന്നാലും പറയാതിരിക്കുന്നതെങ്ങനെ!!
സത്യൻ അന്തികാടിന്റെ ആ ഗാനം
ഒരു നിമിഷം തരൂ നിന്നിലലിയാൻ
ഒരു യുഗം തരൂ നിന്നെയറിയാൻ
നീ സ്വർഗ്ഗരാഗം ഞാൻ രാഗമേഘം
നീലാംബരത്തിലെ നീരദകന്യകൾ
നിൻനീലമിഴികണ്ടു മുഖം കുനിച്ചു
ആ നീലമിഴികളിൽ ഒരു നവസ്വപ്‌നമായ്
നിർമ്മലേ എന്നനുരാഗം തളിർത്തുവെങ്കിൽ
നീർമുത്തു ചൂടിയ ചെമ്പനീർമൊട്ടുകൾ
നിൻ ചെഞ്ചൊടികണ്ടു തളർന്നുനിന്നു
ആ ചെഞ്ചൊടികളിൽ ഒരു മൗനഗീതമായ്
ഓമലേ എൻമോഹം ഉണർന്നുവെങ്കിൽ
1. എങ്ങനെയുള്ള പെണ്ണാണ് നല്ലത്?ഒരു നിമിഷം തരൂ നിന്നിലലിയാൻ
ഒരു യുഗം തരൂ നിന്നെയറിയാൻ
നീ സ്വർഗ്ഗരാഗം ഞാൻ രാഗമേഘം
നീലാംബരത്തിലെ നീരദകന്യകൾ
നിൻനീലമിഴികണ്ടു മുഖം കുനിച്ചു
ആ നീലമിഴികളിൽ ഒരു നവസ്വപ്‌നമായ്
നിർമ്മലേ എന്നനുരാഗം തളിർത്തുവെങ്കിൽ
നീർമുത്തു ചൂടിയ ചെമ്പനീർമൊട്ടുകൾ
നിൻ ചെഞ്ചൊടികണ്ടു തളർന്നുനിന്നു
ആ ചെഞ്ചൊടികളിൽ ഒരു മൗനഗീതമായ്
ഓമലേ എൻമോഹം ഉണർന്നുവെങ്കിൽ
A) കെട്ടുമ്പോൾ പെണ്ണിനെ തന്നെ കെട്ടണം... കാണുമ്പോൾ പെണ്ണാണെന്നു തോന്നണം. ഇപ്പോൾ കുറേ കോലങ്ങൾ ഇറങ്ങിനടക്കുന്നത് കാണാറുണ്ട്; വേഷഭൂഷാദികൾ ചിന്തകളുടെ കൂടി പ്രതിഫലനമാവാം ;)
2) നല്ല സ്വഭാവമാണോ എന്ന് എങ്ങനെ തിരിച്ചറിയും.
A) ഒരു രക്ഷയുമില്ല മോനേ!! സത്യൻ അന്തിക്കാടീന്റെ പാട്ടില്ലേ,
ഒരു നിമിഷം തരൂ നിന്നിലലിയാൻ; ഒരു യുഗം തരൂ നിന്നെയറിയാൻ എന്ന്!! യുഗങ്ങൾ തന്നെ കിട്ടിയാലും ചിലപ്പോൾ ഈ പണ്ടാരങ്ങളുടെ ഉള്ളറിയാൻ പറ്റീന്ന് വരില്ല.
3) സ്ത്രീധനം വാങ്ങാമോ?
A) സ്ത്രീധനം വാങ്ങുന്നതിനോട് ഞാൻ എതിരാണ്. അതിനെ എങ്ങനെയൊക്കെ ന്യായീകരിക്കാൻ വന്നാലും ഞാൻ എതിരുതന്നെ... :(
4) ജോലിയുള്ള പെണ്ണിനെ നോക്കണോ? ജോലി കിട്ടാനുള്ള വിദ്യാഭ്യാസമുള്ള പെണ്ണിനെ കെട്ടണോ? അതോ വിദ്യാഭ്യാസമില്ലാത്ത ആളേ നോക്കണോ?
A) ജോലിയുള്ളതിനെ കിട്ടിയാൽ കൊള്ളാം; കിട്ടാൻ സാധ്യതയുള്ളതായാലും കൊള്ളാം... അല്ലാതെ അവളുടെ വീട്ടുകാരുടെ സ്വത്തും സമ്പാദ്യവും കണ്ട് കണ്ണ് മഞ്ഞളിച്ച് പോയി കെട്ടേണ്ടതില്ല.
5) വിവാഹ ആലോചനയ്ക്ക് പത്രപരസ്യമാണോ നല്ലത്? ബ്രോക്കറാണോ അതോ ബ്യൂറോയാണോ ഏതാണ് മെച്ചം?
A) പാസ്!! കുറച്ചറിയാവുന്ന പെണ്ണായാൽ ബെസ്റ്റ്. അതിനെ വേണമെങ്കിൽ പ്രേമമെന്നോ ലൈനടി എന്നോ വിളിച്ചോ... ഒരു സുപ്രഭാതത്തിൽ പോയി കണ്ട് നാലുവാക്ക് സംസാരിച്ച് കെട്ടിയിട്ട് - പിന്നെ തീരെ അങ്ങോട്ട് അഡ്ജസ്റ്റ് ചെയ്യാൻ പറ്റാതെ വന്നെങ്കിലോ... കുറച്ചുനാൾ മനസ്സു തുറന്ന് ഒന്നു സംസാരിക്കണം...
6) കല്യാണം കഴിക്കാതിരിക്കുന്നതും കഴിച്ചു കഴിഞ്ഞുമുള്ള ജീവിതത്തിലെ വ്യത്യാസങ്ങൾ എന്ത്?
A) പരിമിതമായ അറിവ് വെച്ച് :- കല്യാണം കഴിക്കാതിരിക്കുമ്പോൾ തോന്നും, ഹോ! അതാണു(വിവാഹജീവിതം) സ്വർഗം എന്ന്... എല്ലാം പങ്കുവെയ്‌ക്കാനും പാട്ടുപാടാനും കൂടെയൊരു പെണ്ണ്!! അവിടെ പെണ്ണിന്റെ മെയ്‌ക്കപ്പ് ഇട്ടമുഖം മാത്രമേ നമ്മൾ കാണൂ...
കഴിച്ചു കഴിഞ്ഞാൽ തോന്നും, ഇത്ര നേരത്തേ വേണ്ടായിരുന്നു; ബാച്ചിലർ ലൈഫ് തന്നെ നല്ലത്... രാവിലെ എണീക്കുമ്പോൾ ഉറക്കച്ചടവോടെ മുഖമൊക്കെ വീങ്ങിത്തുടുത്ത്, കണ്ണൊക്കെ വീർത്ത്, മുടിയൊക്കെ പറന്ന് ആ ഭീകരദൃശ്യം കാണുമ്പോൾ സകല സംഗതികളും അസ്തമിച്ചേക്കാം... ;)
7) പെണ്ണ് കാണാൻ പോകുമ്പോൾ ശ്രദ്ദിക്കേണ്ട കാര്യങ്ങൾ ഏതൊക്കെ?
A) അതൊരു ചടങ്ങായി മാത്രം കണ്ടാൽ മതി. കൂടെ ഉള്ളവർ കാര്യങ്ങൾ നടത്തിക്കോളും, പെണ്ണിനോട് സംസാരിക്കാനുള്ള ഒരു രഹസ്യ അറ പലയിടത്തും ഒരുക്കിവെച്ചിരിക്കും. അവിടെ എന്തെങ്കിലും നാലു സുഖവിവരം ചോദിച്ചാൽ മതി.
8) എന്താണ് കല്യാണം? അതിന്റെ മെച്ചം....
8) കാര്യമൊന്നും ഇല്ല; ചുമ്മാ ഒരു വിശ്വാസം , അതല്ലേ എല്ലാം... കല്യണം കഴിച്ചില്ലെങ്കിലും മക്കളാവും.
ബാക്കി അറിവുള്ളവർ പറയട്ടെ!!
Labels:
marriage,
കല്യാണം,
വിവാഹം,
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
Wednesday, September 28, 2011
ഇതു സിനിമയിലെ ബെഞ്ച്മാർക്കിങ്...
ചില മലയാള ചിത്രങ്ങളും അവയുടെ മുന്‍ ആധാരങ്ങളും...1 ചന്ദ്രലേഖ (1997)- You were sleeping(1995)2 ബൂയിംഗ് ബൂയിംഗ് (1985)- Boeing Boeing(1965)3 വെട്ടം (2004)- French Kiss(1995)4 താളവട്ടം (1986)-One flew over the cockoo’s nest(1975)5 കാക്കക്കുയില്‍ (2001)- A fish called wanda(1988)6 വെള്ളാനകളുടെ നാട് (1988)- Yours; Mine and Ours(1968)7 ഉദയനാണ് താരം(2005)-Bowfinger(1999)8 ബിഗ് ബി (2007) Four Brothers (2005)9 ഗോലുമാല്‍ (2009) Nine Queens (2000)10 ഹെലോ മൈ ഡിയര്‍ റോങ്ങ് നമ്പര്‍ (1986)-North by northwest(1959)11 മാളൂട്ടി (1992)-Everybody’s baby: The rescue of Jessica Mc Clare(1989)12 ഒരു മറവത്തൂര്‍ കനവ് (1998)- Jean De Florette(1986)13 തൂവല്‍ സ്പര്‍ശം (1990)- 3 Men and a Baby(1987)14 ആകാശദൂത് (1993)- Who will love my children(1983)15 യോദ്ധാ (1992)-The Golden Child(1986) + Blind Fury(1989)16 ഒളിമ്പ്യന്‍ അന്തോണി ആദം (1999)- Kindergarten Cop(1990)17 അങ്കിള്‍ ബണ്‍ ( 1991)- Uncle Buck(1989)18 രാംജി റാവു സ്പീക്കിംഗ് (1989)- See the man run(1971)19 മാന്നാര്‍ മത്തായി സ്പീക്കിംഗ് (1995)- Vertigo(1958)20 ആയുഷ്കാലം (1992)- Ghost(1990)21 പ്രാഞ്ചിയേട്ടന്‍ (2010)- The World of Don Camillo(1984)22 പട്ടാളം ( 2003)- Captain Corelli’s Mandolin(2001)23 ജോണിവാക്കര്‍ (1992)- Back to School(1986)24 കിലുക്കം (1991)- Roman Holiday(1953)25 വന്ദനം( 1989)- Stake Out(1987)26 എന്റെ മാമാട്ടിക്കുട്ടിയമ്മക്ക് (1983)- Annie(1982)27 ഹലോ (2007)- Cellular(2004)28 കാഴ്ച (2004)- Bashu, the little stranger(1990)29 േഘമല്‍ഹാര്‍ (2001)- Brie Encounter(1945)30 അന്‍വര്‍ (2010)- Traitor(2003)31 നോട്ട്ബുക്ക് ( 2006)- Susan slade(1961) and , Juno32 ആനവാല്‍ മോതിരം (1990)- Short Time(1990)33 അദ്ദേഹം എന്ന ഇദ്ദേഹം (1993)- Three Fugitives(1989)34 മയൂഖം (2005)- A Walk to Remember(2002)35 ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ (2000)- Dead Poets Society(1989)36 മഞ്ഞുപോലൊരു പെണ്‍കുട്ടി 2004)-Crime and punishment in Suburbia(2000)37 ഭാര്‍ഗവചരിതം മൂന്നാം ഗണ്ഡം(2006)-Analyze This(1999)38 ജെയിംസ് ബോണ്ട് (1999)- Baby’s Day Out(1994)39 അലക്സാണ്ടര്‍ ദി ഗ്രേറ്റ് (2010)- Rain Man(1988)40 ചെപ്പ് (1987)- To Sir, With Love(1967)41 ഹൃദയത്തില്‍ സൂക്ഷിക്കാന്‍ (2005)-Meet the parents(2000)42 പട്ടാഭിഷേകം (1999)-Larger than life(1996)43 കൌതുക വാര്‍ത്തകള്‍ (1990)- Worth Winning(1989)44 എഫ് ഐ ആര്‍ (1999)- The Untouchable(1987)45 വിസ്മയത്തുമ്പത്ത് (2004)- Just Like Heaven46 അക്ഷരത്തെറ്റ് (1989)- Fatal Attraction(1987)47 ആഗസ്റ്റ്-1 (1988)- The day of the Jackal(1973)48 നിന്നിഷ്ടം എന്നിഷ്ടം (1986)- City Of Lights(1931-a Charlie Chaplin Film)49 ഓടരുതമ്മാവാ ആളറിയാം (1984)- Chashme Buddoor(1981)50 പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍ (1986)- Heaven can wait(1978)51 T.D. ദാസന്‍,STD.VI. B (2010)- Mary and Max(2009)52 ഫോര്‍ ഫ്രെണ്ട്സ് (2010)- The Bucket List(2007)53 ജൂനിയര്‍ മാണ്ട്രെക്ക് (1997)- The Big Job(1965)54 വിറ്റ്‌നസ് (2000)- Dial ‘M’ for murder(1954)55 നിര്‍ണ്ണയം-The fugitive56 ചാപ്പ കുരിശ്-Hand phone (korean)57 മുല്ല- Tsotsi(South African 2005)
ഇതു സിനിമയിലെ ബെഞ്ച്മാർക്കിങ്. കോപ്പിയടിയെന്നു പറഞ്ഞ് കളിയാക്കരുത്...
Labels:
copyright,
ബെഞ്ച്മാർക്കിങ്,
മലയാള സിനിമാ സംഘടന
എച്ചികൾ കൊച്ചിയിൽ അഥവാ ഇതു താൻഡാ പൊലീസ്!!
ഫെയ്‌സ് ബുക്കിൽ നിന്നും ചൂണ്ടിയ ഒരു കഥ; മുമ്പേ കേട്ടതാണ് എന്നാലും...
കൊച്ചി കാണാന്‍ പോയി,
കാഴ്ചകള്‍ കണ്ടു നടന്നപ്പോല്‍ മത്തായിക്ക് ഒരു പൂതി,
ടാജില്‍ കയറി ഒന്ന് ഭക്ഷണം കഴിക്കണം....
മത്തായിയുടെ കയില്‍ ആകെ നൂറു രൂപയും...
പത്രോസ് പറഞ്ഞു " ഇഷ്ടാ പുലിവാലാകും, ഞാനില്ല"
മത്തായി രണ്ടും കല്‍പ്പിച്ചു കയറി...
ആവശ്യമുള്ളതൊക്കെ ഓര്‍ഡര്‍ ചെയ്തു...
വിഷണ്ണനായി പത്രോസ് വെളിയില്‍ കാത്തു നിന്നു.... അയാള്‍ക്കറിയാമായിരുന്നു വരാന്‍ പോകുന്ന ഭവിഷ്യത്തുകള്‍.
സമയം കുറേ കഴിഞ്ഞു; പൊലീസ് ജീപ്പുകൾ അകത്തേക്കും പുറഹ്തേക്കും പായുന്നു..
പത്രോസ് വിഷണ്ണനായി കാത്തിരുന്നു...
പത്രോസിനെ അത്ഭുത പെടുതിക്കൊണ്ട്
അതാ വരുന്നു ഒരുഎമ്പോക്കവുംവിട്ടു മത്തായി.....
പത്രോസ് ചോദിച്ചു.."മത്തായി ഇതെങ്ങിനെ സാധിച്ചു"...?
മത്തായി, "വെരി സിംപിള്‍,
ഞാന്‍ ആവശ്യമുള്ളതെല്ലാം ഓര്‍ഡര്‍ ചെയ്തു,
അവര്‍ തന്നു, ബില്ല് വന്നപ്പോള്‍ ആയിരത്തി ഇരുന്നൂറു രൂപ, കാശില്ല എന്ന് ഞാന്‍ പറഞ്ഞു... "
"എന്നിട്ട്".... പത്രോസ്.
യെന്നിട്ടെന്താ, അവര്‍ പോലീസിനെ വിളിച്ചു"
"ദൈവമേ എന്നിട്ട്"... പത്രോസ്.
"അവര്‍ എന്നെ ജീപ്പില്‍ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോയി"
"കഷ്ടം" പത്രോസ്..
ഒരു കഷ്ടവുമില്ല, ഞാന്‍ നൂറു രൂപാ അവര്‍ക്ക് കൊടുത്തു, അവരെന്നെ വിട്ടയക്കുകയും ചെയ്തു.... ഹ ഹ ഹ
Labels:
hotel taj,
Kerala,
police,
കേരളാ പൊലീസ്,
താജ് ഹോട്ടൽ,
മത്തായി
വോഡാഫോൺ പണി തന്നു!!
വൈകുന്നേരം തന്നെ വീട്ടിലേക്ക് വീണ്ടും വിളിച്ചപ്പോൾ കോൾ പോകാത്ത കാര്യം സീരിയസായി തന്നെ നോട്ട് ചെയ്തു. പിന്നെ പല ഫോണിലേക്ക് വിളിച്ചുനോക്കി :( ഇൻകമിങ്സ് ഉണ്ട് മെസേജിങ്സ് ഉണ്ട്.. എനിക്കു വിളിക്കാൻ പറ്റുന്നില്ല എന്നു മാത്രം... പോസ്റ്റ്‌പെയ്‌ഡായതിനാൽ ബില്ലൊക്കെ കൃത്യമയി തന്നെ അടച്ചുവരുന്നുണ്ട്... മിനിയാന്നാണ് ഈ മാസത്തെ ബില്ലടച്ചതും. അടയ്‌ക്കാനുള്ള അവസ്സൻ തീയതി 30 ആണ്. അതായിട്ടും ഇല്ല...
വിളി നടക്കുന്നില്ല. കസ്റ്റമർ കെയറിലേക്കും പോകുന്നില്ല. പിന്നെ മറ്റുഫോണിൽ നിന്നും വിളിക്കാനുള്ള കസ്റ്റമർകെയർ നമ്പർ തപ്പിയിറങ്ങി.. സംഭവം കിട്ടി. വിളിച്ചപ്പോൾ ഒരു ചേച്ചിപ്പെണ്ണ് എടുത്തിട്ട് ഏതാണ്ടൊക്കെയോ ട്രബിൾ ഷൂട്ടിങ് പറഞ്ഞുതന്നു; ഫോണിന്റെ മോഡൽ ചോദിച്ചു; ഒന്ന് സ്വിച്ച് ഓഫ് ചെയ്തിട്ട് ഓൺ ചെയ്യാൻ പറഞ്ഞു - ഒരു രക്ഷയും ഇല്ല. അവസാനം 24 മണിക്കൂറിനുള്ളിൽ ശരിയാക്കാം സർ എന്നും പറഞ്ഞ് അവൾ മുങ്ങി.. ഞാനിപ്പോൾ ഊമ്പിത്തിരിഞ്ഞിരിക്കുകയാ!! എന്റെ വൊഡഫോണേ കൊടും ചതിയായിപ്പോയി... എന്തെങ്കിലും ദേഷ്യമുണ്ടെങ്കിൽ നമുക്ക് പറഞ്ഞു തീർക്കാമായിരുന്നു :( 8 മണിയാവുമ്പോൾ അവൾ മിസ്സടിക്കും ഞാനിനി എന്തു ചെയ്യും?
എന്തായാലും വൊഡാഫോൺ ഉപയോഗിക്കുന്ന പ്രിയപ്പെട്ട കസ്‌റ്റമേർസേ!! നിങ്ങൾ ചിരിക്കേണ്ട. നാളെ നിങ്ങൾക്കും ഈ ഗതികേട് വരാം... ഇതാ ഇതു കുറിച്ചെടുത്തോ:
വൊഡാഫോൺ കസ്റ്റമർകെയർ നമ്പറുകൾ
1. Vodafone Customer Care Number Jammu & Kashmir :
Phone : Call Vodafone Customer Care on 111 (toll free) from your Vodafone mobile phone or on 9796097960 from any phone
email : vodafonecare.jk@vodafone.com
******************
2. Vodafone Customer Care Number Chennai :
Phone : Call Vodafone Customer Care on 111 (toll free) from your Vodafone mobile phone or on 9884098840 from any phone
email : vodafonecare.chn@vodafone.com
******************
3. Vodafone Customer Care Number Delhi & NCR :
Phone : Call Vodafone Customer Care on 111 (toll free) from your Vodafone mobile phone or on 9811098110 from any phone
email : vodafonecare.del@vodafone.com
******************
4. Vodafone Customer Care Number Gujarat :
Phone : Call Vodafone Customer Care on 111 (toll free) from your Vodafone mobile phone or on 9825098250 from any phone
email : vodafonecare.guj@vodafone.com
******************
5. Vodafone Customer Care Number Haryana :
Phone : Call Vodafone Customer Care on 111 (toll free) from your Vodafone mobile phone or on 9813098130 from any phone
email : vodafonecare.har@vodafone.com
******************
6. Vodafone Customer Care Number Karnataka :
Phone : Call Vodafone Customer Care on 111 (toll free) from your Vodafone mobile phone or on 9886098860 from any phone
email : vodafonecare.kar@vodafone.com
******************
7. Vodafone Customer Care Number Kerala :
Phone : Call Vodafone Customer Care on 111 (toll free) from your Vodafone mobile phone or on 9846098460 from any phone
email : vodafonecare.ker@vodafone.com
******************
8. Vodafone Customer Care Number Kolkata :
Phone : Call Vodafone Customer Care on 111 (toll free) from your Vodafone mobile phone or on 9830098300 from any phone
email : vodafonecare.kol@vodafone.com
******************
9. Vodafone Customer Care Number Maharshtra & Goa :
Phone : Call Vodafone Customer Care on 111 (toll free) from your Vodafone mobile phone or on 9823098230 (Postpaid) /9923399233 (Prepaid) from any phone
email : vodafonecare.mah@vodafone.com
******************
10. Vodafone Customer Care Number Mumbai :
Phone : Call Vodafone Customer Care on 111 (toll free) from your Vodafone mobile phone or on 9820098200 from any phone
email : vodafonecare.mum@vodafone.com
******************
11. Vodafone Customer Care Number Punjab :
Phone : Call Vodafone Customer Care on 111 (toll free) from your Vodafone mobile phone or on 9888098880 from any phone
email : vodafonecare.pun@vodafone.com
******************
12. Vodafone Customer Care Number Rajasthan :
Phone : Call Vodafone Customer Care on 111 (toll free) from your Vodafone mobile phone or on 9828098280 from any phone or email us at vodafonecare.raj@vodafone.com
******************
13. Vodafone Customer Care Number Tamil Nadu :
Phone : Call Vodafone Customer Care on 111 (toll free) from your Vodafone mobile phone or on 9843098430 from any phone
email : vodafonecare.tn@vodafone.com
******************
14. Vodafone Customer Care Number UP(East) :
Phone : Call Vodafone Customer Care on 111 (toll free) from your Vodafone mobile phone or on 9839098390 from any phone or email us at vodafonecare.upe@vodafone.com
******************
15. Vodafone Customer Care Number UP(west) :
Phone : Call Vodafone Customer Care on 111 (toll free) from your Vodafone mobile phone or on 9719097190 from any phone
email : vodafonecare.upw@vodafone.com
******************
16. Vodafone Customer Care Number West Bengal :
Phone : Call Vodafone Customer Care on 111 (toll free) from your Vodafone mobile phone or on 9732097320 from any phone
email : vodafonecare.wb@vodafone.com
******************
17. Vodafone Customer Care Number Orrisa :
Phone : Call Vodafone Customer Care on 111 (toll free) from your Vodafone mobile phone or on 9776097760 from any phone
email : vodafonecare.ors@vodafone.com
******************
18. Vodafone Customer Care Number Assam :
Phone : Call Vodafone Customer Care on 111 (toll free) from your Vodafone mobile phone or on 9706097060 from any phone
email : vodafonecare.ane@vodafone.com
******************
19. Vodafone Customer Care Number Himachal Pradesh :
Phone : Call Vodafone Customer Care on 111 (toll free) from your Vodafone mobile phone or on 9736097360 from any phone
email : vodafonecare.hp@vodafone.com
******************
20. Vodafone Customer Care Number MP & Chattisgarh :
Phone : Call Vodafone Customer Care on 111 (toll free) from your Vodafone mobile phone or on 9713097130 from any phone
email : vodafonecare.mpcg@vodafone.com
******************
21. Vodafone Customer Care Number Bihar & Jharkhand :
Phone : Call Vodafone Customer Care on 111 (toll free) from your Vodafone mobile phone or on 9709097090 from any phone
email : vodafonecare.bihar@vodafone.com
******************
22. Vodafone Customer Care Number North East :
Phone : Call Vodafone Customer Care on 111 (toll free) from your Vodafone mobile phone or on 9774097740 from any phone
email : vodafonecare.ane@vodafone.com
******************
23. Vodafone Customer Care Number Andhra Pradesh :
Phone : Call Vodafone Customer Care on 111 (toll free) from your Vodafone mobile phone or on 9885098850 from any phone
email : vodafonecare.ap@vodafone.com
******************
ദാ ഇപ്പോൾ അവർ ഒരു മെസേജ് അയച്ചു തന്നു. ഒരു പത്ത് അക്കമുള്ള സംഖ്യ തന്നിട്ടുണ്ട്. Hello! Your service registration number is 1316510xxx. We shal respond to your querry by Thursday 29-Sep-11 06:00p.m.
നാളെ, വ്യാഴാഴ്ച വൈകുന്നേരം ആറുമണിവരെ :(
Labels:
Vodafone Customer Care Number,
കസ്റ്റമർകെയർ,
വോഡാഫോൺ
ദ റിയൽ സുരേഷ് ഗോപി!!
ശ്രീ വേണുവിന്റെ ചോദ്യങ്ങൾക്കു മുമ്പിൽ മുട്ടുമടക്കുന്ന രാഷ്ട്രീയഭീഷ്മാചാര്യന്മാരെ റിപ്പോർട്ടർ ടിവി കഴിഞ്ഞ ദിവസങ്ങളിൽ കാണിച്ചിരുന്നു. ഉത്തരം മുട്ടിയ മുഖ്യമന്ത്രി അഭിമുഖം അവസാനിപ്പിച്ച് ഓടിപ്പോകുന്ന കാഴ്‌ചയ്‌ക്കും നമ്മൾ സാക്ഷികളായി. വാർത്താമാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മുന്നിൽ തൊണ്ട വിറച്ച് മുട്ടിടറി തിരിഞ്ഞോടുന്ന രാഷ്ട്രീയക്കാരായിപ്പോയല്ലോ നമുക്ക്!!
ശക്തവും വ്യക്തവുമായ ഭാഷയിൽ വാർത്തകളെയും ആനുകാലിക സംഭവങ്ങളെയും മലയാളസമക്ഷം എത്തിക്കുന്നതിൽ മറ്റു ചാനലുകളെക്കാൽ റിപ്പോർട്ടർ ടിവി മിടുക്കുതെളിയിച്ചുകൊണ്ടിരിക്കുന്നു. ആരംഭശൂരത്വമായി ഒടുങ്ങാതെ, നല്ല രീതിയിൽ തന്നെയത് മുന്നേറട്ടെ എന്നാശംസിക്കുന്നു.
ശക്തവും വ്യക്തവുമായ ഭാഷയിൽ വാർത്തകളെയും ആനുകാലിക സംഭവങ്ങളെയും മലയാളസമക്ഷം എത്തിക്കുന്നതിൽ മറ്റു ചാനലുകളെക്കാൽ റിപ്പോർട്ടർ ടിവി മിടുക്കുതെളിയിച്ചുകൊണ്ടിരിക്കുന്നു. ആരംഭശൂരത്വമായി ഒടുങ്ങാതെ, നല്ല രീതിയിൽ തന്നെയത് മുന്നേറട്ടെ എന്നാശംസിക്കുന്നു.
Labels:
എം.വി. നികേഷ് കുമാർ,
മുഖ്യമന്ത്രി,
വേണു,
റിപ്പോർട്ടർ ടിവി
മുടിപ്പൂക്കൾ വാടിയാലെന്തോമനേ നിൻ...
പ്രിഡിഗ്രി പഠിക്കുന്ന കാലത്ത് അന്നത്തെ കാമുകി എന്നെ ഉദ്ദേശിച്ച് ഒരു പാട്ടു പാടുന്നു എന്ന പബ്ലിസിറ്റിയോടെ കോളേജ് ഡേയ്‌ക്ക് സ്റ്റേജിൽ കേറിനിന്ന് പാടി നാണം കെടുത്തിയ പാട്ടാണിത്!!
ഹോ വല്ലാത്ത നൊസ്റ്റി!!
ആ കുട്ടി എവിടെ ഉണ്ടോ എന്തോ!!
മുടിപ്പൂക്കള്‍ വാടിയാലെന്തോമനേ നിന്റെ
ചിരിപ്പൂക്കള്‍ വാടരുതെന്നോമനേ...
മുഖമൊട്ടു തളര്‍ന്നാലെന്തോമനേ നിന്റെ
മനം മാത്രം മാഴ്‌കരുതെന്നോമനേ...
കങ്കണമുടഞ്ഞാലെന്തോമനേ നിന്റെ
കൊഞ്ചലിന്‍ വളകിലുക്കം പോരുമേ
കുണുങ്ങുന്ന കൊലുസ്സെന്തിന്നോമനേ നിന്റെ
പരിഭവക്കിണുക്കങ്ങള്‍ പോരുമേ...
കനകത്തിന്‍ ഭാരമെന്തിന്നോമനേ എന്റെ
പ്രണയം നിന്‍ ആഭരണമല്ലയോ
നിലയ്‌ക്കാത്ത ധനമെന്തിന്നോമനേ നിന്റെ
മടിയിലെന്‍ കണ്മണികളില്ലയോ...
ഹോ വല്ലാത്ത നൊസ്റ്റി!!
ആ കുട്ടി എവിടെ ഉണ്ടോ എന്തോ!!
മുടിപ്പൂക്കള്‍ വാടിയാലെന്തോമനേ നിന്റെ
ചിരിപ്പൂക്കള്‍ വാടരുതെന്നോമനേ...
മുഖമൊട്ടു തളര്‍ന്നാലെന്തോമനേ നിന്റെ
മനം മാത്രം മാഴ്‌കരുതെന്നോമനേ...
കങ്കണമുടഞ്ഞാലെന്തോമനേ നിന്റെ
കൊഞ്ചലിന്‍ വളകിലുക്കം പോരുമേ
കുണുങ്ങുന്ന കൊലുസ്സെന്തിന്നോമനേ നിന്റെ
പരിഭവക്കിണുക്കങ്ങള്‍ പോരുമേ...
കനകത്തിന്‍ ഭാരമെന്തിന്നോമനേ എന്റെ
പ്രണയം നിന്‍ ആഭരണമല്ലയോ
നിലയ്‌ക്കാത്ത ധനമെന്തിന്നോമനേ നിന്റെ
മടിയിലെന്‍ കണ്മണികളില്ലയോ...
ബുക്ക്മാർക്ക് ചെയ്‌തുവെക്കേണ്ട മറ്റൊരു ടാലന്റ് ഷോ!!
ഇതാ ബുക്ക്‌മാർക്ക് ചെയ്തുവെച്ച് ഇടയ്ക്കൊക്കെ കാണാൻ പറ്റിയ മറ്റൊരു കോമഡി ടാലന്റ് ഷോ!! എല്ലാവർക്കും നന്നായിട്ട് ഇഷ്ടപ്പെടും! കേരളോത്സവവേദിയിൽ മൂന്നുതവണ ഒന്നാം സമ്മാനം കരസ്ഥമാക്കിയ ഷൈജു കോഴിക്കോട് എന്ന കൊച്ചുകലാകരന്റെ മിമിക്രി.
കരീ ഷ്മായുടെ ബസ്സിലേക്ക്...
കരീ ഷ്മായുടെ ബസ്സിലേക്ക്...
Labels:
comedy,
fun,
shyju calicut,
talent show,
തമാശ,
മിമിക്രി,
ഷൈജു കോഴിക്കോട്
മോസില്ല ഫയർഫോക്സ് | തീക്കുറുക്കൻ
Labels:
browser,
firefox,
mozilla,
ബ്രൗസർ,
മോസില്ല ഫയർഫോക്സ്
Tuesday, September 27, 2011
ടിന്റുമോൻ വീണ്ടും
നടൻ: എന്റെ തേജാ ഭായി ആൻഡ് ഫാമിലി എന്ന സിനിമ മോൻ കണ്ടോ?
ടിന്റുമോൻ: ഇല്ല
നടൻ: അതെന്താ?
ടിന്റുമോൻ: തീയറ്ററിൽ ഒറ്റയ്‌ക്കിരിക്കാൻ പേടിയാ മാമാ!!
പേരുവെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു സുഹൃത്തിന്റെ എസ്.എം.എസ്
ടിന്റുമോൻ: ഇല്ല
നടൻ: അതെന്താ?
ടിന്റുമോൻ: തീയറ്ററിൽ ഒറ്റയ്‌ക്കിരിക്കാൻ പേടിയാ മാമാ!!
പേരുവെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു സുഹൃത്തിന്റെ എസ്.എം.എസ്
സ്വാർത്ഥതാല്പര്യങ്ങൾ എല്ലാവർക്കും ഉണ്ട്..
ഇന്ത്യക്കാരായി ജനിച്ചവരൊക്കെ മുൻ ജന്മപാപികളാണെന്നാണോ ഗാനഗന്ധർവ്വൻ യേശുദാസ് മനസ്സിലാക്കി വെച്ചിരിക്കുന്നത്? അമേരിക്കയിൽ ജനിക്കുന്നത് പുണ്യമെന്നോ? അതുകൊണ്ടാണോ അദ്ദേഹം അമേരിക്കയിൽ സ്ഥിരതാമസമാക്കിയത്!! എന്താണ് യേശുദാസിന് അമേരിക്കയോടിത്ര വിധേയത്വം!! ഇങ്ങനെയൊരു അഭിപ്രായപ്രകടനം നടത്താനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുകൊടുത്ത ഭാരതമേ ലജ്ജിക്കുക!!
ഗാനഗന്ധർവന്റെ അഭിപ്രായത്തെ ശക്ത്മായി എതിർക്കുന്നു; അതിൽ പ്രതിഷേധിക്കുന്നു...
റൈറ്റ് സൈഡ് ചാറ്റിങ് | Techies Tricks
ഗൂഗിളിന്റെ സേവനം തേടാത്തവരായി നെറ്റില്‍ ആരും തന്നെ കാണികയില്ല.
സേര്‍ച്ച് എഞ്ചിന്‍, മെയില്‍ സര്‍വീസ്, ഫോട്ടോ ആല്‍ബം, വീഡിയോഷെയറിങ്
തുടങ്ങി വ്യത്യസ്തങ്ങളായ പല സേവനങ്ങലിലൂടെ ഗൂഗിള്‍ ജൈത്രയാത്ര തുടരുന്നു.
ഗൂഗിളിനെ മെയില്‍ സര്‍വീസായ ജീമെയിലില്‍ ഉള്ള ഒരു സംവിധാനമാണ് ജിമെയില്‍
ലാബ്‌സ്. 2008 ജൂണില്‍ തുടങ്ങിയ ഈ സൗകര്യം, 2011 സെപ്‌റ്റംബറില്‍ ഗൂഗിള്‍
നിര്‍ത്തിവെയ്‌ക്കും എന്നു പറഞ്ഞിരുന്നുവെങ്കിലും ഇതുവരെ
നിര്‍ത്തിവെച്ചിട്ടില്ല. ജിമെയിൽ സേവനത്തിന്റെ ഒരു പരീക്ഷണശാലയാണ് ജിമെയിൽ
ലാബ്സ് എന്നു വേണമെങ്കില്‍ പറയാം. നിരവധി പുതിയ സൗകര്യങ്ങൾ
ഉപയോക്താക്കൾക്ക് ലാബ്സിൽ പോയി പരീക്ഷിച്ചു നോക്കാവുന്നതാണ്. അതില്‍
ഒന്നാണ് റൈറ്റ്‌സൈഡ് ചാറ്റിങ്.
റൈറ്റ് സൈഡ് ചാറ്റിങ്
ഇപ്പോള്‍ ലാപ്‌ടോപ്പുകളുടെ ഉപയോഗം നാള്‍ക്കുനാള്‍ കൂടി വരികയാനല്ലോ. ലാപ്‌ടോപ്പ് സ്ക്രീനുലളെല്ലാം തന്നെ വൈഡ് സ്‌ക്രീനുകളാണു താനും. വൈഡ് സ്‌ക്രീന്‍ ലാപ്‌ടോപ്പുകലില്‍ മാത്രമല്ല, പുതിയതായി ഇറങ്ങുന്ന ഓട്ടുമില്ല TFT ഫ്ലാറ്റ് സ്‌ക്രീനുകളും കൂടുതലും ഉള്ളത് വൈഡ്‌സ്ക്രീൻ തന്നെയാണ്.
ഇങ്ങനെ വൈഡ് സ്ക്രീൻ ഉപയോഗിക്കുന്ന ജിമെയിൽ ഉപയോക്താക്കൾക്ക് പറ്റിയ ഒരു
ലാബ്സൗകര്യമാണ് റൈറ്റ് സൈഡ് ചാറ്റിങ്.
സ്‌ക്രീനിൽ രണ്ട് കോളമായ്ഇ നിറഞ്ഞു നിൽക്കുന്ന ഒരു വെബ് യൂസർ ഇന്റർഫേസാണ് ജിമെയിലിന്റേത്. ചാറ്റ് വിൻഡോ ഇടതുവശത്ത് താഴെയായിട്ടാണ് സാധാരണഗതിയിൽ കാണാറുള്ളത്. ഈ ചാറ്റ് വിൻഡോ എടുത്ത് വലതുവശത്ത് മുകളിലായി ഫിറ്റ് ചെയ്യുകയാണ് റൈറ്റ് സൈഡ് ചാറ്റ് എന്ന ജിമെയിൽ സംവിധാനം വഴി നടക്കുക. ഓൺ ലൈനിൽ ഉള്ളവരെ താഴോട്ട് സ്ക്രോൾ ചെയ്യാതെ ഒറ്റ നോട്ടത്തിൽ തന്നെ കാണാനും, ജീമെയിലിന് അതുവരെ ഇല്ലാതിരുന്ന മറ്റൊരു ലുക്ക് കിട്ടാനും മറ്റും ഇതുപയോഗിക്കാം.
ഇതെങ്ങനെ ചെയ്യുമെന്നു നോക്കാം
ജിമെയിലിന്റെ വലതുവശത്ത് ഏറ്റവും മുകലിലായി ജിമെയിൽ സെറ്റിങ്‌സ് കാണാം, താഴത്തെ ചിത്രം നോക്കുക. ആ സെറ്റിങ്‌സിൽ ക്ലിക്ക് ചെയ്താൽ ഒരു ചെറിയ മെനു താഴോട്ട് വരുന്നതു കാണാം. അതിൽ ലാബ്‌സ് കാണും. ആ ലിങ്കിൽ ക്ലിക്ക് ചെയ്യണം.
ജിമെയിൽ സെറ്റിങ്‌സും ലാബും
ഇതിൽ ഒത്തിരി സൗകര്യങ്ങളെ പറ്റി പറഞ്ഞിട്ടുണ്ട്. പലതും പിന്നീട് എനേബിൾ ചെയ്തു പരീക്ഷിച്ചു നോക്കുക. ഉപകാരപ്രദമായ വിവിധ ലാബ്ഐറ്റങ്ങൾ അവിടെ കണ്ടെത്താനാവും.
ഈ ലാബ് ഐറ്റങ്ങളിൽ താഴെയായി Right-side chat എന്നു കാണാനാവും. ഇതു കണ്ടു പിടിക്കാനൊരു എളുപ്പവഴിയുണ്ട്. കണ്ട്രോൾ അമർത്തിപിടിച്ച് f എന്ന ലെറ്റർ പ്രസ് ചെയ്താൽ ചെറിയൊരു സേർച്ച് വിൻഡോ ബ്രൗസറിന്റെ താഴെയോ മുകളിലോ ആയി വരുന്നതുകാണാം. Right-side chat എന്നത് ഇവിടെ നിന്നും കോപ്പി എടുത്ത് അവിടെ പേസ്റ്റ് ചെയ്തിട്ട് തൊട്ടടുത്തുള്ള സേർച്ച് ബട്ടൻ ക്ലിക്ക് ചെയ്താൽ മതി. ആ ലാബ് ഐറ്റം ഹൈലേറ്റ് ചെയ്തു കാണിക്കും. ചിത്രം നോക്കുക. അത് ഡീഫാൾട്ട് ഡിസേബിൾ ആയിരിക്കും. അതിൽ എനേബിൾ എന്ന ഭാഗം സെലക്റ്റ് ചെയ്യുക.
റൈറ്റ് സൈഡ് ചാറ്റ് എന്ന ലാബ് ഐറ്റം എനേബിൾ ആക്കുന്ന വിധം
ഇനി താഴോട്ട് സ്ക്രോൾ ചെയ്തിട്ട് ലാബിന്റെ അവസാന ഭാഗത്തേക്കു വരിക, അവിടെ സേവ് ചെയ്യാനുള്ള ബട്ടൻ കാണും. അതു ക്ലിക്ക് ചെയ്ത് സേവു ചെയ്യുക. ചിത്രത്തിൽ കാണിച്ചിരിക്കുന്നു.
എനേബിൾ ചെയ്ത ലാബ്‌സൗകര്യം സേവ് ചെയ്യുന്ന വിധം
ഇത്രയും ചെയ്താൽ ദാ ഇതുപോലെയിരിക്കും നിങ്ങളുടെ ജീമെയിൽ വിൻഡോ!!
ലാബ്സ് മറ്റു പല സൗകര്യങ്ങളും തരുന്നുണ്ട്. സ്വതവേയുള്ള കീബോർഡ് എളുപ്പവഴികൾക്ക് പുറമേ സ്വന്തമായി ഇവ ക്രമീകരിക്കുവാനുള്ള സൗകര്യം, ജീമെയിൽ ലോഡ് ചെയ്യുമ്പോൾ തന്നെ വന്നിരിക്കുന്ന പുതിയ മെയിലുകൾ കണാനുള്ള വഴി, ചില നേരമ്പോക്ക് കളികൾ, യൂറ്റ്യൂബിൽ ഉള്ള ചലച്ചിത്രങ്ങൾ, പിക്കാസ വെബ് ആൽബങ്ങളിലുള്ള ചിത്രങ്ങൾ തുടങ്ങിയവയുടെ ലിങ്ക് ആരെങ്കിലും അയച്ചു തന്നാൽ അത് മെയിലിനുള്ളിൽ വച്ചു തന്നെ കാണുവാനുള്ള സൗകര്യം എന്നിങ്ങനെ കുറേയേറെ പരീക്ഷണാടിസ്ഥാനത്തിലുള്ള പ്രയോഗങ്ങൾ ലാബ്സിൽ കാണാം. ഇവ പ്രശ്നങ്ങൾ കൂടാതെ പ്രവർത്തിക്കുകയും, ഉപയോക്താക്കൾക്ക് ഇഷ്ടമാവുകയും, കൂടുതൽ ആളുകൾ ഉപയോഗിക്കുവാൻ തുടങ്ങുകയും ചെയ്താൽ ജിമെയിലിന്റെ സ്വതവേയുള്ള സൗകര്യങ്ങളായി മാറ്റുകയാണ് പതിവ്. അവിടെ നിങ്ങളെ ഇനിയും ഒട്ടേറെ ലാബൈറ്റംസ് കാത്തിരിക്കുന്നുണ്ട്. പോയി എനേബിൾ ചെയ്യുക; പരീക്ഷിച്ചു നോക്കുക!!
റൈറ്റ് സൈഡ് ചാറ്റിങ്
ഇപ്പോള്‍ ലാപ്‌ടോപ്പുകളുടെ ഉപയോഗം നാള്‍ക്കുനാള്‍ കൂടി വരികയാനല്ലോ. ലാപ്‌ടോപ്പ് സ്ക്രീനുലളെല്ലാം തന്നെ വൈഡ് സ്‌ക്രീനുകളാണു താനും. വൈഡ് സ്‌ക്രീന്‍ ലാപ്‌ടോപ്പുകലില്‍ മാത്രമല്ല, പുതിയതായി ഇറങ്ങുന്ന ഓട്ടുമില്ല TFT ഫ്ലാറ്റ് സ്‌ക്രീനുകളും കൂടുതലും ഉള്ളത് വൈഡ്‌സ്ക്രീൻ തന്നെയാണ്.
സ്‌ക്രീനിൽ രണ്ട് കോളമായ്ഇ നിറഞ്ഞു നിൽക്കുന്ന ഒരു വെബ് യൂസർ ഇന്റർഫേസാണ് ജിമെയിലിന്റേത്. ചാറ്റ് വിൻഡോ ഇടതുവശത്ത് താഴെയായിട്ടാണ് സാധാരണഗതിയിൽ കാണാറുള്ളത്. ഈ ചാറ്റ് വിൻഡോ എടുത്ത് വലതുവശത്ത് മുകളിലായി ഫിറ്റ് ചെയ്യുകയാണ് റൈറ്റ് സൈഡ് ചാറ്റ് എന്ന ജിമെയിൽ സംവിധാനം വഴി നടക്കുക. ഓൺ ലൈനിൽ ഉള്ളവരെ താഴോട്ട് സ്ക്രോൾ ചെയ്യാതെ ഒറ്റ നോട്ടത്തിൽ തന്നെ കാണാനും, ജീമെയിലിന് അതുവരെ ഇല്ലാതിരുന്ന മറ്റൊരു ലുക്ക് കിട്ടാനും മറ്റും ഇതുപയോഗിക്കാം.
ഇതെങ്ങനെ ചെയ്യുമെന്നു നോക്കാം
ജിമെയിലിന്റെ വലതുവശത്ത് ഏറ്റവും മുകലിലായി ജിമെയിൽ സെറ്റിങ്‌സ് കാണാം, താഴത്തെ ചിത്രം നോക്കുക. ആ സെറ്റിങ്‌സിൽ ക്ലിക്ക് ചെയ്താൽ ഒരു ചെറിയ മെനു താഴോട്ട് വരുന്നതു കാണാം. അതിൽ ലാബ്‌സ് കാണും. ആ ലിങ്കിൽ ക്ലിക്ക് ചെയ്യണം.
ഇതിൽ ഒത്തിരി സൗകര്യങ്ങളെ പറ്റി പറഞ്ഞിട്ടുണ്ട്. പലതും പിന്നീട് എനേബിൾ ചെയ്തു പരീക്ഷിച്ചു നോക്കുക. ഉപകാരപ്രദമായ വിവിധ ലാബ്ഐറ്റങ്ങൾ അവിടെ കണ്ടെത്താനാവും.
ഈ ലാബ് ഐറ്റങ്ങളിൽ താഴെയായി Right-side chat എന്നു കാണാനാവും. ഇതു കണ്ടു പിടിക്കാനൊരു എളുപ്പവഴിയുണ്ട്. കണ്ട്രോൾ അമർത്തിപിടിച്ച് f എന്ന ലെറ്റർ പ്രസ് ചെയ്താൽ ചെറിയൊരു സേർച്ച് വിൻഡോ ബ്രൗസറിന്റെ താഴെയോ മുകളിലോ ആയി വരുന്നതുകാണാം. Right-side chat എന്നത് ഇവിടെ നിന്നും കോപ്പി എടുത്ത് അവിടെ പേസ്റ്റ് ചെയ്തിട്ട് തൊട്ടടുത്തുള്ള സേർച്ച് ബട്ടൻ ക്ലിക്ക് ചെയ്താൽ മതി. ആ ലാബ് ഐറ്റം ഹൈലേറ്റ് ചെയ്തു കാണിക്കും. ചിത്രം നോക്കുക. അത് ഡീഫാൾട്ട് ഡിസേബിൾ ആയിരിക്കും. അതിൽ എനേബിൾ എന്ന ഭാഗം സെലക്റ്റ് ചെയ്യുക.
ഇനി താഴോട്ട് സ്ക്രോൾ ചെയ്തിട്ട് ലാബിന്റെ അവസാന ഭാഗത്തേക്കു വരിക, അവിടെ സേവ് ചെയ്യാനുള്ള ബട്ടൻ കാണും. അതു ക്ലിക്ക് ചെയ്ത് സേവു ചെയ്യുക. ചിത്രത്തിൽ കാണിച്ചിരിക്കുന്നു.
ഇത്രയും ചെയ്താൽ ദാ ഇതുപോലെയിരിക്കും നിങ്ങളുടെ ജീമെയിൽ വിൻഡോ!!
ലാബ്സ് മറ്റു പല സൗകര്യങ്ങളും തരുന്നുണ്ട്. സ്വതവേയുള്ള കീബോർഡ് എളുപ്പവഴികൾക്ക് പുറമേ സ്വന്തമായി ഇവ ക്രമീകരിക്കുവാനുള്ള സൗകര്യം, ജീമെയിൽ ലോഡ് ചെയ്യുമ്പോൾ തന്നെ വന്നിരിക്കുന്ന പുതിയ മെയിലുകൾ കണാനുള്ള വഴി, ചില നേരമ്പോക്ക് കളികൾ, യൂറ്റ്യൂബിൽ ഉള്ള ചലച്ചിത്രങ്ങൾ, പിക്കാസ വെബ് ആൽബങ്ങളിലുള്ള ചിത്രങ്ങൾ തുടങ്ങിയവയുടെ ലിങ്ക് ആരെങ്കിലും അയച്ചു തന്നാൽ അത് മെയിലിനുള്ളിൽ വച്ചു തന്നെ കാണുവാനുള്ള സൗകര്യം എന്നിങ്ങനെ കുറേയേറെ പരീക്ഷണാടിസ്ഥാനത്തിലുള്ള പ്രയോഗങ്ങൾ ലാബ്സിൽ കാണാം. ഇവ പ്രശ്നങ്ങൾ കൂടാതെ പ്രവർത്തിക്കുകയും, ഉപയോക്താക്കൾക്ക് ഇഷ്ടമാവുകയും, കൂടുതൽ ആളുകൾ ഉപയോഗിക്കുവാൻ തുടങ്ങുകയും ചെയ്താൽ ജിമെയിലിന്റെ സ്വതവേയുള്ള സൗകര്യങ്ങളായി മാറ്റുകയാണ് പതിവ്. അവിടെ നിങ്ങളെ ഇനിയും ഒട്ടേറെ ലാബൈറ്റംസ് കാത്തിരിക്കുന്നുണ്ട്. പോയി എനേബിൾ ചെയ്യുക; പരീക്ഷിച്ചു നോക്കുക!!
Labels:
gmail,
gmail labs,
laptop,
Right-side chat,
widescreen monitor
ആനന്ദലബ്‌ധിക്കിനിയെന്തു വേണം!!
ചിത്ര, എംജി ശ്രീകുമാര്‍, വിധു പ്രതാപ്,സന്തോഷ് പണ്ഡിറ്റ്, മാസ്റ്റര്‍ നവജ്യോതി പണ്ഡിറ്റ്, ഭവ്യ, നിമ്മി... അഞ്ചു നായികമാർ, ഒരു നായകൻ, എട്ടു പാട്ടുകൾ, ഏഴ് സ്റ്റണ്ട് സീനുകൾ...
ഫൈസലിന്റെ ബസ്സിലേക്ക്
യുട്യൂബിലൂടെ 'പ്രശസ്തനായ' സന്തോഷ് പണ്ഡിറ്റ് സംവിധാനം ചെയ്യുന്ന കൃഷ്ണനും രാധയും ദീപാവലിക്ക് പ്രേക്ഷകര്‍ക്കു മുന്നിലെത്തും. സംവിധാനത്തിനു പുറകെ കഥ, തിരക്കഥ, ഗാനരചന, എഡിറ്റിങ് എന്നിവയും സന്തോഷിന്റെ വകയാണ്. കൂടാതെ ചിത്രത്തിലെ നായകനും മറ്റാരുമമല്ല.
വ്യത്യസ്ത മതവിഭാഗത്തില്‍ പെട്ട രണ്ടു പേരുടെ പ്രണയവും വിവാഹവും അതിനുശേഷമുള്ള അവരുടെ ജീവിതവുമാണ് സംഗീതത്തിന് പ്രാധാന്യം നല്‍കികൊണ്ട് സംവിധായകന്‍ പറയാന്‍ ശ്രമിക്കുന്നത്.
ചിത്രത്തിലെ പാട്ടുകള്‍ പാടുന്നത് ചിത്ര, എംജി ശ്രീകുമാര്‍, വിധു പ്രതാപ്,സന്തോഷ് പണ്ഡിറ്റ്, മാസ്റ്റര്‍ നവജ്യോതി പണ്ഡിറ്റ്, ഭവ്യ, നിമ്മി എന്നിവരാണ്. 'അഞ്ചു നായികമാര്‍, ഒരു നായകന്‍, എട്ടു പാട്ടുകള്‍, ഏഴ് സ്റ്റണ്ട് സീനുകള്‍' തുടങ്ങി പരസ്യവാക്യങ്ങളിലൂടെ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ പരക്കുന്ന ഈ സിനിമ മറ്റു ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തുന്നുണ്ടെന്നാണ് സന്തോഷ് പണ്ഡിറ്റിന്റെ അവകാശവാദം.
കാര്യങ്ങളിങ്ങനെയൊക്കെയാണെങ്കിലും സിനിമയുടെ വിവിധ ഭാഗങ്ങള്‍ ഇതിനകം യു ട്യൂബിലൂടെ പുറത്തുവന്നു കഴിഞ്ഞു. നെഗറ്റീവ് പബ്ലിസിറ്റി കൊണ്ട് സന്തോഷ്പണ്ഡിറ്റ് ഏഷ്യാനെറ്റ് പോലുള്ള ചാനലുകളില്‍ അഭിമുഖം നല്‍കുന്നത്ര 'ഉയരത്തിലെത്തി'യെന്ന താണ് രസകരമായ കാര്യം.
നിലവാരത്തകര്‍ച്ച കൊണ്ടും സംവിധായകന്റെ 'തൊലിക്കട്ടി' കൊണ്ടും മോശം നൃത്തരംഗങ്ങള്‍ കൊണ്ടും ഓണ്‍ലൈനില്‍ 'സൂപ്പര്‍ഹിറ്റായ' സിനിമ ഓഫ്‌ലൈനില്‍ എങ്ങനെയിരിക്കുമെന്ന് കാത്തിരുന്നു കാണാം. ചിത്രയെയും എംജി ശ്രീകുമാറിനെയും വിധുപ്രതാപിനെയും പോലുള്ളവര്‍ ആല്‍ബങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടിയിരിക് കുന്നുവെന്ന് പാട്ടിനെ സ്‌നേഹിക്കുന്ന ആര്‍ക്കും പറയാതിരിക്കാനാവില്ല.
ഗ്രാമപാതകൾ തേടി മലയാളം വിക്കിപീഡിയ...
കേരളത്തിൽ അങ്ങോളമിങ്ങോളം വിക്കീപീഡിയ സൗഹൃദസംഗമങ്ങളും പഠനശിബിരങ്ങളും നടന്നുവരുന്നു. പത്രമാധ്യമങ്ങളും വിദ്യാർത്ഥികളും സമൂഹത്തിന്റെ വിവിധതുറകളിലുള്ള വിജ്ഞാനകുതുകികളും വിക്കിപീഡിയയെ വൻതോതിൽ ആശ്രയിച്ചുവരാനും തുടങ്ങിയിരിക്കുന്നു. വിക്കിപീഡിയയോടൊപ്പം വിക്കിഗ്രന്ഥശാല, വിക്കിചൊല്ലുകൾ പോലുള്ള സഹോദരസംരംഭങ്ങളും ശക്തിപ്രാപിക്കുന്നു. വിജ്ഞാനാന്വേഷകർക്ക് ഇന്ന് വിക്കിപീഡിയ സുപരിചിതമാണ്.
സ്വതന്ത്രമായ വിജ്ഞാനത്തിന്റെ പങ്കുവയ്‌ക്കൽ മാത്രം ലക്ഷ്യംവെച്ച് പ്രവർത്തിക്കുന്ന ഒരുകൂട്ടം ആൾക്കാരുടെ പരിശ്രമം ഇതിന്റെ പുറകിലുണ്ട്. പരസ്പരം കാണാതെ ലോകത്തിന്റെ വിവിധകോണുകളിൽ ഇരുന്ന് അവരുടെ വിശ്രമവേളകൾ മലയാളത്തിനു വേണ്ടി ഉഴിഞ്ഞുവെച്ചതിന്റെ അനന്തരഫലമാണ് ഇന്നത്തെ മലയാളം വിക്കിപീഡിയ എന്നു പറയാം. മെട്രോടൗണുകൾ വിട്ട് വിക്കിപീഡിയ ഗ്രാമാന്തരങ്ങളിലേക്ക് കടന്നുചെല്ലുമ്പോൾ നമുക്കവരെ നന്ദിയോടെ ഓർക്കാം.
ഈ അവസരത്തിൽ കൊല്ലം ജില്ലയിൽ നടന്ന ജില്ലയിലെ മൂന്നാമത് മലയാളം വിക്കിപഠനശിബിരം സവിശേഷ ശ്രദ്ധ ആകർഷിക്കുന്നു. പട്ടണങ്ങൾ വിട്ട് ഗ്രാമത്തിലേക്കെത്തിയ ആദ്യ വിക്കിപഠനശിബിരമാണ് കൊല്ലം ജില്ലയിലെ ചവറ, തെക്കുംഭാഗം നടക്കാവ് കൂട്ടാക്കിൽ വി.രവികുമാറിന്റെ ഭവനത്തിൽ നടന്നത്. നവവിക്കിപീഡിയനായ ശ്രീ രവികുമാറിന്റെ വീട്ടിലെ കാരിബിയൻ ചെറി മരത്തണൽ വിക്കിപ്രവർത്തകരോടൊപ്പം സാഹിത്യ തല്പരരും , കലാസ്നേഹികളും ,അധ്യാപകരുമായ പതിനഞ്ചോളം പേരാണ് പുതിയതായി ഒത്തുചേന്നത്. കിരൺഗോപി, ഡോ.ഫുവാദ് എ.ജെ, കണ്ണൻഷൺമുഖം, അഖിൽ ഉണ്ണിത്താൻ എന്നിവർ നേതൃത്വം കൊടുത്ത ആ പഠനക്യാമ്പ് വിക്കികൂട്ടായ്‌മയുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ്. വിക്കിപഠനശിബിരത്തിനു നേതൃത്വം കൊടുത്ത പ്രവർത്തകർക്കും അവിടെ ഒത്തുചേർന്ന ഭാഷാസ്നേഹികൾക്കും ശ്രീ. രവികുമാർ ചേട്ടനു പ്രത്യേകിച്ചും അഭിനന്ദനങ്ങൾ അറിയിക്കുന്നു.
ഫോട്ടോ ആൽബം ഇവിടെ കൊടുത്തിരിക്കുന്നു.
Labels:
ചവറ,
പഠനശിബിരം കൊല്ലം ജില്ല,
മലയാളം,
വിക്കിപീഡിയ
Monday, September 26, 2011
സത്യത്തിന്റെ മുഖം!!
സത്യം മറനീക്കി പുറത്തുവരികതന്നെ ചെയ്യും. അത് എത്രയൊക്കെ മൂടിവെയ്ക്കാൻ ശ്രമിച്ചാലും പൂർവാധികം ശക്തിയോട് തിരിഞ്ഞുകൊത്തും. പാവം ഉമ്മച്ചന്റെ കാര്യമോർത്തിട്ടാ... :(
എം.വി. നികേഷ് കുമാറിന്റെ ബസ്സിലേക്ക്
ഭീഷണിയുള്ളതിനാല്‍ ക്രൈംബ്രാഞ്ചിന് തെറ്റായി മൊഴി നല്‍കേണ്ടിവന്നുവെന്ന് ഐസ്‌ക്രീം കേസില്‍ പീഢനത്തിനിരയായ ബിന്ദു. ക്രൈബ്രാഞ്ച് ഏതൊക്കെ ചോദ്യങ്ങളാണ് ചോദിക്കുകയെന്നും എങ്ങനെയാണ് മറുപടി പറയേണ്ടതെന്നും ചേളാരി ഷെരീഫ് എന്നൊരാള്‍ പറഞ്ഞിരുന്നു. ഈ ചോദ്യങ്ങള്‍ തന്നെയാണ് പിന്നീട് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ചോദിച്ചതെന്നും കേസിലെ ഇരകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും കോടതിക്കും അയച്ച പരാതിയില്‍ വ്യക്തമാക്കുന്നു.
Labels:
ice cream,
കുഞ്ഞാലിക്കുട്ടി,
പീഢനം,
പെൺവാനിഭം
ശാരദേന്ദു കണ്ടെടുത്ത പെണ്മണി താരകങ്ങൾ കാത്തുവച്ച പൊൻകണി
ഗോപീഹൃദയം യമുനാനദിയായ്
സ്വരജതിയുണരും മുരളീരവമായ്
നീയെൻ കനവിൽ ഏകാന്തതയിൽ
യവനിക ഞൊറിയുമൊരനുപമ സഖിയായ്
കവിതയുണർത്തിയ കലമാനിണയായ്
മിഴിയിണ കവരണ മഴവില്ലഴകായ്
മധുകണമുതിരുമൊരസുലഭമലരായ്
എന്നു നീ വരും... തോഴീ...!
നീ ചാർത്തും പ്രേമത്തിൻ നീരല തഴുകിയുണർത്തിയ ഗാനം
ആനന്തഹിമഗംഗയായ്
തൂടിതാളങ്ങൾ തേടും യാമങ്ങൾ തോറും കാലൊച്ച കാതോർത്തു ഞാൻ
ശാരദേന്ദു കണ്ടെടുത്ത പെണ്മണി
താരകങ്ങൾ കാത്തുവച്ച പൊൻകണി
ശ്രുതിയുണരും മനമിതിലരുളൂ മോഹനസംഗീതം
ഗോപീഹൃദയം യമുനാനദിയായ്
സ്വരജതിയുണരും മുരളീരവമായ്
നീയെൻ കനവിൽ ഏകാന്തതയിൽ
യവനിക ഞൊറിയുമൊരനുപമ സഖിയായ്
ഇന്നെന്നിൽ മോഹത്തിൻ ചാരുതതീർത്തൊരു ചന്ദന ലതയായ്
ആശ്ലേഷ മധുരം തരൂ
ഇനിയൊരു നാളും തമ്മിൽ പിരിയില്ല തോഴീ കരവീണ മൂളുന്നിതാ
തങ്കനൂപുരങ്ങൾ ചാർത്തി നീ വരൂ
രാസകേളിനൃത്തമാടി നീ വരൂ
കവിളിണകളിലധരമൊരുക്കും ചുംബനവർണ്ണങ്ങൾ
ചുംബനവർണ്ണങ്ങൾ
ദുഃഖങ്ങൾ ഏതുവരെ; ഭൂമിയിൽ സ്വപ്നങ്ങൾ തീരും വരെ!
പ്രണയലോലുപർ
ദുഃഖങ്ങൾ ഏതുവരെ
ഭൂമിയിൽ സ്വപ്നങ്ങൾ തീരും വരെ
ഇരുളിനെ ഞാനറിയും വെളിച്ചത്തെ ഞാനറിയും
ഇടയിൽ കടന്നുവരും നിഴലിന്റെ രൂപം
നിർണ്ണയിക്കാൻ ആർക്കു കഴിയും
അതു നിരന്തരം മാറിവരും
എന്തിനു മനസ്സേ കൊടുങ്കാറ്റുയരുമ്പോൾ
ചിന്തകൾ വെറുതെ കുട പിടിയ്ക്കുന്നു
മരവിച്ച രഹസ്യത്തിൻ ശവമഞ്ചവും കൊണ്ടു
മരണംവരെ ഞാൻ നടന്നോട്ടെ...
മരണംവരെ ഞാൻ നടന്നോട്ടെ...
എത്രയോ യുഗങ്ങളിൽ ഈശ്വരനെ അവതരിച്ചു
ഈ മണ്ണിൽ മനുഷ്യനെ തിരുത്താനായ് പ്രതിജ്ഞ ചെയ്തു...
ഒളിയമ്പും കുരിശ്ശും ശിരസ്സിനു മുൾമുടിയും
പകരം നൽകിയില്ലേ മനുഷ്യാ നീ...
പകരം നൽകിയില്ലേ മനുഷ്യാ നീ...
ദുഃഖങ്ങൾ ഏതുവരെ
ഭൂമിയിൽ സ്വപ്നങ്ങൾ തീരും വരെ
ഇരുളിനെ ഞാനറിയും വെളിച്ചത്തെ ഞാനറിയും
ഇടയിൽ കടന്നുവരും നിഴലിന്റെ രൂപം
നിർണ്ണയിക്കാൻ ആർക്കു കഴിയും
അതു നിരന്തരം മാറിവരും
എന്തിനു മനസ്സേ കൊടുങ്കാറ്റുയരുമ്പോൾ
ചിന്തകൾ വെറുതെ കുട പിടിയ്ക്കുന്നു
മരവിച്ച രഹസ്യത്തിൻ ശവമഞ്ചവും കൊണ്ടു
മരണംവരെ ഞാൻ നടന്നോട്ടെ...
മരണംവരെ ഞാൻ നടന്നോട്ടെ...
എത്രയോ യുഗങ്ങളിൽ ഈശ്വരനെ അവതരിച്ചു
ഈ മണ്ണിൽ മനുഷ്യനെ തിരുത്താനായ് പ്രതിജ്ഞ ചെയ്തു...
ഒളിയമ്പും കുരിശ്ശും ശിരസ്സിനു മുൾമുടിയും
പകരം നൽകിയില്ലേ മനുഷ്യാ നീ...
പകരം നൽകിയില്ലേ മനുഷ്യാ നീ...
Sunday, September 25, 2011
അച്ചുമാമനെ തോൽപിച്ചിട്ടുണ്ട് പലരും...
കഴിഞ്ഞ തെരഞ്ഞെടുപ്പുസമയത്ത് ഇറങ്ങിയ സിനിമാല. വെറുതേ കുറച്ച് കോമഡി തപ്പി നടന്നപ്പോൾ മൗസിൽ തടഞ്ഞതാ... ഗൊള്ളാം!!
പാർട്ട് 1
പാർട്ട് 2
പാർട്ട് 1
പാർട്ട് 2
Saturday, September 24, 2011
അങ്ങനെ അതും താഴേക്ക്!!
സ്കൈലാബ് ഭൂമിയിലേക്ക് പതിക്കുന്ന സമയത്ത് ഇന്നത്തെ പോലെ വാർത്താമാധ്യമങ്ങൾ കേരളത്തിൽ വ്യാപകമായിരുന്നില്ല. ആകാശവാണി റേഡിയോയിലൂടെ ഉള്ള പ്രക്ഷേപണം തന്നെയായിരുന്നു പ്രധാനം. സ്കൈലാബ് വീഴുന്ന സ്ഥലത്തേക്കുറിച്ചും അന്ന് വ്യക്തമായ ധാരന ഉണ്ടായിരുന്നില്ല.
കേരളത്തിലെ ഗ്രാമങ്ങളിൽ പലയിടങ്ങളിലും വൻ ആഘോഷങ്ങൾ അന്നു നടന്നിരുന്നുവത്രേ! ആടിനെയും പശുവിനേയും കോഴിയേയും ഒക്കെ കൊന്ന് കറിവെച്ചും വെള്ളമടിക്കുന്നവർ മൂക്കറ്റം വെള്ളമടിച്ചും എല്ലാവർരും മരണം വരിക്കാൻ തയ്യാറായിരുന്നുവത്രേ!! സ്കൈലാബ് എവിടെ നിപതിക്കുമെന്നതിനെ കുറിച്ചുള്ള അവ്യക്തത എല്ലാവരിലും ഭീതിയുണ്ടാക്കിയിരുന്നു.
സ്കൈലാബ്
സൗരയൂഥത്തിലെ ഗുരുത്വകർഷണവ്യതിയാനങ്ങളെക്കുറിച്ച് പഠിക്കുക എന്നതായിരുന്നു പ്രഥമോദേശ്യത്തോടെ ഭൂപരിക്രമണപഥത്തിലേക്ക് അയച്ച ആദ്യ അമേരിക്കൻ സ്പേസ് സ്റ്റേഷൻ ആണ് സ്കൈലാബ്. 75-ടൺ ഭാരമുള്ള ഈ സ്പേസ് സ്റ്റേഷൻ 1973 മുതൽ 1979 വരെ പ്രവർത്തനസജ്ജമായിരുന്നു.1973-ലും 74-ലും ആയി ബഹിരാകാശസഞ്ചാരികൾ ഇതു സന്ദർശിച്ചിട്ടുണ്ട്. മൈക്രോഗ്രാവിറ്റിയേക്കുറിച്ച് പഠിക്കുന്ന ഒരു പരീക്ഷണശാലയും സോളാർ ഒബ്സർവേറ്ററിയും ഇതിൽ ഉണ്ടായിരുന്നു. എന്നാൽ താത്പര്യക്കുറവുംകൊണ്ട് ഇതിനെ വേണ്ടപോലെ സംരക്ഷിക്കുവാൻ കഴിഞ്ഞില്ല. 1979-ൽ ഭൗമാന്തരീക്ഷത്തിൽ പ്രവേശിച്ച സ്കൈലാബ് കത്തിത്തകർന്നു.
മിർ
തേർഡ് ജനറേഷൻ സ്പേസ് സ്റ്റേഷൻ പരമ്പരയിലെ ആദ്യത്തെ ഉപഗ്രഹമായിരുന്നു മിർ. 1986 മുതൽ 2001 വരെയായിരുന്നു ഇതിന്റെ പ്രവർത്തനകാലയളവ്. സോവ്യറ്റ് യൂണിയൻ ഉണ്ടായിരുന്ന കാലത്ത് തുടങ്ങിയ ഈ സ്പേസ് സ്റ്റേഷന്റെ ചുമതല പിന്നീട് റഷ്യയ്‌ക്കായിരുന്നു. ഭൂമിയെ പ്രദക്ഷിണം ചെയ്യുന്ന കൃത്രിമോപഗ്രഹങ്ങളിൽ ഏറ്റവും വലിയതായിരുന്നു മിർ.
Labels:
MIR,
Skylab,
UARS,
uars-satellite,
Upper Atmosphere Research Satellite,
മിർ,
സ്കൈലാബ്
Friday, September 23, 2011
ഫെയ്സ്ബുക്ക് ടൈം ലൈൻ ആക്റ്റിവേറ്റ് ചെയ്യാം!!
എന്താണ് ഫെയ്സ്ബുക്ക് ടൈംലൈൻ?
അടുത്ത കാലത്തായി ഫെയ്സ്‌ബുക്കില്‍ കാര്യമായ മാറ്റങ്ങള്‍ നടന്നുകൊണ്ടിരിക്കുകയായിരുന്നു. അതില്‍ ഏറ്റവും കാര്യമായതും മികവുറ്റതുമായ ഒരു മാറ്റമാണ് യൂസര്‍ പ്രൊഫൈല്‍ പേജിനെ ടൈംലാനാക്കി കൊണ്ടുള്ള ഈ പുതിയ മാറ്റം. ഇപ്പോള്‍ ഫെയ്‌സ്ബുക്ക് ആപ്ലിക്കേഷന്‍ ഡവലപ്മെന്റ് സെക്ഷനില്‍ ലോഗിന്‍ ചെയ്തവര്‍ക്കുമാത്രമായി ഇതു പരിമിതപ്പെടുത്തിയിരിക്കുകയാണ്, ഉടനേതന്നെ സാധാരണ ഉപയോക്താക്കളിലേക്കും ഇതെത്തും. ഫെയ്‌സ്ബുക്ക് യൂസര്‍മാരുടെ സ്റ്റാറ്റസ് അപ്‌ഡേറ്റുകള്‍ , ഫോട്ടോകള്‍ , മറ്റ് ആക്റ്റിവിറ്റീസ് തുടങ്ങിയ എല്ലാത്തരം പ്രവൃത്തികളേയും ഡേറ്റ്-ടൈം വെച്ച് കൃത്യമായി സോര്‍ട്ട് ചെയ്തുകാണിക്കുകയാണ് ടൈംലൈനിലൂടെ. വ്യക്തവും കൃത്യതയോടെയും ഉള്ള ഗ്രാഫിക്കല്‍ ഇന്റര്‍ഫേസ് എടുത്തു പറയേണ്ട പ്രത്യേകത തന്നെ. പോസ്റ്റുകള്‍, ഫോട്ടോകള്‍, വീഡിയോകള്‍, സംഭവങ്ങള്‍ തുടങ്ങിയവ കൂടാതെ യൂസറുടെ ജീവിതത്തിലെ പ്രധാനപ്പെട്ട സന്ദര്‍ഭങ്ങളും - അതായത് റിലേറ്റീവായി കൊടുത്തിരിക്കുന്നവരുടെ ജനനതീയതി, കോളേജില്‍ ചേര്‍ന്നവര്‍ഷം തുടങ്ങിയവ- ടൈംലൈനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്, അവ എഡിറ്റ് ചെയ്യാനും ആ കാലഘട്ടത്തിലെ ഫോട്ടോസ് പോലുള്ള വിവരങ്ങള്‍ അവിടെ തന്നെ ഉള്‍പ്പെടുത്താനും ഈ പുതിയ മാറ്റത്തിലൂടെ സാധ്യമാവുന്നു. ഗൂഗിള്‍ പ്ലസ് പോലുള്ള മറ്റ് സോഷ്യല്‍ നെറ്റുവര്‍ക്കുകളില്‍ നിന്നും ഈ ഒരു മാറ്റം ഫെയ്സ്ബുക്കിനെ വളരെ ജനപ്രിയമാക്കുകതന്നെ ചെയ്യും.
ഇനി ഫെയ്സ്ബുക്ക് ടൈംലൈൻ എങ്ങനെ ആക്റ്റിവേറ്റു ചെയ്യാമെന്നു നോക്കാം
ഫെയ്സ്‌ബുക്കിൽ പുതിയതായി വന്ന ടൈംലൈൻ ആക്റ്റിവേറ്റ് ചെയ്യാൻ വളരെ എളുപ്പമാണ്. നിങ്ങളുടെ മൊബൈൽ നമ്പർ ഫെയ്‌സ്ബുക്കിൽ കൊടുത്തിട്ടുണ്ടെങ്കിൽ മാത്രമേ തൽക്കാലം ഇത് ആക്‌റ്റിവേറ്റ് ചെയ്യാൻ പറ്റൂ. മൊബൈൽ നമ്പർ അപ്‌ഡേറ്റ് ചെയ്തിട്ടില്ലെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്യുക. മൊബൈൽ നമ്പർ കൊടുത്ത ശേഷം അത് പ്രൈവറ്റാക്കി വെച്ചാൽ മതിയാവും. മൊബൈൽ നമ്പർ കൊടുത്താൽ ഉടനേ തന്നെ ഫെയ്‌സ്ബുക്ക് അത് വേരിഫൈ ചെയ്യുന്നതായിരിക്കും.
ഇനി ഫെയ്)സ്ബുക്കിന്റെ ഡവലപ്‌മെന്റ് സെക്ഷനിലേക്ക് പോകണം. ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ മതിയാവും. ഈ ലിങ്ക് ക്ലിക്ക് ചെയ്താൽ, നിങ്ങൾ ഇതിനു മുമ്പ് ആപ്ലിക്കേഷൻ ഒന്നും ഉണ്ടാക്കിയിട്ടില്ലെങ്കിൽ താഴെ കാണുന്നതു പോലെ വീണ്ടും പാസ്‌വേഡ് ചോദിക്കുന്നതാണ്.
പാസ്‌വേഡ് കൊടുത്താൽ ഇതുപോലെ ഒരു വിൻഡോ വരും. Allow എന്ന ബട്ടൻ ക്ലിക് ചെയ്യുക. ഇടയ്ക്ക് വേരിഫൈ ചെയ്യാൻ എന്തെങ്കിലും ടെക്സ്റ്റ് എന്റർ ചെയ്യാൻ ചോദിച്ചാൽ അതൊക്കെ കൊടുക്കുക.
വേരിഫൈ ചെയ്തു കഴിഞ്ഞാൽ ഇതുപോലെ പുതിയ ആപ്ലിക്കേഷൻ ഉണ്ടാക്കാനുള്ള വിൻഡോ വരും. അതിൽ വലതു വശത്ത് കാണുന്ന Create New App എന്ന ബട്ടൻ ക്ലിക്ക് ചെയ്യുക.
ഇവിടെ ആപ്ലിക്കേഷന് ഒരു പേരും ഒരു യുണീക്ക് ഐഡിയും കൊടുക്കണം. പേര് എന്തുമാവാം. ഐഡി കൊടുക്കുമ്പോൾ എല്ലാം small letter ഇൽ തന്നെ കൊടുക്കുക, രണ്ട് വാക്കുകൾ ഉണ്ടെങ്കിൽ അവടുപ്പിച്ചെഴുതുക.
ഞാൻ കൊടുത്തതു നോക്കുക, പേര് My Testing എന്നും ഐഡി rajtesting എന്നും കൊടുത്തിരിക്കുന്നു. എന്നിട്ട് continue ബട്ടൻ ക്ലിക്ക് ചെയ്യുക.
ഇപ്പോൾ ഒരു ആപ്ലിക്കേഷൻ റെഡിയായിട്ടുണ്ട്. അതിന്റെ എഡിറ്റ് മോഡിലായിരിക്കും അത് ഓപ്പണായി വന്നിരിക്കുക. താഴോട്ട് സ്ക്രോൾ ചെയ്തിട്ട് Save Changes എന്ന ബട്ടൻ ക്ലിക്ക് ചെയ്തിട്ട് ആപ്ലിക്കേഷൻ സേവു ചെയ്യുക. ചിത്രം താഴെ:
ഇനി ശ്രദ്ധിക്കണം. പേജിൽ ഇടതുവശത്തല്യി കാണുന്ന Open Graph എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യണം.
അവിടെ ക്ലിക്ക് ചെയ്യുമ്പോൾ താഴെ കാണുന്നതുപോലെ ഒരു വിൻഡോ വരും. അതിൽ പറഞ്ഞിരിക്കുന്നതുപോലെ രണ്ട് വാക്കുകൾ ടൈപ്പ് ചെയ്യുക, ഞാൻ Watch എന്നും TV Show എന്നു കൊടുത്തിരിക്കുന്നു. നിങ്ങൾക്ക് Watch Video എന്നോ Read Book എന്നോ എന്തെങ്കിലും കൊടുക്കാം.
ഇനി ഉള്ളവിൻഡോകളിൽ പ്രത്യേകച്ച് ഒന്നും ചെയ്യേണ്ടതില്ല. മൂന്നു സ്റ്റെപ്പിലയി താഴേക്ക് സ്ക്രോൾ ചെയ്തിട്ട് അവ സേവ് ചെയ്താൽ മാത്രം മതിയാവും. മൂന്നു പ്രാവശ്യം സേവ് ചെയ്തു കഴിഞ്ഞാൽ സംഗതി റെഡി!! ഇനി നിങ്ങളുടെ ഫെയ്സ്‌ബുക്ക് പ്രൊഫൈൽ പേജ് എടുത്തു നോക്കുക... (വലതു വശത്ത് മുഅളിൽ നിങ്ങളുടെ പേരിൽ ക്ലിക്ക് ചെയ്താൽ മതി).
അവിടെ ഒരു മെസേജ് ബോക്സ് വാനിരിക്കും. അതിൽ Get it Now എന്നും Learn More എന്നും രണ്ട് ബട്ടൺസ് ഉണ്ടാവും. അതിൽ Get it Now ക്ലിക്ക് ചെയ്യണം. അപ്പോൾ തന്നെ പ്രൊഫൈൽ മാറുന്നതു കാണാം. ഇനി അവിടെ തന്നെ കാണുന്ന പബ്ലിഷ് (Publish) ബട്ടൻ ക്ലിക്ക് ചെയ്തിട്ട് ഈ മാറ്റങ്ങൾ പബ്ലിഷ് ചെയ്യുക... ഇത്രേ ഉള്ളൂ. ഇനി ഇവിടെ ക്ലിക്ക് ചെയ്തു നോക്കിയേ.. ഇതുപോലെയൊക്കെ മാറ്റി നോക്കുക!!
നിങ്ങളുടെ കൂട്ടുകാരിൽ എത്രപേർ ഇത് ആക്റ്റിവേറ്റ് ചെയ്തിട്ടുണ്ട് എന്നറിയാൻ ഫെയ്സ്‌ബുക്കിന്റെ തന്നെ ഈ പേജ് നോക്കുക... താഴോട്ട് സ്ക്രോൾ ചെയ്താൽ മതി.
ടിന്റുമോന്റെ ഒരു കാര്യം!
ടിന്റുമോൻ പുതിയതായി വാങ്ങിച്ച ബസ്സ് ഉരുട്ടിക്കളിക്കുന്നു.
ടിന്റുമോൻ:
ഡ്റ്‌റ് …പീ... പീ.. പോം പോം..
സ്റ്റോപ്പ്!
പാലാരിവട്ടം പാലാരിവട്ടം.. എറങ്ങാനുള്ള തെണ്ടികളൊക്കെ ഇറങ്ങിക്കോ...
ഇനി കേറാനുള്ള കഴുതകൾ കേറ് - വേഗം വേഗം...
പോകാം റൈറ്റ് റൈറ്റ് ... ഡ്റ്‌റ് …പീ... പീ..
ഫുട്‌ബോൾ കളിക്കാനുള്ള സ്ഥലമുണ്ടല്ലോടാ പുല്ലേ! മുന്നോട്ട് നിൽക്ക്...
പീ... പീ.. പോം പോം...
....................................
ഇതു കണ്ടും കേട്ടും സഹികെട്ട ടിന്റുമോന്റെ അച്ഛൻ ആ കളിബസ്സെടുത്തു മാറ്റിവെച്ചു.
ടിന്റുമോൻ കരച്ചിൽ തുടങ്ങി. അഞ്ചുമിനിറ്റോളം നിർത്താതെ കരഞ്ഞ ടിന്റുമോന് ഒടുവിൽ അച്ഛൻ ബസ്സ് തിരിച്ചു നൽകി.
ടിന്റുമോൻ:
ഡ്റ്‌റ് …പീ... പീ.. പോം പോം..
സ്റ്റോപ്പ്!
വേഗം ഇറങ്ങെടാ നക്കികളേ...
അല്ലെങ്കിൽ തന്നെ ഒരു നായിന്റെമോൻ കാരണം അഞ്ച് മിനിറ്റ് വൈകി...
പോകാം റൈറ്റ് റൈറ്റ് ... ഡ്റ്‌റ് …പീ... പീ..
മെയിൽ ആയി കിട്ടിയത്
Facebook TimeLine ഇഷ്ടപ്പെട്ടു!!
കൊള്ളാം, ഫെയ്‌സ്ബുക്കിന്റെ ടൈംലൈൻ നന്നായി ബോധിച്ചു. ഇനി ഗൂഗിൾ പ്ലസും ഡയസ്‌പോറയുമൊക്കെ എന്തു കൊണ്ടുവരും ഇതിനെ വെല്ലാൻ എന്നേഅറിയേണ്ടതുള്ളൂ.
Labels:
Diaspora,
Facebook Timeline,
Google Plus,
ഫെയ്സ്ബുക്ക് ടൈംലൈൻ
നാളെ ഇതും ഇതിനപ്പുറവും പ്രതീക്ഷിക്കാം!!
ദിനംപ്രതി ഉയർന്നു പോകുന്ന പെട്രോൾ വില വർദ്ധന നാളെ നമ്മളെയൊക്കെ ഇവിടെ കൊണ്ടുവന്നെത്തിക്കുമെന്ന് തീർച്ച!! എന്തായാലും കരുതിയിരുന്നോ!! ഹോം ലോൺ, കാർ ലോൺ, ഗോൾഡ് ലോൺ തുടങ്ങിയവയുടെ പട്ടികയിലേക്ക് ഇനി മുതൽ പുതിയൊരു ലോൺ കൂടി പ്രതീക്ഷിക്കാം...
Labels:
car loan,
gold loan,
home loan,
petrol price,
petrol price hike,
SBI,
കാർ ലോൺ,
ഗോൾഡ് ലോൺ,
ഹോം ലോൺ
Thursday, September 22, 2011
ഓരോ ക്രിമികടികൾ...
മാരിചന്റെ പോസ്റ്റിലേക്ക്...
മാരിചന് എന്റേയും സപ്പോർട്ട്...
റിപ്പോർട്ടർ ടിവിക്ക് വേണ്ടിയാണ് ഈ വിഡിയോകൾ ഷെയർ ചെയ്യുന്നത് എന്നതിൽ യതൊരു സംശയമില്ല. നികേഷ് കുമാർ അറിയാതെയും ആയിരിക്കുകയില്ല ആ പേര് ഗൂഗിൾ ബസ്സിൽ ഉപയോഗിക്കുന്നത്.
റിപ്പോർട്ടർ ടിവിക്ക് ഉള്ളതിനേക്കാൾ പബ്ലിസിറ്റി കിട്ടുക ഇപ്പോൾ എം.വി. നികേഷ് കുമാർ എന്ന പേരിനാണ് എന്നുള്ളതും ശ്രദ്ധിക്കേണ്ടതാണ്. അങ്ങനെയിരിക്കേ അവർ ആ ഗുഡ്‌വിൽ ഉപയോഗിച്ച് തന്റെ ചാനൽ മാർക്കറ്റ് ചെയ്യുന്നതിൽ എന്താണു തെറ്റ്?
ശല്യമായി തീരുന്നുവെങ്കിൽ മ്യൂട്ട് ചെയ്യാനും റിമൂവ് ചെയ്യാനും ഉള്ള ഓപ്‌ഷൻസ് ഗൂഗിൾ നൽകുന്നുണ്ട് - അത് ഉപയോഗിക്കാവുന്നതേ ഉള്ളൂ... അർഹിക്കുന്ന പുച്ഛത്തോടെ തള്ളിക്കളയേണ്ടതാണ് ഇതുമായി ബന്ധപ്പെട്ട കൈപ്പള്ളിയുടെ ആഹ്വാനം!!
വാര്‍ത്തകളും വാര്‍ത്താധിഷ്ഠിത പരിപാടികളും യൂ ട്യൂബില്‍ അപ്‍ലോഡു ചെയ്യുന്ന മുറയ്ക്ക് ചടുലമായി ബസിലും എത്തിക്കുന്ന റിപ്പോര്‍ട്ടര്‍ ടിവി വലിയൊരു സേവനമാണ് ചെയ്യുന്നത്. മറ്റു പല കൃത്യാന്തര ബാഹുല്യങ്ങള്‍ക്കിടയില്‍ ചര്‍ച്ചകളും വാര്‍ത്താധിഷ്ഠിത പരിപാടികളും ചാനലില്‍ കാണാന്‍ കഴിയാത്തവര്‍ക്ക് ഈ സൗകര്യം വളരെ ഉപകാരപ്രദമാണ്. മാധ്യമമേഖലയെ കൗതുകത്തോടും വിമര്‍ശനബുദ്ധ്യായും നിരീക്ഷിക്കുന്ന എന്നെപ്പോലുളളവര്‍ക്ക് നികേഷിന്റെ ബസ് പ്രൊഫൈല്‍ പിന്തുടരുന്നത് വലിയ ആശ്വാസമാണ്. ശ്രദ്ധിക്കേണ്ട പരിപാടികളുടെ ലിങ്കുകള്‍ സമാനമായി ചിന്തിക്കുന്നവര്‍ക്ക് ഷെയര്‍ ചെയ്യാനും അതൊക്കെ വിമര്‍ശനാത്മകമായി പരിശോധിക്കാനും അതൊരു വലിയ സൗകര്യം തന്നെയാണ്. ഒരു ടിവി പരിപാടി, കേവലം ഒരു വെബ് ലിങ്കില്‍ കാണാനും പങ്കുവെയ്ക്കാനും കഴിയുന്നത് സാങ്കേതിക വിദ്യയുടെ അനുഗ്രഹം തന്നെയാണ്.
തങ്ങളുടെ ടെലിവിഷന്‍ പരിപാടികള്‍ കൂടുതല്‍പേരില്‍ എത്തിക്കുന്നതിനു വേണ്ടി റിപ്പോര്‍ട്ടര്‍ ടിവിയും അതിന്റെ എംഡി നികേഷ് കുമാറും ഏര്‍പ്പെടുത്തിയിരിക്കുന്ന ഈ സൗകര്യത്തോട് അസഹിഷ്ണുതയോടെ, അക്രമാസക്തമായ പ്രതികരണങ്ങള്‍ നിരന്തരമായി ഉയരുകയാണ്. ഇത് തികഞ്ഞ ജനാധിപത്യ വിരുദ്ധതയാണ്. ഇഷ്ടമില്ലാത്ത പ്രൊഫൈലുകള്‍ അണ്‍ഫോളോ ചെയ്യാനുളള സൗകര്യം ഇപ്പോള്‍ തന്നെയുളളതു ഉപയോഗിച്ചാല്‍ തങ്ങള്‍ക്കിഷ്ടമില്ലാത്തവ സ്വന്തം ഇന്‍ബോക്സില്‍ നിന്നും നീക്കം ചെയ്യാവുന്നതാണ്.
ഇവിടെ സ്വന്തം ഇന്‍ബോക്സില്‍ നിന്നു മാത്രമല്ല, സൈബര്‍ സ്പേസില്‍ നിന്നു തന്നെ റിപ്പോര്‍ട്ടര്‍ ടിവിയെ നിഷ്കാസനം ചെയ്യുക എന്ന ലക്ഷ്യത്തോടെ ചിലര്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയാണ്. താനെങ്ങനെ ഗൂഗിള്‍ ബസ് ഉപയോഗിക്കണമെന്നു തീരുമാനിക്കേണ്ടത് നികേഷ് തന്നെയാണ്... പ്രതികരിക്കണോ വേണ്ടയോ എന്നതൊക്കെ അദ്ദേഹത്തിന്റെ ഇഷ്ടം... പിന്നാലെ വരുന്നവര്‍ക്കു മീതേ എന്തെങ്കിലും സമ്മര്‍ദ്ദങ്ങള്‍ ചെലുത്താന്‍ ഗൂഗിള്‍ ആര്‍ക്കെങ്കിലും പ്രത്യേക അധികാരം നല്‍കിയിട്ടുണ്ടോ എന്നറിയില്ല. പക്ഷേ, താഴെ ഷെയര്‍ ചെയ്തതു പോലുളള ജനാധിപത്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ധൈര്യം നല്‍കുന്നത്, സൈബര്‍ സ്പേസില്‍ എന്തൊക്കെയോ ആയിക്കഴിഞ്ഞു എന്ന ഭാവമാണോ? ആണെങ്കില്‍ അതു വെച്ചുപൊറുപ്പിക്കാനാവില്ല...
കൈപ്പളളി പറയുന്നു, MV Nikesh Kumar എന്ന പേരിൽ നിരന്തരമായി Reporter Newsനു വേണ്ടി Google Buzz ചെയ്യുന്നതു് Nikesh Kumar തന്നെയാണോ എന്നു എനിക്ക് സംശയമുണ്ടു്.
Post ചെയ്യുന്നതല്ലാതെ അഭിപ്രായങ്ങൾ പ്രകടിപ്പിച്ചു കണ്ടിട്ടില്ല.
കൈപ്പളളിയുടെ സംശയത്തിനു കാരണം, നികേഷ് അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നില്ല എന്നാണ്. ബസ്സില്‍ പ്രൊഫൈല്‍ ഉണ്ടാക്കുന്നവര്‍ നിര്‍ബന്ധമായും അഭിപ്രായം പ്രകടിപ്പിച്ചിരിക്കണം എന്ന് ഗൂഗിളിന്റെ TOS എവിടെയും പറയുന്നില്ല. ഗൂഗിളിന്റെ TOSല്‍ നിഷ്കര്‍ഷിക്കാത്ത ഒരു കാരണം സ്വയം കണ്ടുപിടിച്ച് നികേഷിന്റെ പ്രൊഫൈല്‍ ബ്ലോക്ക് ചെയ്യാനുളള കൈപ്പളളിയുടെ ആഹ്വാനം തികഞ്ഞ പോക്രിത്തരമാണ്.
എല്ലാവര്‍ക്കും ഗൂഗിള്‍ നല്‍കുന്ന സൗജന്യം പറ്റി, മറ്റുളളവര്‍ക്കു മേലെ ഇത്തരം സമ്മര്‍ദ്ദം ചെലുത്തുന്നവരെക്കൂടി ബ്ലോക്കു ചെയ്യേണ്ടതുണ്ട്. ഒരു ദയയും അവര്‍ അര്‍ഹിക്കുന്നില്ല. അതുകൊണ്ട് ധൈര്യമായി കൈപ്പളളിയെയും അബ്യൂസ് റിപ്പോര്‍ട്ടു ചെയ്യൂ....
തങ്ങളുടെ ടെലിവിഷന്‍ പരിപാടികള്‍ കൂടുതല്‍പേരില്‍ എത്തിക്കുന്നതിനു വേണ്ടി റിപ്പോര്‍ട്ടര്‍ ടിവിയും അതിന്റെ എംഡി നികേഷ് കുമാറും ഏര്‍പ്പെടുത്തിയിരിക്കുന്ന ഈ സൗകര്യത്തോട് അസഹിഷ്ണുതയോടെ, അക്രമാസക്തമായ പ്രതികരണങ്ങള്‍ നിരന്തരമായി ഉയരുകയാണ്. ഇത് തികഞ്ഞ ജനാധിപത്യ വിരുദ്ധതയാണ്. ഇഷ്ടമില്ലാത്ത പ്രൊഫൈലുകള്‍ അണ്‍ഫോളോ ചെയ്യാനുളള സൗകര്യം ഇപ്പോള്‍ തന്നെയുളളതു ഉപയോഗിച്ചാല്‍ തങ്ങള്‍ക്കിഷ്ടമില്ലാത്തവ സ്വന്തം ഇന്‍ബോക്സില്‍ നിന്നും നീക്കം ചെയ്യാവുന്നതാണ്.
ഇവിടെ സ്വന്തം ഇന്‍ബോക്സില്‍ നിന്നു മാത്രമല്ല, സൈബര്‍ സ്പേസില്‍ നിന്നു തന്നെ റിപ്പോര്‍ട്ടര്‍ ടിവിയെ നിഷ്കാസനം ചെയ്യുക എന്ന ലക്ഷ്യത്തോടെ ചിലര്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയാണ്. താനെങ്ങനെ ഗൂഗിള്‍ ബസ് ഉപയോഗിക്കണമെന്നു തീരുമാനിക്കേണ്ടത് നികേഷ് തന്നെയാണ്... പ്രതികരിക്കണോ വേണ്ടയോ എന്നതൊക്കെ അദ്ദേഹത്തിന്റെ ഇഷ്ടം... പിന്നാലെ വരുന്നവര്‍ക്കു മീതേ എന്തെങ്കിലും സമ്മര്‍ദ്ദങ്ങള്‍ ചെലുത്താന്‍ ഗൂഗിള്‍ ആര്‍ക്കെങ്കിലും പ്രത്യേക അധികാരം നല്‍കിയിട്ടുണ്ടോ എന്നറിയില്ല. പക്ഷേ, താഴെ ഷെയര്‍ ചെയ്തതു പോലുളള ജനാധിപത്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ധൈര്യം നല്‍കുന്നത്, സൈബര്‍ സ്പേസില്‍ എന്തൊക്കെയോ ആയിക്കഴിഞ്ഞു എന്ന ഭാവമാണോ? ആണെങ്കില്‍ അതു വെച്ചുപൊറുപ്പിക്കാനാവില്ല...
കൈപ്പളളി പറയുന്നു, MV Nikesh Kumar എന്ന പേരിൽ നിരന്തരമായി Reporter Newsനു വേണ്ടി Google Buzz ചെയ്യുന്നതു് Nikesh Kumar തന്നെയാണോ എന്നു എനിക്ക് സംശയമുണ്ടു്.
Post ചെയ്യുന്നതല്ലാതെ അഭിപ്രായങ്ങൾ പ്രകടിപ്പിച്ചു കണ്ടിട്ടില്ല.
കൈപ്പളളിയുടെ സംശയത്തിനു കാരണം, നികേഷ് അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നില്ല എന്നാണ്. ബസ്സില്‍ പ്രൊഫൈല്‍ ഉണ്ടാക്കുന്നവര്‍ നിര്‍ബന്ധമായും അഭിപ്രായം പ്രകടിപ്പിച്ചിരിക്കണം എന്ന് ഗൂഗിളിന്റെ TOS എവിടെയും പറയുന്നില്ല. ഗൂഗിളിന്റെ TOSല്‍ നിഷ്കര്‍ഷിക്കാത്ത ഒരു കാരണം സ്വയം കണ്ടുപിടിച്ച് നികേഷിന്റെ പ്രൊഫൈല്‍ ബ്ലോക്ക് ചെയ്യാനുളള കൈപ്പളളിയുടെ ആഹ്വാനം തികഞ്ഞ പോക്രിത്തരമാണ്.
എല്ലാവര്‍ക്കും ഗൂഗിള്‍ നല്‍കുന്ന സൗജന്യം പറ്റി, മറ്റുളളവര്‍ക്കു മേലെ ഇത്തരം സമ്മര്‍ദ്ദം ചെലുത്തുന്നവരെക്കൂടി ബ്ലോക്കു ചെയ്യേണ്ടതുണ്ട്. ഒരു ദയയും അവര്‍ അര്‍ഹിക്കുന്നില്ല. അതുകൊണ്ട് ധൈര്യമായി കൈപ്പളളിയെയും അബ്യൂസ് റിപ്പോര്‍ട്ടു ചെയ്യൂ....
മാരിചന് എന്റേയും സപ്പോർട്ട്...
ശല്യമായി തീരുന്നുവെങ്കിൽ മ്യൂട്ട് ചെയ്യാനും റിമൂവ് ചെയ്യാനും ഉള്ള ഓപ്‌ഷൻസ് ഗൂഗിൾ നൽകുന്നുണ്ട് - അത് ഉപയോഗിക്കാവുന്നതേ ഉള്ളൂ... അർഹിക്കുന്ന പുച്ഛത്തോടെ തള്ളിക്കളയേണ്ടതാണ് ഇതുമായി ബന്ധപ്പെട്ട കൈപ്പള്ളിയുടെ ആഹ്വാനം!!
ഇതു വല്ലാത്തൊരു ശല്യമായിട്ടുണ്ട്!!
ഒരു ദിവസം എത്ര തവണയാനെന്നറിയില്ല ഞാനീ വകുപ്പിൽ പെട്ട മെയിലുകൾ ഡിലീറ്റ് ചെയ്യുന്നത്!! എന്തായാലും വൈകിയാണെങ്കിലും ഇന്നു ഞാനൊരു ഫിൽട്ടർ ഉപയോഗിച്ച് brizy.com -നെ ഡയറക്‌റ്റ് ഡിലീറ്റ് ചെയ്യാൻ തുടങ്ങി. ബസ്സിലും പ്ലസ്സിലും ഉള്ള ഒട്ടുമിക്ക ആളുകളുടെ മെയിൽ ഐഡിയിൽ നിന്നും ഇതു വന്നിട്ടുണ്ട് :( ദാ ഇപ്പോ വന്ന ഒരു മെയിൽ:
ഇതുവരെ ഞാനാ ലിങ്കിൽ ക്ലിക്ക് ചെയ്തിരുന്നില്ല; ഇന്ന് ആ സൈറ്റിനെ കുറിച്ച് ഗൂഗിൾ ഭഗവതിയോട് ചോദിച്ചപ്പോൾ പറഞ്ഞത് അതൊരു ഗൈമിങ് സൈറ്റാണെന്നാണ്!! invitation അയക്കുന്നവർ ഒക്കെ അറിഞ്ഞിട്ടു തന്നെ അയക്കുന്നവർ ആയിരിക്കുമോ :) അതോ അബദ്ധം പിണഞ്ഞവരായിരിക്കുമോ...!
ഇതുവരെ ഞാനാ ലിങ്കിൽ ക്ലിക്ക് ചെയ്തിരുന്നില്ല; ഇന്ന് ആ സൈറ്റിനെ കുറിച്ച് ഗൂഗിൾ ഭഗവതിയോട് ചോദിച്ചപ്പോൾ പറഞ്ഞത് അതൊരു ഗൈമിങ് സൈറ്റാണെന്നാണ്!! invitation അയക്കുന്നവർ ഒക്കെ അറിഞ്ഞിട്ടു തന്നെ അയക്കുന്നവർ ആയിരിക്കുമോ :) അതോ അബദ്ധം പിണഞ്ഞവരായിരിക്കുമോ...!
ഈ ലാപ്‌ടോപ്പ് ഇഷ്ടപ്പെട്ടു!!
ഈ ലാപ്‌ടോപ്പ് ഇഷ്ടപ്പെട്ടോ? കൊള്ളാമെന്നു തോന്നുന്നു - എനിക്കിഷ്ടമായി. ഒന്നു വാങ്ങിച്ചാലോന്ന് ചിന്തിക്കുന്നു. വിലനിലവാരം അറിയാൻ എന്താ വഴി? ബസ്സിൽ ഇതു വാങ്ങിച്ചു വെച്ചിരിക്കുന്നവർ ആരെങ്കിലും ഉണ്ടോ?
ICONIA
ICONIA-484G64ns ( LX.RF702.063 )
Genuine Windows® 7 Home Premium - Intel Core i5 (i5 - 480M, 2.66 GHz, 3 MB) - 35.6 cm (14") LED - 16:9 - Active Matrix TFT Colour LCD - CineCrystal - Intel - 4 GB DDR3 SDRAM - 640 GB Serial ATA - Weight (Approximate) 2.80 kg
ICONIA-484G64ns
LX.RF702.063
Compare
-
Operating System
Operating System Genuine Windows® 7 Home Premium -
Processor & Chipset
Processor Manufacturer Intel Processor Type Core i5 Processor Model i5-480M Processor Speed 2.66 GHz Processor Core Dual-core Cache 3 MB 64-bit Processing Yes Chipset Manufacturer Intel Chipset Model HM55 Express -
Memory
Standard Memory 4 GB Maximum Memory 8 GB Memory Technology DDR3 SDRAM Memory Standard DDR3-1066/PC3-8500 Number of Total Memory Slots 2 -
Storage
Hard Drive Capacity 640 GB Hard Drive Interface Serial ATA Hard Drive RPM 5400 -
Display & Graphics
Screen Size 35.6 cm (14") Display Screen Type Active Matrix TFT Colour LCD Display Screen Technology CineCrystal Aspect Ratio 16:9 Backlight Technology LED Colour Support 16.7 Million Colours Touchscreen Yes Graphics Controller Manufacturer Intel Graphics Memory Technology DDR3 SDRAM Graphics Memory Accessibility Shared TV Card No -
Network & Communication
Wi-Fi Yes Wi-Fi Standard IEEE 802.11b/g/n Bluetooth Yes Bluetooth Standard Bluetooth 3.0 Ethernet Technology Gigabit Ethernet -
Interfaces/Ports
HDMI Yes Total Number of USB Ports 3 Number of USB 2.0 Ports 2 Number of USB 3.0 Ports 1 VGA Yes Network (RJ-45) Yes -
Built-in Devices
Webcam Yes Microphone Yes Finger Print Reader No -
Software
Operating System Genuine Windows® 7 Home Premium Operating System Architecture 64-bit Software Included
- Microsoft® Office Starter: reduced-functionality Word and Excel® only, with advertising. No PowerPoint® or Outlook®. Buy Office 2010 to use the full-featured software.
- Bing™ Bar
- Windows Live™ Essentials
-
Battery Information
Number of Cells 4-cell Battery Chemistry Lithium Ion (Li-Ion) Battery Capacity 3000 mAh -
Power Description
Maximum Power Supply Wattage 65 W -
Physical Characteristics
Height 32 mm Width 347 mm Depth 249 mm Weight (Approximate) 2.80 kg -
Miscellaneous
Package Contents
- ICONIA ICONIA-484G64ns Tablet PC
- Lithium Ion Battery
- AC Adapter
Security Features
- Kensington Lock Slot
- BIOS Password:
- User
- Supervisor
- HDD
Green Compliant Yes Green Compliance Certificate/Authority Energy Star -
Warranty
Warranty One-year International Travelers Warranty (ITW)
Prices and Specifications are subject to change without notice.
Subscribe to:
Posts (Atom)
ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ
-
ഏപ്രിൽ മാസം ഫെയ്സ്ബുക്കിൽ... വളരെ കുറഞ്ഞു എന്നു തോന്നുന്നു... 2019-05-07T02:29:49.000Z
-
ശ്രീ അഭയ ഹസ്ത ഗണപതി ടെംബിൾ... ------------ ----------- ------------- -------- വിദ്യകൊണ്ടറിയേണ്ടതറിയാതെ വിദ്വാനെന്നു നടിക്കു...
-
മതഭ്രാന്തനായ നാധുറാം വിനായക് ഗോഡ്സെ വധിച്ച മഹാത്മജിയുടെ ഓർമ്മദിനം! 1948 ജനുവരി 30-ന് വെള്ളിയാഴ്ച വൈകുന്നേരം 5.17 ന് ഡൽഹിയിലെ ബിർളാ മന്ദിരത്...
-
😔 പി എസ് ശ്രീധരൻപിള്ള കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് അയച്ച കത്ത്!! 2019-05-06T03:57:07.000Z
-
Project Tiger - Wikipedia വിക്കിപീഡിയയിൽ പ്രാദേശിക ഭാഷകളിലെ വിവരങ്ങളുടെ വിപുലീകരണത്തിനായി രൂപം നൽകിയ പ്രോജക്റ്റ് ടൈഗർ എന്ന പദ്ധതിയു...
-
പതിനെട്ടാം ശതകത്തിൽ മൈസൂർ ഭരിച്ചിരുന്ന ഭരണാധികാരിയാണ് ടിപ്പു സുൽത്താൻ എന്നറിയപ്പെടുന്ന ഫത്തഹ് അലിഖാൻ ടിപ്പു! 1799 മേയ് 4 ഓർമ്മദിനം 2019-05-...
-
അപരാഹ്നത്തിന്റെ അനന്തപദങ്ങളിൽ ആകാശനീലിമയിൽ അവൻ നടന്നകന്നു, ഭീമനും യുധിഷ്ഠിരനും ബീഡി വലിച്ചു... സീതയുടെ മാറ് പിളർന്ന് രക്തം കുടിച്ചൂ ദ...
-
ദേവരാജൻ മാസ്റ്റർ സംഗീതം നൽകിയ സിനിമാഗാനങ്ങൾ!! No ഗാനം സിനിമ ഗാനരചിതാവ് ഗാനം ആലപിച്ചത് 1 ...
-
നീയുറങ്ങിക്കൊള്ക, ഞാനുണര്ന്നിരുന്നീടാം തീവ്രമീ പ്രണയത്തിന് മധുരം സൂക്ഷിച്ചീടാം, ഗാഢനിദ്രയില് നിന്നു നിൻ കണ്തുറക്കുമ്പോള് ലോലചുംബനങ്ങളാ...
-
# കരിയർനെറ്റ് ടെക്നോളജീസ്. കമ്പനി തുടങ്ങിയിട്ട് ഇന്നേക്ക് 20 വർഷങ്ങൾ ആവുന്നു. ഇവിടെ ഞാൻ ജോയിൻ ചെയ്തിട്ട് 12 വർഷങ്ങളും ഒരുമാസവും ആയിട്ടുണ...
ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License
The text content of this site are available under the Creative Commons Attribution-ShareAlike License