Thursday, October 27, 2011
സിന്‍ക്യു | SinQ
ഒരു ഓപ്പറേറ്റിങ് സിസ്റ്റമൊക്കെ വികസിപ്പിച്ചെടുക്കുക എന്നത് ചെറിയ പണിയൊന്നുമല്ല. ആയിരക്കണക്കിന് വിദഗ്‌ദരായ ഡവലപ്പർമാരുടെ വർഷങ്ങളോളം ഉള്ള ശ്രമഫലമാണ് ഇന്നുകാണുന്ന പല ഓപ്പറേറ്റിങ് സിസ്റ്റവും. ഇതാ, ഇവിടെ നാലു വിദ്യാർത്ഥികൾ സിന്‍ക്യു എന്ന പേരിൽ ഒരു ഓപ്പറേറ്റിങ് സിസ്റ്റം വികസിപ്പിച്ചെടുത്തിരിക്കുന്നു!! ഫ്രീവെയറായി കിട്ടുന്ന ലിനക്സ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ വിവിധ വേർഷനുകളിൽ ഏതോ കസ്റ്റമൈസ് ചെയ്തെടുത്തതാവണം ഇതെന്നു വിശ്വസിക്കുന്നു; അവർ അതിനെ കുറിച്ച് പറയാൻ തയ്യാറായിട്ടില്ല. എന്തായാലും, ഈ വിദ്യാർത്ഥികളുടെ ഉദ്യമത്തിനെ അകമഴിഞ്ഞു പ്രോത്സാഹിപ്പിക്കുന്നു.
കാളപെറ്റു എന്നു കേൾക്കുമ്പോൾ തന്നെ കയറെടുക്കുന്ന മനോരമക്കാരനെ അല്പം വിമർശിക്കാതെയും വയ്യ. വാർത്തകൾ കിട്ടിയ മുറയ്ക്ക് പ്രസിദ്ധീകരിക്കാതെ, അതിനെ കുറിച്ച് നന്നായി അന്വേഷിച്ചുതന്നെ വേണമായിരുന്നു ഇങ്ങനെയൊരു വാർത്ത കൊടുക്കാൻ! സത്യത്തിൽ എന്താണ് ഈ ഓപ്പറേറ്റിങ് സിസ്റ്റം എന്നവർ അന്വേഷിക്കണമായിരുന്നു... അല്ലെങ്കിൽ, ഈ ഓപ്പറേറ്റിങ് സിസ്റ്റം ഏതു കോറിനെ ബെയ്‌സ് ചെയ്താണ് എഴുതിയിരിക്കുന്നത്, അതിൽ ഈ കുട്ടികൾ വരുത്തിയ മാറ്റങ്ങൾ എന്തൊക്കെ എന്നൊക്കെ ഒന്നു വിശദീകരിക്കണമായിരുന്നു.. മനോരമയുടെ വാർത്ത കാണുക:
വിന്‍ഡോസ്, ലിനക്സ്, മാക്കിന്റോഷ് തുടങ്ങി ഏത് ഓപ്പറേറ്റിങ്
സോഫ്ട്വെയറുകളില്‍ കെ പഴകിയവര്‍ക്കും സിന്‍ക്യു (SinQ) സ്വന്തം വീടു
പോലെ പരിചയം തോന്നും. പുന്നപ്ര സഹകരണ എന്‍ജിനീയറിങ് കോളജ്
വിദ്യാര്‍ഥികളുടെ സംഘടനയായ Zinquin-ന്റെ സഹായത്തോടെ കോളജിലെ
കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥികളായ ശ്രീരാജ്, വിഷ്ണുപ്രസാദ്,
ക്രിസ്റ്റി, അഭിജിത്ത് എന്നിവര്‍ ചേര്‍ന്നു വികസിപ്പിച്ചെടുത്ത സ്വതന്ത്ര
സൗജന്യ ഓപ്പറേറ്റിങ് സിസ്റ്റമാണ് സിന്‍ക്യു. സ്വതന്ത്ര ഓപ്പറേറ്റിങ്
സോഫ്ട്വെയറുകള്‍ സാങ്കേതികമായി മുന്നിലാണെങ്കിലും കാഴ്ചയില്‍
ബോറന്മാരാണെന്നാണ് ഇവരുടെ വിലയിരുത്തല്‍. ഉപയോഗിക്കുന്നവര്‍ക്ക് ഈസിയായി ചെയ്യാവുന്ന പല ആപ്ലിക്കേഷനുകളുടേയും പണി സ്വതന്ത്ര സോഫ്റ്റ്വെയര്‍
നിര്‍മാതാക്കള്‍ പാതിവഴിയില്‍ ഉപേക്ഷിച്ചിട്ടുണ്ട്. അത്തരം പണികള്‍
പൂര്‍ത്തിയാക്കി, സ്റ്റെലിഷ് ആയി, എല്ലാ ഓപ്പറേറ്റിങ് സോഫ്ട്വെയറുകളുടെയും
പ്രതീതി ഒരു സോഫ്ട്വെയറില്‍ ആവിഷ്കരിച്ചതാണ് പുതിയ സോഫ്ട്വെയറിന്റെ
ജാതകം.കാളപെറ്റു എന്നു കേൾക്കുമ്പോൾ തന്നെ കയറെടുക്കുന്ന മനോരമക്കാരനെ അല്പം വിമർശിക്കാതെയും വയ്യ. വാർത്തകൾ കിട്ടിയ മുറയ്ക്ക് പ്രസിദ്ധീകരിക്കാതെ, അതിനെ കുറിച്ച് നന്നായി അന്വേഷിച്ചുതന്നെ വേണമായിരുന്നു ഇങ്ങനെയൊരു വാർത്ത കൊടുക്കാൻ! സത്യത്തിൽ എന്താണ് ഈ ഓപ്പറേറ്റിങ് സിസ്റ്റം എന്നവർ അന്വേഷിക്കണമായിരുന്നു... അല്ലെങ്കിൽ, ഈ ഓപ്പറേറ്റിങ് സിസ്റ്റം ഏതു കോറിനെ ബെയ്‌സ് ചെയ്താണ് എഴുതിയിരിക്കുന്നത്, അതിൽ ഈ കുട്ടികൾ വരുത്തിയ മാറ്റങ്ങൾ എന്തൊക്കെ എന്നൊക്കെ ഒന്നു വിശദീകരിക്കണമായിരുന്നു.. മനോരമയുടെ വാർത്ത കാണുക:
മൊബെല്‍ ഫോണ്‍ പോലെ ലളിതമായി സിന്‍ക്യു ഉപയോഗിക്കാം. സ്പീഡാണ് മറ്റൊരു പ്രത്യേകത. വിന്‍ഡോസിനു സമാനമായ യൂസര്‍ ഇന്റര്‍ഫേസ്, വെറസുകളില്‍ നിന്നുള്ള സമ്പൂര്‍ണ പരിരക്ഷ, അനായാസമായ ഇന്‍സ്റ്റലേഷന്‍, പതിനായിരം രൂപയില്‍ താഴെ വിലയുള്ള ശേഷി കുറഞ്ഞ കംപ്യൂട്ടറുകളില്‍ പോലും ഉയര്‍ന്ന വേഗം എന്നിവ സിന്‍ക്യുവിന്റെ ചില വിശേഷണങ്ങള്‍ മാത്രം. ത്രീഡി എഫക്ടില്‍ മാറ്റാന്‍ കഴിയുന്ന മള്‍ട്ടിപ്പിള്‍ ഡെസ്ക്ടോപ്പ് ആകര്‍ഷകം. ഗ്രാഫിക്സിനു അധിക പ്രാധാന്യം നല്‍കിയിട്ടുണ്ട്. സാധാരണക്കാരന്‍ മുതല്‍ കംപ്യൂട്ടര്‍ വിദഗ്ധന്‍ വരെ ഇഷ്ടപ്പെടുന്ന ഫ്ളെക്സിബിലിറ്റി. ഇന്ത്യയിലെ സ്കൂളുകളെ കൂടി പരിഗണിച്ച് ഹാര്‍ഡ്വെയര്‍ സൗകര്യമനുസരിച്ച് ഒന്നിലേറെ മൗസും, കീ ബോര്‍ഡും ഉപയോഗിക്കാന്‍ സൗകര്യം നല്‍കുന്നു. തിരിച്ചെടുക്കാന്‍ പറ്റാത്ത 'മെമ്മറി ഡിലീറ്റ്. എല്ലാ കമ്പനികളുടെയും മൊബെല്‍ ഫോണ്‍ പിസി സ്യൂട്ട് ഇതില്‍ ഉപയോഗിക്കാം. എന്നാല്‍ ഇന്റര്‍നെറ്റ് കണക്ഷനു പിസി സ്യൂട്ട് ആവശ്യമില്ല. പുതുതായി രംഗത്തു വരുന്ന സോഫ്ട്വെയറുകള്‍ ഉള്‍പ്പെടെ ഉള്‍ക്കൊള്ളിച്ച് സോഫ്ട്വെയര്‍ ആര്‍ക്കും അപ്ഡേറ്റ് ചെയ്യാം.
സിന്‍ക്യു സൗജന്യ വിതരണത്തിന് തയാറാണ്. ഡിവിഡികള്‍ പുന്നപ്രയിലെ കോളജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് മാനേജ്മെന്റില്‍ ലഭ്യമാണ്. ഫോണ്‍ : 9497221221, 9037128983, 9037865774, 9061061356.
ഇ മെയില്‍: zinqmail@yubi.in
മനോരമ വാർത്തയിൽ നിന്നും...
നിർമ്മാതാക്കൾ അറിയാൻ:
ഈ ഓപ്പറേറ്റിങ് സിസ്റ്റം ഉണ്ടാക്കിയ കുട്ടികളുടെ അറിവിലേക്കായി ചില കാര്യങ്ങൾ, ഇതിനെ പറ്റി ബ്ലോഗിൽ ഷെയർ ചെയ്തപ്പോൾ ഗൂഗിൾ ബസ്സിൽ കിട്ടിയ ചില കമന്റുകൾ കൂടി ഇവിടെ ഉൾപ്പെടുത്തുന്നു. അതു വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

ജിമെയിൽ ഫിൽട്ടർ - ഒരു മുൻകരുതൽ കൂടി!
നമ്മുടെ പ്രധാന മെയിൽ ഐഡി വെച്ച് മറ്റു പല സൈറ്റുകളിലും രജിസ്റ്റർ ചെയ്യേണ്ടി വരാറുണ്ടല്ലോ... പലപ്പോഴും അത്തരം രജിസ്‌ട്രേഷൻസ് പണി തരാറുമുണ്ട്, ഉദാഹരനത്തിന് ജോബ് സൈറ്റുകൾ, ഗൈമിങ് സൈറ്റുകൾ, പുറത്തു പറയാൻ കൊള്ളാത്ത ചില സൈറ്റുകൾ തുടങ്ങിയവ...
അതുപോലെ ആവശ്യമുള്ള ചില സൈറ്റുകളിലും നമുക്കിതുപോലെ രജിസ്റ്റർ ചെയ്യേണ്ടി വരും, ഉദാഹരണത്തിന് ടിക്കറ്റ് റിസർവേഷൻ (ട്രൈൻ, ബസ്സ്, സിനിമാ ), ബാങ്ക്, ഫെയ്സ്‌ബുക്ക് പോലുള്ള സോഷ്യൽ നെറ്റ്‌വർക്കുകൾ മുതലായവ...
ഇങ്ങനെ രജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ പലപ്പോഴും അത്തരം സൈറ്റുകളിൽ നിന്നും നോൺസ്റ്റോപ്പായി പരസ്യങ്ങൾ മെയിലായി കിട്ടിക്കൊണ്ടിരിക്കും. നമ്മുടെ മെയിൽ ബോക്സ് ഒരു ദിവസം തുടന്നു നോക്കിയില്ലെങ്കിൽ അവ നിറഞ്ഞുകവിഞ്ഞിരിക്ക്ഉന്നതു കാണാം. ജീമെയിലിൽ ഇത്തരം മെയിലുകളെ ഫിൽട്ടർ ചെയ്തു മാറ്റി നിർത്താനോ ഡിലീറ്റ് ചെയ്യാനോ ഒക്കെ എളുപ്പവഴികൾ ഉണ്ട്. ഇത്തരം ഫിൽട്ടറുകൾ എളുപ്പത്തിൽ ഉപയോഗിക്കാനും വളരെ റീഡബിൾ ആയി തന്നെ ഇത്തരം മെയിലുകളെ ക്രമീകരിക്കാനും ഞാൻ ഉപയോഗിച്ചിരിക്കുന്ന ഒരു വഴി താഴെ കൊടുത്തിരിക്കുന്നു:
ഒരു സൈറ്റിൽ രജിസ്റ്റർ ചെയ്യുമ്പോൾ തന്നെ അത് ഏതു തരത്തിലുള്ള സൈറ്റാണെന്നു മനസ്സിലാക്കുക, ഇവിടെ കുട്ടികൾക്കുവേണ്ടിയുള്ള ഫ്ലാഷ് ഗൈംസ് ഡൗൺലോഡ് ചെയ്യുന്ന ഒരു സൈറ്റിൽ ഇന്ന് ഞാൻ രജിസ്റ്റർ ചെയ്‌ത രീതി വെച്ചുതന്നെ ഇതു വിശദീകരിക്കാം. ഇത്തരം സൈറ്റുകൾ നമ്മുടെ ഇമെയിൽ ഐഡികൾ വശത്താക്കാൻ വേണ്ടി അതിൽ നിർബന്ധമായും രജിസ്റ്റർ ചെയ്താൽ മാത്രമേ ഡൗൺലോഡ് ലിങ്ക് തരികയുള്ളു. ഒന്നുകിൽ ഇമെയിൽ ഐഡി കിട്ടിയ ഉടനേ ലിങ്ക് കിട്ടും, അല്ലെങ്കിൽ ആ ലിങ്ക് മെയിലിലേക്ക് അയച്ചു തരും - ഇതാണു പതിവ്.
എന്റെ മെയിലൈഡി രാജേഷ്ഒടയഞ്ചാൽ@gmail.com എന്നതാണ്, ഇവിടെ രജിസ്റ്റർ ചെയ്യുമ്പോൾ മെയിൽ ഐഡി ചോദിച്ച സ്ഥലത്ത് ഞാൻ കൊടുത്തത് rajeshodayanchal+delete@gmail.com എന്നാണ്. +delete എന്നത് ഒരു കീവേർഡാണ്. rajeshodayanchal+delete@gmail.com എന്ന മെയിൽ ഐഡിയിലേക്കു വരുന്ന മെയിലിനെ എന്തു ചെയ്യണം എന്ന് എന്റെ ജിമെയിലിന്റെ ഫിൽട്ടറിൽ ഞാൻ പറഞ്ഞു വെച്ചിട്ടുണ്ട്. അവ ഇൻബോക്സിൽ വരാതെ ഒരു താൽക്കാലിക ലേബലിൽ പോയി നിൽക്കും, വെറുതേ ഇരിക്കുമ്പോൾ, അല്ലെങ്കിൽ ഒരു മാസത്തിൽ ഒരിക്കൽ ആ ലേബലിൽ ഉള്ള മെയിൽസ് ഒക്കെ ഡിലീറ്റ് ചെയ്തു കളയും. താഴത്തെ ചിത്രം കൂടി നോക്കുക: ചിത്രത്തിൽ ക്ലിക്ക് ചെയ്താൽ വലുതാവും. അവിടെ To - വിലെ മെയിൽ ഐഡി നോക്കുക:
ഈ രീതിയിൽ
rajeshodayanchal+tickets@gmail.com,
rajeshodayanchal+banks@gmail.com,
rajeshodayanchal+social@gmail.com,
എന്നിങ്ങനെ പലതായി എന്റെ മെയിൽ ഐഡി ഞാൻ മാറ്റിയാണു കൊടുത്തിട്ടുള്ളത്. പിന്നീട് അതിൽ പറഞ്ഞിരിക്കുന്ന tickets, banks, social, delete എന്നിങ്ങനെയുള്ള കീവേർഡ്സ് വെച്ച് ഇവയെ വേണ്ട വിധം ക്രമീകരിക്കുന്നു. ഇങ്ങനെ ഒരു + സിമ്പലിനു ശേഷം ഒരു കീവേർഡ് കൊടുക്കുന്നതുകൊണ്ട് നിങ്ങൾക്കു വരുന്ന മെയിലുകൾ വഴി തെറ്റിപ്പോവുകയൊന്നും ഇല്ല. ( എന്തുകൊണ്ട് വഴി തെറ്റില്ല എന്നത് ജിമെയിലിനോട് തന്നെ ചോദിക്കേണ്ടി വരും!!)
ജിമെയിൽ ഫിൽട്ടറിനെ കുറിച്ച് (ലേബലിനെ കുറിച്ചും) മിനിമം അറിവ് ഇതിന് ആവശ്യമാണ്. ട്രൈചെയ്തു നോക്കുക/

Labels:
filter,
gmail,
gmail label,
ജിമെയിൽ,
ഫിൽട്ടർ
പുഴയോരഴകുള്ള പെണ്ണ്
പുഴയോരഴകുള്ള പെണ്ണ്
ആലുവപ്പുഴയോരഴകുള്ള പെണ്ണ്
കല്ലും മാലയും മാറിൽ ചാർത്തിയ
ചെല്ലക്കൊലുസിട്ട പെണ്ണ്
മഴ പെയ്താൽ തുള്ളുന്ന പെണ്ണ്
മാനത്തൊരു മഴവില്ല് കണ്ടാൽ
ഇളകും പെണ്ണ്
പാടത്തെ നെല്ലിനും തീരത്തെ തൈകൾക്കും
പാലും കൊണ്ടോടുന്ന പെണ്ണ്
അവളൊരു പാവം പാൽക്കാരി പെണ്ണ്
പാൽക്കാരി പെണ്ണ്
വെയിലത്ത് ചിരി തൂകും പെണ്ണ്
ശിവരാത്രി വ്രതവുമായി
നാമം ജപിക്കും പെണ്ണ്
പെണ്ണിനെ കാണുവാൻ ഇന്നലെ വന്നവർ
ചൊന്നു പോൽ ഭ്രാന്തത്തിപെണ്ണ്
അവളൊരു പാവം ഭ്രാന്തത്തിപെണ്ണ്
അതു കേട്ട് നെഞ്ച് പിടഞ്ഞ്
കാലിലെ കൊലുസെല്ലാം
ഊരിയെറിഞ്ഞ്
ആയിരം നൊമ്പരം മാറിലൊതുക്കി
കൊണ്ടാഴിയിലേക്കവൾ പാഞ്ഞു
അവളൊന്നും ആരോടും മിണ്ടാതെ പാഞ്ഞു
മിണ്ടാതെ പാഞ്ഞു...
ആലുവപ്പുഴയോരഴകുള്ള പെണ്ണ്
കല്ലും മാലയും മാറിൽ ചാർത്തിയ
ചെല്ലക്കൊലുസിട്ട പെണ്ണ്
മഴ പെയ്താൽ തുള്ളുന്ന പെണ്ണ്
മാനത്തൊരു മഴവില്ല് കണ്ടാൽ
ഇളകും പെണ്ണ്
പാടത്തെ നെല്ലിനും തീരത്തെ തൈകൾക്കും
പാലും കൊണ്ടോടുന്ന പെണ്ണ്
അവളൊരു പാവം പാൽക്കാരി പെണ്ണ്
പാൽക്കാരി പെണ്ണ്
വെയിലത്ത് ചിരി തൂകും പെണ്ണ്
ശിവരാത്രി വ്രതവുമായി
നാമം ജപിക്കും പെണ്ണ്
പെണ്ണിനെ കാണുവാൻ ഇന്നലെ വന്നവർ
ചൊന്നു പോൽ ഭ്രാന്തത്തിപെണ്ണ്
അവളൊരു പാവം ഭ്രാന്തത്തിപെണ്ണ്
അതു കേട്ട് നെഞ്ച് പിടഞ്ഞ്
കാലിലെ കൊലുസെല്ലാം
ഊരിയെറിഞ്ഞ്
ആയിരം നൊമ്പരം മാറിലൊതുക്കി
കൊണ്ടാഴിയിലേക്കവൾ പാഞ്ഞു
അവളൊന്നും ആരോടും മിണ്ടാതെ പാഞ്ഞു
മിണ്ടാതെ പാഞ്ഞു...
Labels:
O.N.V. ഓഎൻവി,
songs,
ഇഷ്ടഗാനം,
യേശുദാസ്,
രവീന്ദ്രൻ
Tuesday, October 25, 2011
തീവണ്ടിസമയം എസ്.എം.എസ്സിലൂടെ അറിയാം
09415139139 എന്ന നമ്പരിലേക്ക് തീവണ്ടിയുടെ നമ്പര്‍ എസ്.എം.എസ്. അയച്ചാല്‍
തീവണ്ടി ഏതു സ്റ്റേഷനിലാണ്, കൃത്യസമയത്താണോ ഓടുന്നത്, തൊട്ടടുത്ത പ്രധാന
സ്റ്റേഷനില്‍നിന്ന് എത്ര കിലോമീറ്റര്‍ അകലെയാണ് തുടങ്ങിയ വിവരങ്ങള്‍
അറിയാം.
ആദ്യഘട്ടമായി ഉത്തരേന്ത്യയില്‍ സര്‍വീസ് നടത്തുന്ന 12 തീവണ്ടികളില്‍ ഈ സംവിധാനം നിലവില്‍ വന്നുകഴിഞ്ഞു. ന്യൂഡല്‍ഹി-ഹൗറാ, ഹൗറാ-ന്യൂഡല്‍ഹി രാജധാനി എക്‌സ്പ്രസ്, സിയാല്‍ദാ-ന്യൂഡല്‍ഹി, ന്യൂഡല്‍ഹി-സിയാല്‍ദാ രാജധാനി എക്‌സ്പ്രസ്, ന്യൂഡല്‍ഹി-മുംബൈ സെന്‍ട്രല്‍, മുംബൈ സെന്‍ട്രല്‍-ന്യൂഡല്‍ഹി രാജധാനി എക്‌സ്പ്രസ്, മുംബൈ സെന്‍ട്രല്‍-നിസാമുദ്ദീന്‍, നിസാമുദ്ദീന്‍-മുംബൈ സെന്‍ട്രല്‍ രാജധാനി എക്‌സ്പ്രസ് , ന്യൂഡല്‍ഹി-ലക്‌നൗ, ലക്‌നൗ-ന്യൂഡല്‍ഹി ശതാബ്ദി എക്‌സ്പ്രസ് എന്നീ തീവണ്ടികളുടെ സമയവിവരമാണ് ഇപ്പോള്‍ എസ്.എം.എസ് വഴി അറിയാനാവുക. കഴിഞ്ഞയാഴ്ച ഡല്‍ഹിയില്‍നടന്ന സാമ്പത്തികകാര്യ എഡിറ്റര്‍മാരുടെ യോഗത്തില്‍ റെയില്‍വേ മന്ത്രി ദിനേശ് ദ്വിവേദി ആര്‍.ടി.ഐ.എസ് സംവിധാനം ഉദ്ഘാടനം ചെയ്തു.
മാതൃഭൂമി വാർത്ത...

ദീപാവലി ആശംസകൾ!!
കത്തുന്ന നാളം ആവുക...
അത് കാണാന്‍ മറ്റുള്ളവര്‍ക്ക് നല്ല ഭംഗിയാണ്...
എന്നാല്‍ സ്വയം എറിയുന്നതിന്റെ പുകയും വേദനയും...
ആരാണ് ഓര്‍മിക്കുന്നത്...
എങ്കിലും ഒരു വിളക്കായി എരിഞ്ഞു തീരാന്‍ ആണ് എനിക്കിഷ്ടം ...
എന്നും എപ്പോഴും വെളിച്ചമാവാന്‍...
ഇരുട്ടിനെ വെല്ലുന്ന പ്രകാശമാവാന്‍...
ദീപമേ നീ തുണ...
എല്ലാവര്‍ക്കും ഹൃദ്യമായ ദീപാവലി ആശംസകൾ...

ഒരു ചരിത്രവിദ്യാർത്ഥിയുടെ ത്വര!!
ഒരു യാത്രയായിരുന്നു; ഉജ്ജ്വലമായ ഭൂതകാലം കനംകെട്ടിക്കിടക്കുന്ന രാജപാതകളും കൊട്ടാര സമുച്ചയങ്ങളും ആനക്കൊട്ടിലുകളും അന്തപുരങ്ങളും കല്ലിന്മേൽ കല്ലുവെയ്ക്കാതെ തകർത്തെറിഞ്ഞ അന്താരാഷ്ട്രാ മാർക്കറ്റുകളും ലോകോത്തരങ്ങളായ ഇന്റർലോക്ക് സിസ്റ്റത്തിൽ പണിത പടുകൂറ്റൻ മതിൽകെട്ട്ഉകളും കണ്ട് കണ്ട്...
നമുക്കിന്ന് സങ്കൽപ്പിക്കാൻ പോലും കഴിയാത്തവിധം ഉജ്ജ്വലമായ ഭൂതകാലത്തിന്റെ ഗിരി ശൃംഗങ്ങളില്‍ നിന്ന് തുംഗഭദ്രയുടെ മടിത്തട്ടിലേക്കു നിലംപൊത്തിയ ഒരു മഹത് സാമ്രാജ്യത്തിന്റെശേഷിപ്പുകളിലൂടെയുള്ള യാത്ര...
ഭാരതത്തിന്റെ മധ്യകാലഘട്ടത്തിൽ ഡക്കാൻ കേന്ദ്രീകരിച്ച് സൗത്ത് ഇന്ത്യ മുഴുവൻ ഭരിച്ച കൃഷ്ണദേവരയാരുടെ രഥമുരുണ്ട വീഥികളും, തെല്ലാലിരാമൻ കഥകൾ കേട്ട് പുളകം കൊണ്ട പുൽച്ചെടികളുടെ പിന്മുറക്കാർ നിശബ്ദം പറഞ്ഞുതരുന്ന കൊടിയ വേദനയുടെ കഥകൾ കേട്ടുകേട്ട് ഒരു യാത്ര... പതിനഞ്ചാം നൂറ്റാണ്ടിൽ തന്നെ സുൽത്താന്മാർ വന്ന് നാമവശേഷമാക്കിയ ഒരു ഉജ്ജ്വലസംസ്‌ക്കാരത്തിന്റെ ശവപ്പറമ്പായി തോന്നി ഹംപി എന്ന വിജയനഗരസാംരാജ്യത്തിന്റെ തലസ്ഥാന നഗരി.
അന്ന് രാജാവിനു മാത്രം പ്രവേശനം അനുവദിച്ചിരുന്ന അന്തപുരം കോപൗണ്ടിൽ ലോട്ടസ് മഹൽ എന്നറിയപ്പെടുന്ന മനോഹമായ ജലമന്ദിരത്തിനു മുമ്പിൽ, സുരസുന്ദരിയായ രാജപത്നിമാർ രണ്ടുപേരും, രാജാവിനിഷ്ടപ്പെട്ട പന്ത്രണ്ട് ദേവദാസികളും വാണിരുന്ന അന്തപുരത്തിനു വലതുവശം അവരുടെ പാദസ്പർശനത്താൽ പുളകം കൊണ്ട പുൽത്തകടിയിൽ കിടക്കുമ്പോൾ എന്തെന്നില്ലാത്ത ആത്മനിർവൃതി!! :) ഇവിടെ ഒരു ചരിത്രവിദ്യാർത്ഥിയുടെ ഒടുങ്ങാത്ത ത്വരയുമായി ഗൈഡ് പറഞ്ഞുതരുന്ന വിവരങ്ങൾ രേഖപ്പെടുത്തുകയാണു ഞാൻ. വിശദമായ വിവരണം ഉടനേ പ്രതീക്ഷിക്കാം.
Labels:
Hampi,
lotus mahal,
താമരക്കുളം,
വിജയനഗരസാമ്രാജ്യം,
ഹംപി
Monday, October 24, 2011
സ്നേഹം :(
ആഴ്‌ചയില്‍ ഏഴുദിവസവും അതി രാവിലെ പണിക്കു പോയി രാത്രി വളരെ വൈകിമാത്രം വീട്ടില്‍ തിരിച്ചെത്തുന്ന ഒരു പാവപ്പെട്ട പണിക്കാരനോട് ആറുവയസ്സുകാരിയായ മകള്‍: അച്ഛന് ഒരു ദിവസം എത്ര രൂപ കൂലി കിട്ടും?
നീയെന്തിനാണതൊക്കെ അറിയുന്നതെന്ന് ചോദിച്ച് ഒഴിഞ്ഞുമാറിയെങ്കിലും അവളുടെ നിര്‍ബന്ധത്തിനു വഴങ്ങി അയാള്‍ തുക പറഞ്ഞു: "അമ്പതു രൂപ."
പിറ്റേന്ന് അവള്‍ തനിക്ക് അമ്പതു രൂപ വേണം എന്നു ശഠിച്ച് കരച്ചില്‍ തുടങ്ങി.
നിനക്കീ പ്രായത്തില്‍ പണം ആവശ്യമില്ലെന്നു പറഞ്ഞയാള്‍ ആ ആവശ്യം നിരസിച്ചു; പക്ഷേ അവള്‍ വിട്ടില്ല.
"കാശു കളയരുത് സൂക്ഷിച്ച് വെയ്ക്കണം" എന്നു പറഞ്ഞ് അയാള്‍ അവള്‍ക്ക് അമ്പതു രൂപ നല്‍കി.
അതു കിട്ടിയതോടെ അവള്‍ക്ക് സന്തോഷമായി; അവള്‍ ആര്‍ത്തുല്ലസിച്ചു..
അച്ഛനു സംഭവം മനസ്സിലായില്ല;
അവള്‍ വിശദീകരിച്ചു: എന്റെ കയ്യില്‍ ഇപ്പോള്‍ അച്ഛന്‌ഒരു ദിവസം കിട്ടുന്ന കൂലിയുണ്ട്; ഇതു ഞാന്‍ അച്ഛനു തന്നെ തരും; ഒരു ദിവസം അച്ഛന്‍ പണിക്കുപോവാതെ മോളുടെ കൂടെ ഇരിക്കണം.
വിനീതയുടെ പോസ്റ്റിലേക്ക്...

Friday, October 21, 2011
ഇതു ജീവിതം!
പിരിയുന്ന കൈവഴികള്‍ ഒരുമിച്ചു ചേരുന്ന
വഴിയമ്പലത്തിന്റെ ഉള്ളിൽ,
ഒരു ദീര്‍ഘനിശ്വാസം ഇടവേളയാക്കുവാന്‍
ഇടവന്ന സൂനങ്ങള്‍ നമ്മൾ...
ഇതു ജീവിതം; മണ്ണിലിതു ജീവിതം...
വഴിയമ്പലത്തിന്റെ ഉള്ളിൽ,
ഒരു ദീര്‍ഘനിശ്വാസം ഇടവേളയാക്കുവാന്‍
ഇടവന്ന സൂനങ്ങള്‍ നമ്മൾ...
ഇതു ജീവിതം; മണ്ണിലിതു ജീവിതം...
അഹങ്കാരവും അഹംഭാവവും ഒക്കെ ഇല്ലാതാക്കുന്നു ഈ ചിത്രം :(
പാഴ്‌സലായി വന്ന പണി!!
കുറേ നാളായി അവനെ ഓൺലൈനിൽ കണ്ടിട്ട്. സാപിയന്റ് വിട്ടതിനുശേഷം പുള്ളിക്ക് നല്ല പണികിട്ടിയെന്നു തോന്നുന്നു. അപ്രതീക്ഷിതമായി ഇന്ന് ഓൺലനിൽ വന്നപ്പോൾ വെറുതേ ഒന്നു പിങ് ചെയ്തതാ പൊല്ലാപ്പായി!! ബാക്കി ചാറ്റിലൂടെ വായിക്കാം:
അവൻ അയച്ചു തന്ന ചിത്രങ്ങൾ:
ഇതിനു പരിസരപ്രദേശങ്ങളിൽ ഉള്ള സ്ഥലമാണത്രേ. കൂടുതൽ ചിത്രങ്ങൾ ഇവിടെ കൊടുത്തിരിക്കുന്നു.
ഇതിനു പരിസരപ്രദേശങ്ങളിൽ ഉള്ള സ്ഥലമാണത്രേ. കൂടുതൽ ചിത്രങ്ങൾ ഇവിടെ കൊടുത്തിരിക്കുന്നു.
മു അമര്‍ ഗദ്ദാഫി (1942 - 2011)
ഉത്തരാഫ്രിക്കയിലെ അറബ് രാജ്യമായ ലിബിയയെ നാല് പതിറ്റാണ്ട് അടക്കി ഭരിച്ച കേണല്‍ മുഅമര്‍ ഗദ്ദാഫി ജന്മനാടായ സിര്‍ത്തില്‍ വിമതസേനയും നാറ്റോയും നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. സിര്‍ത്ത് കീഴടക്കിയ വിമതര്‍ ഒളിവിടത്തില്‍നിന്ന് പിടികൂടിയ ശേഷമാണ് ഗദ്ദാഫിയെ വധിച്ചത്.
കീഴടങ്ങുകയോ ഒളിച്ചോടുകയോ ചെയ്യില്ലെന്ന് പ്രഖ്യാപിച്ച ഗദ്ദാഫി ലിബിയന്‍ മണ്ണില്‍ക്കിടന്നു മരണം വരിച്ച് വാക്ക് പാലിച്ചു.
മാതൃഭൂമിയിൽ നിന്ന്...
മുറിവേറ്റു ചോരയൊലിപ്പിച്ചു കിടക്കുന്ന കേണല്‍ ഗദ്ദാഫിയുടെ ചിത്രത്തിന് വെടിയേറ്റുവീണ സിംഹത്തിന്റെ ഛായയാണ്. അക്ഷരാര്‍ഥത്തില്‍ത്തന്നെ ഗദ്ദാഫി ഒരു സിംഹമായിരുന്നു; പ്രായമിത്രയായിട്ടും പല്ലു കൊഴിഞ്ഞെന്നു സമ്മതിക്കാന്‍ തയ്യാറല്ലാത്ത സിംഹം. മരണത്തിനു മുന്നിലല്ലാതെ മറ്റൊന്നിനും കീഴടങ്ങാത്ത വീര്യം.
സൂക്ഷിച്ചു നോക്കിയാല്‍ കാണാം, ആ മുഖത്ത് ഒരു വന്യമൃഗത്തിന്റെ രൂപഭാവങ്ങളുണ്ടായിരുന്നു. വന്യമായ ധീരതയോടെ, വിപ്ലവകാരിയുടെ പരിവേഷത്തോടെയാണ് അദ്ദേഹം ലിബിയയുടെ ഭരണം പിടിച്ചതും ആ നാടിനെ മാറ്റിമറിച്ചതും. ആര്‍ക്കും മെരുക്കാനാവാത്ത ധിക്കാരത്തോടെയാണയാള്‍ പതിറ്റാണ്ടുകളോളം വൈദേശികശക്തികളെ വെല്ലുവിളിച്ചത്. നാലു പതിറ്റാണ്ടുകാലം അധികാരത്തില്‍ കടിച്ചുതൂങ്ങിയപ്പോള്‍ സ്വാഭാവിക രൂപപരിണാമത്തിലൂടെ നിഷ്ഠുരനായൊരു സ്വേച്ഛാധിപതിയായി മാറിയെങ്കിലും ആര്‍ക്കു മുന്നിലും കീഴടങ്ങാന്‍ അദ്ദേഹം തയ്യാറായില്ല.
ടുണീഷ്യയില്‍ സൈനുല്‍ ആബിദീന്‍ ബിന്‍ അലിയെ നാടുകടത്തിയ, ഈജിപ്തില്‍ ഹുസ്‌നി മുബാറക്കിനെ കടപുഴക്കിയ അറബ് ജനാധിപത്യപ്രക്ഷോഭം ലിബിയയില്‍ എത്തിയപ്പോഴേക്കും ചോരപ്പുഴ ഒഴുകിയത് അവിടെ അധികാരത്തിലിരുന്നത് കേണല്‍ ഗദ്ദാഫിയായിരുന്നു എന്നതുകൊണ്ടാണ്. മുബാറക്കിനെയോ ബിന്‍ അലിയെയോ പോലെ രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയില്‍കൊണ്ടെത്തിച്ച ഭരണാധികാരിയായിരുന്നില്ല ഗദ്ദാഫി. ഗ്രീസിന്റെയും റോമിന്റെയും തുര്‍ക്കിയുടെയും ഇറ്റലിയുടെയുമെല്ലാം കോളനിയായിരുന്ന ഈ ഉത്തരാഫ്രിക്കന്‍ രാജ്യം ഗദ്ദാഫിയുടെ കാലത്ത് അഭിവൃദ്ധി പ്രാപിക്കുകയാണ് ചെയ്തത്.
വൈദേശികഭരണം അവസാനിപ്പിച്ച് 1951-ല്‍ സ്വതന്ത്രയാവുമ്പോള്‍ ലിബിയ പരമദരിദ്ര രാജ്യമായിരുന്നു. എണ്ണനിക്ഷേപം കണ്ടെത്തി, രാജ്യം മുന്നേറിയപ്പോള്‍ സമ്പത്ത് രാജ്യം ഭരിച്ച ഇദ്രിസ് രാജാവിന്റെയും കുടുംബാംഗങ്ങളുടെയും കൈയില്‍ കുമിഞ്ഞു. അതിലൊരു പങ്ക് അമേരിക്കയും ബ്രിട്ടനും ഇറ്റലിയുമെല്ലാം ഊറ്റിക്കൊണ്ടുപോയി. അതേച്ചൊല്ലി നാട്ടിലെ യുവാക്കളില്‍ പുകഞ്ഞ അസ്വസ്ഥതയാണ് ഗദ്ദാഫിയുടെ ഉദയത്തിനു വഴിവെച്ചത്.
സിര്‍ത്ത് മരുഭൂമിയിലെ ബെദൂയിന്‍ ഗോത്രത്തില്‍ ജനിച്ച്, ലിബിയയിലും ഗ്രീസിലും ബ്രിട്ടനിലുമുള്ള സൈനിക അക്കാദമികളില്‍ പഠിച്ച് സൈന്യത്തില്‍ ചേര്‍ന്ന ഗദ്ദാഫി ഈജിപ്തിലെ നാസറിന്റെ അറബ് ദേശീയതാ സിദ്ധാന്തത്തിന്റെ ആരാധകനായിരുന്നു. ഇസ്രായേലിന്റെ അതിക്രമങ്ങളും ലിബിയയിലെ വൈദേശിക ഇടപെടലുകളും ഗദ്ദാഫിയിലെ അറബ് വീര്യം ജ്വലിപ്പിച്ചു. 1969-ല്‍ ഇദ്രിസ് രാജാവ് തുര്‍ക്കിയില്‍ ചികിത്സയ്ക്ക് പോയ സമയത്ത് ഏതാനും കീഴുദ്യോഗസ്ഥരുടെ സഹായത്തോടെ രക്തരഹിത പട്ടാള അട്ടിമറി നടത്തി ഗദ്ദാഫി ലിബിയയുടെ ഭരണം പിടിച്ചു. അപ്പോള്‍ ഇരുപത്തേഴു വയസ്സുമാത്രമാണ് കരസേനയില്‍ ക്യാപ്റ്റനായിരുന്ന ഗദ്ദാഫിക്കു പ്രായം.
വെറുതെ നാടുഭരിക്കുകയല്ല രാജഭരണം അവസാനിപ്പിച്ച ഗദ്ദാഫി ചെയ്തത്. സ്വന്തം തത്ത്വസംഹിതകളിലൂടെ രാജ്യത്തിന്റെ രാഷ്ട്രീയഘടന അദ്ദേഹം അടിമുടി ഉടച്ചുവാര്‍ത്തു. മുതലാളിത്തത്തിനും സോഷ്യലിസത്തിനും ബദലായി ഗദ്ദാഫി ആവിഷ്‌കരിച്ച പ്രത്യയശാസ്ത്രത്തിന് ഇസ്‌ലാമിക സോഷ്യലിസം എന്ന വിശേഷണം ലഭിച്ചു. ക്ഷേമരാഷ്ട്രമെന്ന സോഷ്യലിസ്റ്റ് ആശയത്തെ ഇസ്‌ലാമിക നൈതികതകൊണ്ടും ജനക്കൂട്ടത്തിന്റെ ശാക്തീകരണം കൊണ്ടും പുഷ്ടിപ്പെടുത്താനദ്ദേഹം ശ്രമിച്ചു. രാഷ്ട്രീയപ്പാര്‍ട്ടികളില്ലാതെ, തൊഴിലാളി സംഘടനകളില്ലാതെ ജനങ്ങളാല്‍ നേരിട്ടു ഭരിക്കപ്പെടുന്ന ജനകീയ ജനാധിപത്യമാണിതെന്ന് അദ്ദേഹം അവകാശപ്പെട്ടു. അങ്ങനെ ജനക്കൂട്ടത്തിന്റെ രാഷ്ട്രം എന്നര്‍ഥം വരുന്ന ജമാഹിരിയ എന്ന സംവിധാനം 1977-ല്‍ നിലവില്‍ വന്നു. തന്റെ തത്ത്വസംഹിതകള്‍ 'ഹരിതപുസ്തകം' എന്ന പേരില്‍ അദ്ദേഹം ക്രോഡീകരിച്ചു.
വൈദേശിക ഇടപെടലുകളെ ഗദ്ദാഫി എതിര്‍ത്തു. വിദേശികളെ നാടുകടത്തി. ആര്‍ക്കും വഴങ്ങാത്ത തന്റേടത്തോടെ അമേരിക്കന്‍ ഭരണകൂടത്തെപ്പോലും വെല്ലുവിളിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പോരാളി സംഘടനകളെ പരസ്യമായി സഹായിച്ച ഗദ്ദാഫിയെ അന്താരാഷ്ട്ര ഭീകരനേതാവായി അമേരിക്ക വിശേഷിപ്പിച്ചു. ലോക്കര്‍ബി വിമാനദുരന്തത്തിന്റെ ഉത്തരവാദിത്വം ഗദ്ദാഫിയുടെ ലിബിയയില്‍ ആരോപിക്കപ്പെട്ടു. ഉപരോധങ്ങളും ഒറ്റപ്പെടുത്തലുമായിരുന്നു ഫലം. അമേരിക്കയുടെയും ഐക്യരാഷ്ട്രസഭയുടെയും ഉപരോധങ്ങളെ നേരിടുമ്പോള്‍ ഗദ്ദാഫിക്കുപിന്നില്‍ ലിബിയ ഒറ്റക്കെട്ടായുണ്ടായിരുന്നു. സോവിയറ്റ് യൂണിയനുമായി അടുപ്പം പുലര്‍ത്തിയ ഗദ്ദാഫി അമേരിക്കയ്ക്കും യൂറോപ്പിനും ബദലായി ഐക്യ ആഫ്രിക്ക സൃഷ്ടിക്കാന്‍ കിണഞ്ഞു ശ്രമിച്ചു. ലോകമെങ്ങുമുള്ള അമേരിക്കന്‍ വിരോധികള്‍ അദ്ദേഹത്തെ വീരപുരുഷനായിക്കണ്ടു. സോവിയറ്റ് യൂണിയന്‍ തകര്‍ന്നതോടെ ഗദ്ദാഫിക്ക് അമേരിക്കയോട് വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടിവന്നു. നാട്ടില്‍ അദ്ദേഹം വെറുമൊരു ഏകാധിപതിയായി മാറി.
മാധ്യമപ്രവര്‍ത്തനത്തിനും അഭിപ്രായസ്വാതന്ത്ര്യത്തിനും നിയന്ത്രണം വന്നതോടെ ഗദ്ദാഫി ജനങ്ങളില്‍നിന്നകന്നു. പൊതുസമൂഹത്തെയും രാഷ്ട്രീയപാരമ്പര്യത്തെയും അദ്ദേഹം നിഷേധിച്ചു. മാധ്യമങ്ങളെ ചൊല്‍പ്പടിക്കു നിര്‍ത്തി. ഇസ്‌ലാമിക സംഘടനാപ്രവര്‍ത്തകരെ ചവിട്ടിയരച്ചു. വിമര്‍ശകരെ അടിച്ചമര്‍ത്തി. രാഷ്ട്രീയപ്രവര്‍ത്തനം പൂര്‍ണമായി നിരോധിച്ചു. 1996-ലെ കുപ്രസിദ്ധമായ ജയില്‍കലാപത്തില്‍ 1,000 തടവുകാരെയാണദ്ദേഹത്തിന്റെ ഭടന്മാര്‍ വെടിവെച്ചുകൊന്നത്. ഈ ജയില്‍ കലാപത്തിനിരയായവരെ പ്രതിനിധാനം ചെയ്യുന്ന അഭിഭാഷകന്‍ ഫാത്തി ടെര്‍ബിലിനെ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ച് നിരായുധരായ നാട്ടുകാര്‍ സമാധാനപരമായി തുടങ്ങിയ പ്രതിഷേധത്തെ കലാപമായി വളര്‍ത്തിയത് ഗദ്ദാഫി സര്‍ക്കാറിന്റെ അടിച്ചമര്‍ത്തല്‍ നയം തന്നെയായിരുന്നു. ജനവികാരം എതിരാണെന്നറിഞ്ഞതോടെ ഭരണകൂടത്തിലെ ഉന്നതര്‍ പലരും ഗദ്ദാഫിയെ തള്ളിപ്പറഞ്ഞു. വിദേശരാജ്യങ്ങളിലും ഐക്യരാഷ്ട്രസഭയിലും അറബ് ലീഗിലുമുള്ള നയതന്ത്രപ്രതിനിധികള്‍ ഒന്നിനു പിറകെ ഒന്നായി രാജിവെച്ച് സമരക്കാര്‍ക്കു പിന്തുണ പ്രഖ്യാപിച്ചു.
എന്നിട്ടും കീഴടങ്ങാതെ ചെറുത്തുനില്‍ക്കാനാണ് ഗദ്ദാഫി തീരുമാനിച്ചത്. അതിന്റെ തുടര്‍ച്ചയായിരുന്നു ലിബിയയിലെ ചോരപ്പുഴ. രക്ഷയില്ലാതെ വിമതര്‍ അന്താരാഷ്ട്രസഹായം തേടി. അമേരിക്കയുടെയും ഫ്രാന്‍സിന്റെയും നേതൃത്വത്തില്‍ പാശ്ചാത്യശക്തികള്‍ നിയമവിരുദ്ധ ബലപ്രയോഗത്തിന്റെ വഴിതന്നെ സ്വീകരിച്ചു. ഐക്യരാഷ്ട്ര രക്ഷാസമിതി ലിബിയയില്‍ വ്യോമനിരോധിത മേഖല പ്രഖ്യാപിച്ചു. നാറ്റോ ആക്രമണം തുടങ്ങി. അതോടെ ജനാധിപത്യപ്രക്ഷോഭം യുദ്ധം തന്നെയായി മാറി. ആറുമാസം നീണ്ട ആഭ്യന്തരയുദ്ധത്തിനൊടുവില്‍ വിമതരുടെ ദേശീയ പരിവര്‍ത്തന സമിതി സപ്തംബറില്‍ അധികാരം പിടിച്ചു. ഗദ്ദാഫിയും കുടുംബവും ഒളിവില്‍പ്പോയി, മക്കളില്‍ ചിലര്‍ കൊല്ലപ്പെട്ടു. അപ്പോഴും കീഴടങ്ങാനുള്ള വാഗ്ദാനങ്ങള്‍ അദ്ദേഹം തള്ളിക്കളഞ്ഞു. രാജ്യം വിടാനുള്ള അവസരങ്ങള്‍ക്കു നേരേ കണ്ണടച്ചു. അനുരഞ്ജനത്തിനു നേരേ മുഖം തിരിച്ചു. ഒടുവില്‍ ഒരു പോരാളിക്കു ചേര്‍ന്ന രീതിയില്‍ മരണത്തിനു കീഴടങ്ങി.
കൂടുതൽ വാർത്ത ഇവിടെ
സ്വന്തം ജനതയെ മറന്നാല്‍ ചരിത്രത്തിന്റെ ചവറ്റുകുട്ടയിലാകും നിങ്ങളുടെ സ്ഥാനമെന്നു മുഅമ്മര്‍ ഗദ്ദാഫിയുടെ ജീവിതം ലോകത്തെ വീണ്ടും ഒാര്‍മിപ്പിക്കുന്നു. ജനപ്രിയതയുടെ കൊടുമുടിയില്‍ നിന്ന ഒരു രാഷ്ട്രത്തലവന്റെ സമാനതകളില്ലാത്ത പതനമാണു ലിബിയ ചോരകൊണ്ടെഴുതി പൂര്‍ത്തിയാക്കിയത്. സിര്‍ത്തിലും ട്രിപ്പോളിയിലും ആകാശത്തേക്കുയര്‍ന്ന ആഹ്ലാദ വെടിമുഴക്കങ്ങളില്‍ ഗദ്ദാഫിയുടെ പതനം പൂര്‍ണമാകുന്നു.
ലോകത്തിനു മുന്നില്‍ മുഅമ്മര്‍ ഗദ്ദാഫി വര്‍ണാഭമായ ഒരു ചിത്രമാണ്. ഏറ്റവും നിറപ്പകിട്ടാര്‍ന്ന പട്ടാളവേഷങ്ങളും ഏറ്റവും വിലയേറിയ സണ്‍ഗ്ലാസും അണിഞ്ഞ് തന്റെ കാപ്പിരിമുടിക്കു മീതേ കൗബോയ് തൊപ്പിയണിഞ്ഞു നില്‍ക്കുന്ന ഗദ്ദാഫി. ആഡംബര ഹോട്ടലുകളില്‍ താമസിക്കാതെ സ്വയം നിര്‍മിച്ച ടെന്റുകളില്‍ അന്തിയുറങ്ങിയ ഗദ്ദാഫി. വിദേശത്തു ഗദ്ദാഫിയെത്തിയോ എന്നറിയാന്‍ ലിബിയയുടെ സ്ഥാനപതി കാര്യാലയത്തിനു മുന്നില്‍ ഒട്ടകത്തെ കെട്ടിയിട്ടുണ്ടോ എന്നു നോക്കിയാല്‍ മതി എന്നൊരു ചൊല്ലുണ്ടായിരുന്നു. ഒട്ടകപ്പാല്‍ കുടിച്ചാണു ഗദ്ദാഫിയുടെ ദിവസം തുടങ്ങുന്നത്. ഷോമാനായിരുന്നു ഗദ്ദാഫി. തനിക്കു ചുറ്റും സുരക്ഷയ്ക്കായി ആമസോണ്‍ ഗാര്‍ഡ്സ് എന്ന പെണ്‍പടയെയാണു ഗദ്ദാഫി നിയോഗിച്ചിരുന്നത്. സ്ത്രീകള്‍ക്കു നേരെ നിറയൊഴിക്കാന്‍ അറബ് ലോകത്തെ സെനികര്‍ക്കു കെവിറയ്ക്കുമെന്നതായിരുന്നു ഗദ്ദാഫിയുടെ ന്യായം.
സഹാറാ മരുഭൂമി വിഴുങ്ങിനില്‍ക്കുന്ന ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ വടക്കേ അറ്റത്തെ ലിബിയ എന്ന കൊച്ചുരാജ്യത്തിന്റെ ചരിത്രം ആധുനിക ലോകത്തിനു ഗദ്ദാഫിയുടെ ജീവിതമാണ്. നാല്‍പത്തിരണ്ടോളം വര്‍ഷമാണു ഗദ്ദാഫി ലിബിയയെ കാല്‍ക്കീഴിലാക്കി ഭരിച്ചത്. കോളനി ഭരണത്തിലായിരുന്ന ലിബിയ 1951ല്‍ ആണു സ്വതന്ത്രരാഷ്ട്രമാകുന്നത്. ഇദ്രീസ് രാജാവാണ് അന്നു ഭരണം. സ്വാതന്ത്യ്രം നേടുമ്പോള്‍ ദയനീയമായിരുന്നു ലിബിയയുടെ അവസ്ഥ. വിദേശികള്‍ രാജ്യം വിട്ടുപോകുമ്പോള്‍ ബാക്കിയായതു പതിനാറു ബിരുദധാരികള്‍. മൂന്ന് അഭിഭാഷകര്‍. ഒരു ഡോക്ടര്‍പോലും രാജ്യത്തില്ലായിരുന്നു. 1963ല്‍ ലിബിയയുടെ ഭാഗധേയം മാറ്റിയെഴുതി എണ്ണനിക്ഷേപം കണ്ടെത്തി. ക്രമേണ രാജാവ് സുഖലോലുപതയിലേക്കു വഴുതിവീണു.
ലിബിയയിലെ ആദിമവാസികളായ ബെര്‍ബറ ഗോത്രസമൂഹത്തിലെ ബദവി കുടുംബത്തില്‍ 1942ല്‍ ആണു ഗദ്ദാഫിയുടെ ജനനം. ലിബിയയിലെ ദരിദ്രവിദ്യാര്‍ഥികള്‍ക്ക് ഉന്നത പഠനത്തിനുള്ള എളുപ്പമാര്‍ഗമായിരുന്നു പട്ടാളസേവനം. പത്തൊന്‍പതാം വയസ്സില്‍ ഗദ്ദാഫി പട്ടാളത്തില്‍ ചേര്‍ന്നതും ആ വഴിക്കാണ്.
1967ലെ അറബ് - ഇസ്രയേല്‍ യുദ്ധം ഗദ്ദാഫിയുടെ മനസ്സില്‍ ആഴമേറിയ മുറിവായി. ഇസ്രയേലിന്റെ വ്യോമാക്രമണത്തിനു മുന്നില്‍ തകര്‍ന്ന സിറിയയെയും ജോര്‍ദാനെയും സഹായിക്കാന്‍ ലിബിയയ്ക്കു കഴിഞ്ഞില്ല. പട്ടാളത്തിനകത്തു വിപ്ലവത്തിനുള്ള രഹസ്യസം¸ത്തെ വളര്‍ത്തിയ കേണല്‍ ഗദ്ദാഫി ഇരുപത്തേഴാം വയസ്സില്‍ രക്തരഹിത വിപ്ലവത്തിലൂടെ ഇദ്രീസ് രാജാവ് വാഴിച്ച സയിദ് ഹസല്‍ അല്‍റിദ അല്‍മഹ്ദിയെ വീട്ടുതടങ്കലിലാക്കി അധികാരം പിടിച്ചു.
ഗദ്ദാഫി എളുപ്പം ജനപ്രിയനായി. എണ്ണക്കമ്പനികള്‍ ദേശസാല്‍ക്കരിച്ചു. അമേരിക്കയുടെ വ്യോമതാവളം അടച്ചുപൂട്ടി. മുതലാളിത്തവും കമ്യൂണിസവും ഇറക്കുമതി ചെയ്ത പ്രത്യയശാസ്ത്രങ്ങളാണെന്നു ഗദ്ദാഫി പ്രഖ്യാപിച്ചു. 1969ല്‍ ഭരണത്തിനു റവല്യൂഷനറി കമാന്‍ഡ് കൗണ്‍സിലുണ്ടാക്കി. പത്തുവര്‍ഷം അതിന്റെ ചെയര്‍മാന്‍ സ്ഥാനം വഹിച്ചു.
സഫാരി സ്യൂട്ടും സണ്‍ഗ്ലാസും അണിഞ്ഞു സാമ്രാജ്യത്വത്തിനെതിരെ പോരാടിയ പ്രതിച്ഛായയുമായി പുതിയ കാലത്തെ ചെ ഗുവേര എന്ന വിശേഷണം വരെ ഗദ്ദാഫി എടുത്തണിഞ്ഞു. ചേരിചേരാ പ്രസ്ഥാനത്തിന്റെ നടുവില്‍ നിന്നു. 1986ല്‍ സിംബാംബ്വെയിലെ ഹരാരെയില്‍ നടന്ന ചേരിചേരാ ഉച്ചകോടിയില്‍ 33 അമേരിക്കന്‍ വിമാനങ്ങള്‍ എന്റെ വീടാക്രമിച്ചപ്പോള്‍ എവിടെയായിരുന്നു ഈ ചേരിചേരാ പ്രസ്ഥാനം എന്നു ചോദിച്ചുകൊണ്ടു സം¸ടന വിട്ടു. ഈജിപ്തില്‍ അന്‍വര്‍ സാദത്ത് അമേരിക്കയോടു ചാഞ്ഞപ്പോള്‍ ഗദ്ദാഫി കടുത്ത അമേരിക്കന്‍വിരുദ്ധ നിലപാടുമായി പ്രശസ്തി നേടി. സാദത്തിനെ സ്വന്തം പട്ടാളക്കാര്‍ വധിച്ചപ്പോള്‍ ഗദ്ദാഫി അതിനെ പുകഴ്ത്തി. അമേരിക്കന്‍ പ്രസിഡന്റ് റൊണാള്‍ഡ് റെയ്ഗനെ വധിക്കാന്‍ ഗദ്ദാഫി ഗൂഢാലോചന നടത്തി എന്ന ആരോപണം ഈ ഘട്ടത്തിലുയര്‍ന്നു. 1986ല്‍ അമേരിക്ക ലിബിയയില്‍ വ്യോമാക്രമണം നടത്തി. ഗദ്ദാഫിയുടെ വളര്‍ത്തുമകള്‍ ഉള്‍പ്പെടെയുള്ളവര്‍ കൊല്ലപ്പെട്ടു. ഇതിനു പ്രതികാരമായാണു ഗദ്ദാഫി 259 പേരുടെ മരണത്തിനിടയാക്കിയ ലോക്കര്‍ബി വിമാനസ്ഫോടനം ആസൂത്രണം ചെയ്തത് എന്ന് ആരോപണം ഉണ്ടായിരുന്നു. ഉപരോധത്തില്‍ എരിപിരിക്കൊള്ളുന്ന ലിബിയയെയാണു പിന്നീടു ലോകം കണ്ടത്.
തുടര്‍ന്നു ഗദ്ദാഫി പാശ്ചാത്യ ലോകവുമായി വിട്ടുവീഴ്ചയ്ക്കു തയാറായി. രാജ്യാന്തര വേദിയിലേക്കു ലിബിയയെ മടക്കിക്കൊണ്ടുവരാന്‍ ബ്രിട്ടിഷ് പ്രധാനമന്ത്രി ടോണി ബെ്ലയര്‍ 2004ല്‍ ട്രിപ്പോളിയിലെത്തി. റൊണാള്‍ഡ് റെയ്ഗന്‍ 'മധ്യപൂര്‍വദേശത്തെ പേപ്പട്ടി എന്നു വിളിച്ച ഗദ്ദാഫി ബ്രിട്ടനു കെകൊടുത്തു. ലോക്കര്‍ബി വിമാനാപകടത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു നഷ്ടപരിഹാരം നല്‍കി. ക്രമേണ അമേരിക്കയും ലിബിയയുമായി കെകോര്‍ത്തു.
രാജാവിനെ പുറത്താക്കി അധികാരത്തിലെത്തിയ ഗദ്ദാഫി പിന്നീടു രാജാക്കന്‍മാരെ തോല്‍പ്പിക്കുന്നവിധം അധികാരം ആസ്വദിച്ചു. സ്ഥാനപ്പേരുകള്‍ ഒഴിവാക്കി ഒാമനപ്പേരുകള്‍ പലതു സ്വീകരിച്ചെങ്കിലും സെന്യത്തിന്റെ കടിഞ്ഞാണ്‍ വിട്ടുകൊടുത്തില്ല. സോഷ്യലിസത്തിന്റെ മറവിലുള്ള ഏകാധിപത്യമായിരുന്നു ലിബിയയിലേത്. ഗദ്ദാഫിയുടെ മക്കള്‍ എണ്ണപ്പണത്തിന്റെ സമൃദ്ധിയില്‍ വിദേശരാജ്യങ്ങളില്‍ ആഡംബര ജീവിതം നയിച്ചു. ഭരണത്തിന്റെ മര്‍മസ്ഥാനങ്ങളിലെല്ലാം മക്കളും സ്വന്തക്കാരും കടന്നുകയറി. ഗദ്ദാഫിയുടെ കൊട്ടാരങ്ങള്‍ പിടിച്ചെടുത്ത സേന ആഡംബരത്തിന്റെ അറപ്പുരകള്‍ കണ്ട് അമ്പരന്നു. അറബ് ലോകംവിട്ട് ആഫ്രിക്കയുടെ നേതാവാകാന്‍ കൊതിച്ച ഗദ്ദാഫി സ്വന്തം ജീവനു വേണ്ടി ഒരു മാലിന്യക്കുഴലിലേക്കു നുഴഞ്ഞുകയറേണ്ട ഗതികേടും ലിബിയയും ലോകവും കണ്ടു. സഹാറാ മരുഭൂമിയിലെ ഏറ്റവും വലിയ പൊടിക്കാറ്റിനും ഈ പതനത്തെ മൂടാനാകില്ല.
മാതൃഭൂമിയിൽ നിന്ന്...
1942: ജൂണ്‍ 7: ജനനം
1969: സപ്തംബര്‍ 1: രക്തരഹിത വിപ്ലവത്തിലൂടെ അധികാരം പിടിച്ചു
1975: ഹരിത പുസ്തകം പ്രസിദ്ധീകരിച്ചു
1977: ലിബിയയെ ഇസ്‌ലാമിക സോഷ്യലിസ്റ്റ് രാജ്യമായി പ്രഖ്യാപിച്ചു
1986: ഏപ്രില്‍ 15: ലിബിയയില്‍ അമേരിക്കയുടെ വ്യോമാക്രമണം, ഗദ്ദാഫിയുടെ വളര്‍ത്തുമകള്‍ മരിച്ചു
1988: ഡിസംബര്‍ 21: ലോക്കര്‍ബി വിമാന സ്‌ഫോടനം
2003: അമേരിക്കയുമായി അനുരഞ്ജനം, ലോക്കര്‍ബി വിമാനാക്രമണത്തിന്റെ ഉത്തരവാദിത്വമേറ്റു.
2011: ഫിബ്രവരി: ജനാധിപത്യ പ്രക്ഷോഭത്തിനു തുടക്കം
2011: ഒക്ടോബര്‍ 20: മരണം

ഒരു സഹായം - ഹെപ്പറ്റൈറ്റിസ് ബി-ക്കു മരുന്നുണ്ടോ?
ഇതിനു മരുന്നുകൾ ഒന്നും തന്നെ അലോപ്പതിയിൽ ഇല്ല എന്നാണറിയാൻ സാധിച്ചത്. എന്നാൽ മനോരമയിൽ കണ്ട ഒരു വാർത്ത അല്പം ആശാവഹമായി തോന്നി. വാർത്ത താഴെ കൊടുത്തിരിക്കുന്നു. ഈ രോഗത്തെ പ്രതിരോധിക്കാൻ നാടൻവൈദ്യത്തിലും അതുപോലെ ഹോമിയപതിയിലും മർഗങ്ങൾ ഉണ്ടെന്നറിയാൻ കഴിഞ്ഞു. ഇതു വളരെ അത്യാവശ്യമായ ഈ രോഗത്തെക്കുറിച്ചും
ഇതിന്റെ ചികിത്സാരീതികളെ കുറിച്ചും അറിയേണ്ടതുണ്ട്. അറിവുള്ളവർ അതു പങ്കുവെയ്‌ക്കുമല്ലോ. ( രോഗത്തെക്കുറിച്ച് വലിയ അറിവില്ലാത്തവർ ഇതു ഷെയർ ചെയ്‌തും സഹായിക്കാം - അഭിപ്രായങ്ങൾ ഈ പോസ്റ്റിൽ എത്തിക്കാൻ ശ്രമിച്ചാൽ മതിയാവും)
മനോരമയിലെ വാർത്തയിലേക്ക് പോകാം:
ഹെപ്പറ്റൈറ്റിസ് ബി
ലോകത്തിലെ ഏറ്റവും സാധാരണമായതും എന്നാല്‍ ഗുരുതരവുമായ, കരളിനെ ബാധിക്കുന്ന അണുബാധയാണ് ഹെപ്പറ്റൈറ്റിസ് ബി. കരളിലുണ്ടാകുന്ന അര്‍ബുദത്തിന് ഏറ്റവും പ്രധാന കാരണമായാണ് ഇതിനെ കണക്ക് കൂട്ടുന്നത്. മാത്രമല്ല ഓരോ വര്‍ഷവും ഒരു ദശലക്ഷത്തിലധികം ആളുകളുടെ മരണത്തിന് ഹെപ്പറ്റൈറ്റിസ് ബി കാരണമാകുന്നതായാണ് ലോകാരോഗ്യസംഘടനയുടെ വിലയിരുത്തൽ.
എന്താണ് ഹെപ്പറ്റൈറ്റിസ് ബി ഉണ്ടാകാന്‍ കാരണം?
കരളിനെ ആക്രമിക്കുന്ന ഹെപ്പറ്റൈറ്റിസ് ബി എന്ന വൈറസാണ് രോഗമുണ്ടാക്കുന്നത്. രക്തത്തിലൂടെയും, രക്തത്തിന്റെ അംശമുള്ള മറ്റ് ശരീരദ്രവങ്ങളിലൂടെയുമാണ് അണുക്കള്‍ ശരീരത്തിലേക്ക് പ്രവഹിക്കുന്നത്. നേരിട്ടുള്ള രക്തബന്ധത്തിലൂടെയും, സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിലൂടെയും, പലര്‍ ഒരുമിച്ചുള്ള മയക്ക് മരുന്നുപയോഗത്തിലൂടെയും ഇത് സംഭവിക്കാം. മാത്രമല്ല പ്രസവസമയത്ത് രോഗാണുബാധയുള്ള സ്ത്രീയില്‍നിന്നും പുതുതായി ജനിക്കുന്ന കുട്ടിയിലേക്കും രോഗാണുക്കള്‍ കടക്കാനിടയുണ്ട്.
എല്ലായ്പ്പോഴും രോഗാണുക്കള്‍ ആരോഗ്യത്തിന് ഭീഷണിയാകാറുണ്ടോ?
ലോകജനസംഖ്യയില്‍ മൂന്നില്‍ ഒരാള്‍ക്ക് വീതം ഹെപ്പറ്റൈറ്റിസ് രോഗാണു ബാധയുണ്ടെന്നാണ് കരുതപ്പെടുന്നത്. എങ്കിലും ഇവരില്‍ അന്‍പത് ശതമാനത്തോളം പേരില്‍ യാതൊരുവിധ ലക്ഷണങ്ങളും സാധാരണയായി കാണാറില്ല. രോഗമുളളവരില്‍ ഏകദേശം പത്തില്‍ ഒന്‍പത് (9/10) പേരുടെയും ശരീരത്തില്‍നിന്ന് ക്രമേണ ഇത് ഇല്ലാതാകാമെങ്കിലും ഏകദേശം അഞ്ച് മുതല്‍ പത്ത് ശതമാനംവരെയുള്ള പ്രായപൂര്‍ത്തിയായവർ, അവര്‍ അറിയാതെ തന്നെ ദീര്‍ഘനാള്‍ ഹെപ്പറ്റൈറ്റിസ് ബി വാഹകര്‍ ആയിത്തീരുന്നു എന്നതാണ് സത്യം.
എന്തൊക്കെയാണ് ഇതിന്റെ ലക്ഷണങ്ങൾ?
പനി, അതിയായ ക്ഷീണം, പേശികള്‍ക്കും സന്ധികള്‍ക്കും ഉണ്ടാകുന്ന വേദന, വിശപ്പില്ലായ്മ, ഓക്കാനം, ഛര്‍ദ്ദി ഇങ്ങനെ നിരവധി പ്രശ്നങ്ങള്‍ക്ക് ഇത് കാരണമാകുന്നുണ്ട്. ഹെപ്പറ്റൈറ്റിസ് അണുക്കള്‍ നിര്‍ബാധം കരളിനെ ആക്രമിക്കുന്നതിനാൽ, വളരെക്കാലമായി അണുക്കള്‍ ശരീരത്തിലുള്ളവര്‍ക്ക്, കരള്‍വീക്കം കരളിനുണ്ടാവുന്ന ക്യാന്‍സര്‍ എന്നിവയുണ്ടാവാനുള്ള സാധ്യത വളരെയധികം കൂടുതലാണ്. ഇത്തരക്കാര്‍ക്ക് സ്ഥിരമായുള്ള കരളെരിച്ചില്‍ ഉണ്ടാവുകയും ക്രമേണ അത് കരള്‍വീക്കം അര്‍ബുദം തുടങ്ങിയവയായി പരിണമിക്കുകയുമാണ് കാണാറ്. രോഗബാധയുള്ളവരില്‍ ഒരു ശതമാനം ആളുകള്‍ക്ക് അതിഗുരുതരമായ 'ഫുള്‍മിനന്റ് ഹെപ്പറ്റൈറ്റിസ്" എന്ന രോഗം ഉണ്ടാകാറുണ്ട്. ഉടന്‍ തന്നെ ചികിത്സിച്ചില്ലെങ്കില്‍ വളരെ അപകടകരമായി മാറാവുന്ന അവസ്ഥയാണിത്. രോഗം മൂലം കഷ്ടപ്പെടുന്നവരുടെ ത്വക്കിനും കണ്ണുകള്‍ക്കും മഞ്ഞനിറം ആയി മാറുകയും, വയര്‍ അമിതമായി വീര്‍ക്കുകയും ചെയ്യുന്നു.
എങ്ങനെയാണ് ഇത് ചികിത്സിക്കപ്പെടുന്നത്
ഹെപ്പറ്റൈറ്റിസ് ബിയുടെ ചികിത്സയ്ക്ക് നിരവധി മരുന്നുകള്‍ ലഭ്യമാണ്. മിക്കപ്പോഴും നാലുമാസം നീണ്ടുനില്‍ക്കുന്ന 'ഇന്റര്‍ഫെറോണ്‍" (interferon) എന്ന മരുന്നിന്റെ കുത്തിവയ്പ്പാണ് പ്രധാനമായിട്ടുള്ളത്. ദിവസത്തില്‍ ഒരിക്കല്‍ മാത്രം കഴിക്കാന്‍ കൊടുക്കുന്ന 'ലാമിവുഡിന്‍" എന്ന മരുന്നും ഫലപ്രദമായി ഉപയോഗിച്ചുവരുന്നുണ്ട്. ചികിത്സാരീതി ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്നതാണ്. മാത്രമല്ല ചിലപ്പോഴൊക്കെ ലാമിവുഡിന്‍ ഇന്റര്‍ഫെറോണുമായി ചേര്‍ന്ന് നല്‍കുന്ന രീതിയും അവലംബിക്കാറുണ്ട്. പക്ഷെ അധികനാളായി ¨ രോഗാണുക്കള്‍ ശരീരത്തില്‍ വഹിക്കുന്നവര്‍ക്ക് കരള്‍മാറ്റിവയ്ക്കേണ്ടി വരും.
ഹെപ്പറ്റൈറ്റിസ് ബി യെ പ്രതിരോധിക്കാന്‍ കഴിയുമോ?
തീര്‍ച്ചയായും, സുരക്ഷിതവും, ഫലപ്രദവുമായ കുത്തിവയ്പിലൂടെ ഇത് തടയാന്‍ കഴിയും എങ്കിലും ലോകത്താകനമാനം നാനൂറ് ദശലക്ഷം ആളുകള്‍ രോഗാണു വാഹകരാണെന്നിരിക്കെ. കുത്തിവയ്പ് അത്ര ഫലപ്രദമല്ല എന്നതാണ് സത്യം.
ഈ വിവരങ്ങൾ മനോരമയിൽ നിന്നും എടുത്തതാണ്...

ഞാനിത് എഴുതാൻ കാരണം നാട്ടിൽ ഒരു കുടുംബത്തിൽ ഈ രോഗം ബാധിച്ച് മൂന്നുപേർ പലപ്പോഴായിട്ട് മരിക്കുകയുണ്ടായി. അതിൽ ഒരാളുടെ രണ്ട് കുട്ടികളും ഇപ്പോൾ ഈ വൈറസ് വാഹകരാണ്. ജീവിതത്തെക്കൂറിച്ച് സ്വപ്‌നം കണ്ടു തുടങ്ങുന്ന പ്രായത്തിൽ തന്നെ മരണത്തെ കൂടി പ്രതീക്ഷിച്ചാണവർ കഴിയുന്നതെന്നു പറയാം. പ്രസിദ്ധരായ ഡോക്‌ടർമാരൊക്കെ ഇതിനു മരുന്നില്ല എന്നും പറഞ്ഞു കൈ ഒഴിഞ്ഞു. എല്ലാവരുടേയും സഹായം പ്രതീക്ഷിക്കുന്നു.
രോഗത്തെ കുറിച്ച് കൂടുതൽ
ഈ പേജ് നോക്കുക
വിക്കിപീഡിയയിൽ...,
മലയാളം വിക്കിപീഡിയയിലെ ശുഷ്‌കമായ ലേഖനം..
Labels:
cirrhosis,
HBV,
Hepatitis B,
jaundice,
കരൾ വീക്കം,
മഞ്ഞപ്പിത്തം,
സീറോസിസ്,
ഹെപ്പറ്റൈറ്റിസ് ബി
Thursday, October 20, 2011
ഇപ്പോൾ കിട്ടിയത്!!
കുഞ്ഞാലികുട്ടി ഹജ്ജിനു പോയി...
മിനായില്‍ ഇബിലീസിനെ കല്ലെറിഞ്ഞു...
ഇബിലീസതു തിരിച്ചെറിഞ്ഞു, എന്നിട്ടു ചോദിച്ചു:
കുഞ്ഞാലീ നമ്മള്‍ തമ്മിലിതൊക്കെ വേണോ....!!
മിനായില്‍ ഇബിലീസിനെ കല്ലെറിഞ്ഞു...
ഇബിലീസതു തിരിച്ചെറിഞ്ഞു, എന്നിട്ടു ചോദിച്ചു:
കുഞ്ഞാലീ നമ്മള്‍ തമ്മിലിതൊക്കെ വേണോ....!!
ഉബുണ്ടുവിന് പിറന്നാളാശംസകൾ!!
പ്രമുഖ ഗ്നു/ലിനക്സ് വിതരണമായ ഡെബിയൻ ആധാരമാക്കി നിർമ്മിച്ചിരിക്കുന്ന ഒരു സ്വതന്ത്ര കമ്പ്യൂട്ടർ ഓപ്പറേറ്റിങ് സിസ്റ്റമാണ് ഉബുണ്ടു (ഇംഗ്ലീഷിൽ IPA: [ uːˈbuːntuː], സുലുവിൽ IPA: [ùbúntú]). വളരെ അധികം ജനപ്രീതിയാർജ്ജിച്ചൊരു ലിനക്സ് വിതരണമാണിത്. ദക്ഷിണാഫ്രിക്കൻ വ്യവസായിയായ മാർക്ക് ഷട്ടിൽവർത്തിന്റെ നേതൃത്വത്തിലുള്ള കാനോനിക്കൽ ലിമിറ്റഡ് എന്ന കമ്പനിയാണ് ഉബുണ്ടു സ്പോൺസർ ചെയ്യുന്നത്. സ്വതന്ത്ര സോഫ്റ്റ്‌വെയറായ ഈ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ പേര് ദക്ഷിണാഫ്രിക്കയിലെ ഉബുണ്ടു തത്ത്വചിന്തയിൽ നിന്നും സൃഷ്ടിച്ചതാണ്.
ലളിതമായ ഇൻസ്റ്റലേഷനും ഉപയോഗക്ഷമതയുമുള്ള തുടർച്ചയായി നവീകരിക്കുന്ന, സ്ഥിരതയുള്ള ഓപ്പറേറ്റിങ് സ്റ്റിസ്റ്റമാണ് ഉബുണ്ടു. ജനപ്രിയങ്ങളായ ലിനക്സ് വിതരണങ്ങൾ കണ്ടെത്താനുള്ള സർവേയിൽ desktoplinux.com 2006-ലും, 2007-ലും ഉബുണ്ടുവിനെ തിരഞ്ഞെടുത്തിട്ടുണ്ട്. ഡെസ്ക്ൿടോപ്പ് ഇൻസ്റ്റലേഷനിൽ ഏകദേശം 30 % പേരുപയോഗിക്കുന്നു എന്നാണ് കണ്ടെത്തിയിട്ടുള്ളത്. 2010 ഏപ്രിലിൽ കാനോനിക്കൽ നടത്തിയ അവകാശവാദമനുസരിച്ച് ഉബുണ്ടു 1.2 കോടി ആൾക്കാർ ഉപയോഗിക്കുന്നുണ്ട് . ഇപ്പോൾ ലിനക്സ് ഉപയോഗിക്കുന്നവരിൽ ഉബുണ്ടു ഉപയോഗിക്കുന്നവർ 50% ആണെന്ന് ഇന്റർനെറ്റ് ഉപയോഗത്തിന്റെ കണക്കുകളിൽ സമർത്ഥിക്കപ്പെടാറുണ്ട്, വെബ് സെർവറുകൾക്കിടയിലും ഉബുണ്ടു വ്യാപകമായിക്കൊണ്ടിരിക്കുന്നു.
കൂടുതൽ ഇവിടെ...
ഒടുവിൽ അവൻ വരുന്നു - ചില കളികൾ കാണാനും...
അതെ.പക്ഷെ അതിന്റെ സാങ്കേതികത മനസ്സിലാക്കണം. ഇതൊരു അദ്വൈത സിദ്ധാന്തമാണ്.അത് മനസ്സിലാക്കിയില്ലെങ്കില്‍ പ്രശ്നമാണ്.
കൂടുതൽ ഇവിടെ... നാലാമിടത്തിൽ...
റിപ്പോർട്ടർ ടിവിയുടെ ഈ വീഡിയോ കൂടി കാണുക...
Labels:
malayalam film,
കൃഷ്ണനും രാധയും,
സന്തോഷ് പണ്ഡിറ്റ്,
സിനിമ
പതി പത്‌നി 1000 | ഭര്‍ത്താവിനെ തല്ലൂ; സമ്മാനം നേടൂ!
ആന്ധ്രാപ്രദേശിലെ കുര്‍ണൂലില്‍ നിന്നുള്ള എംഎല്‍എയും ചെറുകിട മന്ത്രിയുമായ ടി.ജി വെങ്കിടേഷ് ആണ് സ്വന്തം മണ്ഡലത്തിലെ സ്ത്രീകളെ, മദ്യപന്മാരായ ഭര്‍ത്താക്കന്മാരില്‍ നിന്ന് രക്ഷിക്കാനായി രംഗത്തെത്തിയിരിക്കുന്നത്.
പതി-പത്‌നി-1000 (Pati, Patni and Rs 1,000 Scheme) എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി സംസ്ഥാനം മുഴുവന്‍ വ്യാപിപ്പിക്കണമെന്നാണ് വെങ്കിടേഷിന്റെ അഭിപ്രായം. ഇതിനോടകം തന്നെ 210 സ്ത്രീകള്‍ക്ക് വെങ്കിടേഷ് പദ്ധതിയിന്‍പ്രകാരം പാരിതോഷികം നല്‍കി, എല്ലാം സ്വന്തം കീശയില്‍ നിന്നുതന്നെ.
വാർത്തയിലേക്ക്...
വിക്കിപഠനശിബിരം പത്തനംതിട്ടയിൽ
വിക്കിപഠനശിബിരം പത്തനംതിട്ട
മലയാളം വിക്കി സംരംഭങ്ങളെക്കുറിച്ചറിയാൻ താല്പര്യമുള്ളവർക്കായി 2011 ഒക്ടോബർ 23 ഞായറാഴ്ച ഉച്ചക്ക് 2 മണി മുതൽ വൈകുന്നേരം 5 മണി വരെ കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ ഓമല്ലൂർ ഗവർമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ വച്ച് വിക്കിപഠനശിബിരം നടത്തുന്നു.
പ്രസ്തുത പഠനശിബിരത്തെക്കുറിച്ച് കൂടുതലറിയാനും പങ്കെടുക്കുവാനും ഈ താൾ സന്ദർശ്ശിക്കുക.

Wikipedia,
പഠനശിബിരം,
പത്തനംതിട്ട,
വിക്കിപീഡിയ
നമ്മ മെട്രോ ഇന്ന്!!
ദക്ഷിണേന്ത്യയിലെ ആദ്യ മെട്രോ എന്ന റെക്കോർഡുമായി ബാംഗ്ലൂരിൽ ഇന്ന് നമ്മ മെട്രോ ഉദ്‌ഘാടനം ചെയ്യുന്നു. 2006 ജൂണ്‍ 24ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ആണിതിനു തറക്കല്ലിട്ടത്. ഇപ്പോൾ പൂർത്തിയായിരിക്കുന്നത് ഒന്നാം ഘട്ടമാണ്. ബാംഗ്ലൂരിലെ ട്രാഫിക് ബ്ലോക്ക് ഒരു പരിധിവരെ കുറയ്ക്കാനും നല്ല ഒരു ബാംഗ്ലൂർ യാത്രാനുഭവം നൽകാനും മെട്രോയ്‌ക്ക് സാധിക്കുമെന്നു കരുതാം. bmtc - ക്കാണു ക്രഡിറ്റ് മുഴുവൻ. രാഷ്ട്രീയം മറന്ന് വികസനത്തിനു വേണ്ടി കൈചേർക്കുന്ന ബി.എം.ടി.സിക്ക് അഭിനന്ദനങ്ങൾ!!
Labels:
bangalore,
BMTC,
namma metro,
നമ്മ മെട്രോ,
ബാംഗ്ലൂർ
Web Designer Vs Web Developer
രണ്ടിനും പെണ്ണിനെ പേടി!! കടുത്ത സ്ത്രീ വിദ്വേഷം സ്പെഷ്യൽ!!
Labels:
fun,
Web Designer,
web designers,
Web Developer,
web technologies,
തമാശ
വാട്ട് എ ഫക്ക് ഫെയ്സ്ബുക്ക്!!
നിങ്ങൾക്കൊരു സിനിമ കാണാം. അതിൽ പ്രധാന കഥാപത്രം നിങ്ങളുടെ ഫെയ്‌സ്ബുക്ക് അകൗണ്ടും ചിത്രങ്ങളും ഒക്കെ തന്നെ!! അവസാനം നിങ്ങളുടെ ലൊക്കേഷൻ, ഗൂഗിൾ മാപ്പ് വഴി കണ്ടെത്തിൽ നിങ്ങളെ നശിപ്പിക്കാനായി വില്ലൻ വരും... തിരിച്ചറിയാനായി പ്രൊഫൈൽ ഫോട്ടോയുടെ പ്രിന്റ് ഔട്ടും എടുത്ത് മൂപ്പർ കാറിൽ വെക്കുന്നുണ്ട്.
സൂക്ഷിച്ചോ!!
സിനിമ കണ്ടു കഴിഞ്ഞെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്തിട്ട് (കണ്ടില്ലെങ്കിലും ക്ലിക്കാം കേട്ടോ!!) അതിൽ കൊടുത്തിരിക്കുന്ന ആപ്ലിക്കേഷനിൽ നിന്നും takethislollipop എന്ന ആപ്ലിക്കേഷൻ റിമൂവ് ചെയ്തേക്ക്.
ചിലപ്പോൾ നിങ്ങൾ അറിയാതെയും (അറിഞ്ഞുകൊണ്ടും) നിങ്ങളുടെ ഫെയ്സ്‌ബുക്ക് പ്രൊഫൈലുമായി കണക്റ്റ് ചെയ്തിരിക്കുന്ന മറ്റ് ആപ്ലിക്കേഷൻസിനേയും അവിടെ കാണാൻ ആവും. ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നതു പോലെ നിർബാധം അവർ നിങ്ങളുടെ അപ്-റ്റു-ഡേറ്റ് ആയിട്ടുള്ള ഡാറ്റ എടുത്തു കൊണ്ടു പോകുന്നും ഉണ്ടാവും.അവർ അത് മറ്റുള്ള സൈറ്റുകൾക്ക് നല്ല ലാഭത്തിനു വിൽക്കുന്നുമുണ്ടാവാം.
സ്നേഹം, സൗഹൃദം, പ്രണയം എന്നൊക്കെ പറഞ്ഞ് നിരവധി കൂട്ടായ്‌മകൾ നാട്ടിൽ ഉണ്ട്, അവയിലൊക്കെ ആയിരക്കണക്കിന് ആൾക്കാർ ജോയിൻ ചെയ്തിട്ടുമുണ്ട്. ഇവരുടെ സൈറ്റ് കണ്ടാലറിയാം, അതിന്റെ ഓരോ മുക്കിലും മൂലയിലും പരസ്യങ്ങളാണ്, കൂടാതെ അവർ നമ്മുടെ മെയിലിലേക്കും പരസ്യങ്ങൾ അയച്ചു തരുന്നു. പണമുണ്ടാക്കണം എന്ന ഒറ്റ ലക്ഷ്യമേ ഉള്ളൂ ഇത്തരം തരികിട സൈറ്റുകൾക്ക്, ഒരു മുൻ കരുതൽ ഇരിക്കട്ടെ.
ഇത്തരം ആപ്ലിക്കേഷൻസ് പരീക്ഷിച്ച് നോക്കുവാൻ ഒരു ഫെയ്‌ക്ക് പ്രൊഫൈൽ കൂടി കൂടെ കരുതുന്നത് നല്ലതായിരിക്കും :)
കുറച്ച് ഫോട്ടോസും കൊടുത്ത് എന്തെങ്കിലുമൊക്കെ പോസ്റ്റ് ചെയ്ത്, കൂറേ ഏറെ റീഷെയർ ചെയ്ത് ഒരു കള്ള പ്രൊഫൈൽ. പലതരത്തിലുള്ള ആപ്ലിക്കേഷൻസ് ഉണ്ട് ഫെയ്സ്‌ബുക്കിൽ, അവയിൽ ചിലതൊക്കെ വളരെ ഇന്ററസ്റ്റിങ് കൂടിയാണ്, നമ്മൾ അല്പനേരത്തേക്കുള്ള ഒരു തമാശ ആസ്വദിക്കാൻ വേണ്ടി നമ്മുടെ സുഹൃത്തിന്റെ പ്രൊഫൈൽ ഡീറ്റൈൽസ് അവർക്ക് അടിയറവു വെയ്ക്കുന്നത് മോശമല്ലേ. അതിനാൽ ഏതു സോഷ്യൽ നെറ്റ്‌വർക്കിൽ കേറുമ്പോഴും ഒരെണ്ണം ഫെയ്‌ക്കായും ഇരിക്കട്ടെ. അതുകൊണ്ട് തോന്ന്യവാസങ്ങൾ ഒന്നും ഒപ്പിക്കാതിരുന്നാൽ മതി :)
Labels:
facebook,
privacy,
what a fuck facebook,
ഇമെയിൽ,
പ്രൈവസി,
ഫെയ്സ്ബുക്ക്,
സൗഹൃദകൂട്ടയ്മകൾ
Wednesday, October 19, 2011
ചിത്രങ്ങൾ കോപ്പിയെടുക്കുമ്പോൾ...
കേരളത്തിൽ ഏതൊരു പ്രശസ്തൻ മരിച്ചാലും പത്രക്കാർ ആദ്യം നോക്കുന്നത് മലയാളം വിക്കീപീഡിയയിൽ അദ്ദേഹത്തെക്കുറിച്ച് ലേഖനം ഉണ്ടോ എന്നാണ്. ലേഖനം ഉണ്ടെങ്കിൽ അത് അതേപടിയോ അല്പം മാറ്റം വരുത്തിയോ ഒക്കെ പത്രങ്ങളിൽ അച്ചടിച്ചുവരുന്നു. വിക്കിപീഡിയയിലെ ലേഖനങ്ങൾ അങ്ങനെ ആർക്കും ഉപയോഗിക്കാൻ പറ്റുന്ന തരത്തിലുള്ള ലൈസൻസിൽ കിട്ടുന്നതാണെങ്കിൽ പോലും അതിനും ആവശ്യമായ കടപ്പാട് രേഖപ്പെടുത്തണം എന്നുണ്ട്...
വിക്കിപീഡിയയിലെ ലേഖനങ്ങളിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന ചിത്രങ്ങൾക്ക് എന്നാൽ മറ്റൊരു പ്രശ്നമുണ്ട്. ലേഖനത്തിലെ ടെക്സ്റ്റ് കണ്ടന്റിനെ ആപേക്ഷിച്ച് വ്യത്യസ്ഥങ്ങളായ ലൈസൻസിലാണു ചിത്രങ്ങൾ പബ്ലിക്കിനു കിട്ടുക. ആ ചിത്രങ്ങളിൽ പലതും ഉപയോഗിക്കുമ്പോൾ ചിത്രം എടുത്ത വ്യക്തിയ്‌ക്കോ വിക്കിപീഡിയയ്ക്കോ അതിന്റെ ക്രഡിറ്റ് നൽകണം എന്ന് വ്യക്തമായിതന്നെ അതിൽ കൊടുത്തിരിക്കും. അങ്ങനെ കൊടുക്കുന്നതുകൊണ്ട് പത്രക്കാർക്കോ മറ്റുള്ളവർക്കോ നഷ്ടമൊന്നും വരില്ലെന്നിരിക്കേ അതു കൊടുക്കണമായിരുന്നു. അത് വിക്കീപീഡിയയ്ക്ക് ചിലപ്പോൾ നല്ലൊരു മുതൽക്കൂട്ടാവുകയും ചെയ്തേക്കാം. വിക്കിപീഡിയ കൂടുതൽ ആളുകളിലേക്ക് എത്തിച്ചേരാൻ ഇതുമൂലം ഇടവരും.
ഇന്ന് അന്തരിച്ച കാക്കനാടന്റെ ചിത്രം വിക്കിപീഡിയയിൽ കൊടുത്തിരിക്കുന്നതു കാണുക. മുകളിൽ കൊടുത്തിരിക്കുന്ന ചിത്രം ക്ലിക്ക് ചെയ്താൽ മതി അത് വിക്കിപീഡിയയിൽ കാണാം. ഇനി താഴെ കൊടുത്തിരിക്കുന്ന ചിത്രം കൂടി നോക്കുക. സംഘടനകളും പാർട്ടിയും വിക്കിപീഡിയയിലെ അതേ ചിത്രം ഉപയോഗിച്ച് പോസ്റ്ററുകൾ ഉണ്ടാക്കിയിരിക്കുന്നു.
ഇങ്ങനെ കൊടുക്കുമ്പോൾ അതിന്റെ മൂലയിൽ എവിടെയെങ്കിലുമായി ആ ചിത്രം എടുത്തത് വിക്കിപീഡിയയിൽ നിന്നാണെന്നു പറഞ്ഞാൽ വിക്കിപീഡിയ്‌ക്കു കിട്ടുന്ന ഒരു ബഹുമതിതന്നെയാവില്ലേ അത്..!!
മുകളിലെ രണ്ട് ചിത്രങ്ങളിലും ഒരു രസം ഒളിഞ്ഞിരിപ്പുണ്ട് :) ശ്രീ.കാക്കനാടന്റെ ചിത്രം വിക്കിപീഡിയയിലേക്ക് അപ്പ്ലോഡ് ചെയ്തത് കണ്ണൻ മാഷാണ്. പിന്നീട്, ആ ചിത്രം അദ്ദേഹത്തിനു കടപ്പാട് കൊടുക്കാതെ എടുത്ത് വിവിധ പോസ്റ്റുകളാക്കി വഴിയോരങ്ങളിൽ സ്ഥാപിച്ചതിന്റേയും ഫോട്ടോ എടുത്ത് അത് വിക്കിപ്പീഡിയയിലേക്ക് അപ്ലോഡ് ചെയ്തതും കണ്ണൻ മാഷ് തന്നെ!

ഞാനുമെന്റെ ഫെയ്‌ക്കും!!
ഇതാണു ബസ്സിന്റെ മനശാസ്ത്രം. ഒരു പെണ്ണിന്റെ പേരുകണ്ടാൽ അവിടെ അലച്ചുതല്ലി വീഴുന്ന ആൺ കൂട്ടായ്‌മയുടെ നെറികെട്ട മനശാസ്ത്രം! ഇവിടെ ഞാനും എന്റെ ഫെയ്‌ക്ക് ഐഡിയും തമ്മിലുള്ള ഒരു താരതമ്യം നോക്കുക!
അവൾ (എന്റെ ഫെയ്ക്ക് ഐഡി) | ഞാൻ (first 1000) | ||
മൊത്തം ബസ് പോസ്റ്റ് | 398 | മൊത്തം ബസ് പോസ്റ്റ് | 2500+ |
മൊത്തം ലൈക്ക് | 5412 | മൊത്തം ലൈക്ക് | 1422 |
ലൈക്കിയ ആളുകൾ | 736 | ലൈക്കിയ ആളുകൾ | 144 |
മൊത്തം റീഷെയർ | 85 | മൊത്തം റീഷെയർ | 179 |
കഴകം - തെക്കന്മാർക്കില്ലാത്തത്...
ചിലപ്പോൾ കേരളത്തിലെ തെക്കൻ ജില്ലകളിൽ ഉള്ളവർ ഇങ്ങനെയൊരു കൂട്ടായ്‌മയെ കുറിച്ച് കേട്ടിട്ടുപോലും ഉണ്ടാവില്ല...
കഴകം
വടക്കേ മലബാറിൽ കണ്ടുവരുന്ന ഒട്ടുമിക്ക സമുദായങ്ങളുടേയും ആരാധനാലയങ്ങളായ താനം, തറ, പള്ളിയറ, കോട്ടം, കാവുകൾ, മുണ്ട്യ തുടങ്ങിയ സങ്കേതങ്ങൾക്ക് നേതൃത്വം നൽകുന്ന ഭരണസിരാകേന്ദ്രവും ആരാധനാലയവുമാണ് കഴകം. ഉത്തര കേരളത്തിലെ വൈദികേതരമായ കൂട്ടയ്‌മയിൽ പ്രഥമസ്ഥാനം അർഹിക്കുന്നവയാണ് കഴകങ്ങൾ. സമുദായത്തിന്റെ കീഴിൽ താനങ്ങളുടെ എണ്ണം പെരുകുമ്പോൾ അവയെ നിയന്ത്രിക്കാൻ മേൽഘടകമായാണ് കഴകം രൂപം കൊള്ളുന്നത്.
കഴകം എന്ന പദം വിവിധ അർത്ഥങ്ങളിലാണ് ഓരോ ദേശത്തും അറിയപ്പെടുന്നത്. കോലസ്വരൂപത്തിലും അള്ളടസ്വരൂപത്തിലുമായിരുന്നു കഴകങ്ങൾ ആരംഭിച്ചത്. രാജ്യത്തിന്റെ പൊതുകാര്യങ്ങളിൽ ചർച്ച നടത്താനും തിരുമാനമെടുക്കാനുമുള്ള സഭ എന്ന അർത്ഥമാണ് അന്നു കഴകം എന്ന പദത്തിനു നൽകിയിരുന്നത്. ഘടകം എന്ന സംസ്‌കൃതപദത്തിന്റെ തത്ഭവമാണ് കഴകമെന്ന് ചിലർ അഭിപ്രായപ്പെടുന്നു. കഴകം എന്ന പദം ആദ്യം തമിഴിലും പിന്നീട് മലയാളത്തിലും പണ്ടുമുതലേ ഉപയോഗിച്ചു വരുന്നുണ്ട്. തെക്കേമലബാറിൽ ക്ഷേത്രപൂജ നടത്തുന്ന കർമ്മിയെ സഹായിക്കാനായി ശ്രീകോവിലിനു വെളിയിൽ ഒരുക്കങ്ങൾ ചെയ്തു സഹായിക്കുന്നവരെ കഴകക്കാർ എന്നാണു വിളിക്കുക.
വിശദമായി മലയാളം വിക്കിപീഡിയയിൽ...

ഒടയഞ്ചാൽ
ഒടയഞ്ചാലിനെ പറ്റി അനിലേട്ടൻ ഞാനിട്ട പഴയ ഒരു ബസ്സ് പോസ്റ്റിൽ പറഞ്ഞ കാര്യം വീണ്ടും ഷെയർ ചെയ്യുന്നു...
ഒടയഞ്ചാൽ വിക്കിയിൽ...
അട്ടേങ്ങാനം മലകളിലും, വളവുകളിലും ഇരഞ്ഞു് നീങ്ങുന്ന പാണത്തൂര്‍ ശകടത്തിന്റെ ഇരമ്പല്‍ കുറച്ചു് നേരം നിന്നുപോകുന്ന നിശബ്ദത...
ശകടത്തിലെ ഛര്‍ദ്ദിക്കാര്‍ക്കു്, ഒരു ഇടുങ്ങിയ പാലം കഴിഞ്ഞെത്തുന്ന ആശ്വാസം...
പാണത്തൂരില്‍ നിന്നും തിരിച്ചുവരുന്നവര്‍ക്കു്, മാവുങ്കാലും, കോട്ടച്ചേരിയും എത്താറായി എന്നോര്‍മ്മപ്പെടുത്തുന്ന മണം...
പാറപ്പള്ളിയില്‍ ചില്ലറയെറിയുന്നവരെ ചില്ലറയെടുത്തുവെക്കാന്‍ ഓര്‍മ്മപ്പെടുത്തുന്ന ഭക്തി...
"പുറത്തോട്ടു് നോക്കിയിരുന്നോ, കുറച്ചുകൂടി കഴിഞ്ഞാല്‍ ദൂരെ കടല്‍ കാണാം" എന്നു് കുട്ടികളുടെ അന്യോന്യമുള്ള അടക്കംപറച്ചില്‍...
മുമ്പു്, മഴക്കാലത്തു് കോളിച്ചാലില്‍ വെള്ളം കയറി ശകടങ്ങളോടാത്തപ്പോള്‍ നടന്നു് പോകുന്ന യാത്രക്കാരുടെ അല്പനേരത്തെ തലചായ്പ്പു്...
പനത്തടിയില്‍ നിന്നു് കൊന്നക്കാടു് പോകാന്‍ എന്തിനാ, കോട്ടച്ചേരിയും, നീലേശ്വരവും ചുറ്റുന്നതെന്ന ആലോചന...
കാഞ്ഞങ്ങാടു് വഴി വന്ന തിരുവിതാംകൂര്‍ കുടിയേറ്റക്കാരുടെ ആദ്യ താവളങ്ങളിലൊന്നു്...
പിന്നെ, ഒഴിവുനേരങ്ങളിലൊക്കെ കൊരട്ട പറക്കുന്ന,
റബ്ബര്‍വെട്ടുന്ന,
ദിവസവും മുപ്പതു് കി.മി യാത്രചെയ്തു് ദുര്‍ഗ്ഗയില്‍ പഠിക്കാനെത്തുന്ന,
എന്റെ എട്ടാംക്ലാസു് സഹപാഠിയായ കുഞ്ഞിക്കൃഷ്ണനെ പോലെ അദ്ധ്വാനശീലരുടെ നാടു്...

തൊഴുകൈത്തിരി നെയ്ത്തിരി വിടരും യാമം
നം തനനം തനനം തനനം നം
നിശയൊരു കാര്‍ത്തിക വര്‍ണ്ണാഭരണം
നം തനനം തനനം തനനം നം
കളനൂപുരശിഞ്ചിതരഞ്ജിതമേളം
തനനനനനന തനനം
തൊഴുകൈത്തിരി നെയ്ത്തിരി വിടരും യാമം
തനനനനനന തനനം
വരമരുളും പൊരുളുമുയിരുമുണരും ദേവീ
തനനം തനനം നം നം നം നം
തം തനനനം തനാനന തം തനനനം
നിസ നിസ ഗാസ മാഗ പാമ നിപ ഗാമപാ
വരലക്ഷ്മിക്കോലം വരയുന്ന നേരം
തളിരിളം ചുണ്ടില്‍ ഉയരുന്നു മന്ത്രം
കാര്‍ത്തികരാവിന്‍ കന്മദഗന്ധം
ചാര്‍ത്തി ദേവിയെ നാമൊരുക്കി
താരണിത്താഴ്വര ചിരി തൂകി
തഴുകി ഒഴുകീ ഇളംതെന്നല്‍
പഞ്ചമരാഗം... സഞ്ചിതതാളം...
നിന്‍ കാല്‍ച്ചിലങ്കകള്‍ നാദവീചികള്‍
തെരുതെരെ കിലുകിലെ ചിലുചിലെ ദേവീ
തം തനനനം തനാനന തം തനനനം
കല്‍മണ്ഡപങ്ങളില്‍ കളഭാഭിഷേകം
കളിമണ്‍ചെരാതിന്‍ കനകാഭിഷേകം
കാഞ്ചനരൂപം ദേവീപ്രസാദം
കൈവല്യമേകുന്നൊരീ നേരം
ദര്‍ശനപുണ്യം പദമാടി...
ലക്ഷ്മീഭാവം നടമാടി...
ചഞ്ചലപാദം... മഞ്ജുളനാദം...
മണിവര്‍ണ്ണക്കൊലുസ്സുകള്‍ രാഗരാജികള്‍
തെരുതെരെ കിലുകിലെ ചിലുചിലെ ദേവീ
തം തനനനം തനാനന തം തനനനം
Labels:
malayalam film,
songs,
എം. ഡി. രാജേന്ദ്രൻ,
കീരപാണി,
ചിത്ര,
ദേവരാഗം
ഒരു സഹായം പ്ലീസ് അഥവാ Secure Connection Failed
പണ്ട് ഇന്റർനെറ്റ് എക്‌പ്ലോറർ ഉപയോഗിച്ചു വന്നിരുന്ന കാലത്ത് സ്ഥിരമായി കണ്ടുവന്നിരുന്ന ഒരു വിൻഡോ ആണിത്. ഈ അടുത്ത കാലത്തായി മോസില്ല ഫയർഫോക്സിലും ഇവൻ സ്ഥിരം വിസിറ്ററാവുന്നുണ്ട്. എന്തുകൊണ്ടാണിത് വരുന്നതെന്ന് ആർക്കെങ്കിലും ധാരണ ഉണ്ടോ? https ഉപയോഗിച്ചുള്ള സെക്വേർഡ് സൈറ്റുകൾ മുമ്പും ഓപ്പൺ ചെയ്തിരുന്നതായിരുന്നല്ലോ!! അന്നേരം ഒന്നുമില്ലാത്ത ഈ കുഴപ്പം എങ്ങനെ പൂർണമായി ഒഴിവാക്കാനാവും?
......................................................................................................................................
വൈശാഖൻ തന്ന ഈ പേജിൽ പറഞ്ഞിരിക്കുന്നതു പ്രകാരം ചെയ്തുനോക്കണം! ഇനി ഇവൻ വരട്ടെ!!

Bypassing the warning
You can tell Firefox to bypass these certificate warnings. You should only bypass the warning if you're sure that the site is legitimate. Legitimate public sites will not ask you to do this. An invalid certificate can be an indication of a web page that will defraud you or steal your identity.
- On the warning page, click Or you can add an exception....
- Click Add Exception.... The Add Security Exception dialog will appear.
- Click Get Certificate.
- Read the text describing the problems with this site.
- Click Confirm Security Exception if you want to trust the site.
Labels:
browser,
Internet Explorer,
mozilla,
Secure Connection Failed
നാടകമേ ഉലകം - രണ്ടാം ഭാഗം!!
ജീവിതത്തിലെ പുതിയ അധ്യായം തുടങ്ങുന്നതിന് മുമ്പ് അനുഗ്രഹം വാങ്ങാന്‍ നിര്‍മല്‍ മാധവ് മുഖ്യമന്ത്രിയുടെ അടുത്തെത്തി. തന്റെ ഓഫീസില്‍ കണ്ടപാടെ നിര്‍മലിനെ ആശ്ലേഷിച്ചു:
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി : 'വലിയ താരമായല്ലോ.
ഇതുകേട്ട് നാണിച്ചുനിന്ന നിര്‍മലിനോട് അദ്ദേഹം തുടര്‍ന്നു:
''മനസ്സില്‍ വിഷമം തോന്നേണ്ട കാര്യമില്ല. നിന്നെയാരും ഒന്നും ചെയ്യില്ല.
നല്ല കുട്ടിയായി പഠിച്ച് ഉയരത്തില്‍ എത്തണം. എല്ലാ സഹായവും ഉണ്ടാകും.''നിർമ്മലൻ : ''എല്ലാ സഹായത്തിനും നന്ദി. പുറത്ത് മറ്റേതെങ്കിലും സംസ്ഥാനത്ത് പോകാന്‍ ഞാന്‍ ഇരിക്കുകയായിരുന്നു. അപ്പോഴാണ് സാര്‍ ഇടപെട്ടത്. സാറിന്റെ സഹായമില്ലായിരുന്നെങ്കില്‍ എനിക്ക് പഠിക്കാന്‍ കഴിയുമായിരുന്നില്ല.'
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി : "ഇനി ആരും നിന്നെ വേട്ടയാടില്ല. എന്താവശ്യമുണ്ടെങ്കിലും വിളിക്കണം.''
മാതൃഭൂമി വാർത്തയിലേക്ക് ...
കാക്കനാടന് ബാഷ്‌പാഞ്ജലി..
ആദ്യകാല കമ്യൂണിസ്റ്റുകാരിൽ ഒരാളായ വർഗ്ഗീസ് കാക്കനാടന്റെ മകനായി1935 ഏപ്രിൽ 23ന് കൊല്ലത്തിനടുത്ത് ജനിച്ചു. അമ്മ റോസമ്മ. പ്രിപ്പറേറ്ററി ക്ളാസ് മുതൽ ഇ.എസ്.എൽ.സി വരെ കൊട്ടാരക്കര ഗവ. ഹൈസ്‌കൂളിൽ. ഇന്റർമീഡിയറ്റ് മുതൽ ബി.എസ്.സി.വരെ കൊല്ലം ശ്രീനാരായണ കോളെജിൽ. 1955-ൽ കെമിസ്‌ട്രി (മെയിനും) ഫിസിക്‌സും (സബ്‌സിഡിയറി) ഐച്‌ഛിക വിഷയങ്ങളായെടുത്ത് ബി.എസ്.സി. പാസായി.
കലാലയവിദ്യാഭ്യാസത്തിനു ശേഷം സ്കൂൾ അദ്ധ്യാപകനായും ദക്ഷിണ റെയിൽവേയിലും റെയിൽവേ മന്ത്രാലയത്തിലും ഉദ്യോഗസ്ഥനായും ജോലി ചെയ്തിട്ടുണ്ട്. പ്രശസ്ത ചിത്രകാരനായ രാജൻ കാക്കനാടൻ, പത്രപ്രവർത്തകരായ ഇഗ്നേഷ്യസ് കാക്കനാടൻ, തമ്പി കാക്കനാടൻ എന്നിവർ സഹോദരങ്ങളാണ്. രണ്ടുവർഷം രണ്ട് പ്രൈവറ്റ് സ്‌കൂളുകളിലും നാലുവർഷം സതേൺ റെയിൽവേയിലും ആറ് വർഷം റെയിൽവേ മിനിസ്‌ട്രിയിലും ജോലിനോക്കി. അതിനിടയിൽ ആഗ്രാ യൂണിവേഴ്‌സിറ്റിയുടെ ഘാസിയാബാദ് എം.എ.എച്ച് കോളെജിൽ എം.എ. എക്കണോമിക്‌സ് ഒരു വർഷം പഠിച്ചു. 1967-ൽ കിഴക്കേ ജർമൻ ഗവൺമെന്റിന്റെ ക്ഷണപ്രകാരം ജർമനിയിൽ പോയി. ലെപ്പിഗിലെ കാറൽ മാർക്സ് യൂണിവേഴ്സിറ്റിയിൽ 'ഇന്ത്യയിലെ ഇന്നത്തെ സാമൂഹിക സാമ്പത്തിക പരിസ്ഥിതികളിൽ സാഹിത്യകാരനുള്ള പങ്ക് ' എന്ന വിഷയത്തിൽ പ്രൊഫ. ക്ളൌസ്‌ട്രേഗറുടെ കീഴിൽ ഗവേഷണത്തിനുള്ള ഒരുക്കങ്ങൾ നടത്തി. എന്നാൽ അവിടെവച്ച് ഹെർദർ ഇൻസ്‌റ്റിറ്റ്യൂട്ടിൽ ആറ് മാസം ജർമൻ ഭാഷ പഠിച്ച്, ആറ് മാസം യൂറോപ്പാകെ കറങ്ങി 1968-ൽ കേരളത്തിൽ തിരിച്ചെത്തി. കൊല്ലത്തായിരുന്നു സ്ഥിരതാമസം. 1965-ൽ വിവാഹിതനായി. ഭാര്യ : അമ്മിണി, മക്കൾ: രാധ, രാജൻ, ഋഷി. 2011 ഒക്‌ടോബർ 19 നു ബുധനാഴ്‌ച രാവിലെ കരൾസംബന്ധിയായ രോഗത്തെ തുടർന്ന് കാക്കനാടൻ അന്തരിച്ചു.
വിക്കിയിലേക്ക്...
Tuesday, October 18, 2011
നാടകമേ ഉലകം...
കേരളനിയമസഭയിൽ നടക്കുന്ന കാര്യങ്ങൾ നല്ല ക്വാളിറ്റിയുള്ള വീഡിയോകളാക്കി തീയേറ്ററുകളിലൂടെ പ്രദർശിപ്പിച്ചിരുന്നെങ്കിൽ നഷ്ടത്തിലേക്ക് പോയിക്കൊണ്ടിരിക്കുന്ന
സിനിമാകൊട്ടകക്കാരെങ്കിലും ഗതിപിടിച്ചേനെ...
നിയമസഭയുടെ മേശപ്പുറത്തു ചാടിക്കയറാന്‍ ശ്രമിച്ച കൃഷി മന്ത്രി കെ പി മോഹനന്‍ രാജിവയ്‌ക്കേണ്ടിവരും. സഭയില്‍നിന്നു സസ്‌പെന്‍ഡ് ചെയ്യേണ്ട സാഹചര്യമാണുണ്ടാവുക. അങ്ങനെവന്നാല്‍ മന്ത്രിയായി തുടരാന്‍ ധാര്‍മികമായി തടസമുണ്ടാകും. ഇക്കാര്യം മുന്‍കൂട്ടി മനസിലാക്കി മന്ത്രിയുടെ പാര്‍ട്ടിയായ സോഷ്യലിസ്‌റ്റ് ജനത ഡെമോക്രാറ്റ്(എസ്‌ജെഡി) നീക്കം തുടങ്ങി
വാർത്ത വായിക്കുക
എന്റെ പ്രണയം - എന്റേതു മാത്രം :(
ഫെയ്‌സ്‌ബുക്കിൽ കണ്ടത്...
Labels:
facebook,
love,
love letter,
പ്രണയം,
പ്രേമം,
ഫെയ്സ്ബുക്ക്
php അറിയുന്നവർക്കിതാ റിപ്പോർട്ടർ ടിവിയിൽ ഒരു അവസരം...
php അറിയുന്നവർക്കിതാ റിപ്പോർട്ടർ ടിവിയിൽ ഒരു അവസരം... ചാടിപ്പിടിച്ചോ!!
My Google Buzz Information
അവസാനത്തെ 1000 ബസ്സുകളുടെ ഒരു അവലോകനം ;)
- Total Public Posts: 1000 (just last 1000 posts processed.)
- Posts Per Week: 29.91
- Likes:
- Total Likes: 1404
- Like Per Post (LPP): 1.40
- Standard Deviation: 2.08
- Liked by 143 different people.
- Reshares: (new!)
- Reshared posts: 180/1000 posts
- 18.0% of all posts are reshares.
- Innovation factor: 0.82
- First Post:
ഉറക്കം വരുന്നു
7 months, 3 weeks ago (Feb. 25, 2011, 3:37 p.m.) - Last Post:
ശ്രീമഹാലക്ഷ്മി നീ സുരസുന്ദരി
6 hours, 18 minutes ago (Oct. 18, 2011, 8:06 a.m.) -
Most Liked Posts:
- 20 Likes – HR Intervw in America: മാനേജർ : വേർ ആർ യു ഫ്രം? എംപ്ലോയി: ഇന്ത്യ മാനേജർ :വൗ! ഭായ്, ആപ് കഹാ സേ? എം...
- 16 Likes – ചന്തുവിന്റെ ഡയലോഗുകൾ - ഒരു വടക്കൻ വീരഗാഥയിൽ നിന്ന്
- 14 Likes – :) കൊള്ളാം വാര്ധക്യത്തിലെ ഒറ്റപ്പെടലിനെ ലൂയിസ്മാഷ് അതിജീവിച്ചത് ഒരു സീസണ് ടിക്കറ്റിലൂടെ. പത്തുവ...
- 12 Likes – ഒരു പുഷ്പം മാത്രമെന് പൂങ്കുലയില് നിര്ത്താം ഞാൻ
- 12 Likes – നാട്ടുമ്പുറത്തെ ആ കാരണവർ!!
- 12 Likes – ടിന്റുമോന്റെ ഒരു കാര്യം!
- 12 Likes – 2011 ആഗസ്ത് 4 മുതല്‍ 7 വരെ ഇസ്രായേലിലെ ഹൈഫയില് വെച്ച് നടക്കുന്ന വിക്കിമാനിയ 2011 നെ പറ്റി എല്ലാവ...
- 11 Likes – കുഞ്ഞിക്കുഞ്ഞി കുറുക്കാ
- 11 Likes – നാളെ വിദ്യാരംഭം!!
- 11 Likes – കണ്ടോ മൈരേ വില്ലേജ് ഓഫീസ്?
- 10 Likes – വീട്ടിലിങ്ങനെ വെറുതേ ഇരിക്കാൻ എന്തൊരു സുഖം!!
- 9 Likes – ശിവഗംഗയ്ക്കു വീണ്ടും Anoop Narayanan , Shiju Alex , Sreejith K പിന്നെ ഞാനും ..............വലിയൊര...
- 9 Likes – പണ്ട്, എന്റെ ചെറുപ്പത്തിൽ ഒടയഞ്ചാലിൽ ഒരു ബാർബർ ഷോപ്പ് മാത്രമേ ഉണ്ടായിരുന്നുള്ളൂ – ബാർബർ ചന്ദ്രേട്...
- 8 Likes – ഇവിടം സ്വർഗമാണ്
- 8 Likes – ഇനി നമ്മള്‍ പിരിയുവതെങ്ങനെയോ എങ്ങനെയോ
- 8 Likes – റൈറ്റ് സൈഡ് ചാറ്റിങ് | Techies Tricks
- 8 Likes – ഓ!! മറക്കാനാവുന്നില്ല! വല്ലാത്ത നൊസ്റ്റി!!
- 8 Likes – . രജനീകാന്ത് മൂന്നാം ക്ലാസിൽ പഠിക്കുന്ന സമയത്ത്, ആരോ മൂപ്പരുടെ റഫ്നോട്സ് അടിച്ചുമാറ്റി!! . . . ഇപ...
- 7 Likes – ലാൽ സലാം!! 30 വർഷങ്ങൾ 300 സിനിമകൾ
- 7 Likes – ഇങ്ക്സ്കേപ്പ് എന്ന സോഫ്റ്റ്വെയറിനെ പരിചയപ്പെടാം
- 7 Likes – ഇതു ബുക്ക്മാർക്ക് ചെയ്തില്ലെങ്കിൽ നഷ്ടമായിപ്പോകും!!
- 7 Likes – Reshared post from Renuka Arun എന്റെ ഫ്രന്റ് അവരുടെ കുട്ടിയുടെ സ്കൂളില് പീ ടീ ഏ മീറ്റിങ്ങിനു ...
- 7 Likes – ബുഹ ഹ ഹ ഹ!! Boyfri(END)... Girlfri(END)... BESTFRI(END)... Everything Has An END Except Fam(ILY) ...
- 7 Likes – പൊരുത്തങ്ങളോട് പൊരുതുന്നവർ കല്യാണത്തിനു മുമ്പ് ജാതകം നോക്കണോ വേണ്ടയോ എന്നതുമായി ബന്ധപ്പെട്ടുള്ള ക...
- 7 Likes – ഫെയ്ബുക്കിൽ നിന്നും ചൂണ്ടിയത് അമ്മാവന് ഔട്ട് ഓഫ് റേഞ്ച്. ഹലോ..ഹലോ അമ്മാവാ.. എന്താ മോനെ വിശേഷം ...
-
Most Commented Posts:
- 141 Comments – എന്റൊരു പോസ്റ്റ് വേസ്റ്റായിന്നു തോന്നുന്നു :( പോസ്റ്റ്: http://bit.ly/fVKtmq, കാരണം: http://bit.l...
- 132 Comments – Reshared post from സിബു സി ജെ പെണ്ണ് കാണാന്‍ പോകുന്നവര്ക്ക് ഒരു ഗൈട് - മായാലോകം
- 123 Comments – കല്യാണം കഴിക്കാൻ പോവുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാ!! 1) ശരിക്കും അറിയാൻ വേണ്ടി ചോദിക...
- 108 Comments – കണ്ടോ മൈരേ വില്ലേജ് ഓഫീസ്?
- 63 Comments – ഒരു വാക്ക് പറയുമ്പോള് നഷ്ട്ടമാകുന്നത് ഒരു നിമിഷം! ആ വാക്ക് പറയാതെ പോകുമ്പോള് നഷ്ട്ടമാകുന്നത് ഒര...
- 62 Comments – ഓജോബോർഡിന്റെ കഥ; അല്ല കാര്യം!
- 61 Comments – മുടിപ്പൂക്കൾ വാടിയാലെന്തോമനേ നിൻ...
- 57 Comments – നീയാണെന്റെ വട്ട് - ഞാനവളോടു പറഞ്ഞു... എന്തായിരിക്കാം അവള്‍ മറുപടി പറഞ്ഞിട്ടുണ്ടാവുക?
- 55 Comments – ഇവൻ കമൻഡ്രി പറഞ്ഞും പെഴച്ചു പൊക്കോളും..
- 54 Comments – ശാരദേന്ദു കണ്ടെടുത്ത പെണ്മണി താരകങ്ങൾ കാത്തുവച്ച പൊൻകണി
- 54 Comments – ആട്രിബൂഷനില്ലാതെ വിക്കി ചിത്രം വീണ്ടും പത്രത്തിൽ വിക്കി ആട്രിബൂഷനില്ലാതെ ഒരു ചിത്രം ഇന്നലെ മാതൃഭൂ...
- 49 Comments – തീയറ്ററിൽ എ പടം കാണാനൊക്കെ ഇപ്പോ എന്താ തെരക്ക്!! പെൺപിള്ളേരുടെ നീണ്ട ക്യൂ ആണ് ബലന്തൂർ സെൻട്രലിൽ ഡ...
- 48 Comments – ഇദ്ദേഹത്തെ ഓര്ക്കുന്നുവോ നിങ്ങള്? വല്ലാത്ത നൊസ്റ്റാള്ജിയ :( http://www.epicbrowser.com/
- 43 Comments – വന്നല്ലോ വനമാല!
- 42 Comments – ഇന്നലെ സാള്ട്ട് ആന്‍ഡ് പെപ്പര് കണ്ടു...
- 41 Comments – പണ്ട്, എന്റെ ചെറുപ്പത്തിൽ ഒടയഞ്ചാലിൽ ഒരു ബാർബർ ഷോപ്പ് മാത്രമേ ഉണ്ടായിരുന്നുള്ളൂ – ബാർബർ ചന്ദ്രേട്...
- 40 Comments – പൊരുത്തങ്ങളോട് പൊരുതുന്നവർ കല്യാണത്തിനു മുമ്പ് ജാതകം നോക്കണോ വേണ്ടയോ എന്നതുമായി ബന്ധപ്പെട്ടുള്ള ക...
- 39 Comments – മലയാളത്തിന്റെ വഴികൾ ഇന്റർനെറ്റ് എക്സ്പ്ലോറർ, മോസില്ല, ക്രോം മുതലായ ബ്രൗസറുകളിലും ചാറ്റ് കൺസോളുക...
- 39 Comments – HR Intervw in America: മാനേജർ : വേർ ആർ യു ഫ്രം? എംപ്ലോയി: ഇന്ത്യ മാനേജർ :വൗ! ഭായ്, ആപ് കഹാ സേ? എം...
- 36 Comments – കുഞ്ഞിക്കുഞ്ഞി കുറുക്കാ
- 35 Comments – ഈ ഉപകരണത്തെ പറ്റി ആർക്കെങ്കിലും എന്തെങ്കിലുംഅറിയുമോ? ആവശ്യമുണ്ടായിരുന്നു... http://goo.gl/eAgVI
- 32 Comments – ശ്രദ്ധ തിരിക്കൂ...
- 31 Comments – ആര്‍ക്കും വേണ്ടാത്ത, ആരോരുമില്ലാത്ത ഒരു കുട്ടിക്ക് നമ്മുടെ സമൂഹം കാത്തുവച്ചിരിക്കുന്നതെന്തൊക്കെയണ...
- 30 Comments – മഹാത്മാഗാന്ധി സ്വവര്ഗ്ഗാനുരാഗിയായിരുന്നു: ജോസഫ് ലെല്വെല്ഡ് മഹാത്മാഗാന്ധി സ്വവര്ഗ്ഗാനുരാഗിയാ...
- 29 Comments – ഒന്നൊന്നര തിരിച്ചറിവ്
- Top Likers:
- 135 Likes – വൈശാഖ് കല്ലൂർ
- 120 Likes – സുനിൽ വി.എസ്.
- 99 Likes – sugeesh | സുഗീഷ് *
- 77 Likes – Jithesh Karichery
- 54 Likes – Subeesh Balan
- 50 Likes – മനോജ് കെ
- 43 Likes – Mspatteri Mekkat
- 41 Likes – vinod kp
- 35 Likes – Ajay Kuyiloor
- 29 Likes – Akhil Krishnan S
- 29 Likes – SHIJU SASIDHARAN
- 27 Likes – faizal A
- 24 Likes – MANOJ KUMAR K
- 23 Likes – Junaid P V
- 22 Likes – Jishin A.V
- 22 Likes – Anil K Sathyan
- 19 Likes – Jayan P
- 18 Likes – മത്താപ്പ് ദിലീപ്
- 18 Likes – Shiju Alex
- 17 Likes – Shaji K
- 17 Likes – Manjusha Nair
- 16 Likes – Ajeesh M S
- 16 Likes – ManojE Pandalam
- 16 Likes – Miqdad Ali
- 15 Likes – Vineetha vini
- 14 Likes – dhANesh k
- 13 Likes – nishath gopal
- 11 Likes – brijesh pv
- 11 Likes – Anoop Narayanan
- 10 Likes – vijayakumar blathur
Subscribe to:
Posts (Atom)
ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ
-
ഏപ്രിൽ മാസം ഫെയ്സ്ബുക്കിൽ... വളരെ കുറഞ്ഞു എന്നു തോന്നുന്നു... 2019-05-07T02:29:49.000Z
-
ശ്രീ അഭയ ഹസ്ത ഗണപതി ടെംബിൾ... ------------ ----------- ------------- -------- വിദ്യകൊണ്ടറിയേണ്ടതറിയാതെ വിദ്വാനെന്നു നടിക്കു...
-
മതഭ്രാന്തനായ നാധുറാം വിനായക് ഗോഡ്സെ വധിച്ച മഹാത്മജിയുടെ ഓർമ്മദിനം! 1948 ജനുവരി 30-ന് വെള്ളിയാഴ്ച വൈകുന്നേരം 5.17 ന് ഡൽഹിയിലെ ബിർളാ മന്ദിരത്...
-
😔 പി എസ് ശ്രീധരൻപിള്ള കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് അയച്ച കത്ത്!! 2019-05-06T03:57:07.000Z
-
Project Tiger - Wikipedia വിക്കിപീഡിയയിൽ പ്രാദേശിക ഭാഷകളിലെ വിവരങ്ങളുടെ വിപുലീകരണത്തിനായി രൂപം നൽകിയ പ്രോജക്റ്റ് ടൈഗർ എന്ന പദ്ധതിയു...
-
പതിനെട്ടാം ശതകത്തിൽ മൈസൂർ ഭരിച്ചിരുന്ന ഭരണാധികാരിയാണ് ടിപ്പു സുൽത്താൻ എന്നറിയപ്പെടുന്ന ഫത്തഹ് അലിഖാൻ ടിപ്പു! 1799 മേയ് 4 ഓർമ്മദിനം 2019-05-...
-
അപരാഹ്നത്തിന്റെ അനന്തപദങ്ങളിൽ ആകാശനീലിമയിൽ അവൻ നടന്നകന്നു, ഭീമനും യുധിഷ്ഠിരനും ബീഡി വലിച്ചു... സീതയുടെ മാറ് പിളർന്ന് രക്തം കുടിച്ചൂ ദ...
-
ദേവരാജൻ മാസ്റ്റർ സംഗീതം നൽകിയ സിനിമാഗാനങ്ങൾ!! No ഗാനം സിനിമ ഗാനരചിതാവ് ഗാനം ആലപിച്ചത് 1 ...
-
നീയുറങ്ങിക്കൊള്ക, ഞാനുണര്ന്നിരുന്നീടാം തീവ്രമീ പ്രണയത്തിന് മധുരം സൂക്ഷിച്ചീടാം, ഗാഢനിദ്രയില് നിന്നു നിൻ കണ്തുറക്കുമ്പോള് ലോലചുംബനങ്ങളാ...
-
# കരിയർനെറ്റ് ടെക്നോളജീസ്. കമ്പനി തുടങ്ങിയിട്ട് ഇന്നേക്ക് 20 വർഷങ്ങൾ ആവുന്നു. ഇവിടെ ഞാൻ ജോയിൻ ചെയ്തിട്ട് 12 വർഷങ്ങളും ഒരുമാസവും ആയിട്ടുണ...
ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License
The text content of this site are available under the Creative Commons Attribution-ShareAlike License