Friday, May 05, 2017
May 05, 2017 at 04:53AM
പൊലീസിൽ വീണ്ടും അഴിച്ചുപണി; #തച്ചങ്കരി #പൊലീസ് ആസ്ഥാനത്ത് എഡിജിപി 1) 1991 ൽ ആലപ്പുഴ സ്വദേശിനി സുജ എന്ന യുവതി മരിച്ചതുമായി ബന്ധപ്പെട്ട് അയൽവാസിയായ പ്രകാശൻ എന്നയാളെ കസ്റ്റഡിയിലെടുത്ത് ക്രൂരമായി പീഡിപ്പിക്കുകയും എന്നാൽ തുടർന്ന് നടന്ന അന്വേഷണത്തിൽ ഇയാൾ നിരപരാധിയാണെന്ന് തെളിയുകയയും ചെയ്തു.. ഇതേ തുടർന്ന് ഈ കേസിൽ പ്രാകാശൻ നടത്തിയ നിയമപോരാട്ടത്തിൽ തച്ചങ്കരിയെ പ്രോസീക്യൂട്ട് ചെയ്യുവാൻ സുപ്രീംകോടതി അനുമതി നൽകിയെങ്കിലും നിരന്തരം കേസ് നടത്തി തളർന്ന വാദി കേസ് ഒത്തുതീർപ്പാക്കി പിൻവലിയുകയുണ്ടായി. 2) 2007 ജൂലൈയിൽ ടോമിൻ തച്ചങ്കരി വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന വിജിലൻസ് കേസിൻറെ അടിസ്ഥാനത്തിൽ, ടോമിൻ തച്ചങ്കരിയുടെ ഭാര്യ നടത്തുന്ന റിയാൻ സ്റ്റുഡിയോ വിജിലിൻസ് എസ്.പിയുടെ നേതൃത്വത്തിൽ പരിശോധന നടത്തി. 3) 2009 ഡിസംബറിൽ തടിയന്റവിട നസീറിനെ ചോദ്യം ചെയ്യാൻ സർക്കാർ അറിയാതെയാണ് ഐജി ടോമിൻ തച്ചങ്കരിയെ ബാംഗ്ലൂരിലേയ്ക്ക് അയച്ചതെന്ന മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ പരാമർശവും വിവാദത്തിനിടയാക്കി. 4) 2010 ഏപ്രിൽ മാസത്തിൽ ഗൾഫ് രാജ്യങ്ങൾ സന്ദർശനം നടത്തുന്ന സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനൊപ്പം തച്ചങ്കരിയും ഉണ്ടെന്നു പ്രതിപക്ഷം ആരോപണമുന്നയിച്ചു. തച്ചങ്കരിയുടെ വിദേശ യാത്രയെപ്പറ്റി അന്വേഷിയ്ക്കാൻ മുഖ്യമന്ത്രി വിജിലിജൻസ് എഡിജിപി സിബി മാത്യൂസിന് നിർദ്ദേശം നൽകി. 5) കണ്ണൂർ റേഞ്ച് ഐജിയായിരുന്ന തച്ചങ്കരി സർക്കാർ അനുമതിയില്ലാതെ വിദേശ യാത്ര നടത്തിയതിന് ഐ.ജി. സ്ഥാനത്ത് നിന്ന് മാറ്റി. തുടർന്ന് സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ടു. അനിൽ കാന്തിനു പകരം ടോമിൻ ജെ. തച്ചങ്കരിയെ പൊലീസ് ആസ്ഥാനത്ത് എഡിജിപിയായി നിയമിച്ചു. അനിൽ കാന്തിനെ വിജിലൻസ് എഡിജിപിയാക്കി. ബൽറാം കുമാർ ഉപാധ്യായയെ കേരള പൊലീസ് ഹൗസിങ് ആൻഡ് കൺസഷൻ കോർപറേഷൻ (കെപിഎച്ച്സിസി) എംഡി സ്ഥാനത്തുനിന്നു മാറ്റി പൊലീസ് ആസ്ഥാനത്ത് ഐജിയായി നിയമിച്ചു. പകരം നിയമനം ഉണ്ടാകുന്നതുവരെ അദ്ദേഹത്തിനു കെപിഎച്ച്സിസിയുടെ താൽക്കാലിക ചുമതലയുണ്ടാകും. http://ift.tt/2pBy4qf
Subscribe to:
Post Comments (Atom)
ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ
-
ഏപ്രിൽ മാസം ഫെയ്സ്ബുക്കിൽ... വളരെ കുറഞ്ഞു എന്നു തോന്നുന്നു... 2019-05-07T02:29:49.000Z
-
ശ്രീ അഭയ ഹസ്ത ഗണപതി ടെംബിൾ... ------------ ----------- ------------- -------- വിദ്യകൊണ്ടറിയേണ്ടതറിയാതെ വിദ്വാനെന്നു നടിക്കു...
-
മതഭ്രാന്തനായ നാധുറാം വിനായക് ഗോഡ്സെ വധിച്ച മഹാത്മജിയുടെ ഓർമ്മദിനം! 1948 ജനുവരി 30-ന് വെള്ളിയാഴ്ച വൈകുന്നേരം 5.17 ന് ഡൽഹിയിലെ ബിർളാ മന്ദിരത്...
-
Project Tiger - Wikipedia വിക്കിപീഡിയയിൽ പ്രാദേശിക ഭാഷകളിലെ വിവരങ്ങളുടെ വിപുലീകരണത്തിനായി രൂപം നൽകിയ പ്രോജക്റ്റ് ടൈഗർ എന്ന പദ്ധതിയു...
-
പ്രണയം കൊടുമ്പിരികൊണ്ട ഒരു വസന്തകാലം എല്ലാവർക്കും ഉണ്ടാവില്ലേ! കാലാകാലങ്ങളായി പ്രണയസാഹചര്യങ്ങൾ മാറുന്നുണ്ട്, പക്ഷേ പ്രണയം അതിജീവിക്കുന്ന...
-
മുമ്പ് പലവട്ടം വന്നതായിരുന്നു ഇത്തരത്തിലുള്ള മെയിലുകൾ. അന്നൊക്കെ തട്ടിപ്പാണെന്ന് അറിയാമായിരുന്നിട്ടും ആ മെയിലുകൾ ചുമ്മാ ഡിലീറ്റ് ചെയ്തു കളയ...
-
# കരിയർനെറ്റ് ടെക്നോളജീസ്. കമ്പനി തുടങ്ങിയിട്ട് ഇന്നേക്ക് 20 വർഷങ്ങൾ ആവുന്നു. ഇവിടെ ഞാൻ ജോയിൻ ചെയ്തിട്ട് 12 വർഷങ്ങളും ഒരുമാസവും ആയിട്ടുണ...
-
കൊല്ലൂരിൽ
-
പതിനെട്ടാം ശതകത്തിൽ മൈസൂർ ഭരിച്ചിരുന്ന ഭരണാധികാരിയാണ് ടിപ്പു സുൽത്താൻ എന്നറിയപ്പെടുന്ന ഫത്തഹ് അലിഖാൻ ടിപ്പു! 1799 മേയ് 4 ഓർമ്മദിനം 2019-05-...
-
ദേവരാജൻ മാസ്റ്റർ സംഗീതം നൽകിയ സിനിമാഗാനങ്ങൾ!! No ഗാനം സിനിമ ഗാനരചിതാവ് ഗാനം ആലപിച്ചത് 1 ...
ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License
The text content of this site are available under the Creative Commons Attribution-ShareAlike License
No comments:
Post a Comment