ചേതനയിൽ നൂറുനൂറു പൂക്കളായ് പൊലിക്കവേ
നോക്കുവിൻ സഖാക്കളേ നമ്മൾ വന്ന വീഥിയിൽ
ആയിരങ്ങൾ ചോരകൊണ്ടെഴുതിവച്ച വാക്കുകൾ
ലാൽസലാം ലാൽസലാം
മൂർച്ഛയുള്ളൊരായുധങ്ങളല്ല പോരിനാശ്രയം
ചേർച്ചയുള്ള മാനസങ്ങൾ തന്നെയാണെന്നതോർക്കണം
ഓർമ്മകൾ മരിച്ചിടാതെ കാക്കണം കരുത്തിനായ്
കാരിരുമ്പിലേ തുരുമ്പ് മായ്ക്കണം ജയത്തിനായ്
നട്ടു കണ്ണുനട്ടു നാം വളർത്തിയ വിളകളേ
കൊന്നു കൊയ്തുകൊണ്ടുപോയ ജന്മികൾ ചരിത്രമായ്
സ്വന്തംജീവിതം ബലികൊടുത്തു കോടി മാനുഷർ
പോരടിച്ചു കൊടിപിടിച്ചു നേടിയതീ മോചനം
സ്മാരകം തുറന്നുവരും വീറുകൊണ്ടവാക്കുകൾ
ചോദ്യമായി വന്നലച്ചു നിങ്ങൾ കാലിടറിയോ
രക്തസാക്ഷികൾക്ക് ജന്മമേകിയ മനസ്സുകൾ
കണ്ണുനീരിൻ ചില്ലുടഞ്ഞ കാഴ്ചയായ് തകർന്നുവോ
ലാൽസലാം ലാൽസലാം
പോകുവാൻ നമുക്കു ഏറെ ദൂരമുണ്ടതോർക്കുവിൻ
വഴിപിഴച്ചുപോയിടാതെ മിഴിതെളിച്ചു നോക്കുവിൻ
നേരുനേരിടാൻ കരുത്തു നേടണം നിരാശയിൽ
വീണിടാതെ നേരിനായ് പൊരുതുവാൻ കുതിക്കണം
നാളെയെന്നതില്ല നമ്മളിന്നു തന്നെ നേടണം
നാൾവഴിയിൽ എന്നും അമരഗാഥകൾ പിറക്കണം
സമത്വമെന്നൊരാശയം മരിക്കുകില്ല ഭൂമിയിൽ
നമ്മുക്കു സ്വപ്നമൊന്നുതന്നെ അന്നുമിന്നുമെന്നുമേ
No comments:
Post a Comment