Sunday, May 07, 2017
May 07, 2017 at 09:01AM
#ഗീതാഞ്ജലി #നീ #ധ്യാനിക്കും #ദൈവതമവിടെ !!!! രബീന്ദ്രനാഥ ടാഗോറിനു 1913-ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിക്കൊടുത്ത കൃതിയാണ് ഗീതാഞ്ജലി ഭജനം പൂജനം ആരാധനയും സാധനയും ഹേ നിര്‍ത്തുക സാധോ നിജദേവാലയ മൂലയിലെന്തിനിരിക്കുന്നൂ നീ, രുഗ്ദ്ധ കവാടം? നിഭ്രുതമിരുട്ടില്‍ നിഗൂഡമിരുന്നു നീ ധ്യാനിക്കും ദൈവതമവിടെ നില കൊള്‍വീല! നിമീലിത ലോചനമൊന്നു തുറക്കൂ, നന്നായ് നോക്കൂ! കരിനിലമുഴുമാ കര്‍ഷകരോടും വർഷം മുഴുവന്‍ വഴി നന്നാക്കാന്‍ പെരിയ കരിങ്കല്‍ പാറ നുറുക്കി നുറുക്കിയൊരുക്കും പണിയാളരോടും എരിവെയിലത്തും പെരുമഴയത്തും ചേർന്നമാരുന്നൂ ദൈവം!! ദൈവത്തെകാണാൻ ദേവാലയത്തിന്റെ ഇരുണ്ട കോണിൽ വാതിലടച്ചുനിന്നു ശ്ലോകം ചൊല്ലുകയോ പൂജ ചെയ്യുകയോ അല്ല വേണ്ടത്. കണ്ണു തുറന്നു നോക്കുമ്പോൾ ദൈവം നേരിൽ നിങ്ങളുടെ മുൻപിലല്ല കണപ്പെടുന്നത്. ദൈവം ചൂടിലും മഴയത്തും അഴുക്കുവസ്ത്രങ്ങളുമണിഞ്ഞു പാടത്തും പറമ്പത്തും പണിയെടുക്കുന്നവന്റെ കൂടെയാണുള്ളത്, പാതയിൽ കല്ലുകൊത്തുന്നവന്റെ കൂടെയാണുള്ളത്. അവരുടെ ഇടയിലേക്കു നിങ്ങൾ ഇറങ്ങിച്ചെല്ലൂ, ദൈവത്തെ അവിടെ കാണാൻ സാധിക്കും.!! ഇന്നത്തെ ഇന്ത്യക്കാർ നിർബന്ധവായും പ്രാർത്ഥനയായി രാവിലേയും വൈകുന്നേരം ചെല്ലേണ്ട കവിതയാണിത്. ആസാമിമാർ മുഖ്യമന്ത്രിയാവുന്നതും ദൈവത്തിന്റെ പേരിൽ ആളുകളെ വേർതിരിച്ച് നിർത്തി കലഹം പടച്ചു വിടുമ്പോഴും നിരന്തരം ഓർത്തിരിക്കേണ്ട വരികളാണ് ടാഗോറിന്റേത്; ഐശ്വര്യപൂർണമായി ഇത് മലയാളത്തിലേക്ക് മഹാകവി വിവരത്തനവും ചെയ്തു തന്നിട്ടുണ്ട്... വരികൾ കുറച്ചുകൂടെ കൊടുക്കുന്നു... ഞാനറിവീലാ ഭവാന്റെ മോഹന- ഗാനാലാപനശൈലി! നിഭൃതം ഞാനതു കേൾപ്പൂ സതതം നിതാന്തവിസ്മയശാലി... ഉദയദ്‌ഗാനപകാശകലയാ- ലുജ്ജ്വലശോഭം ഭുവനം അലതല്ലീടുകയാണതി ഗഗനം വായുവിലീസ്വരചലനം അലിയിക്കുന്നൂ ശിലകളെയിസ്വര- ഗംഗാസാഭസഗമനം പാടണമെന്നുണ്ടീരാഗത്തിൽ, പാടാൻ സ്വരമില്ലല്ലോ... പറയണമെന്നുണ്ടെന്നാലതിനൊരു പദം വരുന്നീലല്ലോ... പ്രാണനുറക്കെക്കേണീടുന്നൂ പ്രഭോ, പരാജിതനിലയിൽ; നിബദ്ധനിഹഞാൻ നിൻഗാനത്തിൻ നിരന്തമാകിയ വലയിൽ!! ..... .... .... ..... ..... ..... ..... ..... .... ടാഗോറിന്റെ #ഗീതഞ്ജലി മലയാളത്തിലേക്ക് വിവർത്തനം ചെയ്തത് മഹാകവി ജി. ശങ്കരക്കുറുപ്പ് ആണ്. #രബീന്ദ്രനാഥ്ടാഗോർ #Rabindranath #Tagore #ശങ്കരക്കുറുപ്പ്
Subscribe to:
Post Comments (Atom)
ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ
-
ഏപ്രിൽ മാസം ഫെയ്സ്ബുക്കിൽ... വളരെ കുറഞ്ഞു എന്നു തോന്നുന്നു... 2019-05-07T02:29:49.000Z
-
ശ്രീ അഭയ ഹസ്ത ഗണപതി ടെംബിൾ... ------------ ----------- ------------- -------- വിദ്യകൊണ്ടറിയേണ്ടതറിയാതെ വിദ്വാനെന്നു നടിക്കു...
-
മതഭ്രാന്തനായ നാധുറാം വിനായക് ഗോഡ്സെ വധിച്ച മഹാത്മജിയുടെ ഓർമ്മദിനം! 1948 ജനുവരി 30-ന് വെള്ളിയാഴ്ച വൈകുന്നേരം 5.17 ന് ഡൽഹിയിലെ ബിർളാ മന്ദിരത്...
-
😔 പി എസ് ശ്രീധരൻപിള്ള കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് അയച്ച കത്ത്!! 2019-05-06T03:57:07.000Z
-
Project Tiger - Wikipedia വിക്കിപീഡിയയിൽ പ്രാദേശിക ഭാഷകളിലെ വിവരങ്ങളുടെ വിപുലീകരണത്തിനായി രൂപം നൽകിയ പ്രോജക്റ്റ് ടൈഗർ എന്ന പദ്ധതിയു...
-
പതിനെട്ടാം ശതകത്തിൽ മൈസൂർ ഭരിച്ചിരുന്ന ഭരണാധികാരിയാണ് ടിപ്പു സുൽത്താൻ എന്നറിയപ്പെടുന്ന ഫത്തഹ് അലിഖാൻ ടിപ്പു! 1799 മേയ് 4 ഓർമ്മദിനം 2019-05-...
-
അപരാഹ്നത്തിന്റെ അനന്തപദങ്ങളിൽ ആകാശനീലിമയിൽ അവൻ നടന്നകന്നു, ഭീമനും യുധിഷ്ഠിരനും ബീഡി വലിച്ചു... സീതയുടെ മാറ് പിളർന്ന് രക്തം കുടിച്ചൂ ദ...
-
ദേവരാജൻ മാസ്റ്റർ സംഗീതം നൽകിയ സിനിമാഗാനങ്ങൾ!! No ഗാനം സിനിമ ഗാനരചിതാവ് ഗാനം ആലപിച്ചത് 1 ...
-
നീയുറങ്ങിക്കൊള്ക, ഞാനുണര്ന്നിരുന്നീടാം തീവ്രമീ പ്രണയത്തിന് മധുരം സൂക്ഷിച്ചീടാം, ഗാഢനിദ്രയില് നിന്നു നിൻ കണ്തുറക്കുമ്പോള് ലോലചുംബനങ്ങളാ...
-
# കരിയർനെറ്റ് ടെക്നോളജീസ്. കമ്പനി തുടങ്ങിയിട്ട് ഇന്നേക്ക് 20 വർഷങ്ങൾ ആവുന്നു. ഇവിടെ ഞാൻ ജോയിൻ ചെയ്തിട്ട് 12 വർഷങ്ങളും ഒരുമാസവും ആയിട്ടുണ...
ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License
The text content of this site are available under the Creative Commons Attribution-ShareAlike License
No comments:
Post a Comment