Thursday, July 26, 2018
July 26, 2018 at 05:19AM
#നാളത്തെലോകം - #ചങ്ങമ്പുഴ കുങ്കുമപ്പൊട്ടു തൊടുന്നൊരാ കൈകളിൽ ച്ചെങ്കൊടി ഏന്തുന്ന മങ്കമാരേ, വീതശങ്കം നിങ്ങൾ പോകുവിൻ മുന്നോട്ടു വീരമാതാക്കളീ നാളെ നിങ്ങൾ!! പിച്ചിപ്പൂ മാലകൾ കെട്ടുമക്കൈകളിൽ- ക്കൊച്ചരിവാളേന്തും കന്യകളേ; നാണിച്ചുനിൽക്കാതെ പോകുവിന്മുന്നോട്ടു നാളത്തെ നന്മതൻ നാമ്പുകളേ! വേദാന്തം വൈദികരോതുന്നതു കേട്ടു വേവലാതിപ്പെടും വേലക്കാരേ, പള്ളിയിൽ ദൈവ, മില്ലമ്പലത്തിലും കള്ളങ്ങൾ നിങ്ങൾക്കു കണ്ണൂകെട്ടി... വിശ്വസിക്കായ്വിനച്ചെന്നായ്ക്കളെ, നിങ്ങൾ വിഭ്രമം വിട്ടിനി കൺ തുറക്കിൻ! കണ്ടുവോ ചാകുന്നതായിരം ദൈവങ്ങൾ തെണ്ടിയടിഞ്ഞു നടവഴിയിൽ? മർത്ത്യനേ മർത്ത്യനു നന്മചെയ്യൂ, മന്നിൽ മറ്റുള്ളതെല്ലാ മിരുട്ടുമാത്രം...! മർത്ത്യനെത്തീർത്തതു ദൈവമോ, ദൈവത്തെ മർത്ത്യനോ തീർത്തതെന്നോർത്തുനോക്കൂ! മത്തടിക്കുന്ന നരച്ച മതങ്ങൾതൻ മസ്തകം നിങ്ങളടിച്ചുടയ്ക്കൂ! തുപ്പുമവയുടനായിരംകൊല്ലമായ്- ച്ചപ്പിക്കുടിച്ച മനുഷ്യരക്തം! വീണവായിക്കുമവയെത്തടിപ്പിച്ച പ്രാണൻ പിടയ്ക്കുന്ന മർത്ത്യരക്തം- ഉണ്ണാതുറങ്ങാതുമിനീരിറങ്ങാതെ കണ്ണടഞ്ഞോർതൻ പവിത്രരക്തം.! ....... ............. ........ ............. .......... രണ്ടു തുട്ടേകിയാൽ ചുണ്ടിൽച്ചിരിവരും തെണ്ടിയല്ലേ മതം തീർത്തദൈവം? കൂദാശ കിട്ടുകിൽ കൂസാതെ പാപിയിൽ ക്കൂറുകാട്ടും ദൈവമെന്തു ദൈവം? പാൽപായസം കണ്ടാൽ സ്വർഗ്ഗത്തിലേക്കുടൻ പാസ്പോട്ടെഴുതുവോനെന്തു ദൈവം? കഷ്ടം, മതങ്ങളേ, നിങ്ങൽതൻ ദൈവങ്ങൾ നട്ടെല്ലൊടിഞ്ഞ നപുംസകങ്ങൾ!!
Subscribe to:
Post Comments (Atom)
ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ
-
പ്രണയം കൊടുമ്പിരികൊണ്ട ഒരു വസന്തകാലം എല്ലാവർക്കും ഉണ്ടാവില്ലേ! കാലാകാലങ്ങളായി പ്രണയസാഹചര്യങ്ങൾ മാറുന്നുണ്ട്, പക്ഷേ പ്രണയം അതിജീവിക്കുന്ന...
-
ജന്മദിനം
-
ഈയമുരുക്കി ഒഴിക്കേണ്ട കാതിലേ- ക്കീണമായൊഴികിയോരീയെമ്മിനഞ്ജലി!!! ,,........ ,....... ..... ആചാര്യപാദങ്ങളിൽ പ്രണാമം! ഇന്ത്യൻ മാർക്സിസ്റ്റ്-കമ്മ...
-
യാദൃശ്ചികമായ പല സംഭവങ്ങള്‍ ഒരുമിച്ചു വരുന്നത് മറ്റൊരു യാദൃശ്ചികതയാവാം... ഏതായാലും എനിക്കീ നവംബര്‍ അവിസ്മരണീയമാണ്. ഈ മാസത്തിൽ എനിക്കു സം...
-
# കരിയർനെറ്റ് ടെക്നോളജീസ്. കമ്പനി തുടങ്ങിയിട്ട് ഇന്നേക്ക് 20 വർഷങ്ങൾ ആവുന്നു. ഇവിടെ ഞാൻ ജോയിൻ ചെയ്തിട്ട് 12 വർഷങ്ങളും ഒരുമാസവും ആയിട്ടുണ...
-
ഫെയ്സ്ബുക്കിൽ അബദ്ധത്തിൽ ഏതൊക്കെയോ കീകൾ അമർന്നപ്പോൾ ഉയർന്നു വന്ന ഒരു വിൻഡോ ആണിത്!! ഇതിനു മുമ്പ് കണ്ടിട്ടില്ല!! ഫെയ്സ്ബുക്കിൽ ഉപയോഗിക്കാൻ ...
-
കേരള സന്ദർശനം കഴിഞ്ഞു അന്ന് രാത്രി സന്ദർശകന്റെ ഡയറിക്കുറുപ്പ്... (സന്തോഷ് ജോർജ് കുളങ്ങര ടോണിൽ വായിക്കുക) യൂപിലെ തിരക്കേറിയ വീഥികളിൽ നിന്നും ...
-
from Facebook #checkmateBJP പ്രതിപക്ഷമില്ലാത്തതിനാൽ ഇനി രാഷ്ട്രപതി ഭരണമേർപ്പെടുത്താനൊന്നും കേന്ദ്രനു വകുപ്പില്ലല്ലോ!! :(
-
😏 കൂടുതൽ ഫീസു നൽകി പഠിച്ചവർ നാളെ ഗവണ്മെന്റ് പണിയിൽ നിന്നും ചെറിയ തോതിൽ കൈക്കൂലി വാങ്ങിച്ചാൽ പ്രശ്നമുണ്ടോ സാറുമ്മാരേ?
-
എല്ലാവരും ഗൂഗിൾ.കോം എടുത്തിട്ട് do a barrel roll എന്ന് ടൈപ്പ് ചെയ്തിട്ട് സേർച്ച് ചെയ്തു നോക്കിയേ!! ഇവിടെ നിന്നും കോപ്പി എടുത്തിട്ടവിടെ ...
ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License
The text content of this site are available under the Creative Commons Attribution-ShareAlike License
No comments:
Post a Comment