Friday, July 27, 2018
July 27, 2018 at 09:36AM
#ചന്ദ്രഗ്രഹണം --രാത്രി 10.45ന് തുടക്കം; സമ്പൂർണ ഗ്രഹണം ഒന്നിന്-- തകർപ്പൻ കാഴ്ചകളൊരുക്കി ആകാശം ശ്രദ്ധ ക്ഷണിക്കുന്നു. നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ പൂര്‍ണ ചന്ദ്രഗ്രഹണം ഇന്നു കാണാം. രാത്രി ഏകദേശം 10.45നു ഗ്രഹണത്തിന്റെ ആദ്യഘട്ടം തുടങ്ങും. 11.45 മുതൽ അനുഭവവേദ്യമായിത്തുടങ്ങും. സമ്പൂർണഗ്രഹണം രാത്രി ഒന്നോടെ കാണാം. ഒന്നേമുക്കാൽ മണിക്കൂറോളം ഇതു നീണ്ടുനിൽക്കും. തുടർന്നു ഗ്രഹണത്തിന്റെ രണ്ടാംഘട്ടം പുലർച്ചെ അഞ്ചുവരെ. കേരളമുൾപ്പെടെ രാജ്യം മുഴുവൻ ഗ്രഹണം ദൃശ്യമാകും. ചന്ദ്രനു ചുവപ്പുരാശി പടരുന്നതിനാൽ രക്തചന്ദ്രൻ (ബ്ലഡ്മൂൺ) പ്രതിഭാസവും കാണാം. കഴിഞ്ഞ ജനുവരിയിലും ചന്ദ്രഗ്രഹണം ദൃശ്യമായിരുന്നു. അടുത്ത പൂർണ ചന്ദ്രഗ്രഹണം 2025 സെപ്റ്റംബർ ഏഴിനു നടക്കും. ഭ്രമണപഥത്തിൽ, ഭൂമിയിൽ നിന്ന് ഏറ്റവും അകലെയുള്ള സ്ഥിതിയിലാണു (പെരിജീ) ചന്ദ്രൻ. അതിനാൽ വലുപ്പം കുറഞ്ഞ പൂർണചന്ദ്രനാകും അനുഭവപ്പെടുക. #ചൊവ്വ ഇന്ന് ഭൂമിക്കടുത്ത് 15 വർഷങ്ങൾക്കുശേഷം ചൊവ്വ ഭൂമിയോട് ഏറ്റവും അടുത്തു വരുന്നതിനും വരുംദിവസങ്ങൾ സാക്ഷ്യംവഹിക്കും. ഗ്രഹത്തെ കൂടുതൽ വലുപ്പത്തിലും തിളക്കത്തിലും കാണാൻ ഇന്നു മുതൽ സാധിക്കും. ജൂലൈ 31നു ഭൂമിയോട് ഏറ്റവുമടുത്ത നിലയിൽ ചൊവ്വയെത്തും. 57.6 ദശലക്ഷം കിലോമീറ്ററാകും അന്നു ഭൂമിയും ചൊവ്വയും തമ്മിലുള്ള അകലം. ചൊവ്വയും ചന്ദ്രനും ഒരേവലുപ്പത്തിൽ ഇന്നു ദൃശ്യമാകുമെന്ന രീതിയിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. ഇതു വിശ്വസിക്കരുതെന്നു ബഹിരാകാശ വിദഗ്ധർ പറയുന്നു. ഇന്നു ചൊവ്വയല്ല, ചന്ദ്രൻ തന്നെയായിരിക്കും ആകാശക്കാഴ്ചയിലെ ‘സൂപ്പർതാരം.’ #മനോരമ https://ift.tt/2uOyEDl
Subscribe to:
Post Comments (Atom)
ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ
-
Project Tiger - Wikipedia വിക്കിപീഡിയയിൽ പ്രാദേശിക ഭാഷകളിലെ വിവരങ്ങളുടെ വിപുലീകരണത്തിനായി രൂപം നൽകിയ പ്രോജക്റ്റ് ടൈഗർ എന്ന പദ്ധതിയു...
-
ശ്രീ അഭയ ഹസ്ത ഗണപതി ടെംബിൾ... ------------ ----------- ------------- -------- വിദ്യകൊണ്ടറിയേണ്ടതറിയാതെ വിദ്വാനെന്നു നടിക്കു...
-
മുമ്പ് പലവട്ടം വന്നതായിരുന്നു ഇത്തരത്തിലുള്ള മെയിലുകൾ. അന്നൊക്കെ തട്ടിപ്പാണെന്ന് അറിയാമായിരുന്നിട്ടും ആ മെയിലുകൾ ചുമ്മാ ഡിലീറ്റ് ചെയ്തു കളയ...
-
ഏപ്രിൽ മാസം ഫെയ്സ്ബുക്കിൽ... വളരെ കുറഞ്ഞു എന്നു തോന്നുന്നു... 2019-05-07T02:29:49.000Z
-
ഉണരൂ ഉണരൂ ഭാരത ഹൃദയമേ... ദുരിതം പടരും മുമ്പേ തടയൂ... ദൈവത്തിൽ സ്വന്തം നാടിൻ പൊന്നോമനമക്കൾ ഞങ്ങൾ പ്രളയത്തിൽ പൊലിയും മുമ്പേ ഉണരൂ... sa...
-
മതഭ്രാന്തനായ നാധുറാം വിനായക് ഗോഡ്സെ വധിച്ച മഹാത്മജിയുടെ ഓർമ്മദിനം! 1948 ജനുവരി 30-ന് വെള്ളിയാഴ്ച വൈകുന്നേരം 5.17 ന് ഡൽഹിയിലെ ബിർളാ മന്ദിരത്...
-
കൊല്ലൂരിൽ
-
ദേവരാജൻ മാസ്റ്റർ സംഗീതം നൽകിയ സിനിമാഗാനങ്ങൾ!! No ഗാനം സിനിമ ഗാനരചിതാവ് ഗാനം ആലപിച്ചത് 1 ...
-
നീയുറങ്ങിക്കൊള്‍ക, ഞാനുണര്‍ന്നിരുന്നീടാം തീവ്രമീ പ്രണയത്തിന് മധുരം സൂക്ഷിച്ചീടാം, ഗാഢനിദ്രയില്‍ നിന്നു നിൻ കണ്‍തുറക്കുമ്പോള്‍ ലോലചുംബനങ്ങളാ...
-
#ടാഗോർ - #ഗീതാഞ്ജലി മഹാകവി ജി ശങ്കരക്കുറുപ്പ് ഭജനം പൂജനമാരാധനയും സാധനയും ഹേ, നിർത്തുക സാധോ നിജ ദേവാലയ മൂലയിലെന്തി- നിരിക്കുന്നൂ നീ രുദ്ധകവാട...
ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License
The text content of this site are available under the Creative Commons Attribution-ShareAlike License
No comments:
Post a Comment