മാടായിപ്പാറ മഴക്കാലസഹവാസം - ജൂലൈ 14, 15 - 2018
പണ്ടൊരിക്കൽ മാടായിപ്പാറയിൽ നടന്ന മഴക്കാലസഹവാസ ക്യാമ്പിൽ രാത്രിസമയത്ത് നടന്ന് മനോഹരമായ നാടൻപാട്ടും ദൃശ്യഭംഗി നിറഞ്ഞ നടനമനോഹാരിതയും കണ്ടറിയുക. നാളെയും മറ്റന്നാളുമായി വീണ്ടും ഒത്തുചേരുകയാണ് മാടായിപ്പാറയിൽ. പാടിയവരും ആടിത്തിമിർത്തവരും നാളെ മാടായിയിൽ എത്തുമെന്നു പ്രതീക്ഷിക്കുന്നു.
പ്രഭുജന്മങ്ങൾ മുമ്പൊരിക്കലെന്നോ ഒരുഭാഗത്തു നിന്നും വെട്ടിയരിഞ്ഞു തുടങ്ങിയ വിശാലമായ ഗ്രാമ്യഭംഗിയാണ് മാടായിപ്പാറ. ശക്തമായ ജനകീയമുന്നേറ്റത്തിലൂടെ പാതിവെച്ചു നിർത്തിയതിന്റെ ശേഷക്കാഴ്ചകളും, അടരുവാൻ വെമ്പി നിൽക്കുന്ന വമ്പൻ പാറച്ചീളുകളും നമുക്കിന്നു കാണാനാവും. വിശുദ്ധിയുടെ നിറവിൽ പാറപ്പുറത്ത് പാഠശാലയും അമ്പലവും സമീപത്തുതന്നെ മാടായിക്കാവും കാണാം. ചരിത്രസാക്ഷ്യമായി ജൂതക്കുളം അടക്കം മറ്റനേകം കാഴ്ചകളും ഉണ്ടവിടെ...
മഴ തുടങ്ങുമ്പോൾ പാറയോരം കുഞ്ഞു പൂക്കളാൽ കളിച്ചുല്ലസിക്കാറുണ്ട്. ചെരിഞ്ഞമർന്നു പെയ്യുന്ന മഴക്കാഴ്ചകൾ മറ്റൊരു നവ്യാനുഭവത്തിനു സാക്ഷ്യം വഹിക്കും. ഒത്തൊരുമിച്ചുള്ള സങ്കേതങ്ങളെല്ലാം ഓർമ്മപ്പെടുത്തലുകളാവുന്നു. ചിതറിത്തെറിച്ചൊഴുകുന്ന ചിന്തകൾ, പുതുമ കലർന്ന നേരൊഴുക്കിലൂടെ, ഒന്നാവുന്നു ഓരോ കൂടിച്ചേരലുകളിലൂടെയും. ഒത്തുചേരുക! നമുക്ക് ഒന്നായി തീരാം...!!
നന്ദി VC Balakrishnan മാഷേ...
...................... .................... ....................... .............
ആണ്ടിയമ്പലം മോന്തയത്തിമ്മേല്
തീപിടിച്ചുണ്ടേ തീപിടിച്ചുണ്ടേ...
ആന വരും മുമ്പേ മണിയൊച്ച വേണ്ടോങ്കി
ആനക്കഴുത്തുമേൽ മണികെട്ടിനയ്യ...
ആന വരും മുമ്പേ മണിയൊച്ച വേണ്ടോങ്കി
ആനക്കഴുത്തുമേൽ മണികെട്ടിനയ്യ...
കുഞ്ഞി മക്കൾക്ക് ദീനം പരത്തുന്ന
കൂവക്കാടൻ പക്ഷി കൂവി നടന്നേ...
കുഞ്ഞി മക്കൾക്ക് ദീനം പരത്തുന്ന
No comments:
Post a Comment