Sunday, July 22, 2018

July 22, 2018 at 03:42PM

ഭ്രാന്ത് ഭ്രാന്തിനെ എനിക്ക് ഭയമാണ്. ബോധമനസ്സിന്റെ പിടിവിട്ടാൽ പിന്നെ അനേകലക്ഷം ജീവിവർഗത്തിലൊന്നായി കേവലം വിശപ്പിനെ മാത്രം ധ്യാനിച്ചു കഴിയേണ്ടിവരുന്ന ഒരു മൃഗമായി മാറിപ്പോകും എന്ന ഭയം! ബോധമണ്ഡലം കൈവിട്ടുപോകുന്ന ഒരുതരം അവസ്ഥയും എനിക്കിഷ്ടമല്ല! ഓർമ്മകളും ചിന്തകളും സ്വപ്നങ്ങളും ശൂന്യമായിക്കഴിഞ്ഞാൽ പിന്നെയെന്തു ജീവിതം! സുഖഭോഗചിന്തകളെങ്കിലും ഇല്ലെങ്കിൽ പിന്നെ ജീവിക്കുന്നതെന്തിന്! സ്നേഹിക്കാനോ ബഹുമാനിക്കാണോ പ്രണയിക്കാനോ കാമിക്കാനോ അറിയില്ലെങ്കിൽ ജീവിതത്തിൽ പിന്നെ എന്തുണ്ട്! ഞാൻ ഭ്രാന്തന്മാരെ കണ്ടാൽ നോട്ടം മാറ്റിക്കളയും - എനിക്കവരെയും ഭയമാണ്! ആ അംഗവിക്ഷേപങ്ങൾ എനിക്കുതന്നെ അനുകരിക്കാൻ തോന്നിയേക്കുമോ എന്നു ഭയക്കും! പ്രതീക്ഷയറ്റ, പ്രത്യാശറ്റ നോട്ടം, വിശപ്പിന്റെ ദൈന്യത, ആരൊക്കെയോ ഉടുപ്പിച്ചു വിടുന്ന വേഷവിധാനത്തിലെ നിസാരത... ഒക്കെ ഭീതിയോടെ, ഉൾക്കിടിലത്തോടെ ഓർമ്മയിൽ തള്ളിവരും. എന്നെ പിന്നെയുമത് പിന്തുടരുന്നതുപോലെ തോന്നും!! നാളെ ഞാനും ഒരു ഭ്രാന്തനായി വഴിയിലൂടെ അലയേണ്ടി വരുമോ എന്നു വെറുതേ ഭയക്കും!! സത്യമാണ്!! ഭ്രാന്തെന്നത് എനിക്കു മരണമാണ്. മരണത്തിന്റെ മുഖമാണ് ഓരോ ഭ്രാന്തനും! അവർ വെറുതേ ചിരിക്കും, വെറുതേ കരയും, വെറുതേ പുലമ്പും!!


ഇതിഷ്ടമായെങ്കിൽ പങ്കുവെയ്‌ക്കുമല്ലോ!!

No comments:

Post a Comment

ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ

ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License