Thursday, February 28, 2019

തിരിച്ചടിയുടെ ആരവം കഴിഞ്ഞാൽ എന്നെയും നിങ്ങളെയും തുറിച്ചു നോക്കുന്ന ചില യാഥാർഥ്യങ്ങൾ...!! 1. നോട്ട് നിരോധിച്ച ശേഷം തിരിച്ചുവരുമെന്ന് പറഞ്ഞ കോടികൾ എവിടെയാണ്? ഇനി, തിരിച്ച് വന്നില്ല എങ്കിൽ ജീവനോടെ തീകൊളുത്താൻ പറഞ്ഞ പ്രധാനമന്ത്രി ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ? 2. കർഷകർക്കുള്ള സഹായങ്ങൾ എവിടെയാണ്. അതു നൽകി കഴിഞ്ഞെങ്കിൽ കർഷകർ ഇപ്പോഴും ആത്മഹത്യ ചെയ്യുന്നതു എന്തു കൊണ്ടാണ്? 3. കഴിഞ്ഞ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ യുവാക്കൾക്കുള്ള തൊഴിലവസരങ്ങൾ എത്രത്തോളം നടപ്പിലായി? എങ്കിൽ തൊഴിലില്ലായ്മ എക്കാലത്തെയും ഉയർന്ന നിലയിലെത്തിയതെങ്ങനെ? 4. റിസർവ് ബാങ്കിൻ്റെ ഗവർണർമാർ എന്തിനാണു ഇങ്ങനെ രാജി വയ്ക്കുന്നത്? സി.ബി.ഐയുടെ ഡയറക്ടർമാർക്കും സമാന അവസ്ഥയുണ്ടായോ? 5. സുപ്രീം കോടതിയിൽ നിന്ന് ചീഫ് ജസ്റ്റീസുമാർ പുറത്ത് വന്ന് പത്രസമ്മേളനം നടത്തി രാജ്യത്തോട് സംസാരിക്കുന്നത് മുൻപ് നിങ്ങൾ കണ്ടിട്ടുണ്ടോ? സുപ്രീം കോടതി ജഡ്ജിൻ്റെ വിധി വെബ് സൈറ്റിൽ തിരുത്തുന്ന വാർത്ത മുൻപ് കേട്ടിട്ടുണ്ടോ? 6 . സർക്കാർ മാറാൻ ഇടയാക്കിയ പെട്രോൾ, ഡീസൽ, പാചകവാതക വിലകൾ മുൻപ്‌ എത്രയായിരുന്നു? ഇപ്പോൾ എത്രയാണ്? 7. രൂപയുടെ മൂല്യം ഉയർന്നോ അതോ താഴ്ന്നോ ? 8. കോടികളുമായി ഇന്ത്യയിൽ നിന്ന് കടന്നവരുടെ എണ്ണമെത്ര? കൊണ്ടുപോയ കോടികളെത്ര? 9. സ്വിസ്‌ ബാങ്കിലെ കള്ളപ്പണമെത്ര? എത്ര കോടി തിരികെയെത്തി? 10. പ്രതിമ പണിത മൂവായിരം കോടിയുണ്ടായിരുന്നെങ്കിൽ എത്രപേരുടെ പട്ടിണി മാറ്റാമായിരുന്നു.? 11. റഫേൽ വിമാനങ്ങളുടെ വിലയെത്രയാണെന്ന് നിങ്ങൾക്കറിയുമോ? ആർക്കെങ്കിലും അറിയുമോ? കേസിൽ നിന്നു ഊരാൻ കോടതിയിൽ കളവു പറഞ്ഞോ ? 12. രാജ്യത്തിനായി വിമാനം നിർമിക്കാൻ പോവുന്നയാൾക്കു മറ്റൊരു വിദേശ കമ്പനിക്ക്‌ കൊടുക്കാൻ പണമില്ല എന്ന് പറഞ്ഞ്‌ കോടതിയിൽ പോയത്‌ ലോകത്തെവിടെയെങ്കിലും കേട്ടിട്ടുണ്ടോ? 13 നിങ്ങളുടെ അക്കൗണ്ടിലെ പതിനഞ്ച്‌ ലക്ഷത്തിന്റെ രസീതി കിട്ടിയോ ? 14. നോട്ടുനിരോധനം കൊണ്ടു ഭീകരാക്രമണം, സൈനികരുടെ മരണം,അതിർത്തി കടന്നുള്ള ആക്രമണം എന്നിവ കുറഞ്ഞോ? 15 ക്യാഷ്‌ ലെസ്‌ എക്കോണമി എന്തായി?

2019-02-28T02:31:07.000Z

ഇതിഷ്ടമായെങ്കിൽ പങ്കുവെയ്‌ക്കുമല്ലോ!!

No comments:

Post a Comment

ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ

ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License