Wednesday, February 27, 2019

അണുവായുധശേഷിയുള്ള രണ്ടുരാഷ്ട്രങ്ങൾ തമ്മിൽ ലോക ചരിത്രത്തിലിന്നുവരെ നേർക്കുനേരേ തുറന്ന യുദ്ധം ചെയ്തിട്ടില്ല. പാകിസ്ഥാനും ഇന്ത്യയും തമ്മിൽ ഇനിയൊരു തുറന്ന യുദ്ധം അചിന്ത്യമാണ്. അങ്ങനെയൊന്ന് ഇനിയുണ്ടായാൽ രണ്ടു രാജ്യങ്ങളും തകരും. ചറപറാ ബോംബിട്ട് ആ പന്നികളെ അങ്ങ് പുകച്ച് കരിക്കണമെന്നൊക്കെയുള്ള കൊലവെറി നമുക്കൊഴിവാക്കാം. വികാരപ്രകടങ്ങൾ സാധാരണമാണ്. വിവേകികളാകേണ്ട നേതാക്കളും വികാരത്തെ മുതലെടുക്കാനൊരുങ്ങുകയാണ്. ഭീകരവാദികൾക്ക് ഈ തീക്കളി ലാഭമാണ്, രാഷ്ട്രീയമുതലെടുപ്പ് നടത്തുന്നവർക്കും ലാഭം തന്നെ. രാഷ്ട്രപതി ഭരണമാണ് കശ്മീരിൽ. ഭരണാധികാരി ഗവർണറാണ്, ആ ഗവർണർ പറയുകയാണ് ജവാൻമാരെ കൊലയ്ക്കു കൊടുത്തത് സംവിധാനത്തിന്റെ വീഴ്ചയാണെന്ന്. നാൽപ്പത് സിആർപിഎഫ്കാരും കൊല്ലപ്പെട്ടത് ആരുടെ പിഴവ് മൂലമാണ്. ആഭ്യന്തര പ്രതിരോധ മന്ത്രാലയങ്ങളും മറ്റ് ഔദ്യോഗികസംവിധാനങ്ങളും പരാജയപ്പെട്ടത് എങ്ങനെയാണ്. ആക്രമണമുണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന് കശ്മീർ പൊലീസ് ഒരാഴ്ച മുമ്പു തന്നെ CRPFനും BSFനും ITBPയ്ക്കും കരസേനയ്ക്കും, വ്യോമസേനയ്ക്കും മുന്നറിയിപ്പ് കൊടുത്തതാണ്. ഇവരെല്ലാം എന്തുകൊണ്ടാണ് ആ മുന്നറിയിപ്പ് അവഗണിച്ചത്...? കൃത്യമായി പറഞ്ഞാൽ ഫെബ്രുവരി എട്ടിന് കൊടുത്ത സന്ദേശത്തിൽ സിആർപിഎഫ് കോൺവോയ് കടന്നുപോകുന്ന പ്രദേശങ്ങൾ കർശന പരിശോധനയ്ക്ക് വിധേയമാക്കണമെന്നാവശ്യപ്പെട്ടിരുന്നു. ബോംബാക്രമണത്തിനടക്കം സാധ്യതയുണ്ടെന്നുള്ള വ്യക്തമായ മുന്നറിയിപ്പായിരുന്നു സന്ദേശത്തിലുണ്ടായിരുന്നത്. 1000 ജവാന്മാരിൽ കൂടുതൽ ഒരു കോൺവോയിൽ ഒരിക്കലും ഉണ്ടാകാൻ പാടില്ലെന്നാണ് പ്രോട്ടോകോൾ, 2547 സിആർപിഎഫുകാരെയാണ് ജമ്മു - ശ്രീനഗർ ഹൈവേയിലൂടെ ഒറ്റയടിക്ക് കൊണ്ടുപോയത്. ഒറ്റനോട്ടത്തിൽത്തന്നെ സർവ്വത്ര പിഴവും വീഴ്ചയും കാണാം. ആരാണ് അതിനുത്തരവാദി...? ചോദ്യമാണ്... രാഷ്ട്രീയമാണ്... ആരു മറുപടിപറയും.! കശ്മീർ ഗവർണർ പറഞ്ഞതുപോലെ ഇൻ്റലിജൻസ് വീഴ്ചയല്ല സംഭവിച്ചത്. സുരക്ഷയൊരുക്കേണ്ട സംവിധാനങ്ങൾക്കാണ് വീഴ്ച സംഭവിച്ചത്. എഴുപതോളം പാട്ടവണ്ടികളിൽ മത്തിയടുക്കുന്നപോലെ സിആർപിഎഫ് ജവാൻമാരെ കുത്തിനിറച്ച് ജമ്മു - ശ്രീനഗർ ഹൈവേയിൽ ഇറക്കിവിട്ടത് ചോദ്യം ചെയ്യപ്പെടുകതന്നെ വേണം.

2019-02-27T06:43:12.000Z

ഇതിഷ്ടമായെങ്കിൽ പങ്കുവെയ്‌ക്കുമല്ലോ!!

No comments:

Post a Comment

ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ

ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License