Friday, February 22, 2019

#അസഹിഷ്ണുത വാട്സാപ്പ് ഗ്രൂപ്പുകളിൽ പലതിലും ഞാൻ വലിയ സഖാവാണ്. സവർണസംഘിസം കാണിക്കുന്നത് ഇഷ്ടമില്ലാത്തത് സഖാക്കൾക്കു മാത്രമാണെന്നാ സംഘിബുദ്ധികൾക്കുള്ള ധാരണ. ഇനി കമ്മ്യൂണിസം ഈ ഗ്രൂപ്പിൽ പാടില്ല എന്നു ചിലർ തിട്ടൂരം നൽകി എന്നെ നിലയ്ക്കു നിർത്തിയിട്ടും ഉണ്ട്. അവിടങ്ങളിൽ ഞാൻ ടോം&ജെറി കളിച്ചു മുന്നേറുന്നു. മറ്റൊരു ഗ്രൂപ്പിൽ നിന്നും തെറിപറഞ്ഞ് ചിലർ ഇറങ്ങിപ്പോയി. ചില ഗ്രൂപ്പികളിൽ ഉരിയാട്ടമില്ലാതെ മൗനിയായി ഇരിക്കുന്നുണ്ട് ഇപ്പോഴും ഞാൻ. എല്ലാവർക്കും ഞാൻ അവിടങ്ങളിൽ സഖാവാണ്; സഖാക്കളെ മനുഷ്യരോടൊപ്പം ചേർക്കാനാവില്ലെന്ന ബോധത്തിൽ അവരങ്ങനെ ഉദ്ധരിച്ച് നിൽക്കുന്നുണ്ട്. ഫെയ്സ്ബുക്കിലാവട്ടെ ചില സഖാക്കൾ എന്നെ വിട്ടു പോയി, ചിലർ എന്നെ ബ്ലോക്കുതന്നെ ചെയ്തുകളഞ്ഞു; ഇനി ഈ വസ്തുവിനെ കാണരുതെന്ന ചിന്ത തന്നെയാവണം കാര്യം. സഹനത്തിനും ഒരു പരിധിയുണ്ടല്ലോ! സംഘിമാനസത്തേയും കമ്മിമാനസത്തേയും ഒരേ നാണയത്തിന്റെ ഇരുവശങ്ങൾ പോലെ എനിക്ക് കാണാനാവുന്നത് ഇങ്ങനെയുള്ള ചില ഗുണഗണങ്ങൾ കൊണ്ടുകൂടിയാണ്. അസഹിഷ്ണുത തന്നെയാണു ഇവിടെ വില്ലൻ! ഞാനും പലരേയും കഴിഞ്ഞ ദിവസം അൺഫ്രണ്ടു ചെയ്തിരുന്നു. അത്, കാശ്മീർ സ്ഫോടനവാർത്ത, ദേശാഭിമാനി പത്രം കൊടുത്തിട്ടില്ല എന്നും പറഞ്ഞ് പത്രങ്ങൾ ഒക്കെയും നിരത്തി, ദേശാഭിമാനിയെ ഒളിപ്പിക്കേണ്ടതൊക്കെ ഒളിപ്പിച്ച് മടക്കിവെച്ചെടുത്ത ഫോട്ടോ ഷെയർ ചെയ്ത് ഡയലോഗടിച്ച ഭീകരന്മാരായ സംഘികളെ തന്നെയാണ്. സംഘി വയറസ് ബാധിച്ച എന്റെ പ്രിയപ്പെട്ട കൂട്ടുകാരിയേയും അൺഫ്രണ്ട് ചെയ്തിരുന്നു എന്നതാണു സങ്കടകരമായ വസ്തുത. ഇവർക്കൊകെയുള്ള ശ്വാനതുല്യമായ അടിമത്തം വയറസ്സ് ബാധ പോലെ ഭീകരമായ വ്യാധി തന്നെയാണ്. സ്വന്തം പ്രൊഫൈൽ ശുദ്ധമായി കിടക്കാൻ എന്നെപോലെ തന്നെ ഏതൊരാളും ആഗ്രഹിക്കും എന്നു കരുതുന്നു, അതുകൊണ്ടാവാം അവരും എന്നെ ബ്ലോക്കിയത്. ................. നാന്ദി: കണക്കിഅധികം ഫ്രണ്ട് റിക്വസ്റ്റുകൾ ആക്സപ്റ്റ് ചെയ്യാൻ നിൽക്കുന്നതിനാൽ ഒന്നു കുറേ അയ്യായിരമായി വെച്ചിരിക്കുന്നതിനാലാണ് ഫ്രണ്ട്സിന്റെ എണ്ണം കുറയുന്നത് പെട്ടന്ന് ശ്രദ്ധിക്കാനാവുന്നത്.

2019-02-22T14:31:36.000Z

ഇതിഷ്ടമായെങ്കിൽ പങ്കുവെയ്‌ക്കുമല്ലോ!!

No comments:

Post a Comment

ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ

ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License